പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, October 15, 2010

സ്റ്റോം വാണിംഗ്‌ - 64

ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളില്‍ നിന്ന് രക്ഷ പ്രാപിക്കുന്നതിനായി ജാഗോയും കൂട്ടരും പുലര്‍ച്ചെ തന്നെ ഗണ്‍ബോട്ട്‌ ഇന്നര്‍ ഹാര്‍ബറിലേക്ക്‌ കയറ്റിയിട്ടു. ബോട്ട്‌ അവിടെ താരതമ്യേന സുരക്ഷിതമാണെന്ന് ഉറപ്പായപ്പോള്‍ ജന്‍സണെ ചാര്‍ജ്‌ ഏല്‍പ്പിച്ചിട്ട്‌ ജാഗോ, റീവിന്റെ കോട്ടേജിലേക്ക്‌ നടന്നു. ജീന്‍ സിന്‍ക്ലെയര്‍ അദ്ദേഹത്തെ സ്വീകരിച്ച്‌ അകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. റീവും മര്‍ഡോക്കും റേഡിയോയുടെ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

"സര്‍ ... എന്താണ്‌ സ്ഥിതി...?"

"ഭയാനകം ... കുരുതിക്കളം പോലെയുണ്ട്‌..." അഡ്‌മിറല്‍ പറഞ്ഞു.

മലേയ്‌ഗില്‍ ഒരു കപ്പലിനെ കടലില്‍ നിന്ന് കരയിലേക്ക്‌ അടിച്ച്‌ കയറ്റിയിരിക്കുന്നു. രണ്ട്‌ ചെറുകപ്പലുകള്‍ തുറമുഖത്തിനുള്ളില്‍ തന്നെ മുങ്ങിപ്പോയി. സ്റ്റോണോവേയില്‍ മൂന്ന് ട്രോളറുകളാണ്‌ മുങ്ങിയത്‌. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അത്ര പെട്ടെന്നായിരുന്നു എല്ലാം. പ്രക്ഷുബ്ധമായ കടലില്‍ അവരിലാര്‍ക്കും തന്നെ രക്ഷപെടാനായില്ല. റോയല്‍ കനേഡിയന്‍ നേവിയുടെ യുദ്ധക്കപ്പല്‍ മക്‌ മിഷേല്‍ ഐസ്‌ലണ്ടിന്‌ തെക്ക്ഭാഗത്ത്‌ വച്ച്‌ അപ്രത്യക്ഷമായിരിക്കുന്നു. എണ്‍പത്തിയഞ്ച്‌ ഓഫീസര്‍മാരും ക്രൂവും അടങ്ങിയ ആ കപ്പല്‍ ചരിത്രത്തിലേക്ക്‌ മറഞ്ഞിരിക്കുന്നു. ഐറിഷ്‌ കടലില്‍ വച്ച്‌ ഹാലിഫാക്സ്‌ കോണ്‍വോയ്‌ പ്രതീക്ഷയ്ക്കിടയില്ലാത്ത വിധം ചിന്നിച്ചിതറിപ്പോയിരിക്കുന്നു.

പക്ഷേ, ഇത്രയൊക്കെ ആയിട്ടും ഫാഡാ ദ്വീപിലെ ലൈഫ്‌ബോട്ടിന്‌ ഇനിയും കോള്‍ വന്നിട്ടില്ല. ചുണ്ടത്ത്‌ എരിയുന്ന പൈപ്പിലെ പുകയെടുത്തുകൊണ്ട്‌ റേഡിയോയുടെ മുന്നിലിരുന്ന് പല സ്ഥലങ്ങളില്‍ നിന്നുമായി കൂടിക്കലര്‍ന്ന് വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുകയാണ്‌ മര്‍ഡോക്ക്‌. ജാഗോ അടുക്കളയിലേക്ക്‌ ചെന്നു. സാന്‍ഡ്‌വിച്ച്‌ ഉണ്ടാക്കിക്കൊണ്ടിരുന്ന ജാനറ്റിന്റെയടുത്ത്‌ ജീനും ഉണ്ടായിരുന്നു.

"അത്‌ ശരി... എന്തൊക്കെയായാലും പെണ്ണ്‌ പെണ്ണ്‌ തന്നെ..." ജാഗോ പറഞ്ഞു.

