പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Sunday, June 7, 2009

സ്റ്റോം വാണിംഗ്‌ - 1

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 ആഗസ്റ്റ്‌ 26. റിയോഡി ജനീറോയില്‍ നിന്ന് പുറപ്പെട്ടിട്ട്‌ പതിനൊന്ന് ദിവസങ്ങള്‍ കടന്ന് പോയിരിക്കുന്നു. ഇപ്പോള്‍ 'ബെലേം' തുറമുഖത്ത്‌ നങ്കൂരമിട്ടിരിക്കുകയാണ്‌. നല്ല ചൂടുള്ള കാലാവസ്ഥ. കൊണ്ടുവന്ന കല്‍ക്കരി മുഴുവന്‍ ഇറക്കിക്കഴിഞ്ഞു. തിരിച്ചുള്ള യാത്രയില്‍ ലോഡ്‌ ഒന്നുമില്ലാത്തത്തതിനാല്‍ കപ്പലിന്റെ അടിത്തട്ടില്‍ മണല്‍ നിറച്ച്‌ വേണം റിയോയിലേക്ക്‌ മടങ്ങാന്‍. വൈകുന്നേരത്തോടെ മഴ ചാറിത്തുടങ്ങി.

അദ്ധ്യായം - ഒന്ന്

പ്രേയ്ഗര്‍ ‍, തുറമുഖത്തിനടുത്തെത്തിയപ്പോള്‍ ദുരെ കടലില്‍ ഇടിമുഴങ്ങി. തുടര്‍ച്ചയായുള്ള മിന്നല്‍ ആ പരിസരത്തിന്റെ വ്യക്തമായ ഒരു ചിത്രം നല്‍കി. പതിവ്‌ പോലെ ചെറു വഞ്ചികളും ബോട്ടുകളും അവിടവിടെയായി ചാഞ്ചാടുന്നു. തുറമുഖത്തിന്റെ മദ്ധ്യത്തിലായിട്ടാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ നങ്കൂരമിട്ടിരിക്കുന്നത്‌.

വനത്തിലെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങളുടെ ദുര്‍ഗന്ധവും പേറി മഴ ആര്‍ത്തലച്ചെത്തിയത്‌ പെട്ടെന്നായിരുന്നു. കോട്ടിന്റെ കോളര്‍ ഉയര്‍ത്തിവച്ച്‌ മഴയില്‍ നിന്ന് രക്ഷ നേടാന്‍ വൃഥാ ശ്രമിച്ചുകൊണ്ട്‌ പ്രേയ്ഗര്‍ തന്റെ ബ്രീഫ്‌ കെയ്സുമായി ധൃതിയില്‍ 'ലൈറ്റ്‌സ്‌ ഓഫ്‌ ലിസ്ബന്‌' നേരെ നടന്നു.

ബാറില്‍ നിന്ന് നേര്‍ത്ത സംഗീതത്തിന്റെ അലകള്‍ ഒഴുകിയെത്തുന്നുണ്ട്‌. കണ്ണടയില്‍ പറ്റിപ്പിടിച്ച ജലകണങ്ങള്‍ ടവല്‍ കൊണ്ട്‌ തുടച്ച്‌ അദ്ദേഹം വരാന്തയിലേക്ക്‌ കയറി. പിന്നെ, അത്‌ തിരികെ മുഖത്ത്‌ വച്ച്‌ ബാറിനുള്ളിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി.

ബാര്‍ നടത്തിപ്പുകാരനും പിന്നെ ഡോയ്‌ഷ്‌ലാന്റിന്റെ മുഖ്യ നാവികനായ ഹെല്‍മട്ട്‌ റിക്ടറും മാത്രമേയുള്ളൂ അവിടെ. അരോഗദൃഢഗാത്രനാണ്‌ റിക്ടര്‍. ഇളം ബ്രൗണ്‍ നിറത്തിലുള്ള മുടിയും താടിയും തന്റെ ഇരുപത്തിയെട്ട്‌ വയസ്സിനേക്കാള്‍ കൂടുതല്‍ പ്രായം അദ്ദേഹത്തിന്‌ നല്‍കിയിരിക്കുന്നു. തന്റെ ഗ്ലാസ്സിലെ മദ്യം ആസ്വദിക്കുകയാണ്‌ റിക്ടര്‍.

