പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, July 8, 2010

സ്റ്റോം വാണിംഗ്‌ - 52

വൈകുന്നേരം ഏഴരയോട്‌ അടുത്തിരിക്കുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെഞ്ചായം വാരി വിതറി അസ്തമിക്കാന്‍ തയ്യാറെടുക്കുകയാണ്‌ സൂര്യന്‍. ഫാഡാ ഹൗസിന്റെ വിശാലമായ കവാടം കടന്ന് ഗെറിക്കും ലാക്ലനും ചരല്‍ പാതയിലേക്ക്‌ തിരിഞ്ഞു. മുറ്റത്ത്‌ നിന്ന് ചവിട്ട്‌ പടിയിലേക്ക്‌ കയറി അദ്ദേഹം പഴയ മാതൃകയിലുള്ള ആ കോളിംഗ്‌ ബെല്ലിന്റെ ചരടില്‍ വലിച്ചു.

വീടിനുള്ളില്‍ നിന്ന് അടുത്തടുത്ത്‌ വന്ന പാദപതനം വാതിലിനടുത്ത്‌ വന്ന് നിലച്ചു. ഏകദേശം അറുപത്‌ വയസ്സ്‌ പ്രായം തോന്നുന്ന പ്രസന്നവദനയായ ഒരു വനിതയാണ്‌ അവരെ സ്വീകരിച്ചത്‌. പൂര്‍ണ്ണമായും നര കയറിയ തലമുടി ബണ്‍ വച്ച്‌ പിന്‍ ചെയ്തിരുന്നു അവര്‍. വൂള്‍ തുണിയിലുള്ള ഒരു കറുത്ത വസ്ത്രവും അതിന്‌ മീതെ വൃത്തിയുള്ള ഒരു വെളുത്ത മേലങ്കിയുമായിരുന്നു അവരുടെ വേഷം.

"അകത്തേക്ക്‌ വന്നാലും സര്‍..." മന്ദഹസിച്ച്‌ കൊണ്ട്‌ അവര്‍ സ്വാഗതമോതി.

"താങ്ക്‌ യൂ..." ഗെറിക്ക്‌ ഉള്ളിലേക്ക്‌ പ്രവേശിച്ചു. കൈയില്‍ ലീ എന്‍ഫീല്‍ഡ്‌ റൈഫിളുമായി തൊട്ട്‌ പിറകേ ലാക്ലനും.

"താങ്കളുടെ കോട്ട്‌ ഇങ്ങ്‌ തന്നേക്കൂ സര്‍..." അദ്ദേഹത്തിന്റെ കോട്ട്‌ അഴിച്ച്‌ വാങ്ങി അടുത്ത മുറിയില്‍ കൊണ്ടുപോയി കൊളുത്തിയിട്ടിട്ട്‌ അവര്‍ തിരിച്ചെത്തി.

"എല്ലാവരും സ്വീകരണമുറിയിലാണ്‌... ഇതിലേ വരൂ..." അവര്‍ കതകിന്റെ ഹാന്‍ഡിലില്‍ പിടിച്ചുകൊണ്ട്‌ ഒരു നിമിഷം നിന്നു. "താങ്കള്‍ ആരാണെന്ന് പറഞ്ഞില്ലല്ലോ...?"

"കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌... എന്നെ ഇവിടെ ക്ഷണിച്ചിരുന്നു..." അല്‍പ്പം നീരസത്തോടെ ഗെറിക്ക്‌ പറഞ്ഞു.

"ഓ യെസ്‌ സര്‍..." വാതില്‍ തുറന്ന് അവര്‍ അദ്ദേഹത്തെ സ്വീകരണ മുറിയിലേക്ക്‌ ആനയിച്ചു. കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌ എത്തിയിരിക്കുന്നു മാഡം..."

"താങ്ക്‌ യൂ മേരി..."

ജീന്‍ സിന്‍ക്ലെയറും അഡ്‌മിറല്‍ റീവും ജാനറ്റും കൂടി ഷെറി നുകര്‍ന്നു കൊണ്ട്‌ നെരിപ്പോടിനരികില്‍ ഇരിക്കുന്നുണ്ടായിരുന്നു. താഴെ, പരവതാനിയില്‍ വിസ്തരിച്ച്‌ കിടക്കുകയാണ്‌ റോറി.

