പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, August 20, 2010

സ്റ്റോം വാണിംഗ്‌ - 58

സ്റ്റോണോവേയില്‍ അതുവരെ വ്യാപിച്ച്‌ കിടന്നിരുന്ന മൂടല്‍ മഞ്ഞ്‌ കാറ്റ്‌ വീശിയപ്പോള്‍ അപ്രത്യക്ഷമായി. ജാഗോ, ബോട്ടിന്റെ ബ്രിഡ്‌ജില്‍ നിന്ന് താഴെയിറങ്ങി പിന്‍ഭാഗത്തേക്ക്‌ നടന്നു. ഇടുങ്ങിയ എന്‍ജിന്‍ റൂമിനുള്ളിലേക്ക്‌ അദ്ദേഹം സൂക്ഷിച്ച്‌ നോക്കി.

"എന്തെങ്കിലും പുരോഗതിയുമുണ്ടോ...?"

"ഒരു മണിക്കൂര്‍ കൂടി വേണ്ടി വരും സര്‍ ..." ആസ്റ്ററിനോടും ചാനിയോടും ഒപ്പം എന്‍ജിന്‍ റൂമിലുണ്ടായിരുന്ന ജന്‍സണ്‍ പറഞ്ഞു.

"ശരി... പക്ഷേ, ഇത്‌ ശരിയാകുമെന്നതിന്‌ വല്ല ഉറപ്പുമുണ്ടോ...?" ജാഗോ സംശയം ഉന്നയിച്ചു.

തല ഉയര്‍ത്തി നോക്കിയ ആസ്റ്ററുടെ മുഖത്തും അല്‍പ്പം നിരാശ ഇല്ലാതിരുന്നില്ല. എങ്കിലും വിട്ടുകൊടുക്കുവാന്‍ അയാള്‍ തയ്യാറായിരുന്നില്ല. "ഞാനും ചാനിയും കൂടി ആ ബ്രിട്ടിഷ്‌ ഓഫീസറുടെ കൂടെ റോയല്‍ എയര്‍ഫോഴ്‌സിന്റെ വര്‍ക്ക്‌ ഷോപ്പില്‍ പോയിരുന്നു. നല്ലയിനം പിച്ചള ഉപയോഗിച്ച്‌ ഞങ്ങള്‍ തന്നെയാണ്‌ പുതിയ പാര്‍ട്ട്‌സ്‌ ഉണ്ടാക്കിയത്‌. ഇനി അത്‌ ഫിറ്റ്‌ ചെയ്യേണ്ട താമസമേയുള്ളൂ. പിന്നെ നമ്മുടെ ബോട്ട്‌ പുതിയത്‌ പോലെയിരിക്കും..."

ജന്‍സണ്‍ എന്‍ജിന്‍ റൂമില്‍ നിന്ന് കയറേണി വഴി മുകളിലെത്തി. "ശരിയാണ്‌ സര്‍ ... അവര്‍ അവിടെ ചെയ്ത ആ വര്‍ക്കുണ്ടല്ലോ... സമ്മതിച്ച്‌ കൊടുക്കണം..."

"ഗുഡ്‌..." ജാഗോ ബ്രിഡ്‌ജിലേക്ക്‌ കയറി. "അങ്ങനെയെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ നാം പുറപ്പെടുന്നതായിരിക്കുമെന്ന് മലേയ്‌ഗിലേക്ക്‌ അറിയിച്ചേക്കൂ..." അദ്ദേഹം തന്റെ വാച്ചില്‍ നോക്കി. "അതായത്‌, മറേ നിശ്ചയിച്ചിരിക്കുന്ന സമയപരിധിയില്‍ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റിന്റെ വ്യത്യാസമേ നാം എടുക്കൂ..."

അദ്ദേഹം വാതില്‍ തുറന്ന് ചാര്‍ട്ട്‌ ടേബിളിന്റെ മുന്നില്‍ ഇരുന്നു. ഒപ്പമെത്തിയ ജന്‍സണ്‍ ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ പറഞ്ഞു. "കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ ബാരോമീറ്റര്‍ റീഡിംഗ്‌ പരിധി വിട്ട്‌ താഴ്‌ന്നിരിക്കുന്നു ലെഫ്റ്റനന്റ്‌..."

"അതുകൊണ്ട്‌...?"

"മാത്രമല്ല, കാലാവസ്ഥാ മുന്നറിയിപ്പുമുണ്ടായിരുന്നു... അത്ര നല്ലതായിരിക്കില്ല എന്നാണ്‌..."

ജാഗോ ചിരിച്ചു. "താങ്കളല്ലേ പണ്ടൊരിക്കല്‍ ഒറ്റക്ക്‌ അറ്റ്‌ലാന്റിക്ക്‌ കടന്നത്‌...?"

"ലെഫ്റ്റനന്റ്‌... എന്റെ ജീവിതത്തിലെ ഭൂരിഭാഗവും കടലില്‍ തന്നെയായിരുന്നു..." പരുക്കന്‍ സ്വരത്തില്‍ ജന്‍സണ്‍ പറഞ്ഞു. "ഞങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധമാണുള്ളത്‌. ഒന്ന് രണ്ട്‌ പ്രാവശ്യം അവള്‍ എന്നെ തോല്‍പ്പിക്കാന്‍ നോക്കി. പക്ഷേ, ഞാന്‍ വിട്ടുകൊടുത്തില്ല... കൂടുതല്‍ മത്സരങ്ങള്‍ക്കായി ഞാന്‍ വീണ്ടും രക്ഷപെട്ടു. ഒരുതരം ഒളിച്ചു കളി..."

