പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, May 6, 2010

സ്റ്റോം വാണിംഗ്‌ - 44

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 23. അക്ഷാംശം 53.59N, രേഖാംശം 16.39W. കാറ്റ്‌ NW 6 - 7. മഴയും ഇടവിട്ടുള്ള ശക്തിയായ കാറ്റും അനുഭവപ്പെടുന്നുണ്ട്‌. അടിത്തട്ടിലെ ചോര്‍ച്ച മൂലം കുറച്ചധികം വെള്ളം കപ്പലിനുള്ളില്‍ കിടക്കുന്നത്‌ യാത്രികര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. രണ്ട്‌ പായകള്‍ ചുരുക്കിക്കൂടേ എന്ന് സ്റ്റേം എന്നോട്‌ ചോദിക്കുകയുണ്ടായി. എന്നാല്‍ ഞാന്‍ അയാളുടെ അപേക്ഷ നിരസിച്ചു. വിലപ്പെട്ട സമയം പാഴാക്കരുതെന്ന് എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.


അദ്ധ്യായം - പത്ത്‌

ജാഗോ, സലൂണിലെ ലൈറ്റിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തു. എന്നിട്ട്‌ കര്‍ട്ടന്‍ ഒരു വശത്തേക്ക്‌ വകഞ്ഞ്‌ മാറ്റി താഴേക്ക്‌ നടന്നു. ജാനറ്റും തൊട്ട്‌ പിന്നിലുണ്ട്‌.

"ഈ ബോട്ട്‌ കൊള്ളാമല്ലോ..." അദ്ദേഹം അത്ഭുതം കൊണ്ടു. "ആട്ടെ, ഈ സാധനങ്ങളൊക്കെ എവിടെയാണ്‌ വയ്ക്കേണ്ടത്‌...?" ജാഗോ അവളോട്‌ ചോദിച്ചു.

"പുറകിലത്തെ മുറിയില്‍..." അവള്‍ പറഞ്ഞു.

കാല്‍ കൊണ്ട്‌ കതക്‌ തട്ടിത്തുറന്ന് അദ്ദേഹം സ്യൂട്ട്‌ കെയ്‌സുകളും മെഡിക്കല്‍ ബാഗും ബങ്കിന്‌ മുകളിലേക്കിട്ടു. തിരിച്ച്‌ സലൂണിലേക്ക്‌ നടക്കുമ്പോള്‍ ലാക്ലന്‍ ഇടനാഴിയിലൂടെ ഇറങ്ങി വരുന്നുണ്ടായിരുന്നു. അവന്റെ തോളില്‍ ഒരു റൈഫിളും കൈയില്‍ ഒരു ബാഗും ഉണ്ട്‌.

"എന്നെ സഹായിക്കൂ ഡോക്ടര്‍... എനിക്കിപ്പോഴേ മനം പിരട്ടുന്നത്‌ പോലെ..." അവന്‍ വിഷമത്തോടെ പറഞ്ഞു.

അവന്‍ തന്റെ ബാഗ്‌ നിലത്ത്‌ വച്ചു. അവള്‍ അവന്റെ തോളില്‍ കിടന്നിരുന്ന റൈഫിള്‍ എടുത്ത്‌ ഒരു സീറ്റിനടിയില്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ കൊണ്ടുവച്ചു.

"ഇത്തരം വസ്തുക്കളെ ഞാന്‍ വെറുക്കുന്നു... ങ്‌ഹാ... സാരമില്ല ലാക്ലന്‍... എന്റെ ബാഗില്‍ കുറച്ച്‌ ഗുളികകളുണ്ട്‌. രണ്ടെണ്ണം തരാം... പിന്നെ നീ അവിടെ എത്തുന്നത്‌ വരെ സുഖമായി കിടന്നുറങ്ങിക്കോളും..."

അവന്‍ അടുക്കളയിലേക്ക്‌ നീങ്ങിയപ്പോള്‍ ജാനറ്റ്‌ ജാഗോയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "ചെറുപ്പം മുതലേ അവന്‍ അങ്ങനെയാണ്‌. കടല്‍ കണ്ടാല്‍ ഛര്‍ദ്ദിക്കും. എന്നാല്‍ അവന്റെ പിതാവ്‌ ഫാഡായില്‍ നിന്ന് പോകുന്ന ഒരു ഫിഷിംഗ്‌ ബോട്ടിന്റെ ക്യാപ്റ്റന്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ...?"

