പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, August 5, 2010

സ്റ്റോം വാണിംഗ്‌ - 56

രാവിലെ തന്നെ ചര്‍ച്ചിലേക്ക്‌ പോകാനായിട്ടൊരുങ്ങിയ ജീന്‍ സിന്‍ക്ലെയര്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ അഡ്‌മിറല്‍ റീവും ജാനറ്റും കൂടി എത്തിയത്‌.

"അത്ഭുതകരമായിരിക്കുന്നല്ലോ ഇത്‌...!" അവര്‍ പറഞ്ഞു. "എല്ലാ ഞായറാഴ്ചകളിലും ഇദ്ദേഹത്തെ ചര്‍ച്ചിലേക്ക്‌ കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിച്ചിട്ട്‌ നടന്നില്ല ഇതുവരെ..."

അദ്ദേഹത്തിന്‌ വേറെ പല കാര്യങ്ങളുമില്ലേ... അദ്ദേഹത്തെ വീണ്ടും യൂണിഫോം ധരിപ്പിക്കുന്നതില്‍ ഞാന്‍ എന്തായാലും വിജയിച്ചു... ബാക്കി കാര്യങ്ങള്‍ ഇനി നിങ്ങളെക്കൊണ്ട്‌ പറ്റുമോയെന്ന് ഒന്ന് ശ്രമിച്ച്‌ നോക്ക്‌..." ജാനറ്റ്‌ പറഞ്ഞു.

ജീനിന്റെ മുഖം ലജ്ജയാല്‍ തുടുത്തു.

"മലേയ്‌ഗില്‍ നിന്ന് ഒരു സന്ദേശം എനിക്കിപ്പോള്‍ ലഭിച്ചു..." റീവ്‌ പറഞ്ഞു. "ലെഫ്റ്റനന്റ്‌ ജാഗോയുടെ ബോട്ടിന്‌ എന്‍ജിന്‍ തകരാറ്‌... മദ്ധ്യാഹ്നത്തിന്‌ ശേഷമേ എത്താന്‍ സാധിക്കുകയുള്ളുവത്രേ... ശരിയായില്ലെങ്കില്‍ മറ്റാരെയെങ്കിലും അയക്കും. ആരായാലും രാത്രിക്ക്‌ മുമ്പ്‌ ഗെറിക്കിനെ കൊണ്ടുപോകുന്ന കാര്യം സംശയമാണ്‌. ചിലപ്പോള്‍ നാളെ രാവിലത്തേക്ക്‌ നീളാനും സാദ്ധ്യതയുണ്ട്‌..."

"അത്‌ ശരി..." ജീന്‍ തന്റെ വാച്ചില്‍ നോക്കി. "നോക്കൂ... പതിനഞ്ച്‌ മിനിറ്റിനുള്ളില്‍ പള്ളിയിലെ ചടങ്ങുകള്‍ ആരംഭിക്കും. മര്‍ഡോക്കിന്റെ പ്രസംഗം കേള്‍ക്കണ്ടേ...? എല്ലാവരുടെയും പിന്നിലാകണ്ടെങ്കില്‍ പെട്ടെന്ന് പോകണം..."

"ഓള്‍ റൈറ്റ്‌..." റീവ്‌ അല്‍പ്പം നീരസത്തോടെ പറഞ്ഞു. "ഞാന്‍ വന്നോളാം... അവിടുത്തെ ചടങ്ങുകളൊക്കെ കഴിയുമ്പോള്‍ നിന്നെ കൊണ്ടുവരുവാനായി... ഞാന്‍ മേരിയുടെ അടുത്തേക്ക്‌ പോകുന്നു.... പാചകക്കാര്യത്തെക്കുറിച്ച്‌ ചിലത്‌ സംസാരിക്കാനുണ്ട്‌..."

റീവ്‌ പുറത്ത്‌ കടന്നപ്പോള്‍ വാതില്‍ അടഞ്ഞു.

