പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, March 12, 2010

സ്റ്റോം വാണിംഗ്‌ - 37

വേഗതയാര്‍ജ്ജിച്ച്‌ തുടങ്ങിയ ട്രെയിനിനുള്ളില്‍ നിരാശനായി ജാഗോ മുന്നോട്ട്‌ നടന്നു. ഫിഷറും കാര്‍വറും തൊട്ടുപിന്നില്‍ തന്നെയുണ്ട്‌.

"ഞാന്‍ ഇനി എന്ത്‌ ചെയ്യണം സര്‍...?" ഫിഷര്‍ വേദനയോടെ ചോദിച്ചു.

"ആ മലനിരകകളുടെ മുകളിലേക്ക്‌ ഓടിപ്പൊയ്ക്കോ... എന്നിട്ട്‌ തല തല്ലിപ്പൊളിക്ക്‌... അല്ല പിന്നെ... എന്തിനാണിപ്പോള്‍ എന്നോട്‌ ചോദിക്കുന്നത്‌..?" ജാഗോ അരിശത്തോടെ ചോദിച്ചു. "ഇതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്ക്‌ മാത്രമാണ്‌ ഫിഷര്‍... അന്നേരം ഞാന്‍ അവിടെ ഉണ്ടായിരുന്നു പോലുമില്ല. വണ്ടിക്കുള്ളിലായിരുന്നു ഞാന്‍..."

ഈ കുഴഞ്ഞുമറിഞ്ഞ പ്രശ്നം വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നതില്‍ തീരെ താല്‍പ്പര്യമില്ലായിരുന്നു ജാഗോയ്ക്ക്‌. സ്ലീപ്പര്‍ കോച്ചിന്റെ വാതില്‍ തുറന്ന് അദ്ദേഹം ഉള്ളിലേക്ക്‌ നടന്നു. അങ്ങേയറ്റത്തെ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്റ്റുവാര്‍ഡ്‌ ഒരു ട്രേയുമായി പുറത്തിറങ്ങി.

"കുറച്ച്‌ ചായയോ കാപ്പിയോ എന്തെങ്കിലും കൊണ്ടുവരൂ..." ജാഗോ അയാളോട്‌ പറഞ്ഞു.

"ഡോക്ടര്‍ മണ്‍റോയുടെ കമ്പാര്‍ട്ട്‌മെന്റിലേക്കാണോ...?" അയാള്‍ ഒന്ന് സംശയിച്ച്‌ നിന്നു. "അവര്‍ അവിടെ ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌ സര്‍... ഒരു ലെഫ്റ്റനന്റ്‌ വാന്‍ ലോട്ട്‌. ഡച്ച്‌ നേവല്‍ ഓഫീസറാണ്‌..."

ജാഗോയുടെ മുഖം തെളിഞ്ഞു. "ഉയരം കുറഞ്ഞ്‌, വിളറിയ മുഖമുള്ള ഒരുവന്‍...? വൈറ്റ്‌ ക്യാപ്പും നേവി ബ്ലൂ റെയിന്‍കോട്ടും ധരിച്ച്‌..." അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു.

"അതേ സര്‍... ആങ്ങ്‌ഹ്‌.. പിന്നെ കാപ്പിയുടെ കാര്യം സംശയമാണ്‌... ചായ എടുക്കാം... ഇപ്പോള്‍ തന്നെ എത്തിയ്ക്കാം സര്‍..."

അയാള്‍ കിച്ചണിലേക്ക്‌ നടന്നു. ജാഗോ തന്റെ കോള്‍ട്ട്‌ ഓട്ടോമാറ്റിക്ക്‌ ഗണ്‍ പോക്കറ്റില്‍ നിന്ന് എടുത്ത്‌ ഫിഷറുടെ നേരെ നോക്കി. "ഇപ്പോള്‍ എങ്ങനെയുണ്ട്‌...?"

"എനിക്കിത്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. അസാദ്ധ്യം തന്നെ..." ഫിഷര്‍ അതിശയത്തോടെ പറഞ്ഞു.

"ഒരൊറ്റ മിനിറ്റ്‌ തരൂ സര്‍ എനിയ്ക്ക്‌... ആ റാസ്കലിനെ ഞാനിപ്പോള്‍ കാണിച്ചു തരാം..." ഇരച്ചുകയറുന്ന ദ്വേഷ്യത്തോടെ കാര്‍വര്‍ പറഞ്ഞു.

"നിങ്ങള്‍ എന്ത്‌ വേണമെങ്കിലും ചെയ്തോളൂ... പക്ഷേ, ഡോക്ടര്‍ മണ്‍റോയുടെ സുരക്ഷിതത്വം കൂടി നോക്കണം. വളരെ ശ്രദ്ധയോടെ വേണം ഓരോ നീക്കവും. ഡോക്ടര്‍ക്ക്‌ ഒന്നും സംഭവിക്കാന്‍ പാടില്ല. മനസ്സിലായോ...?"