"എന്നിട്ടാണോ ഇവന്‍ ഇങ്ങനെയായത്‌...?

"മര്‍ഡോക്കിന്റെ മകന്റെ കീഴില്‍ ഒരു പെറ്റി ഓഫീസറായി ജോലിയിലിരിക്കുമ്പോഴായിരുന്നു ഒരു ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്‌..."

"ഓ... എനിക്കോര്‍മ്മയുണ്ട്‌ ആ സംഭവം. നോര്‍ത്ത്‌ സീയില്‍ വച്ച്‌ അവരുടെ കപ്പല്‍ ടോര്‍പ്പിഡോ ചെയ്ത്‌ തകര്‍ക്കപ്പെടുകയായിരുന്നു. ആ ദുഃഖവാര്‍ത്ത ഫാഡായില്‍ എത്തിക്കേണ്ടി വന്ന ദുര്യോഗമുണ്ടായത്‌ അന്ന് എനിക്കായിരുന്നു. ഞാന്‍ നിന്നോട്‌ പറഞ്ഞിട്ടില്ലേ, വെറുമൊരു പോസ്റ്റ്‌മാന്‍ മാത്രമാണ്‌ ഞാനെന്ന്...?"

അവള്‍ക്ക്‌ പെട്ടെന്ന് ദ്വേഷ്യം വന്നു. കാരണം ഇക്കാര്യം എത്രയോ വട്ടം അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു! "ഹാരീ... പ്ലീസ്‌... ഈ അപകര്‍ഷതാബോധം കൈവെടിയൂ... നിങ്ങള്‍ ഒരു നല്ല നിലയിലെത്തുമെന്നുറപ്പാണ്‌..." അദ്ദേഹത്തിന്റെ സ്വെറ്ററിന്റെ കൈയില്‍ അവള്‍ പിടിച്ചു. "ഈ സ്വഭാവം മാറ്റിയിട്ട്‌ വേണം ഇനി ഫാഡായിലേക്ക്‌ വരുവാന്‍.. അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ നേരെ കടലിലേക്കെടുത്തെറിഞ്ഞു കളയും..."

"ഉത്തരവ്‌ മാഡം..."

അദ്ദേഹം അവളെ ചുംബിക്കാനായാഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ കരങ്ങളില്‍ നിന്ന് വഴുതി മാറി അവള്‍ ഇടനാഴിയിലേക്ക്‌ നടക്കുമ്പോള്‍ അവള്‍ പറഞ്ഞു. "അങ്ങനെയിപ്പോള്‍ വേണ്ട..."

അവളുടെ പിന്നാലെ വീല്‍ ഹൗസില്‍ എത്തിയപ്പോള്‍ മര്‍ഡോക്കും ജെന്‍സണും അവിടെ നില്‍പ്പുണ്ടായിരുന്നു.

"മിസ്റ്റര്‍ മര്‍ഡോക്കിന്‌ എന്റെ വക ഒരു നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു ഞാന്‍... കുറച്ചുകൂടി നേരം പുലര്‍ന്നിട്ട്‌ യാത്ര തുടങ്ങുന്നതായിരിക്കും നല്ലതെന്ന്..." ജെന്‍സണ്‍ പറഞ്ഞു.

"എന്നിട്ടദ്ദേഹം എന്ത്‌ പറഞ്ഞു...?"

"ഒരു മനുഷ്യായുസ്സ്‌ മുഴുവന്‍ ... അതായത്‌ പത്തെഴുപത്‌ വര്‍ഷമായി കടലില്‍ കഴിഞ്ഞിട്ടുള്ളവന്‍ എന്ന നിലയില്‍ എന്നെപ്പോലൊരുവന്‌ സഹിക്കാന്‍ പറ്റുന്നതല്ല ഇത്തരം നിര്‍ദ്ദേശങ്ങള്‍. അയാളോട്‌ അയാളുടെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതിയെന്ന് പറഞ്ഞു..." അസഹിഷ്ണുതയോടെ മര്‍ഡോക്ക്‌ പറഞ്ഞു.