ജീന്‍, ജാനറ്റിന്‌ നേര്‍ക്ക്‌ തിരിഞ്ഞു.

"നീ വരുന്നുണ്ടോ പള്ളിയിലേക്ക്‌...?"


"ഞാനോ... ഓ... ഇന്നെനിക്ക്‌ വയ്യ..."

"പിന്നെ നീ എന്ത്‌ ചെയ്യാന്‍ പോകുന്നു...?"

"എനിക്ക്‌ ചില കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാനുണ്ട്‌..."

ജീന്‍ പുഞ്ചിരിച്ചു. "അതേയതേ... തീര്‍ച്ചയായും നിനക്ക്‌ ചിന്തിക്കാന്‍ പലതും കാണും..."


* * * * * * * * * * * * * * * * * * * * * * * * * * * * *


ലാക്ലന്റെ അമ്മ എത്തിച്ച ബ്രേക്‌ക്‍ഫാസ്റ്റ്‌ ഗെറിക്ക്‌ ഭംഗിയായി കഴിച്ചു. വറുത്ത മാംസവും തക്കാളിയും എല്ലാം അടങ്ങിയ വിഭവം അദ്ദേഹത്തിന്‌ രുചികരമായി തോന്നി. അവര്‍ പോയ ഉടന്‍ ലാക്ലന്‍ വീണ്ടും തന്റെ പൂര്‍വ്വസ്ഥാനത്ത്‌ വന്ന് ഇരുന്നു.

"ഇവിടെത്തന്നെ ഇരുന്നാല്‍ നിനക്ക്‌ എപ്പോഴാണ്‌ ഉറങ്ങാന്‍ സാധിക്കുക...? പോയി അല്‍പ്പം ഉറങ്ങൂ ലാക്ലന്‍..." ഗെറിക്ക്‌ പറഞ്ഞു.

"ഓ.. ഉറക്കമോ... എനിക്കത്‌ വളരെ കുറച്ച്‌ മതി. കുഞ്ഞായിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ ഞാന്‍ അമ്മയെ കുറേ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ പറയുന്നത്‌..." ലാക്ലന്‍ വാച്ചിലേക്ക്‌ കണ്ണോടിച്ചു. "വിഷമിക്കേണ്ട കമാന്‍ഡര്‍... രാവിലത്തെ ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കി പതിനൊന്ന് മണിയാകുമ്പോഴേക്കും മര്‍ഡോക്ക്‌ എനിക്ക്‌ പകരം ചാര്‍ജ്‌ എടുക്കും..."

"അത്‌ ശരി... " ഗെറിക്ക്‌ നെടുവീര്‍പ്പിട്ടു. "ഇവിടുത്തെ പള്ളിയിലെ വികാരിയും കൂടിയാണദ്ദേഹം അല്ലേ...?"

"അതേ... മാത്രമല്ല, മൊറാഗ്‌ സിന്‍ക്ലെയറിന്റെ സ്രാങ്കും കൂടിയാണ്‌..."

"മൊറാഗ്‌ സിന്‍ക്ലെയര്‍...?"

"ജീവിതത്തില്‍ ഏറ്റവുമധികം അദ്ദേഹം സ്നേഹിക്കുന്നത്‌ അതിനെയാണെന്ന് പറയാം... നാല്‍പ്പത്തിയൊന്ന് അടി നീളമുള്ള വാട്‌സണ്‍ ടൈപ്പ്‌ മോട്ടോര്‍ ലൈഫ്‌ ബോട്ട്‌... ഈ ദ്വീപിന്റെ അങ്ങേയറ്റത്തുള്ള സൗത്ത്‌ ഇന്‍ലെറ്റ്‌ ഹാര്‍ബറിലാണ്‌ അത്‌ കിടക്കുന്നത്‌... അദ്ദേഹത്തിന്റെ താമസവും അവിടെത്തന്നെയാണ്‌..."