"താങ്കള്‍ എന്തൊക്കെയാണീ പറയുന്നത്‌...?" ജാഗോയ്ക്ക്‌ അതില്‍ ഒരു താല്‍പ്പര്യവും തോന്നിയില്ല.

"എന്തോ... എനിക്കുമറിയില്ല..." ജന്‍സണ്‍ ജാള്യതയോടെ പറഞ്ഞു. "ചിലപ്പോള്‍ വയസ്സായതിന്റെ കുഴപ്പമായിരിക്കാം..." ജാലകത്തിലൂടെ അദ്ദേഹം പുറത്തേക്ക്‌ നോക്കി. "ഞാന്‍ കണ്ടിട്ടുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്‌ ഈ ദ്വീപ്‌ സമൂഹം. ഈ കടലും അതേ..."

"ഓ... ഇപ്പോഴെനിക്ക്‌ പിടി കിട്ടി..." ജാഗോ കളിയാക്കിക്കൊണ്ട്‌ പറഞ്ഞു. "അതായത്‌, താങ്കളെയും പ്രതീക്ഷിച്ച്‌ ഈ ദ്വീപുകള്‍ എന്നും ഇവിടെ കാത്തിരിക്കുയാണെന്ന്..."

"അല്ലെങ്കില്‍ , ഞാന്‍ അവയെയും കാത്ത്‌... അതായിരിക്കും കുറച്ച്‌ കൂടി ശരി... ആഹ്‌... എന്തെങ്കിലുമാകട്ടെ.... ഞാന്‍ ഈ സന്ദേശം അയച്ചിട്ട്‌ വരാം..." ജന്‍സണ്‍ പുറത്ത്‌ കടന്നു.

ജാലകത്തിന്റെ ചില്ലുകളില്‍ മഴത്തുള്ളികള്‍ ആഞ്ഞടിച്ചു. പുറത്ത്‌ കാറ്റ്‌ ചൂളം വിളിച്ചുകൊണ്ടിരുന്നു. ജന്‍സണ്‍ പറഞ്ഞതിനെക്കുറിച്ച്‌ ആലോചിച്ചുകൊണ്ട്‌ ജാഗോ തല താഴ്ത്തി അല്‍പ്പനേരം ഇരുന്നു.

മേശപ്പുറത്ത്‌ കിടന്നിരുന്ന വെതര്‍ റിപ്പോര്‍ട്ട്‌ അദ്ദേഹം കൈയിലെടുത്തു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.

'റോക്കോള്‍ , ബെയ്‌ലി, മാലിന്‍ , ഹെബ്രിഡ്‌സ്‌ എന്നീ പ്രദേശങ്ങളിലുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌... അറ്റ്‌ലാന്റിക്കില്‍ ഒരു ന്യൂനമര്‍ദ്ദം രൂപം കൊണ്ട്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. കനത്ത മഴയും 4 - 5 എന്ന നിലയിലുള്ള കാറ്റും പ്രതീക്ഷിക്കാം. വൈകുന്നേരത്തോടെ കാറ്റ്‌ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ട്‌.'

അദ്ദേഹം ആ കടലാസ്‌ ചുരുട്ടി മൂലയിലേക്കെറിഞ്ഞു. "ഇന്നും എന്റെ ദിവസമല്ല എന്ന് തോന്നുന്നു..." അദ്ദേഹത്തിന്റെ ആത്മഗതം അല്‍പ്പം ഉറക്കെയായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അടുത്ത കുറച്ച്‌ ദിവസത്തേക്കുള്ള യാത്രാമാര്‍ഗ്ഗം ചാര്‍ട്ടില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌ ബെര്‍ഗര്‍ . അവിരാമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പമ്പുകളുടെയും പുറത്ത്‌ വീശിക്കൊണ്ടിരിക്കുന്ന കാറ്റിന്റെയും ശബ്ദത്തെക്കുറിച്ച്‌ ബോധവാനായിരുന്നു അദ്ദേഹം. സമീപത്തുള്ള ബങ്കില്‍ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്ന ഓട്ടോ പ്രേയ്‌ഗര്‍ പെട്ടെന്ന് എഴുന്നേറ്റിരുന്ന് കണ്ണാടി ഊരി വച്ചു.

"ആ നശിച്ച ശബ്ദത്തിന്‌ ഒരു അവസാനമില്ലെന്ന് തോന്നുന്നു...?"

"താങ്കള്‍ക്ക്‌ അങ്ങനെ തോന്നി തുടങ്ങിയല്ലേ...?" ബെര്‍ഗര്‍ ചോദിച്ചു.

കതകില്‍ മുട്ടിയിട്ട്‌, സ്റ്റേം അവിടെയെത്തി. "താങ്കള്‍ എന്നെ വിളിച്ചുവോ ക്യാപ്റ്റന്‍ ...?"

