പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, January 4, 2011

സ്റ്റോം വാണിംഗ്‌ - 76

ഹരിത വര്‍ണ്ണത്തിലുള്ള കടല്‍ വെള്ളം മൊറാഗ്‌ സിന്‍ക്ലെയറിന്റെ ഡെക്കിലൂടെ ഒഴുകി പിന്‍ഭാഗത്തുള്ള കോക്‍പിറ്റില്‍ അനുസ്യൂതം വന്നടിച്ചുകൊണ്ടിരുന്നു. തികച്ചും അപരിചിതമായ ആ സാഹചര്യം ജാനറ്റിനെ ശരിക്കും ഭയചകിതയാക്കി. മുന്നോട്ട്‌ നീങ്ങാന്‍ കഴിയില്ല എന്ന് തന്നെ തോന്നുമാറുള്ള ഭീമാകാരങ്ങളായ തിരമാലകളായിരുന്നു അവരെ എതിരിട്ടത്‌. സ്ലോ മോഷന്‍ ഫ്രെയിമില്‍ കാണാറുള്ളത്‌ പോലെ വളരെ വളരെ പതുക്കെ ഒരു വിധം മുകളിലേക്ക്‌ കയറി താഴോട്ട്‌ മൂക്കു കുത്തി ഇറങ്ങിക്കഴിഞ്ഞാല്‍ ഇനിയൊരിക്കലും കയറി വരികയേ ഇല്ല എന്ന് തോന്നുന്ന വിധമായിരുന്നു മൊറാഗിന്റെ മുന്നോട്ടുള്ള പ്രയാണം.

ഇങ്ങനെയെല്ലാമായിരുന്നു അവസ്ഥ എങ്കിലും ഗെറിക്ക്‌ തികച്ചും അക്ഷോഭ്യനായി കാണപ്പെട്ടു. മര്‍ഡോക്ക്‌ അദ്ദേഹത്തിന്റെ തൊട്ടരികില്‍ തന്നെയുണ്ടായിരുന്നു.

ചട്ടങ്ങള്‍ അനുസരിച്ച്‌ ലൈഫ്‌ബോട്ട്‌ ജീവനക്കാര്‍ സാധാരണ ലൈഫ്‌ലൈന്‍ ധരിക്കാറില്ല. അടിയന്തിര ഘട്ടങ്ങളില്‍ അതൊരു തടസ്സമാകരുത്‌ എന്നതായിരുന്നു അതിനുള്ള കാരണം. പക്ഷേ, ഇപ്പോള്‍ ലൈഫ്‌ലൈന്‍ ധരിക്കേണ്ടത്‌ ഒരു ആവശ്യകതയായി മാറി. പിന്നോട്ട്‌ തിരിഞ്ഞ ലാക്ലന്‍ കാല്‍ വഴുതി ഡെക്കിലെ അഴികള്‍ക്കരികിലേക്ക്‌ വീണു. അപ്പോള്‍ ഡെക്കിലേക്ക്‌ അടിച്ചുകയറിയ ഒരു തിര അവനെ അഴികള്‍ക്ക്‌ മുകളിലൂടെ കടലിലിക്ക്‌ ഒഴുക്കിക്കൊണ്ടുപോയത്‌ ഞൊടിയിടയിലായിരുന്നു. അത്‌ കണ്ട ജാനറ്റ്‌ ഭയചകിതയായി അലറി വിളിച്ചു. പരിഭ്രമത്തോടെ ഗെറിക്ക്‌ തിരിഞ്ഞ്‌ നോക്കി. പെട്ടെന്നാണ്‌ ബോട്ടിന്റെ വലതുവശം കുത്തനെ താഴ്‌ന്നത്‌. അത്യത്ഭുതകരം എന്ന് പറയട്ടെ, അപ്പോള്‍ ഡെക്കില്‍ വന്ന് പതിച്ച തിരമാലയോടൊപ്പം ലാക്ലനും ഉണ്ടായിരുന്നു.