"വളരെ സന്തോഷം കമാന്‍ഡര്‍, താങ്കള്‍ വന്നതില്‍..." കൈ ഉയര്‍ത്തി അഭിവാദ്യം നല്‍കിക്കൊണ്ട്‌ ജീന്‍ പറഞ്ഞു. "കമാന്‍ഡര്‍ ഗെറിക്കിനും ഒരു ഡ്രിങ്ക്‌ കൊടുക്കൂ ക്യാരീ..."

ലാക്ലന്‍ വാതിലിന്‌ സമീപം നിലയുറപ്പിച്ചു.

"ഗുഡ്‌ ഈവനിംഗ്‌ ലാക്ലന്‍... അമ്മയ്ക്ക്‌ സുഖം തന്നെയല്ലേ...?" അവര്‍ അവനോട്‌ ആരാഞ്ഞു.

"അതേ മാഡം..."

"ഞാന്‍ ചോദിച്ചതായി പറയണം.."

ഒരു കൈയില്‍ ഷെറി ഗ്ലാസും മറുകൈയില്‍ സിഗരറ്റുമായി ഗെറിക്ക്‌ നെരിപ്പോടിന്‌ സമീപം ആശ്ചര്യത്തോടെ നിന്നു.

"കഴിയാവുന്നിടത്തോളം സൗകര്യങ്ങളൊക്കെ അവര്‍ അവിടെ ചെയ്തുതന്നിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു..." ജീന്‍ അദ്ദേഹത്തോടായി പറഞ്ഞു. തികച്ചും ആത്മാര്‍ത്ഥമായ അന്വേഷണമായിരുന്നു അത്‌.

"കഴിയാവുന്നിടത്തോളം സൗകര്യങ്ങള്‍ എന്നല്ല, അല്‍പ്പം ധാരാളം എന്ന് തന്നെയാണ്‌ നിങ്ങളുടെ പോലീസ്‌ സ്റ്റേഷനെക്കുറിച്ച്‌ എനിക്കുള്ള അഭിപ്രായം..." ഗെറിക്ക്‌ മൃദുവായി പ്രതിവചിച്ചു.

അഡ്‌മിറല്‍ റീവ്‌ പൊട്ടിച്ചിരിച്ചു പോയി. "ഇതെനിക്കിഷ്ടപ്പെട്ടു..." അദ്ദേഹം ഗെറിക്കിന്റെ കരങ്ങള്‍ കവര്‍ന്ന് തന്നോടടുപ്പിച്ചു. "വരൂ... ഇവരെ ഇവിടെ ചിലയ്ക്കാന്‍ വിട്ടിട്ട്‌ നമുക്ക്‌ അങ്ങോട്ട്‌ മാറി നില്‍ക്കാം... എന്നിട്ട്‌ ആ ഫാള്‍മൗത്തിലെ കഥകള്‍ പറയൂ..."

അവര്‍ രണ്ടുപേരും അല്‍പ്പം മാറി ജാലകത്തിനരികില്‍ പോയി അഭിമുഖമായി നിന്നു.

"അദ്ദേഹം ഒരു സുന്ദരന്‍ തന്നെ... അല്ലേ...?" ജീന്‍ അവളോട്‌ ചോദിച്ചു.

"അവരില്‍ ആരുടെ കാര്യമാണ്‌ പറയുന്നത്‌...?" കുസൃതിയോടെ ജാനറ്റ്‌ മറു ചോദ്യമെയ്തു.

ജീന്‍ ലജ്ജയോടെ മന്ദഹസിച്ചു. "നിന്റെ ഉദ്ദേശ്യം എനിക്ക്‌ മനസ്സിലായി... പക്ഷേ, ഞാന്‍ ആരെക്കുറിച്ചാണ്‌ പറഞ്ഞതെന്ന് നിനക്കറിയാമല്ലോ..."

ജാനറ്റ്‌ തല കുലുക്കി. "എന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടേയില്ല. നിര്‍വ്വചിക്കാന്‍ കഴിയാത്ത എന്തോ ഒരു സവിശേഷത അദ്ദേഹത്തിനുണ്ട്‌... പുരുഷന്മാരുമായി അടുക്കുവാന്‍ എനിക്ക്‌ അധികമൊന്നും അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതായത്‌ ഒരു ആത്മബന്ധം സ്ഥാപിക്കാന്‍... മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്ത്‌ വന്ന വര്‍ഷം തന്നെ യുദ്ധം ആരംഭിച്ചു. ഭൂരിഭാഗവും ജോലിയും ഉറക്കവും മാത്രമായിരുന്നു ജീവിതത്തില്‍... പിന്നെ, വല്ലപ്പോഴുമൊരിക്കല്‍ ആഗ്രഹം തോന്നുമ്പോള്‍ മാത്രം..."