"പമ്പിംഗ്‌ എങ്ങനെയുണ്ട്‌...?"

"ഇന്നലെ രണ്ട്‌ മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചു... ഇന്ന് രണ്ടരയും ..."

"എന്നിട്ടും ഇത്‌ വരെ വറ്റിയില്ല...?"

"ഏതാണ്ട്‌ വറ്റിയതാണ്‌..." സ്റ്റേം ഒന്ന് സംശയിച്ച്‌ നിന്നു. "നാം ആവശ്യമില്ലാതെ വളരെയധികം ജലം വഹിച്ചുകൊണ്ട്‌ പോകുന്നുണ്ട്‌ ക്യാപ്റ്റന്‍ ... അത്‌ നമുക്ക്‌ വളരെയധികം ബുദ്ധിമുട്ടാണുണ്ടാക്കുന്നത്‌... എന്റെ അഭിപ്രായത്തില്‍ കുറച്ച്‌ പായകളെങ്കിലും ചുരുട്ടി വയ്ക്കുകയാണെങ്കില്‍ ...."

"ഒരിഞ്ച്‌ പോലും ചുരുട്ടില്ല മിസ്റ്റര്‍ സ്റ്റേം ..." മേശപ്പുറത്ത്‌ ആഞ്ഞടിച്ചുകൊണ്ട്‌ ബെര്‍ഗര്‍ പറഞ്ഞു. "എന്റെ അനുവാദമില്ലാതെ പായകളില്‍ തൊട്ടുപോകരുത്‌... മനസിലായോ...?"

"യെസ്‌ സര്‍ ..."

"ഇനി പോയി നിന്റെ ജോലി ചെയ്യൂ... പോകുന്ന വഴിക്ക്‌, റിക്ടറോടെ ഇങ്ങോട്ടൊന്ന് വരാന്‍ പറയൂ..."

സ്റ്റേം പുറത്തേക്ക്‌ കടന്നു. പ്രേയ്‌ഗര്‍ എഴുന്നേറ്റ്‌ ബെര്‍ഗറുടെ മേശക്കരികിലേക്ക്‌ വന്നു. "അവന്‍ ഇന്നൊരു കൊച്ചു കുട്ടിയല്ല... ഒരു മാസം മുമ്പാണ്‌ താങ്കള്‍ ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അവന്‍ അറ്റന്‍ഷനായി നിന്ന് സല്യൂട്ട്‌ ചെയ്യുമായിരുന്നു... പക്ഷേ, ഇന്ന്..."

".... അവനൊരു പുരുഷനായിരിക്കുന്നു." ബെര്‍ഗര്‍ പൂരിപ്പിച്ചു. "അവന്‍ അതിന്‌ ഡോയ്‌ഷ്‌ലാന്റിനോടാണ്‌ നന്ദി പറയേണ്ടത്‌... മറ്റൊന്നിനും തന്നെ ഇത്രവേഗം അവനെ ഇത്തരത്തിലാക്കുവാന്‍ കഴിയുമായിരുന്നില്ല..."

"അവന്‍ പറഞ്ഞതിലും കാര്യമുണ്ടായിരുന്നില്ലേ...?"

"കുറെയൊക്കെ... അതായത്‌, നാം വാട്ടര്‍ ലൈനിന്‌ മുകളിലായി വളരെയധികം വെള്ളം വഹിച്ചുകൊണ്ട്‌ പോകുന്നു എന്നുള്ളത്‌... അത്‌ അത്ര നല്ലതുമല്ല... എന്നാല്‍ അതിന്‌ കാരണമായിരിക്കുന്ന പായയുടെ കാര്യത്തില്‍ എന്റെ നിലപാടും ശരിയാണ്‌... കാരണം , വളരെ മോശമായ കാലാവസ്ഥയാണ്‌ നമ്മുടെ ഉറ്റ സുഹൃത്ത്‌. അപ്പോള്‍ മറ്റുള്ളവര്‍ നമ്മെ കണ്ടുപിടിക്കാന്‍ അത്രയ്ക്കങ്ങ്‌ മെനക്കെടില്ല. ഈ അവസരം നമുക്ക്‌ പ്രയോജനപ്പെടുത്തണം ഓട്ടോ... ഈ അവസ്ഥയില്‍ എന്ത്‌ ത്യാഗവും സഹിക്കാന്‍ നമ്മള്‍ തയ്യാറായിരിക്കണം..."

അദ്ദേഹം ആ ചാര്‍ട്ടില്‍ ഇരു കൈകളും കൊണ്ട്‌ തലോടി. "തോല്‍ക്കില്ല ഞാന്‍ ... ഇനി തോല്‍ക്കില്ല... ഇത്രയും ദൂരം സഞ്ചരിച്ച്‌ ജന്മദേശത്തോട്‌ ഇത്രയും അടുത്തെത്തിയിട്ട്‌ ഞാന്‍ ഇനി തോല്‍ക്കില്ല..."

പ്രേയ്‌ഗര്‍ അദ്ദേഹത്തിന്റെ ചുമലില്‍ കൈ വച്ചു. "ഞങ്ങളെക്കൊണ്ടാകുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നതായിരിക്കും എറിക്ക്‌..."