"ദേ, ഇതു കണ്ടല്ലോ ഡാര്‍ലിംഗ്‌...?" അവള്‍ തന്റെ കൈയിലിരുന്ന കത്തി അദ്ദേഹത്തിന്റെ കഴുത്തിന്‌ നേര്‍ക്ക്‌ ചൂണ്ടി.

ജാഗോ സ്റ്റൗവില്‍ ചായ തയ്യാറാക്കി.

"ബോട്ടിന്‌ ഇതുവരെയും കോള്‍ വന്നില്ലല്ലോ...?"

"വരും ... അതും പ്രതീക്ഷിച്ചാണ്‌ മര്‍ഡോക്ക്‌ കാത്തിരിക്കുന്നത്‌. ലൈഫ്‌ബോട്ട്‌ സ്റ്റേഷനില്‍ എല്ലാവരും തയ്യാറായി നില്‍ക്കുകയാണ്‌... മൈ ഗോഡ്‌...! ഹാരീ, ഇതുപോലൊന്ന് നിങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ടാകില്ല... അപ്പൂപ്പന്മാരല്ലാത്തവരായി ഒരു മനുഷ്യന്‍ പോലും ആ ക്രൂവിലില്ല... വളരെ ദയനീയം ..." അവള്‍ അവിശ്വസനീയതയോടെ പറഞ്ഞു.

"ദയനീയം ...? ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പ്രക്ഷുബ്ധമായ ഈ കടലിലേക്കിറങ്ങാന്‍ അവര്‍ തയ്യാറായിരിക്കുന്നു...! ദയനീയം എന്നല്ലാതെ മറ്റു വാക്കൊന്നും കിട്ടിയില്ലേ നിനക്കിതിനെ വിശേഷിപ്പിക്കാന്‍ ?..."

"ഈ അവസ്ഥയില്‍ അഞ്ച്‌ മിനിറ്റ്‌ പോലും അവര്‍ക്ക്‌ കടലില്‍ കഴിയാന്‍ പറ്റില്ല... ശരിയല്ലേ...?"

അദ്ദേഹം ഹാളില്‍ പോയി റീവിന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു. സമയം ഏഴ്‌ മുപ്പത്‌ കഴിഞ്ഞിരിക്കുന്നു. എട്ട്‌ മണിക്ക്‌ പത്ത്‌ മിനിറ്റ്‌ അവശേഷിച്ചിരിക്കെ സ്റ്റോണോവേയില്‍ നിന്നും മറ്റൊരു കലാവസ്ഥാ മുന്നറിയിപ്പ്‌ കിട്ടി.

"നൂറ്റിയിരുപത്‌ മൈല്‍ വേഗതയുള്ള കൊടുങ്കാറ്റ്‌ അടിച്ചുകൊണ്ടിരിക്കുന്നതായി ബട്ട്‌ ഓഫ്‌ ലെവിസില്‍ നിന്ന് ഏതാണ്ട്‌ നൂറ്റിപ്പത്ത്‌ മൈല്‍ വടക്ക്‌ പടിഞ്ഞാറ്‌ കിടക്കുന്ന കാര്‍ബിസ്‌ഡെയ്‌ല്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു..."

"മൈ ഗോഡ്‌...! നൂറ്റിയിരുപതോ...!" ജാഗോ ഭയം കൊണ്ട്‌ വായ്‌ തുറന്നു പോയി.

"ഇത്‌ സംഹാരതാണ്ഡവമാടും ... ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകം ..." മര്‍ഡോക്ക്‌ പരിഭ്രമത്തോടെ പറഞ്ഞു.

ഒരു ട്രേയില്‍ ചായയും സാന്‍ഡ്‌വിച്ചും കൊണ്ടുവച്ചിട്ട്‌ ഒരക്ഷരം പോലും ഉരിയാടാതെ ജാനറ്റ്‌ അടുക്കളയിലേക്ക്‌ പോയി. ഒരു സാന്‍ഡ്‌വിച്ച്‌ എടുത്ത്‌ കടിച്ചിട്ട്‌ ജാഗോ മുന്നോട്ട്‌ കുനിഞ്ഞ്‌ റോറിയുടെ തലയില്‍ തലോടുവാന്‍ തുടങ്ങി. ചുവരിലെ ക്ലോക്കില്‍ ഗാംഭീര്യമുള്ള മണിനാദം എട്ട്‌ പ്രാവശ്യം മുഴങ്ങി.