ഗ്ലാസ്‌ മിനുക്കിക്കൊണ്ടിരുന്ന ബാര്‍ സൂക്ഷിപ്പുകാരന്‍ ഉള്ളിലേക്ക്‌ പ്രവേശിച്ച പ്രേയ്ഗറെ തലയുയര്‍ത്തി നോക്കി. അയാളെ അവഗണിച്ച്‌, തന്റെ തൊപ്പിയിലെ മഴത്തുള്ളികള്‍ തട്ടിക്കളഞ്ഞ്‌ പ്രേയ്ഗര്‍, റിക്ടറുടെയടുത്തേക്ക്‌ നടന്നു. തന്റെ ബ്രീഫ്‌ കെയ്സ്‌ താഴെ വച്ചിട്ട്‌ അദ്ദേഹം പറഞ്ഞു.

"തികച്ചും അനുയോജ്യമായ ഒരു രാത്രി ... അല്ലേ ഹെല്‍മട്ട്‌?"

അതെയെന്ന ഭാവത്തില്‍ തല കുലുക്കിക്കൊണ്ട്‌ റിക്ടര്‍ ഒരു കുപ്പി എടുത്തു.

"ഹേര്‍ പ്രേയ്ഗര്‍, കുറച്ച്‌ കഴിക്കാം? ('ഹേര്‍' എന്നാല്‍ ജര്‍മ്മന്‍ ഭാഷയില്‍ 'മിസ്റ്റര്‍' എന്നര്‍ത്ഥം)"

"ഇല്ല, എനിക്കിന്ന് വേണ്ട..."

"ഇത്ര നല്ല സാധനം ഇനി കിട്ടില്ല..." റിക്ടര്‍ തന്റെ ഗ്ലാസ്‌ വീണ്ടും നിറച്ചുകൊണ്ട്‌ തുടര്‍ന്നു. ഇതിന്റെ പേരാണ്‌ 'കചാക'. ഇത്‌ കഴിച്ചാല്‍ കരള്‍ മാത്രമല്ല തലച്ചോര്‍ വരെ ചൂടാകും. നമ്മുടെ നാട്ടിലെ 'സ്നാപ്സ്‌' പോലെ..."

"ക്യാപ്റ്റന്‍ ബെര്‍ഗര്‍ എവിടെ...?"

"അദ്ദേഹം താങ്കളെ കാത്ത്‌ കപ്പലില്‍ ഇരിക്കുകയാണ്‌..."

പ്രേയ്ഗര്‍ തന്റെ ബ്രീഫ്‌ കെയ്സ്‌ എടുത്തു. "എന്റെ അഭിപ്രായത്തില്‍ യാത്രയ്ക്ക്‌ ഇനി ഒട്ടും വൈകിക്കൂടാ. പാഴാക്കുവാന്‍ നമുക്ക്‌ സമയം തീരെയില്ല. എന്നെ ആരെങ്കിലും അന്വേഷിച്ചിരുന്നുവോ?..."

"മിസ്സിസ്‌ പ്രേയ്ഗര്‍ അന്വേഷിച്ചിരുന്നു..."

ആ ശബ്ദം റിക്ടറുടെയല്ല എന്ന് മനസ്സിലാക്കിയ പ്രേയ്ഗര്‍ തന്റെ സമീപത്തെ കര്‍ട്ടന്‍ മാറ്റി നോക്കി. മേശപ്പുറത്ത്‌ ഒരു കുപ്പി വൈനുമായി ഒരു തടിയന്‍. ആ തടിച്ച ശരീരത്തില്‍ ഇറുകിക്കിടന്നിരുന്ന കാക്കി യൂണിഫോം വിയര്‍പ്പിനാല്‍ നനഞ്ഞിരുന്നു.