കതകില്‍ മുട്ടിയിട്ട്‌ റിക്ടര്‍ അകത്തേക്ക്‌ പ്രവേശിച്ചു. ഓയില്‍സ്കിന്‍ കോട്ട്‌ ധരിച്ചിരുന്ന അദ്ദേഹത്തിന്റെ കൈകളില്‍ മരപ്പശ പുരണ്ടിരുന്നു.

"എന്നോട്‌ വരാന്‍ പറഞ്ഞത്‌...?"

"ആഹ്‌... വരൂ റിക്ടര്‍ ... താങ്കള്‍ പാമരത്തിലായിരുന്നുവല്ലേ...?"

"മുകളിലത്തെ ഒരു പായത്തടി അയഞ്ഞുപോയിരുന്നു..." തന്റെ കൈകളിലെ പശയിലേക്ക്‌ നോക്കിക്കൊണ്ട്‌ റിക്ടര്‍ പറഞ്ഞു.

"താങ്കള്‍ സലൂണിലെ ആ ജനാല പോയി നോക്കിയിരുന്നോ...?"

"ഞങ്ങളത്‌ സ്ഥിരമായിട്ടങ്ങ്‌ അടച്ചു ക്യാപ്റ്റന്‍ ... അതുകൊണ്ട്‌ സ്ത്രീകളെല്ലാം ഇപ്പോള്‍ ഇരുട്ടിലാണ്‌... ജനാലയില്‍ക്കൂടി എപ്പോഴും വെള്ളം ഉള്ളില്‍ കടക്കുന്നതിലും ഭേദമാണല്ലോ ഇരുട്ട്‌..."

"നല്ലത്‌..." ബെര്‍ഗര്‍ പറഞ്ഞു. "ഇനി പറയൂ ... നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായം എന്താണ്‌...?"

റിക്ടര്‍ ഒരു നിമിഷം സംശയിച്ച്‌ നില്‍ക്കുന്നത്‌ പോലെ തോന്നി. "സര്‍ ... എന്റെ അഭിപ്രായമോ...? താങ്കളാണ്‌ കപ്പലിന്റെ ക്യാപ്റ്റന്‍ ... ഞാനല്ലല്ലോ..."

"അതെനിക്കറിയാം ..." ബെര്‍ഗര്‍ പറഞ്ഞു. "ക്യാപ്റ്റന്‍ ഞാന്‍ തന്നെ... പക്ഷേ, മറ്റാരേക്കാളും കൂടുതല്‍ കാലം കടലില്‍ കഴിഞ്ഞിട്ടുള്ളത്‌ താങ്കളല്ലേ...? അതുകൊണ്ട്‌ തന്നെ താങ്കളുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ എനിക്കാഗ്രഹമുണ്ട്‌..."

"ശരി താങ്കളുടെ ഇഷ്ടം പോലെ..."

ബെര്‍ഗര്‍ വെസ്റ്റേണ്‍ അപ്രോച്ചസിന്റെ ഒരു ചാര്‍ട്ട്‌ എടുത്ത്‌ നിവര്‍ത്തി അതിലൂടെ വിരലോടിച്ചു. "നമ്മളെപ്പോലെ ഒളിച്ച്‌ കടക്കുന്നവര്‍ സാധാരണ തെരഞ്ഞെടുക്കുന്ന വഴി ഇതാണ്‌... ഗ്രീന്‍ലാന്റിന്റെയും ഐസ്‌ലാന്റിന്റെയും ഇടയിലുള്ള ഡെന്മാര്‍ക്ക്‌ കടലിടുക്ക്‌... എന്നിട്ട്‌ നേരെ നോര്‍വേയിലേക്ക്‌... അല്ലേ...?"

"അതേ... ആരുടെയും കണ്ണില്‍ പെടാതെയുള്ള യാത്രയ്ക്ക്‌ ആ വഴിയാണ്‌ നല്ലത്‌..." റിക്ടര്‍ പറഞ്ഞു.

"എന്നാല്‍ നമുക്ക്‌ ആ വഴി അത്ര അനുയോജ്യമല്ല... എന്തുകൊണ്ടാണെന്നറിയുമോ...?" ബെര്‍ഗര്‍ ചോദിച്ചു.

"ഒഴുകി നടക്കുന്ന വലിയ ഐസ്‌ മലകളുടെ സാന്നിദ്ധ്യം ഗ്രീന്‍ലാന്റിന്‌ സമീപത്ത്‌ വിരളമല്ല. അതുകൊണ്ട്‌ ആര്‍ട്ടിക്ക്‌ സര്‍ക്കിളിന്റെ വടക്ക്‌ ഭാഗത്ത്‌ അധികനേരം ചെലവഴിക്കുന്നത്‌ അത്ര നല്ലതല്ല..." റിക്ടര്‍ അഭിപ്രായപ്പെട്ടു.

"ശരി, സമ്മതിച്ചു... ആട്ടെ, ഹെബ്രിഡ്‌സ്‌ പ്രദേശം താണ്ടിയാല്‍ നാം ഏത്‌ വഴിയാണ്‌ സ്വീകരിക്കേണ്ടത്‌...? ഓര്‍ക്‍നീ കടലിടുക്കാണോ...?"