എട്ടാമത്തെ മണിയുടെ നാദം മങ്ങി അവസാനിച്ച ആ നിമിഷം റേഡിയോയിലൂടെ അത്ര സ്ഫുടമല്ലാത്ത ഇംഗ്ലീഷില്‍ ഒരു ശബ്ദം കേള്‍ക്കാറായി.

"മൂന്ന് പായകള്‍ മാത്രമുള്ള ഡോയ്‌ഷ്‌ലാന്‍ഡ്‌ നിയന്ത്രണം തെറ്റി അലയുന്നു... ഔട്ടര്‍ ഹെബ്രിഡ്‌സില്‍ ഫാഡാ ദ്വീപില്‍ നിന്ന് ഏകദേശം ഇരുപത്‌ മൈല്‍ തെക്ക്‌ പടിഞ്ഞാറായിട്ടാണ്‌ ഞങ്ങളുടെ സ്ഥാനം എന്ന് ഊഹിക്കുന്നു... ദൈവത്തെയോര്‍ത്ത്‌ ഞങ്ങളെ സഹായിക്കൂ... കപ്പലില്‍ സ്ത്രീകളുമുണ്ട്‌..."

ആ സന്ദേശം മങ്ങി ക്രമേണ പൊട്ടലും മൂളലുമായി അവസാനിച്ചു. റീവ്‌, ജാഗോയുടെ നേരെ നോക്കി കണ്ണ്‌ തള്ളി ഇരുന്നുപോയി.

"ഡോയ്‌ഷ്‌ലാന്‍ഡ്‌ എന്നാണോ അദ്ദേഹം പറഞ്ഞത്‌...?"

"അങ്ങനെ തന്നെയാണ്‌ എനിക്ക്‌ തോന്നിയത്‌ അഡ്‌മിറല്‍ ..."

"മൂന്ന് പായകള്‍ മാത്രമുള്ള കപ്പല്‍ !..." മര്‍ഡോക്ക്‌ ആശ്ചര്യം കൊണ്ടു. "ഇന്നത്തെ കാലത്ത്‌ ഇങ്ങനെയൊന്ന് കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല..."

ജാനറ്റും ജീനും അടുക്കളയില്‍ നിന്ന് വന്ന് അവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു.

"ഇല്ല... ഇതൊരിക്കലും സംഭവ്യമല്ല..." റീവ്‌ പറഞ്ഞു.

റേഡിയോയുടെ ഇരമ്പലിനിടയിലൂടെ വീണ്ടും ബെര്‍ഗറുടെ സ്വരം വന്നു. "ദിസ്‌ ഈസ്‌ ബാര്‍ക്കന്‍ടൈന്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌... ഞങ്ങള്‍ക്ക്‌ സഹായം അത്യാവശ്യമായിരിക്കുന്നു... ഫാഡായില്‍ നിന്ന് ഇരുപത്‌ മൈല്‍ തെക്ക്‌ പടിഞ്ഞാറ്‌... കപ്പലില്‍ സ്ത്രീകളുണ്ട്‌...."

"അതാ... അദ്ദേഹം വീണ്ടും വന്നു അഡ്‌മിറല്‍ ... അപ്പോള്‍ അത്‌ സത്യമാണ്‌...!" ജാഗോ പറഞ്ഞു.

മൈക്രോഫോണ്‍ എടുക്കുവാനായി റീവ്‌ മുന്നോട്ടാഞ്ഞു.

ബെര്‍ഗര്‍ വീണ്ടും തന്റെ സന്ദേശം ആവര്‍ത്തിക്കുവാന്‍ തുടങ്ങി. ആ സമയത്താണ്‌ മറ്റൊരു ശബ്ദം അതിനിടയിലേക്ക്‌ വന്നുകയറിയത്‌. "ഡോയ്‌ഷ്‌ലാന്‍ഡ്‌... ഹിയര്‍ ഈസ്റ്റ്‌ ഗ്രോസര്‍ സ്വാര്‍സര്‍ അഡ്‌ലര്‍ ..."

പിന്നെയങ്ങോട്ടുള്ളത്‌ മുഴുവന്‍ ശുദ്ധ ജര്‍മ്മന്‍ ഭാഷയിലായിരുന്നു. റീവ്‌ നിസ്സഹായനായി പിന്നോട്ട്‌ ചാരി ഇരുന്നു.