അദ്ദേഹം ജാനറ്റിന്റെ കമ്പാര്‍ട്ട്‌മെന്റിന്റെ അടുത്തേക്ക്‌ സാവധാനം നീങ്ങി. കതകിന്റെ പിടി തിരിച്ചു നോക്കി. രക്ഷയില്ല... അകത്ത്‌ നിന്ന് ലോക്ക്‌ ചെയ്തിരിക്കുന്നു. ഒരു ദീര്‍ഘശ്വാസമെടുത്ത്‌ അദ്ദേഹം കതകില്‍ മുട്ടി. "ജാനറ്റ്‌, നീയവിടെ ഇല്ലേ...? പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

അവള്‍ വാതിലിന്‌ നേര്‍ക്ക്‌ ഒരടി വച്ചു. എന്നാല്‍ പെട്ടെന്ന് തന്നെ ഗെറിക്ക്‌ അവളെ പിറകോട്ട്‌ വലിച്ചു. അദ്ദേഹത്തിന്റെ ഇടത്‌ കൈത്തണ്ടയില്‍ കിടന്നിരുന്ന വിലങ്ങ്‌ വ്യക്തമായി കാണാമായിരുന്നു.

"അരുത്‌... സമയമായിട്ടില്ല..." ഗെറിക്ക്‌ പറഞ്ഞു.

അല്‍പ്പം ശക്തിയോടെ ജാഗോ വീണ്ടും കതകില്‍ മുട്ടി. "ഹേയ്‌ ജാനറ്റ്‌... കതക്‌ തുറക്കൂ..."

ഗെറിക്ക്‌ ബെര്‍ത്തിന്റെ ഒരു അരികില്‍ ഇരുന്നു. "പറയൂ... എങ്ങനെ മനസ്സിലായി നിനക്ക്‌ എന്നെ...?"

"ലണ്ടന്‍ കേയ്‌ജില്‍ വച്ചാണ്‌ നിങ്ങളെ ആദ്യമായി ഞാന്‍ കാണുന്നത്‌. അന്ന് നിങ്ങളുടെ മനോഹരമായ വൈറ്റ്‌ ക്യാപ്പില്‍ ഈഗിള്‍ ബാഡ്‌ജും സ്വസ്തിക ചിഹ്നവും ഉണ്ടായിരുന്നു..."

ഗെറിക്ക്‌ ഹാസ്യഭാവത്തില്‍ മന്ദഹസിച്ചു. "എന്നിട്ട്‌ നീയെന്റെ കണ്ണില്‍ പെട്ടില്ലല്ലോ..."

"അന്ന് നിങ്ങളുടെ ദിവസമല്ലായിരുന്നിരിക്കാം...എല്ലാത്തിനും ഒരു സമയമുണ്ടല്ലോ... അത്‌ പോട്ടെ... ഈ നാടകമൊന്ന് അവസാനിപ്പിക്കുന്നതില്‍ വിരോധമില്ലല്ലോ...?"

അവള്‍ വാതിലിന്റെ കൊളുത്തില്‍ കൈ വച്ചു. പെട്ടെന്ന് ഗെറിക്ക്‌, പോക്കറ്റില്‍ നിന്ന് മോസര്‍ എടുത്ത്‌ റെഡിയാക്കി അവളുടെ നേര്‍ക്ക്‌ ഉന്നം പിടിച്ചു. "അപ്പോള്‍ ഇനി നീ എന്റെ പള്‍സ്‌ എടുക്കില്ല...?"

"ഇന്ന് പറ്റില്ല... അയാം ഫുള്ളി ബുക്ക്ഡ്‌..."

"അത്‌ മതി... ഈ മനോഹരമായ ഓര്‍മ്മകള്‍ എന്നും എന്റെയൊപ്പം ഉണ്ടാകും." അദ്ദേഹം അവളുടെ മുന്നില്‍ തല കുനിച്ചു. എന്നിട്ട്‌ മോസറിന്റെ കുഴല്‍ തന്റെ നേര്‍ക്ക്‌ തിരിച്ച്‌ പിടിച്ച്‌ അവളുടെ കൈകളിലേക്ക്‌ കൊടുത്തു. ഹോളിവുഡ്‌ സിനിമകളില്‍ കോണ്‍റാഡ്‌ ഇങ്ങനെയല്ലേ ചെയ്യാറുള്ളത്‌...?"

അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. "നിങ്ങള്‍ ശരിയ്ക്കും ഒരു വിഡ്ഢി തന്നെ..." അവള്‍ മന്ത്രിച്ചു. "അവസാനമായി ഒന്നുകൂടി ചോദിക്കട്ടെ... നിങ്ങള്‍ക്കിത്‌ എവിടെ നിന്നാണ്‌ കിട്ടിയത്‌...?"