"അതെന്താ അങ്ങനെ...? എന്താ ഇവിടുത്തെ ഹാര്‍ബറില്‍ ഇട്ടാല്‍..." ഗെറിക്ക്‌ ചോദിച്ചു.

"ഇവിടെ പറ്റില്ല... കാരണം, കടല്‍ പ്രക്ഷുബ്‌ധമാകുമ്പോള്‍ ബോട്ട്‌ ഇറക്കാന്‍ കഴിയാത്ത അത്ര ഉയരത്തിലായിരിക്കും ഇവിടെ തിരമാലകള്‍... താരതമ്യേന എളുപ്പം സൗത്ത്‌ ഇന്‍ലെറ്റ്‌ ആണ്‌..."

"അപ്പോള്‍ അവിടെ ഇങ്ങനെയൊരു പ്രശ്നമില്ല..."

"എന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല... വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ചിലപ്പോള്‍ സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് പോലും ബോട്ട്‌ ഇറക്കാന്‍ കഴിയാതെ വന്ന അവസരങ്ങളുണ്ടായിട്ടുണ്ട്‌..."

"അപ്പോള്‍ എവിടെ നിന്നെങ്കിലും ലൈഫ്‌ ബോട്ടിന്‌ കോള്‍ വന്നാല്‍ എന്ത്‌ ചെയ്യും...?" ഗെറിക്ക്‌ ചോദിച്ചു.

"അടുത്തുള്ള ബാര ദ്വീപില്‍ വേറൊരു ലൈഫ്‌ ബോട്ടുണ്ട്‌..."

"അത്‌ ശരി... പിന്നെ... ലാക്ലന്‍... ആര്‍മിയില്‍ ചേരുന്നതിന്‌ മുമ്പ്‌ നീയും ലൈഫ്‌ ബോട്ട്‌ ക്രൂവിലെ അംഗമായിരുന്നോ...?"

"അയ്യോ... അല്ലേയല്ല... കടല്‍ എന്ന് കേട്ടാല്‍ എനിക്ക്‌ ഓക്കാനം വരും... പക്ഷേ, എന്റെ പിതാവ്‌ അതിലെ അംഗമായിരുന്നു..."

ലാക്ലന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ഇനിയെന്ത്‌ സംസാരിക്കണമെന്നറിയാതെ ഗെറിക്ക്‌ ഇരുമ്പഴികളില്‍ പിടിച്ചുകൊണ്ട്‌ നിന്നു. പെട്ടെന്നാണ്‌ പുറത്തെ വാതില്‍ തുറന്ന് ജാനറ്റ്‌ പ്രത്യക്ഷപ്പെട്ടത്‌.

"എവിടെ എല്ലാവരും...?" അവള്‍ ചിരിച്ചു.

ആട്ടിന്‍ തോല്‍ കൊണ്ട്‌ നിര്‍മ്മിച്ച ഒരു കോട്ടും കോട്ടണ്‍ സ്കേര്‍ട്ടുമാണ്‌ അവള്‍ ധരിച്ചിരുന്നത്‌. മുട്ട്‌ വരെയെത്തുന്ന ബൂട്‌സും ശിരസ്സില്‍ ധരിച്ചിരിക്കുന്ന *ടാം-ഓ-ഷാന്‍ടറും അവളെ മനോഹരിയാക്കി. (*ടാം-ഓ-ഷാന്‍ടര്‍ - നെറ്റിയ്ക്ക്‌ ചുറ്റും ഇറുകി കിടക്കുന്ന തുണികൊണ്ട്‌ നിര്‍മ്മിച്ച വൃത്താകൃതിയിലുള്ള തൊപ്പി).

"ലാക്ലന്‍... അദ്ദേഹം കുഴപ്പമൊന്നും ഉണ്ടാക്കിയില്ലല്ലോ...?"