"എന്താണവിടെ നടക്കുന്നത്‌...? ആദ്യം ഒരാള്‍ പരിഭ്രമത്തോടെ സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുന്നത്‌ കേട്ടു... പിന്നെ മുഴുവന്‍ ജര്‍മ്മനിലും... എനിക്കൊരു വാക്ക്‌ പോലും മനസ്സിലാകുന്നില്ല..." റീവ്‌ നിസ്സഹായനായി കൈ മലര്‍ത്തി.

ഒരു നിമിഷം അവിടെങ്ങും പൂര്‍ണ്ണനിശബ്ദത തളം കെട്ടി. പിന്നെ ജാനറ്റ്‌ മൗനം ഭഞ്ജിച്ചു.

"മനസ്സിലാകുന്ന ഒരാളുണ്ട്‌ അങ്കിള്‍ ... നമ്മുടെ ഗെറിക്ക്‌..."


* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

21 comments:

  1. ഡോയ്‌ഷ്‌ലാന്റ്‌ എസ്‌.ഓ.എസ്‌ ( സേവ്‌ അവര്‍ സോള്‍ ) സന്ദേശം അയച്ചിരിക്കുന്നു... ഇനി...?

    ReplyDelete
  2. വൌ!

    "ഇത്‌ സംഹാരതാണ്ഡവമാടും ... ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകം ..."

    ഞാനും വായിച്ചിട്ടുള്ള നോവലുകളില്‍ ഇത്രയും ഉദ്വേഗം ജനിപ്പിച്ചിട്ടുള്ളവ വളരെ കുറവാണ്. കിടിലന്‍...

    തുടരട്ടെ, വിനുവേട്ടാ

    ReplyDelete
  3. "മനസ്സിലാകുന്ന ഒരാളുണ്ട്‌ അങ്കിള്‍ ... നമ്മുടെ ഗെറിക്ക്‌..."

    ആകപ്പാടെ ടെന്‍ഷന്‍ ആയല്ലോ...

    ശ്രീ പറഞ്ഞത് വളരെ കറക്റ്റ്... ഇത്ര ഉദ്വേഗഭരിതമായ ഒരു നോവല്‍ വായിച്ചതായി ഞാനും ഓര്‍ക്കുന്നില്ല..

    മോബിഡിക് എന്നൊരു കഥ വായിച്ചിട്ടുള്ളവര്‍ കൈ പൊക്കൂ...

    ReplyDelete
  4. “എന്തൊക്കെയായാലും ഒരു പെണ്ണ് പെണ്ണു തന്നെ ‘
    സായിപ്പിന്റെ നാട്ടിലും ഈ ഭാഷ തന്നെ !


    കഴിഞ്ഞ ആഴ്ച്ച മിസ്സ് ചെയ്തു കേട്ടൊ വിനുവേട്ടാ...

    ReplyDelete
  5. തകര്‍പ്പന്‍..ശരിക്കും ഒരു ഫിലിമില്‍ കാണും പോലെ...മതിവരാതെ രണ്ടൂമൂന്നാവര്‍ത്തി വാ‍യിച്ചു..
    അടുത്ത ലക്കത്തിനായി കാത്തുകാത്തിരിക്കുന്നു...

    ജിമ്മിച്ചാ...എനിക്കു മനോരമ വീക്കിലിയിലെ മോബിഡിക്കേ മനസ്സിലാവൂ‍..

    ReplyDelete
  6. ആകെ കുഴഞു മറിയുകയാണല്ലൊ ദൈവമെ
    അടിപൊളിയായിട്ടുണ്ട്
    അടുത്ത ലക്കത്തിനായി കാത്തുകാത്തിരിക്കുന്നു

    ReplyDelete
  7. Pretty good...Mobidick was also an amazing novel.i hve read it in my schooling...

    ReplyDelete
  8. ഹെര്‍മന്‍ മെവില്ലേ-യുടെ 'മോബിഡിക്' മറ്റൊരു കടല്‍ക്കഥയാണേ... ചെറുപ്പത്തില്‍ വായിച്ച ഓര്‍മ്മയെയുള്ളൂ... തന്റെ ബോട്ടും കാലുമൊക്കെ തകര്‍ത്ത മോബിഡിക് എന്ന ഭീകരന്‍ തിമിംഗലത്തെ തേടിയുള്ള 'ആഹബി'ന്റെ യാത്ര..

    ഏതായാലും നമ്മുടെ ഈ 'ഡോയ്ഷ് ലാന്റ്' അതിനെയൊക്ക കടത്തി വെട്ടി എന്ന് നിസ്സംശയം പറയാം...