"നല്ല മറുപടി തന്നെയാണ്‌ താങ്കള്‍ കൊടുത്തത്‌..." ചിരിച്ചു കൊണ്ട്‌ ജാഗോ പറഞ്ഞു.

മര്‍ഡോക്ക്‌ തന്റെ പൈപ്പ്‌ എടുത്തു. "ഒരു കാര്യം ചെയ്യ്‌... നിങ്ങള്‍ രണ്ടുപേരും സ്റ്റോണോവേയിലേക്കല്ലെ.. ഒന്നു രണ്ട്‌ പ്ലേറ്റ്‌ ഓട്‌സ്‌ കഞ്ഞിയൊക്കെ അകത്താക്കി നേരം പുലര്‍ന്നിട്ട്‌ പുറപ്പെട്ടാല്‍ മതി രണ്ടുപേരും..."

"ഓട്‌സോ...?" ജെന്‍സണ്‍ ചോദിച്ചു. "അത്‌ ഇംഗ്ലണ്ടില്‍ കുതിരകള്‍ക്ക്‌ കൊടുക്കുന്നതും എന്നാല്‍ സ്കോട്ട്‌ലണ്ടില്‍ മനുഷ്യര്‍ ഭക്ഷിക്കുന്നതുമായ ഒരു ധാന്യമല്ലേ...? ഞാന്‍ പറഞ്ഞതല്ല... ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍ ആണ്‌ ഇക്കാര്യം ആദ്യം പറഞ്ഞത്‌. എന്തായാലും അദ്ദേഹം ആ സ്ഥലങ്ങളിലൊക്കെ സഞ്ചരിച്ചിട്ടുണ്ടെന്നത്‌ തീര്‍ച്ച..."

"ലെഫ്റ്റനന്റ്‌ ജാഗോ....!" മര്‍ഡോക്ക്‌ അരിശത്തോടെ വിളിച്ചു. "ഇയാളെ ഇവിടുന്ന് പുറത്താക്കുന്നോ അതോ ഞാന്‍ തന്നെ എടുത്ത്‌ കടലിലേക്കെറിയണോ...?"

"ഓ, ഞാന്‍ പോയേക്കാം സര്‍..." ജെന്‍സണ്‍ പിറകോട്ട്‌ വലിഞ്ഞ്‌ ബോട്ടിന്‌ പുറത്ത്‌ കടന്നു.

"അയാം സോറി മര്‍ഡോക്ക്‌.. വാസ്തവത്തില്‍ അത്‌ അദ്ദേഹത്തിന്റെ കുഴപ്പമല്ല. ചെറുപ്പത്തില്‍ തന്നെ അവര്‍ അദ്ദേഹത്തിനൊരു മരുന്ന് കൊടുത്തു... വിദ്യാഭ്യാസം എന്ന മരുന്ന്... അതിന്റെ കുഴപ്പമാണ്‌..." ജാഗോ പറഞ്ഞു.

"ഇനി നിങ്ങളും പോകൂ ഹാരീ..." ജാനറ്റ്‌ അദ്ദേഹത്ത്‌ മുന്നോട്ട്‌ തള്ളി.

ജാഗോ ബോട്ടില്‍ നിന്ന് ജെട്ടിയിലേക്കിറങ്ങി. ബോട്ട്‌ കെട്ടിയിരുന്ന കയര്‍ അഴിച്ച്‌ അദ്ദെഹം അവളുടെ നേര്‍ക്ക്‌ ഇട്ടു കൊടുത്തു. അത്‌ വാങ്ങിയിട്ട്‌ അരയ്ക്ക്‌ കൈയും കൊടുത്ത്‌ അവരെ ശ്രദ്ധിച്ചുകൊണ്ട്‌ അവള്‍ ഡെക്കില്‍ നിന്നു. ജാഗോ അവള്‍ക്ക്‌ ഒരു ഫ്ലയിംഗ്‌ കിസ്സ്‌ കൊടുക്കുന്നതായി ഭാവിച്ചു. അത്‌ സ്വീകരിച്ച്‌ കൈ ഉയര്‍ത്തി വീശി പുഞ്ചിരിച്ചുകൊണ്ട്‌ അവള്‍ വീല്‍ ഹൗസിലേക്ക്‌ നടന്നു.