"അപ്പോള്‍ ഗെറിക്കോ...?"

"സത്യം പറഞ്ഞാല്‍ ... എനിക്ക്‌ അദ്ദേഹത്തെ ഭയമാണ്‌..."

"അതെനിക്ക്‌ മനസ്സിലായി..."

"അദ്ദേഹത്തിന്റെ കണ്ണുകള്‍ ശ്രദ്ധിച്ചുവോ...? എന്തോ ഒരു പ്രത്യേകത..."

"എന്തിന്‌ കണ്ണുകള്‍ മാത്രം...? നീയത്‌ ശ്രദ്ധിച്ചിട്ടില്ലേ...? ഈ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന മട്ടിലുള്ള ആ മുഖഭാവം..? അദ്ദേഹത്തിന്റെ മുഖത്തുള്ള സ്ഥായിയായ ആ മന്ദഹാസം... ഈ ജീവിതം വെറുമൊരു വിഡ്ഢിക്കഥയാണെന്നുള്ള വിശ്വാസമായിരിക്കാം അതിന്റെ ഉറവിടം... സമര്‍ത്ഥനായ ഒരു ഓഫീസര്‍... നാവിഗേഷന്‍ രംഗത്തെ ജീനിയസ്‌... അദ്ദേഹത്തിന്റെ റെക്കോര്‍ഡുകളും ആ ബാഡ്‌ജുകളും തന്നെ അതിനുള്ള ഏറ്റവും വലിയ തെളിവാണ്‌... ഇത്തരക്കാരെക്കുറിച്ച്‌ ഒന്നും പ്രവചിക്കാന്‍ കഴിയില്ല. നോ റൂള്‍ ദാറ്റ്‌ വാസ്‌ എവര്‍ മെയ്‌ഡ്‌, വാസ്‌ മെയ്‌ഡ്‌ ഫോര്‍ ഹിം..."

"ഡിന്നര്‍ റെഡിയായിരിക്കുന്നു മാഡം..." മേരി വാതില്‍ക്കല്‍ വന്ന് അറിയിച്ചു.

ജീന്‍ എഴുന്നേറ്റു. "മഹാന്മാരേ... എന്നാല്‍ നമുക്ക്‌ അകത്തേക്ക്‌ പോകാം...?"

റീവിനൊപ്പം അവര്‍ ഡൈനിംഗ്‌ റൂമിലേക്ക്‌ നടന്നു. ജാനറ്റും ഗെറിക്കും അവരെ അനുഗമിച്ചു. അവര്‍ക്ക്‌ പിന്നിലായി ലാക്ലനും.



* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

18 comments:

  1. വീണ്ടും നമുക്ക്‌ കഥാനായകനിലേക്ക്‌ തിരിച്ചെത്താം...

    ReplyDelete
  2. ജൂൺ-ജൂലായ് മാസങ്ങളിൽ നമ്മുടെ സൂര്യേട്ടൻ ഇവിടെ യു.കെയിൽ, പണിനിറുത്തി പോണത് രാത്രി ഒമ്പതിന്ശേഷമാണൂ...., ഒപ്പം ഓവർ ടൈം വർക്കായാതുകൊണ്ട് പുള്ളിക്കാരൻ രാവിലെ മൂന്നുമണിതൊട്ടേ പണിയാരംഭിക്കുകയും ചെയ്യും കേട്ടൊ !

    ReplyDelete
  3. വൗ...സൂപ്പര്‍ !!!
    വീണ്ടും വീണ്ടും വായിച്ചു.
    ശരിക്കും ഇത്രയും മാന്യത ലോകമഹായുദ്ധകാലത്തുണ്ടായിരുന്നോ ?
    ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.(കര്‍ത്താവേ, വിനുവേട്ടന്‌ ഇത്തിരി ഫ്രീ ടൈം കൊടുക്കണേ.)

    ReplyDelete
  4. ഗെറിക്കിനെ കുറിച്ച് ഞാനും പറയുന്നു, "നോ റൂള്‍ ദാറ്റ്‌ വാസ്‌ എവര്‍ മെയ്‌ഡ്‌, വാസ്‌ മെയ്‌ഡ്‌ ഫോര്‍ ഹിം..."