    ReplyDelete
  9. ഫ്ലാഷ് ന്യൂസ്.. (വിനുവേട്ടന്‍ ഫാന്‍സിന്റെ പ്രത്യേക ശ്രദ്ധയ്ക്ക്..)

    നമ്മുടെ വിവര്‍ത്തകന്‍ ഇന്നലെ പാത വക്കത്ത് ക്രാഷ് ലാന്റിംഗ് നടത്തിയതായി വിവരം ലഭിച്ചിരിക്കുന്നു... ടിയാന്റെ ഇടതു പാദത്തില്‍ എന്തോ ചില കെടുപിടികള്‍ പറ്റി വേദനയുള്ളതിനാല്‍ അടുത്ത ലക്കം താമസിക്കാന്‍ സാധ്യതയുണ്ട്...

    ഇതി വാര്‍ത്താ!

    ReplyDelete
  10. ഉദ്വേഗഭരിതമാണല്ലോ ഈ ആഴ്ചത്തെ ലക്കം. ഡോയ്‌ഷ്ലാന്റിന്റെ കാര്യം കഷ്ടത്തിലാണല്ലോ. ശ്വാസമടക്കിപ്പിടിച്ചാണ്‌ ഇപ്രാവശ്യം വായിച്ചത്‌. വികാരനിര്‍ഭരമായ നിമിഷങ്ങള്‍.

    ജിമ്മി, വിനുവേട്ടനെന്താണ്‌ പറ്റിയത്‌? ആക്സിഡന്റ്‌ വല്ലതുമാണോ? എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  11. യ്യോ ജിമ്മിച്ചാ‍,
    വിനുവേട്ടനെന്തു പറ്റി ? കാലുളിക്കിയോ..?
    എന്റെ വിനുവേട്ടാ‍..നോക്കി നടക്കേണ്ടേ..
    വേഗം സുഖമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  12. തെന്നി വീണു എന്നാണ് വിനുവേട്ടന്‍ പറയുന്നത്... ഇലക്ഷന്‍ കാലമായതിനാല്‍ സഹതാപ വോട്ട് നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രകടനം എന്ന് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നു.. (ഹേയ്, ഞാന്‍ ആ കൂട്ടത്തില്‍ പെടില്ല..)

    ഏതായാലും 'നീരുള്ള ഇടതു കാലും വലിച്ചു വലിച്ച് മമ്മൂട്ടിയെപ്പോലെയാണ് ഇപ്പൊ നടപ്പ്' എന്ന്‍ അണ്ണന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു... (ഇനി ഇതിനാണോ 'ഇടതുപക്ഷ ചായ്‌വ്' എന്ന് പറയുന്നത്???)

    വീഴ്ചയുടെ കാഴ്ചകള്‍ 'തൃശൂര്‍ വിശേഷങ്ങളില്‍' ഒരു പോസ്റ്റ്‌ ആയി വരാനുള്ള സാധ്യതയും കാണുന്നുണ്ട്... വീണത്‌ വിദ്യ!

    ReplyDelete
  13. ആ കപ്പലില്‍ ഞങ്ങളും അകപ്പെട്ടപോലെ, ദൈവമേ, കമന്റ്‌ ചെയ്യാനെങ്കിലും ബാക്കി വെക്കണേ...:)

    @ജിമ്മി - വിനുവേട്ടന് എന്താ പറ്റിയത് ? അതിനിടക്ക് എന്താ സംഭവിച്ചത്? വിനുവേട്ടന്‍ ഫാന്‍സ്‌ സംശയിക്കുന്നു ജിമ്മിയുടെ കരങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ?
    മമ്മൂട്ടിയും ഇടതുപക്ഷവും ഒക്കെയായി എന്തായാലും കമന്റ്‌ ആസ്വദിച്ചു. :)

    @വിനുവേട്ടന്‍ ജിമ്മി എന്തൊക്കെയോ പറയുന്നു, ശരിയാണോ? എങ്കില്‍ വേഗം സുഖമാവട്ടെ.

    ReplyDelete
  14. Kaalintay asugam maariyalum Panchayat election kazhiyunnathu varay idathu mudanthi nadakkumennanu Annantay theerumanam!