(തുടരും...)

19 comments:

 1. All the best to the new blog..Abhiprayam parayannathinu munnay aadyamonnu vayikkanamallo..ennittavaam.

  ReplyDelete
 2. Anil kumar....PandalamJune 8, 2009 at 10:36 AM

  All the very best for your new blog......
  we are expecting more interesting stories......
  After read thoroughly I will come back with more comments of your postings......

  ReplyDelete
 3. വിനുവണ്ണാ,

  പുതിയ ബ്ലോഗിന് എല്ലാ ഭാവുകങ്ങളും നേരുന്നു... തുടക്കം നന്നായിട്ടുണ്ട്... ആസ്വാദ്യകരമായ പരിഭാഷ... വരും ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു..

  ജിമ്മി

  ReplyDelete
 4. വിവര്‍ത്തനം ബ്ലോഗില്‍ കുറവാണ്. പ്രത്യേകിച്ചും കഥകളും നോവലുകളും. ഇതൊരു പുതിയ കാല് വെപ്പാണ്. എല്ലാവിധ ആശംസകളും.

  ReplyDelete
 5. Vinuetta

  Nalla oru shramam aayi. Its a new idea among bloggers.

  Kurachukoodi vaayichittu abhiprayam parayaam.

  ReplyDelete
 6. വിനുവേട്ടാ വളരെ നന്നായിട്ടുണ്ട്... തുടര്‍ന്നു കൊള്ളൂ...

  ReplyDelete
 7. kollam k tto...!! regiye.. all the best !!!

  ReplyDelete
 8. ബൂലോകത്തേയ്ക്ക് സ്വാഗതം വിനുവേട്ടാ...

  ReplyDelete
 9. ഈ വഴി ആദ്യായിട്ടാണ്‌. എന്തേ വൈകി എന്ന് മനസ്സിനോട് സദാ ചോദിച്ചു പോയി.
  തുടര്‍ന്ന് വായിച്ച് അഭിപ്രായം രേഖപ്പെടുത്താം .

  ReplyDelete
 10. Hi I'd like to congratulate you for such a great quality site!
  I was sure this would be a perfect way to make my first post!

  Sincerely,
  Edwyn Sammy
  if you're ever bored check out my site!
  [url=http://www.partyopedia.com/articles/ballerina-party-supplies.html]ballerina Party Supplies[/url].

  ReplyDelete
 11. സത്യം പറയട്ടെ.മുന്‍പ് ആനുകാലികങ്ങളില്‍ എഴുതുന്ന കഥകളും കവിതകളും വായിച്ച് ബോറടിച്ച് എം.കൃഷ്ണനായര്‍ മറ്റു ഭാഷകളിലെ കഥകളും കവിതകളും വായിക്കാന്‍ recommend ചെയ്യാറുണ്ട്! മലയാള ഭാഷയില്‍ തന്നെ ജര്‍മ്മന്‍ നോവല്‍ വായിക്കാന്‍ അവസരം ഉണ്ടാക്കിയതിനു വളരെ നന്ദി. തുടര്‍ന്ന് നോക്കാം നോവല്‍ എങ്ങിനെയുണ്ട് എന്ന്.

  ReplyDelete
 12. ippo malayalam font illa.

  njan vaichu thudangi ennu maathram parayaananu ee varikal kurichath.

  aazamsakal.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ഇന്ന് വായിച്ചു തുടങ്ങി

  ReplyDelete
 15. വായിച്ചു തുടങ്ങുന്നു

  ReplyDelete
 16. വായിക്കാൻ തുടങ്ങി.ഒന്നും മനസ്സിലായില്ല.

  ReplyDelete
 17. തുടക്കമായിട്ടല്ലേ ഉള്ളൂ സുധീ... വിഷമിക്കാതെ...

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...