ഡെക്കിലേക്ക്‌ ചാടിയിറങ്ങിയ മര്‍ഡോക്ക്‌ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട്‌ അലറി. "ലൈഫ്‌ലൈന്‍...! എവ്‌രി വണ്‍ ...! എല്ലാവരും ലൈഫ്‌ലൈന്‍ ധരിക്കൂ...!"

പിന്നെ അദ്ദേഹം ഹാമിഷ്‌ മക്‍ഡൊണാള്‍ഡിന്‌ നേരെ തിരിഞ്ഞു. "എല്ലാവരും ധരിക്കൂ... ദിസ്‌  ഈസ്‌ മൈ ഓര്‍ഡര്‍ ... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി..."

ജാനറ്റിനെയും അദ്ദേഹം വെറുതെ വിട്ടില്ല. അവളുടെ ചുമലില്‍ തട്ടിയിട്ട്‌ പറഞ്ഞു. "ഉടന്‍... നീയടക്കം..."

അദ്ദേഹം കൊടുത്ത കയര്‍ അവള്‍ തന്റെ അരയില്‍ കെട്ടി. അപ്പോഴാണത്‌ സംഭവിച്ചത്‌. പര്‍വ്വതാകാരമായ ഒരു തിരയുടെ മുകളില്‍ കയറി ഇറങ്ങുവാനാരംഭിച്ച നിമിഷം അതിശക്തമായ കാറ്റ്‌ ബോട്ടിന്റെ വലതുവശത്ത്‌ വന്ന് ആഞ്ഞടിച്ചു. അതിന്റെ ആഘാതത്തില്‍ ബോട്ട്‌ അപ്പാടെ കമഴ്‌ന്നു.

അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന കടല്‍വെള്ളം ഹൃദയത്തിലും മസ്തിഷ്ക്കത്തിലുമെല്ലാം അടിച്ചുകയറുന്നത്‌ പോലെ തോന്നി ജാനറ്റിന്‌. എങ്ങനെയെങ്കിലും തന്റെ ജീവന്‍ രക്ഷിക്കണമെന്ന ഒരേയൊരു ചിന്ത മാത്രമായിരുന്നു അവള്‍ക്ക്‌ അപ്പോള്‍ . വെള്ളത്തില്‍ കമഴ്‌ന്ന് കിടക്കുന്ന മൊറാഗിന്റെ ചലിക്കുന്ന പ്രൊപ്പല്ലറുകള്‍ അപ്പോഴും ബോട്ടിനെ മുന്നോട്ട്‌ തള്ളിക്കൊണ്ടിരുന്നു.

വളരെ സാവധാനം മൊറാഗ്‌ പൂര്‍വ്വസ്ഥിതിയിലേക്ക്‌ തിരിച്ചെത്തി. കമഴ്‌ന്നാലും നിമിഷങ്ങള്‍ക്കകം നിവരുവാനുള്ള രീതിയിലായിരുന്നു മൊറാഗിന്റെ രൂപകല്‍പ്പന.

താന്‍ ജീവിച്ചിരിക്കുന്നു എന്ന വസ്തുത അത്ഭുതത്തോടെ ജാനറ്റ്‌ മനസ്സിലാക്കി. അപ്പോഴാണവള്‍ കണ്ടത്‌, ഒരു കൈയാല്‍ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്ന ഗെറിക്കിന്റെ മറു കരം തന്റെ അരക്കെട്ടിനെ വലയം ചെയ്തിരിക്കുന്നുവെന്ന്. മര്‍ഡോക്ക്‌ തൊട്ടരികില്‍ തന്നെ എഴുന്നേറ്റ്‌ നില്‍ക്കുവാന്‍ ബദ്ധപ്പെടുന്നു. ലാക്ലന്‍ സുരക്ഷിതനായിരുന്നു. ഹാമിഷ്‌ മക്‍ഡൊണാള്‍ഡ്‌, ജെയിംസ്‌ സിന്‍ക്ലെയര്‍ ... എല്ലാവരുമുണ്ട്‌. പക്ഷേ, ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണെ കാണ്മാനുണ്ടായിരുന്നില്ല.