"എങ്ങനെ കുഴപ്പമുണ്ടാക്കാന്‍ പറ്റും...?" ഗെറിക്ക്‌ ചോദിച്ചു. "റൈഫിളും പിടിച്ച്‌ രാത്രി മുഴുവന്‍ ഇമ വെട്ടാതെ എന്നെത്തന്നെ നോക്കിക്കൊണ്ടുള്ള ഇരുപ്പായിരുന്നില്ലേ...?"

ജാനറ്റ്‌ ഒരു പാക്കറ്റ്‌ സിഗരറ്റും കുറച്ച്‌ മാഗസിനുകളും അഴികള്‍ക്കിടയിലൂടെ നീട്ടി. "ഇതാ... സമയം പോകാന്‍ കൈയിലിരിക്കട്ടെ..."

"സമയമോ... ഇനി അധികം ബാക്കിയില്ലല്ലോ..." ഗെറിക്ക്‌ പറഞ്ഞു. "ഉച്ചയാകുമ്പോഴേക്ക്‌ ജാഗോ എത്തില്ലേ എന്നെ കൊണ്ടുപോകാനായി...?"

"സ്റ്റോണോവേയില്‍ വച്ച്‌ എന്‍ജിന്‍ കേടായി... രാത്രിയാകുമെന്നാണ്‌ കേട്ടത്‌... ചിലപ്പോള്‍ നാളെ രാവിലെയുമായേക്കാം..."

അവളില്‍ നിന്ന് ഇനിയും എന്തെങ്കിലും കേള്‍ക്കാമെന്ന പ്രതീക്ഷയില്‍ അദ്ദേഹം അഴികള്‍ക്കിടയിലൂടെ അവളെത്തന്നെ നോക്കി നിന്നു. അവളുടെ മനസ്സിലൂടെയും എന്തൊക്കെയോ വികാരങ്ങള്‍ കടന്നുപോയി. പറഞ്ഞറിയിക്കാനാവാത്ത വിഷമവും ദ്വേഷ്യവും എല്ലാം... അവിടെ നിന്നും എങ്ങനെയും പുറത്ത്‌ കടന്നാല്‍ മതിയെന്നായി അവള്‍ക്ക്‌.

"ഞാന്‍ പോകുന്നു... കുറച്ച്‌ ജോലിയുണ്ട്‌..."

"താങ്‌ക്‍സ്‌ എ ലോട്ട്‌..." മാഗസിനുകള്‍ ഉയര്‍ത്തി പിടിച്ച്‌ ഗെറിക്ക്‌ പറഞ്ഞു. "മറ്റ്‌ പലതിനും ഇടയ്ക്ക്‌ ഇവയ്ക്കും.."

അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട്‌ പെട്ടെന്ന് തിരിഞ്ഞ്‌ അവള്‍ പുറത്തേക്ക്‌ നടന്നു.



* * * * * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

13 comments:

  1. നെക്കറും ഡോയ്‌ഷ്‌ലാന്റും തമ്മില്‍ കണ്ടുമുട്ടിയ സ്ഥിതിയ്ക്ക്‌ അവരെ നമുക്ക്‌ അല്‍പ്പനേരം തനിച്ച്‌ വിടാം... കാര്യങ്ങളൊക്കെ പരസ്പരം സംസാരിക്കുന്നതിനിടയില്‍ നമുക്ക്‌ ഫാഡാ ദ്വീപിലേക്ക്‌ തിരികെയെത്താം... ഗെറിക്കിന്റെ കാര്യങ്ങള്‍ അറിയണ്ടേ....

    ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയ വായനക്കാര്‍ക്കായി....

    ReplyDelete
  2. ഹോ! ഇനിയെന്താകുമോ എന്തോ...


    അല്ല, അപ്പോ ഡോയ്‌ഷ്ലാന്റിന്റെ വിശേഷങ്ങള്‍???