"ഒരിക്കലുമല്ല സര്‍ ... എന്റെ അഭിപ്രായത്തില്‍ ഷെട്‌ലാന്റ്‌സിന്റെ വടക്ക്‌ ഭാഗത്തേക്ക്‌ തിരിയുന്നതായിരിക്കും ഉത്തമം ... എന്നിട്ട്‌ നേരെ ബെര്‍ഗനിലേക്ക്‌ ക്രോസ്സ്‌ ചെയ്യുക..." റിക്ടര്‍ പറഞ്ഞു.

"ഗുഡ്‌, ഹെല്‍മട്ട്‌... വെരി ഗുഡ്‌... ഒരാളുടെ തീരുമാനത്തെ മറ്റൊരാള്‍ പിന്താങ്ങുന്നത്‌ വളരെ ആശ്വാസകരമാണ്‌..." ബെര്‍ഗര്‍ ചാര്‍ട്ട്‌ ചുരുട്ടി വച്ചു. "ഇനി ഒരു കാര്യം കൂടി... നാം എല്ലാ പായകളും നിവര്‍ത്തേണ്ട ആവശ്യമില്ലെന്നാണ്‌ സ്റ്റേമിന്റെ അഭിപ്രായം ... താങ്കള്‍ അതിനോട്‌ യോജിക്കുന്നുവോ...?"

"സമയം ലാഭിക്കണമെന്നതാണ്‌ താങ്കളുടെ അഭിപ്രായമെങ്കില്‍ ഞാന്‍ സ്റ്റേമിനോട്‌ വിയോജിക്കുന്നു..." റിക്ടര്‍ പറഞ്ഞു. "എന്തായാലും ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ബാരോമീറ്റര്‍ റീഡിംഗ്‌ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌... ഇന്നത്തെ രാത്രി അത്ര നല്ലതാകാന്‍ വഴിയില്ല..."

ബെര്‍ഗറുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. "ഞാന്‍ ഇന്നും ഇന്നലെയുമൊന്നും ജനിച്ചതല്ല... ബാരോമീറ്റര്‍ റീഡിംഗ്‌ താഴുന്നത്‌ ഞാന്‍ അറിഞ്ഞില്ലെന്നാണോ താങ്കള്‍ കരുതുന്നത്‌...?"

റിക്ടര്‍ പുറത്തേക്ക്‌ നടന്നു. ബെര്‍ഗര്‍ വീണ്ടും ആ ചാര്‍ട്ട്‌ എടുത്ത്‌ നിവര്‍ത്തി അസ്വസ്ഥതയോടെ ഉറ്റുനോക്കുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * * *

ഉടഞ്ഞ ജാലകത്തിലൂടെ കാറ്റ്‌ വീശുമ്പോള്‍ വെള്ളം ഉള്ളിലേക്ക്‌ അടിച്ച്‌ കയറിയിരുന്നത്‌ കൊണ്ട്‌ ഗെറിക്ക്‌ കട്ടില്‍ എതിര്‍വശത്തെ വാതിലിനോട്‌ ചേര്‍ത്തിട്ടു. എല്ലാ ക്രമീകരണങ്ങളും തൃപ്തികരമായപ്പോള്‍ അദ്ദേഹം ഇരുമ്പഴികള്‍ക്കരികില്‍ പോയി പുറത്തേക്ക്‌ നോക്കി നിന്നു.

സമയം ഏഴ്‌ മണി കഴിഞ്ഞതേയുള്ളുവെങ്കിലും അവിടെങ്ങും അന്ധകാരം വ്യാപിച്ച്‌ തുടങ്ങിയിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു അദ്ദേഹം കടലില്‍ കണ്ടത്‌. ചക്രവാളത്തോളം ഉയര്‍ന്ന് പൊങ്ങുന്നത്‌ പോലുള്ള തിരമാലകള്‍ . നിര്‍ത്താതെ കോരിച്ചൊരിയുന്ന കനത്ത മഴ. നിമിഷം പ്രതി കറുത്തിരുണ്ടുകൊണ്ടിരിക്കുന്ന ആകാശത്തില്‍ ചിലയിടത്ത്‌ കുങ്കുമ വര്‍ണ്ണത്തിലുള്ള പ്രകാശം കാണാമായിരുന്നു.

പെട്ടെന്നാണ്‌ കടലിന്റെ അങ്ങേയറ്റത്ത്‌ അദ്ദേഹം അത്‌ ശ്രദ്ധിച്ചത്‌. വളരെ ഉയരത്തിലുള്ള ഒരു തിരമാലയുടെ മുകളിലേക്ക്‌ കയറുന്ന ഒരു മോട്ടോര്‍ ഗണ്‍ ബോട്ട്‌. അടുത്ത നിമിഷം മുന്‍ഭാഗം താഴോട്ടായി അത്‌ തിരമാലയുടെ മറുവശത്തേക്ക്‌ ഇറങ്ങി.