പിന്നീടങ്ങോട്ടുള്ള അവസ്ഥ അതിഭീകരമായിരുന്നു. കനത്ത മഴയോടൊപ്പം ചരല്‍ പോലെ കോരിച്ചൊരിയുന്ന മഞ്ഞുകഷണങ്ങള്‍. ആഞ്ഞലറുന്ന കാറ്റ്‌. എമ്പാടും ഉയര്‍ന്ന് പൊങ്ങി ചിതറുന്ന തിരമാലകള്‍. തൊട്ടുമുന്നിലുള്ള ഒന്നും തന്നെ ദൃഷ്ടിക്ക്‌ ഗോചരമായിരുന്നില്ല. പര്‍വ്വതസമാനമായ ഒരു തിരയുടെ ഉച്ചിയില്‍ കയറിയപ്പോഴാണ്‌ ഏതാണ്ട്‌ നൂറ്റിയമ്പത്‌ വാര മാത്രം അകലെ നില്‍ക്കുന്ന ഡോയ്‌ഷ്‌ലാന്റിനെ അവര്‍ക്ക്‌ കാണുവാന്‍ സാധിച്ചത്‌. അതിന്റെ ക്വാര്‍ട്ടര്‍ ഡെക്കില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ കൈ വീശുന്നുണ്ടായിരുന്നു.

"ഇനിയെന്ത്‌...?" ഗെറിക്ക്‌ ചോദിച്ചു.

"ഒരു നിമിഷം... ഞാനൊന്ന് ആലോചിക്കട്ടെ..." മര്‍ഡോക്ക്‌ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

14 comments:

 1. അമ്മോ തകര്‍പ്പന്‍ വിനുവേട്ടാ...
  ശ്വാസം അടക്കിപ്പിടിച്ചാ വായിച്ചേ .
  ഇനിയെന്ത് ?
  ( റിക്ടര്‍ ഫുള്‍ ടൈം വെള്ളത്തില്‍ ആയിരിക്കും അല്ലേ ?)

  ReplyDelete
 2. ശ്ശോ! ഇവര്‍ക്ക് ആലോചിയ്ക്കാന്‍ കണ്ട സമയം... :)


  ഇനിയെന്ത് എന്നറിയാന്‍ നമുക്കും കുറച്ച് കാത്തിരിയ്ക്കാം ല്ലേ?

  ReplyDelete
 3. അതെ, ഇനിയെന്ത്?
  ഗംഭീരമായിട്ടുണ്ട്.
  അടുത്തതിന് കാത്തിരിയ്ക്കുന്നു.

  ReplyDelete
 4. mashe oratairippinu svaasam vidathe vayichchu
  pettannu theernnapapole

  book publishing okke evide vareyaayi

  ReplyDelete
 5. അടുത്തഭാഗത്തിലല്ലേ ഇതിലും കൂടുതൽ സസ്പെൻസ് അല്ലേ വിനുവേട്ടാ

  ReplyDelete
 6. ചാര്‍ളി... പാതിരാത്രിയിലും ഉറങ്ങാതെ കാത്തിരുന്നുവല്ലേ ഈ ലക്കത്തിനായി? ഞാന്‍ കൃതാര്‍ത്ഥനായി...

  (ഓഫ്‌... അതേ അതേ... എട്ടാം തീയതി ശനിയാഴ്ച തിരിച്ചെത്തും)

  ശ്രീ... ക്ഷോഭിച്ചിരിക്കുന്ന സമുദ്രത്തിലുള്ള ഒരു കപ്പലില്‍ നിന്ന് യാത്രികരെ ബോട്ടിലേക്ക്‌ മാറ്റുക എന്നത്‌ അത്ര എളുപ്പമാണെന്നാണോ വിചാരിച്ചത്‌?