"കാലാവസ്ഥാ മുന്നറിയിപ്പ്‌ എന്താണ്‌...?" മര്‍ഡോക്കിന്റെ അരുകില്‍ ഇരുട്ടിലേക്ക്‌ തുറിച്ച്‌ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ചോദിച്ചു.

"മൂന്ന് - നാല്‌ എന്ന നിലയില്‍ കാറ്റുണ്ടാകും. ഇടയ്ക്ക്‌ ശക്തിയായ മഴയോടുകൂടിയ കാറ്റ്‌ വീശാന്‍ സാദ്ധ്യതയുണ്ടത്രേ... ഹെബ്രിഡ്‌സിന്‌ സമീപം പുലര്‍ച്ചയ്ക്ക്‌ മുമ്പ്‌ മൂടല്‍ മഞ്ഞിനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല..."

"അതത്ര നല്ല വാര്‍ത്തയല്ലല്ലോ..."

"ഇതില്‍ ഇത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു...? ഒന്ന് രണ്ട്‌ ദിവസം കൂടി കഴിയട്ടെ... അപ്പോള്‍ നിനക്ക്‌ കാണാം.." മര്‍ഡോക്ക്‌ പറഞ്ഞു.

"താങ്കളെന്താ അങ്ങനെ പറഞ്ഞത്‌..."

"അത്ര നല്ല കാലാവസ്ഥയല്ല വരാനിരിക്കുന്നത്‌..."

"കാര്യമായിട്ടാണോ താങ്കള്‍ പറയുന്നത്‌...?" അവള്‍ പരിഭ്രമിച്ചു. ആഴ്ചകളോളം തന്നെ വന്‍കരയുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വരിക എന്നത്‌ അത്ര പുതുമയൊന്നുമല്ല ഫാഡാ ദ്വീപിന്‌ എന്നവള്‍ കേട്ടിട്ടുണ്ട്‌. പക്ഷേ അത്‌ മഞ്ഞുകാലത്താണ്‌.

"താങ്കള്‍ക്കത്‌ എങ്ങനെ അറിയാന്‍ കഴിയുന്നു...?"

"ഈ കാറ്റിന്റെ ഗന്ധത്തില്‍ നിന്ന് എനിക്കതറിയാന്‍ കഴിയും കുട്ടീ... ഈ മഴയുടെ സ്പര്‍ശത്തില്‍ നിന്നും... കാര്യങ്ങള്‍ മണത്തറിയാനുള്ള കഴിവ്‌... ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ കടലില്‍ ചെലവഴിച്ചതിന്റെ പരിചയം കൊണ്ടാകാം..." അദ്ദേഹം പുഞ്ചിരിച്ചു.

അവള്‍ അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ചു. "എനിക്കറിയാം... താങ്കളൊരു അത്ഭുത പ്രതിഭാസമാണ്‌... ആട്ടെ, ഈ സ്റ്റിയറിംഗ്‌ ഞാന്‍ പിടിച്ചു നോക്കട്ടേ...?"

"കുറച്ച്‌ കഴിയട്ടെ... നീ പോയി ആ ചെക്കനെ ഒന്ന് നോക്കൂ... നിനക്കറിയാമല്ലോ കടല്‍ യാത്രയ്ക്കുള്ള അവന്റെ ബുദ്ധിമുട്ട്‌..."

അവള്‍ താഴോട്ട്‌ നടന്നു. മേശയ്ക്ക്‌ സമീപം ഇരുന്നിരുന്ന ലാക്ലന്റെ മുഖം ദയനീയമായിരുന്നു. ഒട്ടും വൈകാതെ അവള്‍ തന്റെ ബാഗില്‍ നിന്ന് ഗുളികകള്‍ എടുത്ത്‌ അവന്റെ നേര്‍ക്ക്‌ നീട്ടി.