    ReplyDelete
  15. അയ്യോ... ഞാന്‍ ഇവിടെയുണ്ടേ... ഒന്നു വീണു എന്നത്‌ സത്യം ... അത്‌ ജിമ്മിയോട്‌ പറഞ്ഞു എന്നതും സത്യം ... ഇടത്‌ പാദത്തിന്‌ നീരുണ്ട്‌ എന്നത്‌ സത്യം ... മമ്മൂട്ടിയെപ്പോലെ വലിച്ച്‌ വലിച്ചാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നതും സത്യം ... ഇത്രയും സംഭവങ്ങളില്‍ ജിമ്മിയുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ബാക്കി കഥകളുടെ മുഴുവന്‍ കോപ്പി റൈറ്റും ജിമ്മിക്ക്‌... ഹ ഹ ഹ...

    എന്തായാലും സുഖവിവരങ്ങള്‍ അന്വേഷിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി... ഇപ്പോള്‍ വേദന കുറവുണ്ട്‌....

    ഓരോ ലക്കവും ഉത്ക്കണ്ഠയോടെ വായിച്ച്‌ അഭിപ്രായങ്ങള്‍ എഴുതുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...

    അടുത്ത ലക്കം അണിയറയില്‍ തയ്യാറാകുന്നുണ്ട്‌... വേദന കാലിനല്ലേ... കൈവിരലുകള്‍ക്കല്ലല്ലോ...

    ReplyDelete
  16. എല്ലാവരും കേട്ടല്ലോ... അണ്ണന്‍ തന്നെ വന്നു പറഞ്ഞപ്പോള്‍ വിശ്വാസമായല്ലോ... ഹോ, ഞാനൊരു സത്യം പറഞ്ഞപ്പോള്‍ എന്തായിരുന്നു ഇവിടെ പുകില്...!! ഈ കണക്കിന് എന്നെപ്പോലെയുള്ള 'സത്യസന്ധന്മാര്‍' ബൂലോകത്ത് എങ്ങനെ ജീവിക്കും? നന്നാവൂല്ലാ... ഈ ലോകം നന്നാവൂല്ലാ...

    (എനിക്കിട്ടു പണി തരാന്‍ സൈക്കിളുമെടുത്ത് പിന്നാലെ കൂടിയിരിക്കുന്ന ഒരാളെ ഞാന്‍ നോട്ടമിട്ടിട്ടുണ്ട്... ന്റെ കുഞ്ഞീഷ്ണാ, നിനക്കെങ്കിലും ഒന്ന് പറഞ്ഞൂടെ? എന്താ, പറയത്തില്ലെന്നോ?? ഓഹോ, അങ്ങനെ പറ... അപ്പോ നിങ്ങളൊക്കെ ഒരു ടീമാണല്ലേ!!)

    ReplyDelete
  17. വിനുവേട്ടാ..
    ഇടയ്ക്കു വിട്ടുപോയ എപ്പിസോഡുകള്‍ വായിയ്ക്കാന്‍ സമയമെടുത്തു....
    എല്ലാം ഒന്നിനൊന്നു മനോഹരം!!
    ഡോയ്‌ഷ്‌ലാന്റിന്റെ .. ഈ നിര്‍ണ്ണായകമായ എപ്പിസോഡും നന്നായി അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞു..
    അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!!
    അപ്പോള്‍. കാലിനു നീരായി..ജോലിയില്‍നിന്നും ഓഫാണോ?..
    എല്ലാം വേഗം നേരെയവട്ടെ..

    ReplyDelete
  18. “ഒന്നു വീണു എന്നത്‌ സത്യം ... അത്‌ ജിമ്മിയോട്‌ പറഞ്ഞു എന്നതും സത്യം “

    ആദ്യത്തേത് വെറും അപകടം.
    രണ്ടാമത്തേത്....(ആരേലും പൂരിപ്പിക്കൂ പ്ലീസ്)

    പിന്നെ ആരാ ജിമ്മിച്ചാ സൈക്കിളേല്‍ പുറകേ കൂടിയിരിക്കുന്നേ. കുഞ്ഞീഷ്ണന്‍ ആണോ വിനുവേട്ടനെ ഉന്തിയിട്ടേ.?

    ReplyDelete
  19. എന്റെ വീട്ടില്‍ സൈക്കീള്‍ ഇല്ല. അതുകൊണ്ട്‌ അത്‌ ഞാനല്ല ജിമ്മി. സുകന്യേച്ചിയുടെ വീട്ടില്‍ സൈക്കിള്‍ ഉണ്ടോ?

    ReplyDelete
  20. വായിക്കുന്നു

    ReplyDelete
  21. ഗെറിക്‌ വീണ്ടും ചിത്രത്തിലെത്തി.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...