ഇടനാഴിയില്‍ പാദചലനം കേട്ട്‌ ഗെറിക്ക്‌ തിരിഞ്ഞ്‌ നോക്കി. ജാനറ്റ്‌ ആയിരുന്നു അത്‌. അവള്‍ അണിഞ്ഞിരുന്ന ഓയില്‍സ്കിന്‍ കോട്ടിന്മേല്‍ ജലകണങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. അഴികള്‍ക്കരികില്‍ വന്ന് ഒരു കാലില്‍ മുട്ടുകുത്തി നിന്ന് അവള്‍ തന്റെ കൈവശമുണ്ടായിരുന്ന ബാസ്കറ്റ്‌ ഉള്ളിലേക്ക്‌ നീക്കിവച്ചു.

"നിങ്ങള്‍ക്ക്‌ പോകുമ്പോള്‍ കൊണ്ടുപോകാനായി കുറച്ച്‌ സൂപ്പ്‌ ആണ്‌..."

ഗെറിക്ക്‌ ആ ബാസ്കറ്റ്‌ എടുത്ത്‌ ബങ്കില്‍ വച്ചു. "നിന്റെ സ്നേഹിതനില്ലേ... ലെഫ്റ്റനന്റ്‌ ജാഗോ... അദ്ദേഹം വരുന്നുണ്ട്‌... അതാ അവിടെ... ഹാര്‍ബറിലേക്ക്‌ കടക്കുവാനുള്ള ബുദ്ധിമുട്ടോര്‍ത്ത്‌ സ്വയം ശപിക്കുകയായിരിക്കും അദ്ദേഹം ഇപ്പോള്‍ ..."

"ഹാരിയോ... ഇവിടെയോ...?" അവളുടെ മുഖം പ്രകാശിച്ചു.

ഹാര്‍ബറിലേക്ക്‌ പ്രവേശിക്കാനൊരുങ്ങുന്ന ബോട്ട്‌ കണ്ടതും അവള്‍ പിന്തിരിഞ്ഞ്‌ പുറത്തേക്കോടി. ഗെറിക്ക്‌ ഒരു സിഗരറ്റ്‌ എടുത്ത്‌ ചുണ്ടില്‍ വച്ചു. അപ്പോഴാണ്‌ ലാക്ലന്‍ ഒരു കപ്പ്‌ ചായയുമായി അവിടെയെത്തിയത്‌. അഴികള്‍ക്കിടയിലൂടെ അവന്‍ ചായ ഗെറിക്കിന്‌ കൈമാറി.

"നിന്റെ കൈയില്‍ തീപ്പെട്ടിയുണ്ടോ ലാക്ലന്‍ ...?"

"ഉണ്ടല്ലോ കമാന്‍ഡര്‍ ..." ലാക്ലന്‍ ഒരു തീപ്പെട്ടിയെടുത്ത്‌ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി. "താങ്കളിത്‌ കൈയില്‍ വച്ചോളൂ..."

സിഗരറ്റിന്‌ തീ കൊളുത്തിയിട്ട്‌ ഗെറിക്ക്‌ ജാലകത്തിനടുത്തേക്ക്‌ നടന്നു. ഡെഡ്‌ എന്‍ഡ്‌, ഹാര്‍ബറിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞിരുന്നു. അതിലെ ആളുകള്‍ കയറുകളിലും മറ്റും മുറുക്കെ പിടിച്ച്‌ കൊണ്ട്‌ ഡെക്കില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

ബോട്ടിന്റെ ബ്രിഡ്‌ജില്‍ നില്‍ക്കുന്ന ജാഗോയെ ഗെറിക്ക്‌ തിരിച്ചറിഞ്ഞു. പെട്ടെന്നാണ്‌ ഹാര്‍ബറിലെ പാലത്തിലൂടെ ആരോ ഒരാള്‍ ബോട്ടിന്‌ സമീപത്തേക്ക്‌ ഓടിച്ചെല്ലുന്നത്‌ അദ്ദേഹം കണ്ടത്‌. ഓയില്‍സ്കിന്‍ കോട്ടിന്റെ മഞ്ഞ നിറത്തില്‍ നിന്നും അത്‌ ജാനറ്റ്‌ ആണെന്ന് ഗെറിക്ക്‌ മനസ്സിലാക്കി. ജാഗോ അവളുടെ നേരെ കൈ ഉയര്‍ത്തി വീശി. പിന്നെ ബോട്ടില്‍ നിന്ന് ഹാര്‍ബറിലേക്കിറങ്ങി. അടുത്ത നിമിഷം - അവള്‍ അദ്ദേഹത്തിന്റെ കരവലയത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നു.

"അപ്പോള്‍ ... അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌..." ഗെറിക്ക്‌ മന്ത്രിച്ചു. പെട്ടെന്ന് തിരിഞ്ഞ്‌ വീശിയ കാറ്റില്‍ മഴവെള്ളം ഉള്ളിലേക്കടിച്ച്‌ കയറിയപ്പോള്‍ അദ്ദേഹം കട്ടിലിന്‌ നേര്‍ക്ക്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

18 comments:

  1. നെക്കര്‍ അടുത്ത ട്രിപ്പിന്‌ തയ്യാറെടുക്കുമ്പോള്‍ നമുക്ക്‌ പ്രധാന കഥാപാത്രങ്ങളുടെ അടുത്തേക്ക്‌ വരാം ...

    സ്റ്റോം വാണിങ്ങിന്റെ എല്ലാ വായനക്കാര്‍ക്കും എല്ലാ ബൂലോകവാസികള്‍ക്കും എന്റെ ഹൃദയംഗമമായ ഓണാശംസകള്‍ ...