"ഇത്‌ വിഴുങ്ങിയിട്ട്‌ അല്‍പ്പം വെള്ളം കുടിക്കൂ... എന്നിട്ട്‌ ആ ബങ്കില്‍ കിടന്ന് കൊള്ളൂ... ഞാന്‍ ഒരു കപ്പ്‌ ചായ എടുത്തിട്ടു വരാം..."

അവള്‍ കിച്ചണിലേക്ക്‌ നടന്നു. ലാക്ലന്‍ ഒരു നിമിഷം ബങ്കിനടുത്ത്‌ നിന്നു. തന്റെ വയറ്റിലുള്ളതെല്ലാം കൂടി ഇരച്ച്‌ കയറി മുകളിലേക്ക്‌ വരുന്നതായി അവന്‌ തോന്നി. പെട്ടെന്ന് തന്നെ അവന്‍ ടോയ്‌ലറ്റ്‌ റൂമിനടുത്തേക്ക്‌ ഓടി. വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്ക്‌ കയറാനാഞ്ഞ അവനെ എതിരേറ്റത്‌ വലത്‌ കൈയില്‍ മോസറുമായി ഇരിക്കുന്ന ഗെറിക്ക്‌ ആയിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)

17 comments:

  1. കഴിഞ്ഞ ലക്കം വായിച്ച്‌ ആകാംക്ഷാഭരിതരായി കാത്തിരിക്കുന്ന പ്രിയ വായനക്കാര്‍ക്കായി ഇതാ അടുത്ത ഭാഗം... അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ പിശുക്ക്‌ കാണിക്കണ്ട കേട്ടോ...

    സ്കോട്ട്‌ലണ്ടിന്റെ പടിഞ്ഞാറ്‌ മലേയ്‌ഗ്‌ തുറമുഖത്തൊക്കെ ഐസ്‌ലണ്ടില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ബാധിച്ചത്‌ കൊണ്ട്‌ അധികം നേരം അവിടെ നില്‍ക്കാന്‍ പറ്റിയില്ല. അതുകൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍...

    ReplyDelete
  2. ആഹാ... അങ്ങനെ കഥ മുറുകട്ടെ... നല്ല ആവേശത്തോടെ വായിച്ചു...

    :)

    ReplyDelete
  3. കൊടുകൈ...
    രാവിലെ തന്നെ പോസ്റ്റെത്തിയല്ലോ...
    ഗെറിക്കിന്റെ കാര്യം ഓര്‍ത്ത് ഒരു സമാധാനമില്ലാതെ ഇരിക്കുകയായിരുന്നു.
    ആശംസകളോടെ !!

    ReplyDelete
  4. ഗെറിക്കിന്റെ കാര്യമോര്‍ത്തായിരുന്നു പേടി.

    ReplyDelete
  5. മല്യേയ്ഗ് ഡോക്കിനടുത്ത് ഇപ്പോഴുള്ള ഹോളിഡേയ് ഇൻ ഹോട്ടലിന്റെ മുകളിൾ നിന്നും മൂന്നാഴ്ച്ചമുമ്പ് ഒരു വലിയ മേശപ്പൂവ്വ് കത്തുന്നപോലെ തൊട്ടപ്പുറത്ത ദ്വീപായ ഐസലാണ്ടിൽ ഒരു അഗ്നിപർവ്വതം കത്തിത്തീരുന്നത് അവിടെയുള്ള പലരും ലൈവ്വായി കണ്ടു കേട്ടൊ ഭായി !
    പക്ഷെ ശേഷം ഒരാഴ്ച്ച വെടിക്കെട്ട് കഴിഞ്ഞ പൂരപ്പറമ്പ് പോലെയായി അവിടം മുഴുവനും-പൊടിപടലങ്ങളും,പുകപടലങ്ങളുമൊക്കെയായി ! !

    ReplyDelete
  6. ഗെറിക്കിനെ വീണ്ടും പിടിക്കുമോ? അദ്ദേഹം രക്ഷപെട്ടല്ലോ എന്ന് സന്തോഷിച്ചതായിരുന്നു.