    ReplyDelete
  5. വിനുവേട്ടാ... വീണ്ടും, മനോഹരമായ ആദ്യ ഖണ്ഡികയുടെ പിന്പ‍റ്റി എത്തിയ തുടര്കാഴ്ചകള്‍! ഇതുവരെ വായിച്ചിട്ടുള്ള അധ്യായങ്ങളില്‍ നിന്നും തികച്ചും വിഭിന്നം..

    ചാര്ളിചച്ചായന്‍ പറഞ്ഞതുപോലെ, വീണ്ടും വീണ്ടും വായിച്ചു, മതിവരാ‍തെ... (പ്രാര്ത്ഥനയില്‍ ഞാനും കൂടുന്നു... ആമ്മേന്‍)

    ബി.പ ചേട്ടാ - യു.കെ-യില്‍ ഇപ്പോ സൂര്യേട്ടന് കഷ്ടകാലമാണല്ലേ? :)

    സുകന്യാജി - മര്മ്മ്പ്രധാനമായ ഒരു വിലയിരുത്തല്‍ തന്നെ - "നോ റൂള്‍ ദാറ്റ്‌ വാസ്‌ എവര്‍ മെയ്‌ഡ്‌, വാസ്‌ മെയ്‌ഡ്‌ ഫോര്‍ ഹിം..."

    ReplyDelete
  6. എഴുത്തിന്റെ ശൈലി വളരെയിഷ്ടായി.. ക്ഷമിക്കണം. ഇത് വരെ പഴയത് പലതും വായിക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് കഥ ശരിക്ക് മനസ്സിലാവുന്നില്ല. തുടരൻ സംഭവങ്ങൾക്ക് കൊടുക്കാറുള്ള ഒരു കഥ ഇത് വരെ ശരിയാക്കിയിട്ടുകൂടെ. പിന്നാലെ വരുന്നവർക്കും ചിലപ്പോൾ ഒപ്പമെത്താൻ കഴിയുമെന്ന് തോന്നുന്നു.

    ReplyDelete
  7. ഉം ...കണ്ടില്ല ... വിവരം കിട്ടിയതുമില്ല ..രണ്ടു ദിവസത്തെ മുടക്കത്തില്‍ മറന്നും പോയി ..വൈകീടാനെന്കിലും എതീലോ

    ReplyDelete
  8. ഓരോ ലക്കവും കാത്തിരിക്കുകയാണ്‌ ഇപ്പോള്‍. കഥ ശരിക്കും രസം പിടിച്ചു വരുന്നു. ശത്രു, മിത്രം എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ ഇല്ലാതാകുന്നതിന്റെ കാഴ്ചയാണ്‌ ഇവിടെ തെളിയുന്നത്‌. മനോഹരമായിരിക്കുന്നു.

    മനോരാജ്‌, അങ്ങനെ 'കഥ ഇതുവരെ'യില്‍ ഒതുക്കാവുന്ന കഥയല്ല ഇത്‌. പെട്ടെന്ന് തന്നെ എല്ലാം വായിച്ച്‌ ഒപ്പമെത്തൂ.

    ReplyDelete
  9. ചാര്‍ളി പറഞ്ഞതു പോലെ അന്നത്തെ കാലത്തെ യുദ്ധരംഗത്തെ മാന്യത ആശ്ചര്യകരം തന്നെ...

    ഈ ഭാഗം പെട്ടെന്ന് തീര്‍ന്ന പോലെ തോന്നി

    ReplyDelete
  10. വരുമല്ലോ രാവില്‍
    പ്രിയതമന്‍.....(അടുത്ത പോസ്റ്റ് ?)

    :)

    ReplyDelete
  11. ഈ ജീവിതമൊരു വിഡ്ഡിക്കഥ മാത്രം!

    എനിയ്ക്കിഷ്ടപ്പെട്ടു.

    ReplyDelete
  12. ഇഷ്ടമായി ,ഈ രചനയും ശൈലിയു .ആശംസകള്‍

    ReplyDelete
  13. വായിക്കുന്നു

    ReplyDelete
  14. ഗെറിക്കിനു ആരാധകർ കൂടുകയാണല്ലോ!!!

    ReplyDelete
    Replies
    1. ഗെറിക്ക്‌... ഒരു ലെജന്റാണദ്ദേഹം... ഹാറ്റ്സ്‌ ഒഫ്‌ റ്റു ഹിം...

      Delete
  15. So addictive this. ഇനി ഗെറിക്ക്ന് രക്ഷയില്ലേ?

    ReplyDelete
    Replies
    1. So addictive... അത് കേട്ടാൽ മതി ... സന്തോഷായീട്ടോ...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...