    ReplyDelete
  2. ‘ഒഴുകി നടക്കുന്ന വലിയ ഐസ്‌ മലകളുടെ സാന്നിദ്ധ്യം ഗ്രീന്‍ലാന്റിന്‌ സമീപത്ത്‌ വിരളമല്ല‘

    ഇപ്പോഴെല്ലാം ഇവിടത്തെ നേവിക്കാർ ഇത്തരം ഐസ് മലകളേ കപ്പൽ ചാലുകൾ വരെ ഒഴുകിയെത്താതെ ,പുത്തൻ സാങ്കേതിക വിദ്യകളുപയോഗിച്ച് ഉരുക്കികളയുകയോ,പൊടിച്ചുകളയുകയോ ചെയ്യാറുണ്ട് ....കേട്ടൊ വിനുവേട്ടാ

    സ്വകുടുംബത്തിലെല്ലാവർക്കും ഞങ്ങളുടെ വകയും എമണ്ടൻ ഓണാശംസകൾ..ഇതാ നേരുന്നു...പിടിച്ചോട്ടാ‍ാ....

    ReplyDelete
  3. "അപ്പോള്‍ ... അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌..." ഗെറിക്ക്‌ മന്ത്രിച്ചു.

    ഇതില്‍ കൂടുതലൊന്നും എനിക്കും പറയാനില്ല... (മനസ്സില്‍ ഇത്തിരി ബെശമം ഇണ്ടോന്നു ചോദിച്ചാല്‍...ഹും...)

    അപ്പൊ ഈ ന്യൂനമര്‍ദ്ദമൊക്കെ പണ്ടേയുള്ള കിടുപിടീസ് ആണല്ലേ..

    'ഡോയ്ഷ് ലാന്റിലെ' എല്ലാ സഹയാത്രികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

    "തോല്‍ക്കില്ല ഞാന്‍ ... ഇനി തോല്‍ക്കില്ല... ഇത്രയും ദൂരം സഞ്ചരിച്ച്‌ ജന്മദേശത്തോട്‌ ഇത്രയും അടുത്തെത്തിയിട്ട്‌ ഞാന്‍ ഇനി തോല്‍ക്കില്ല..."

    ReplyDelete
  4. ഒരു കൊടുങ്കാറ്റിന്റെ ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങിയല്ലോ.

    അപ്പോള്‍ ജാനറ്റിന്‌ ജാഗോയോടാണ്‌ ചായ്‌വ്‌. പാവം ഗെറിക്ക്‌. അദ്ദേഹത്തിന്റെ ദ്വീപ്‌ വാസത്തിന്‌ അവസാനമായി അല്ലേ?

    ReplyDelete
  5. സ്ഥിരമായി വായിക്കുന്നുണ്ടെങ്കിലും കമന്റ്‌ ഇടാറില്ല.

    ഡോയ്‌ഷ്‌ലാന്റിനൊപ്പം സഞ്ചരിക്കുന്ന എല്ലാവര്‍ക്കും കൊല്ലേരി തറവാടിയുടെ ഓണാശംസകള്‍ ...

    ReplyDelete
  6. ഹോ... വായിയ്ക്കുന്നവര്‍ക്കും ടെന്‍ഷന്‍ തന്നെ...

    ബാക്കി എന്താകുമോ എന്തോ...

    ReplyDelete
  7. "സമയം ഏഴ്‌ മണി കഴിഞ്ഞതേയുള്ളുവെങ്കിലും അവിടെങ്ങും അന്ധകാരം വ്യാപിച്ച്‌ തുടങ്ങിയിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു അദ്ദേഹം കടലില്‍ കണ്ടത്‌. ചക്രവാളത്തോളം ഉയര്‍ന്ന് പൊങ്ങുന്നത്‌ പോലുള്ള തിരമാലകള്‍ . നിര്‍ത്താതെ കോരിച്ചൊരിയുന്ന കനത്ത മഴ. നിമിഷം പ്രതി കറുത്തിരുണ്ടുകൊണ്ടിരിക്കുന്ന ആകാശത്തില്‍ ചിലയിടത്ത്‌ കുങ്കുമ വര്‍ണ്ണത്തിലുള്ള പ്രകാശം കാണാമായിരുന്നു...."


    "സ്റ്റോം വാണിംഗ്‌" നന്നായി അവതരിപ്പിച്ചു...
    ആശംസകള്‍!!
    അടുത്ത എപ്പിസോഡിനായി കാത്തിരിയ്ക്കാം അല്ലേ..

    ReplyDelete
  8. ബിലാത്തിഭായ്‌... ഇത്തരം ടെക്‍നോളജിയൊക്കെ പണ്ട്‌ ഉണ്ടായിരുന്നെങ്കില്‍ ടൈറ്റാനിക്കൊന്നും തകരില്ലായിരുന്നു അല്ലേ ...

    ജിമ്മി ... അക്കാര്യത്തില്‍ ഇത്തിരി ബെശമം എനിക്കുമുണ്ട്‌ ...

    ലേഖ... ദ്വീപ്‌ വാസത്തിന്‌ അവസാനമായോ എന്നറിയന്‍ നമുക്ക്‌ കാത്തിരിക്കാം ...