    ReplyDelete
  7. ഈ ലാക്ലന്റെ സീസിക്‌ക്‍നെസ്സ്‌ ഗെറിക്കിന്റെ കഥ എന്താക്കുമൊ ആവൊ?!!!
    കാത്തിരുന്നു കാണാം അല്ലേ...
    നന്നായി എഴുതിയിരിക്കുന്നു!!
    ആശംസകളൊടെ...

    ReplyDelete
  8. ഗെറിക്കിന്റെ തലയിലൂടെ ലാന്സന്‍ 'വാള്‍' വീശുമോ? അതീവ രസകരമായ കഥാഗതി...

    (ഒരു 'ഗെറിക് ഫാന്‍സ്‌ അസോസിയേഷന്‍' രൂപീകരിച്ചാലോ അണ്ണാ?)

    ReplyDelete
  9. ശ്രീ... വലതുകാല്‍ വച്ച്‌ ആദ്യം എത്തിയതിന്‌ നന്ദി...

    ചാര്‍ളി... ഗെറിക്കിന്റെ കാര്യം അറിഞ്ഞപ്പോള്‍ സമാധാനമായല്ലോ...

    എഴുത്തുകാരി... പക്ഷേ, ഗെറിക്ക്‌ വീണ്ടും അവരുടെ മുന്നില്‍ എത്തിപ്പെട്ടല്ലോ...

    ബിലാത്തിപ്പട്ടണം... അതുകൊണ്ടല്ലേ ഈ ലക്കം ഞാന്‍ ചെറുതാക്കിയത്‌. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

    നീലത്താമര... സന്തോഷിക്കാന്‍ വരട്ടെ...

    ജോയ്‌... കാത്തിരിക്കുക അടുത്തയാഴ്ച വരെ...

    ജിമ്മി... ദേ, മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത്‌... പിന്നെ ഫാന്‍സ്‌ അസോസിയേഷന്‍... അത്‌ പണ്ടെ നിങ്ങളെല്ലാവരും കൂടി രൂപീകരിച്ചതല്ലേ? ജിമ്മി തന്നെ സെക്രട്ടറി... ശ്രീ ആയിരുന്നല്ലോ പ്രസിഡന്റ്‌...

    ReplyDelete
  10. അപ്പോ, എനിക്കു സ്ഥാനമൊന്നുമില്ലേ?

    ReplyDelete
  11. ആഹാ... ആ അസോസിയേഷന്‍ ഇപ്പോളും നിലവിലുണ്ടല്ലേ... എങ്കില്‍ അതുതന്നെ മതി...

    'എഴുത്തുകാരി'യെ ഖജാന്‍ജിയാക്കാം... പോരെ?

    ReplyDelete
  12. കഥ അത്യധികം രസകരമായി പുരോഗമിക്കുന്നു. ഓരോ ലക്കവും ഇനിയെന്ത്‌ എന്ന ആകാംക്ഷയുടെ മുള്‍മുനയിലാണല്ലോ വിനുവേട്ടാ നിര്‍ത്തുന്നത്‌?

    ReplyDelete
  13. ഇങ്ങനെ ഒന്നുള്ളത് ഇപ്പോല അറിഞ്ഞേ, :) നന്നായിട്ടുണ്ട് മാഷെ .
    ഏകാന്തതയെ കുറിച്ച് എഴുതിയപ്പോള്‍ പ്രണയം ഒരു കൂട്ടാകട്ടെ എന്നേ ആഗ്രഹിച്ചുള്ളു, പ്രണയം ഒരിക്കലും നേരമ്പോക്കല്ല

    ReplyDelete
  14. ഇനി ഓരോ അദ്ധ്യായത്തിനും കമന്റില്ല. വായനയുടെ രസച്ചരടു മുറിയും

    ReplyDelete
  15. വായിക്കുന്നു

    ReplyDelete
  16. ഗെറിക്‌ എന്ത്‌ ചെയ്യാനാ ഭാവം.????

    ReplyDelete
    Replies
    1. ഓടിക്കോ അടുത്ത ലക്കത്തിലേക്ക്‌... :)

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...