    ReplyDelete
  3. ശ്ശെടാ, ബിഗ് ബ്ലാക്ക് ഈഗിളിന്റെ കാര്യം അറിയാന്‍ ഓടി എത്തിയതാ..
    സാരമില്ല..ഗെറിക്കിനെ കണ്ടല്ലോ...
    പക്ഷേ അപ്പക്കഷ്ണം ഒരു മുറി മാത്രം കിട്ടിയ ഫീലിങ്ങാ..വിശപ്പിനിയും മാറീല്ല..:(

    ReplyDelete
  4. വായിച്ച് കൊണ്ടേയിരിക്കുന്നു...

    ReplyDelete
  5. ഞങ്ങള്‍ക്ക് ഈ വായന ആശ്വാസമാകും പോലെ, ഗെറിക്കിനും വായന ഒരു ആശ്വാസം ആകുന്നുണ്ടല്ലേ?

    ReplyDelete
  6. ഹോ... ഈ പെണ്ണിന്റെ ഒരു കാര്യം! വെറുതെ മനുഷ്യനെ മക്കാറാക്കാന്‍... ആ പാവം ഗെറിക്കിനെ ഇങ്ങനെ പരീക്ഷിക്കേണ്ട വല്ല ആവശ്യവുമുണ്ടോ?

    എന്താവുമോ എന്തോ...

    ReplyDelete
  7. ചാര്‍ളി പറഞ്ഞത്‌ പോലെ ഡോയ്‌ഷ്‌ലാന്റിലെയും നെക്കറുടെയും വിവരങ്ങള്‍ അറിയാമല്ലോ എന്ന് കരുതിയാണ്‌ വന്നത്‌. അപ്പോഴേക്കും രംഗം മാറ്റി.

    ഗെറിക്ക്‌ ലാക്ലനോട്‌ എല്ലാ വിവരങ്ങളും ചോദിച്ച്‌ മനസ്സിലാക്കി വച്ചല്ലോ. എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും രക്ഷപെടാന്‍.

    ReplyDelete
  8. വീണ്ടും ഫാഡാ ദ്വീപിൽ ...
    വായന തുടരുന്നൂ...കേട്ടൊ വിനുവേട്ടാ

    ReplyDelete
  9. ശ്രീ... ഡോയ്‌ഷ്‌ലാന്റിലെ വിശേഷങ്ങള്‍ ഉടന്‍ തന്നെ അറിയാം...

    ചാര്‍ളി... ബിഗ്‌ ബ്ലാക്ക്‌ ഈഗിളിലേക്ക്‌ അടുത്ത ലക്കത്തില്‍ എത്തുകയായി...

    സാദിക്ക്‌... ഇടയ്ക്ക്‌ വച്ച്‌ കപ്പലില്‍ കയറിയതല്ലേ... പഴയ ലക്കങ്ങളൊക്കെ പെട്ടെന്ന് വായിച്ച്‌ ഒപ്പമെത്തൂ..

    സുകന്യ... പാവം ഗെറിക്ക്‌... എന്ത്‌ ചെയ്യാന്‍ പറ്റും... അഴികള്‍ക്കുള്ളിലായിപ്പോയില്ലേ...

    ജിമ്മി... അല്ലെങ്കിലും ജാനറ്റ്‌ ഒരു പ്രഹേളികയാണ്‌...

    ലേഖ... അതെ, നമുക്ക്‌ കാത്തിരിക്കാം...

    ബിലാത്തി... ഫാഡാ ദ്വീപിലല്ലേ ഇനിയുള്ള കാര്യങ്ങളുടെ കടിഞ്ഞാണ്‍ ...

    ReplyDelete
  10. ശ്ശോ...ഞാനീ ബ്ലോഗില്‍ ഇപ്പോഴാണ് എത്തുന്നത്...ഇനി എന്ത് കാര്യം ഒരുപാട് പേജുകള്‍ പിന്നിട്ടു കഴിഞ്ഞല്ലോ!.

    ReplyDelete
  11. വായിച്ചു വരുന്നു

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...