    ശ്രീ ... വരാന്‍ വൈകി അല്ലേ? ഓണത്തിന്‌ നാട്ടില്‍ പോയിരുന്നോ...?

    നിയ ... ആദ്യമായിട്ടാണല്ലേ ഇവിടെ...? സ്വാഗതം ...

    ജോയ്‌... ഈ പ്രോത്സാഹനം ഈ യത്നത്തിന്‌ കരുത്തേകുന്നു... നന്ദി...

    ഓണാശംസകള്‍ നേര്‍ന്ന എല്ലാ വായനക്കാര്‍ക്കും നന്ദി...

    അടുത്ത ലക്കം രണ്ട്‌ ദിവസത്തിനുള്ളില്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്‌. അല്‍പ്പം ജോലിത്തിരക്കില്‍ പെട്ടുപോയി...

    ReplyDelete
  9. വിനു ചേട്ടാ, ഇനി ചേട്ടന്‍ എഴുതി തീര്‍ത്തിട്ട് മൊത്തമായി വായിക്കത്തൊള്ളന്ന് തീരുമാനിച്ചു
    :)

    ReplyDelete
  10. അടുത്ത ലക്കം ഉടനെ വരും എന്നറിയിച്ചതിനാല്‍ ഇവിടെ നടത്താന്‍ പ്ലാന്‍ ചെയ്തുവന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചതായി അറിയിക്കുന്നു...

    (എന്‍റെ അണ്ണാ... ഒന്ന് വേഗം ആവട്ടെ... 'കണ്ണും നട്ട് കാത്തിരുന്നിട്ടും....')

    ReplyDelete
  11. അതു ശരി.
    അപ്പോ ഒരു ലക്കമേ കടന്നു പോയള്ളൂ അല്ലേ...
    നന്ദി വിനുവേട്ടാ..
    ജിമ്മിച്ചാ ഹര്‍ത്താലൊന്നും വേണ്ട..
    ഓണാവധി കഴിഞ്ഞ് എല്ലാരും എത്തിക്കോട്ടേ എന്നു വിചാരിച്ച് വിനുവേട്ടന്‍ വൈകിപ്പിക്കുന്നതായിരിക്കും..
    (കണ്ണും നട്ടിന്റെ റേഞ്ചില്‍ പാടാന്‍ പറ്റിയ പുതുതലമുറ ഗാനം മൂളൂ കുറച്ചു നേരം...കാത്തു കാത്തു വച്ചൊരു ചെമ്പനീര്‍...‌)

    ReplyDelete
  12. യാത്ര ഒരുപാട് ദൂരം കടന്നുപോയി. ഞാൻ വല്ലാതെ പിന്നിലുമായിപ്പോയി.

    ReplyDelete
  13. അരുണ്‍ ... കഥ മുഴുവന്‍ തീരും മുമ്പേ ... യവനിക വീഴും മുമ്പേ ... അവസാനം വരെ കാത്തുനില്‍ക്കുന്നത്‌ ശരിയാണോ...?

    ജിമ്മി... ഹര്‍ത്താല്‍ ... ങ്‌ഹും ... ഈ ഹര്‍ത്താല്‍ പേടിച്ച്‌ മനുഷ്യന്‌ വഴിനടക്കാന്‍ പറ്റാതായല്ലോ...

    ചാര്‍ളി... ഓണം കഴിഞ്ഞ്‌ തിരിച്ചെത്തിയല്ലേ... ഓണമൊക്കെ കെങ്കേമം ആയില്ലേ...? ചാര്‍ളി പറഞ്ഞതിലും അല്‍പ്പം വാസ്തവം ഉണ്ട്‌ കേട്ടോ... സ്ഥിരം വായനക്കാരൊക്കെ ഒന്ന് എത്തിക്കോട്ടെ എന്നും കരുതി...

    എഴുത്തുകാരി ... വീണ്ടും ഈ പടി കടന്നെത്തിയതില്‍ സന്തോഷം ... വായിക്കാന്‍ സാധിക്കാതെ പോയ ലക്കങ്ങളിലൂടെ യാത്ര ചെയ്തു എന്ന് കരുതുന്നു... ഇനി നോവലിന്റെ അവസാനം വരെ കൂടെയുണ്ടാകുമെന്ന് കരുതട്ടെ...?

    പിന്നെ, എല്ലാവരോടും ... അടുത്ത ലക്കം ... ദേ, ഇപ്പോ ശരിയാക്കിത്തരാംട്ടോ... എഴുതുവാന്‍ തുടങ്ങുകയാണ്‌... ഇപ്പോ ശരിയാക്കിത്തരാം ...

    ReplyDelete
  14. എനിക്ക് ഇവിടെ വരാന്‍ ഇപ്പോഴാ ബസ്‌ കിട്ടിയത്.... .... "പുറകോട്ടു വായിച്ചിട്ട് മുന്നോട്ടു വരാമേ....

    സസ്നേഹം

    കൊച്ചുരവി

    ReplyDelete
  15. വായിച്ചു വരുന്നു

    ReplyDelete
  16. ഗെറികിനു പ്രതീക്ഷ നശിച്ചല്ലോ??

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...