  മൈ ഡ്രീംസ്‌... ചിരിച്ചാല്‍ പോരാട്ടോ...

  ഏച്‌മു കുട്ടി... വീണ്ടും ടെന്‍ഷന്‍ ആക്കിയില്ലേ? കടുക്‌ മണിയെക്കാള്‍ ചെറിയ എന്ത്‌ വസ്തുവുമായിട്ടായിരിക്കും ഇപ്രാവശ്യം ഉപമിക്കുക എന്ന് ഞാന്‍ നോക്കിയിരിക്കുകയായിരുന്നു...

  ജമാല്‍... പുസ്തകമാക്കല്‍ ഒന്നുമായില്ല..

  മുരളിഭായ്‌... സത്യം പറ... ഈ നോവല്‍ വായിച്ചിട്ടുണ്ടല്ലേ...? കൊച്ചു കള്ളന്‍...

  ReplyDelete
 7. വേഗം ആയ്യികൊട്ടെ സസ്പെൻസ് താങ്ങാന്‍ പറ്റുനില്ല.

  ReplyDelete
 8. ലോട്ടെയെ ഇതുവരെ കണ്ടുകിട്ടിയില്ല അല്ലേ വിനുവേട്ടാ? ലൊട്ടെയെ തിരഞ്ഞ്‌ പോയ റിക്ടറെയും കാണാനില്ലല്ലോ !

  ReplyDelete
 9. ഇതുപോലെ അപ്രതീക്ഷിതമായി തിരമാലകള്‍ നമ്മെ വിഴുങ്ങുകയും ചിലപ്പോള്‍ ആ ഘട്ടങ്ങളെ തരണം ചെയ്യുകയും ഒക്കെ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്നില്ലേ? ആടിയുലയുംപോഴും പ്രതീക്ഷയോടെ പ്രത്യാശയോടെ,
  കുറെ പാഠങ്ങള്‍ ഇതില്‍ നിന്ന് പഠിക്കാനുണ്ട്.

  ReplyDelete
 10. ഉയ്യെന്റമ്മോ… മര്ഡോക് ആലോചിക്കാന് സമയമെടുത്തത് നന്നായി… അല്ലെങ്കില് ഞാന് ശ്വാസം മുട്ടി മയ്യത്തായേനെ… എമണ്ടന് വിവരണം..

  ചാര്ളീസ് ആന്റ് കമ്പനിയുടെ ശ്രദ്ധയ്ക്ക് – ഞാന് ഹാജര് വച്ചിരിക്കുന്നു… നിങ്ങളൊക്കെ ഇപ്പോ ഒരു ടീം ആയല്ലേ…

  ശ്രീ – ഇതിലിപ്പോ എന്താ ഇത്ര ആലോചിക്കാന്? പുകുപുകാ തിര വരുമ്പോളാ അവരുടെ ഒരു ആലോചന…

  ബിലാത്തിയേട്ടാ – വല്ല മാജിക്കും കാണിച്ച് ആ ലോട്ടയെ ഒന്നു കണ്ടുപിടിച്ച് തരാമോ?

  ലേഖാജി – ഏത് ലോട്ട? ഏത് റിക്റ്റര്?? എനിക്കിവരെയൊന്നും അറിയുകയേയില്ല.. :)

  സുകന്യാജി – ആ പറഞ്ഞത് പരമാര്ത്ഥം… (അപ്രതീക്ഷിതമായി വന്ന ഒരു ഫോണ് കോള് തരണം ചെയ്യാന് പെട്ട പാട് എനിക്കല്ലേ അറിയൂ.. :))

  നമ്മുടെ ഏഴുത്തേച്ചി എവിടെ? വീണ്ടും മുങ്ങിയോ?

  ReplyDelete
 11. ആലോചിയ്ക്കാന്‍ കണ്ട സമയം

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...