അദ്ദേഹം തോള്‍ വെട്ടിച്ചു. "ദാറ്റ്‌സ്‌ പര്‍ട്ട്‌ ഓഫ്‌ ദി ഗെയിം ഡോക്ടര്‍... ഇനി വാതില്‍ തുറന്നോളൂ..."

അവള്‍ വാതിലിന്റെ കൊളുത്ത്‌ ഊരി. എന്നിട്ട്‌ കതക്‌ തുറന്ന് ഒരു വശത്തേക്ക്‌ മാറി നിന്നു. ജാഗോയും കൂട്ടരും ഉള്ളിലേക്ക്‌ ഇരച്ചുകയറി. കാര്‍വര്‍ ഒറ്റച്ചാട്ടത്തിന്‌ ഗെറിക്കിനെ പിടികൂടി തിരിച്ചു നിര്‍ത്തി, മുതുകത്ത്‌ രണ്ടെണ്ണം കൊടുത്തു.

"നിനക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ...? ജാഗോ ഉത്ക്കണ്ഠയോടെ അവളോട്‌ ചോദിച്ചു.

ഗെറിക്ക്‌ നല്‍കിയ മോസര്‍ അവള്‍ ജാഗോയ്ക്ക്‌ കൈമാറി. "ഹീ ഈസ്‌ എ ജെന്റില്‍മാന്‍... തികച്ചും മാന്യമായിട്ടാണ്‌ അദ്ദേഹം പെരുമാറിയത്‌..."

"ആന്റ്‌ അയാം സോറി ഫോര്‍ ദാറ്റ്‌..." ഗെറിക്ക്‌ പുഞ്ചിരിച്ചു കൊണ്ട്‌ അവളോട്‌ പറഞ്ഞു.

അവള്‍ അല്‍പ്പം ക്രൂരമായി പൊട്ടിച്ചിരിച്ചു. "ടേക്ക്‌ ഹിം എവേ ഫ്രം ഹിയര്‍..."

കാര്‍വര്‍ അദ്ദേഹത്തെ മുന്നോട്ട്‌ തള്ളി. അദ്ദേഹത്തിന്റെ കൈകള്‍ രണ്ടും മുന്നിലേക്ക്‌ കൂട്ടിക്കെട്ടി വിലങ്ങ്‌ വച്ചുകഴിഞ്ഞിരുന്നു. ജാഗൊ, മോസര്‍ കാര്‍വറുടെ കൈയിലേക്ക്‌ കൊടുത്തു.

"ഇനിയെങ്കിലും ഇത്‌ നഷ്ടപ്പെടാതെ നോക്കൂ... പിന്നെ അദ്ദേഹത്തെയും..."

"ഇല്ല സര്‍... ഞാന്‍ ഉറപ്പുതരാം..." ഉള്ളില്‍ തികട്ടിവന്ന ദ്വേഷ്യം അടക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കാര്‍വര്‍ പറഞ്ഞു. പിന്നെ മുട്ടുമടക്കി ഗെറിക്കിന്റെ പുറത്ത്‌ ഒരു താങ്ങും. ഗെറിക്ക്‌ ആടിയാടി മുന്നോട്ട്‌ നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഫോര്‍ട്ട്‌ വില്യം സ്റ്റേഷനില്‍ നില്‍ക്കുകയാണ്‌ ട്രെയിന്‍. ഇരുപത്‌ മിനിറ്റ്‌ താമസമുണ്ട്‌ ഇവിടെ. ഫിഷര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ കയറി എങ്ങോട്ടോ ഫോണ്‍ ചെയ്തു. പിന്നെ പുറത്ത്‌ കടന്ന്, വണ്ടിയുടെ നേര്‍ക്ക്‌ നടന്നു. ഗാര്‍ഡിന്റെ വാനില്‍ കയറി ലഗ്ഗേജ്‌ കമ്പാര്‍ട്ട്‌മെന്റിന്റെ കതകില്‍ മുട്ടി. കാര്‍വര്‍ വാതില്‍ തുറന്നപ്പോള്‍ വണ്ടി വീണ്ടും നീങ്ങിത്തുടങ്ങിയിരുന്നു.

"എന്തായി സര്‍...?"

"നമ്മള്‍ അദ്ദേഹത്തെ മലേയ്‌ഗിലേക്ക്‌ കൊണ്ടുപോകുകയാണ്‌. അവിടെയുള്ള അമേരിക്കന്‍ നേവിയ്ക്ക്‌ കൈമാറിയിട്ട്‌ ഉച്ച കഴിഞ്ഞുള്ള ട്രെയിനില്‍ നമുക്ക്‌ ഗ്ലാസ്ഗോവിലേക്ക്‌ തിരിച്ച്‌ പോകാം... ആട്ടെ, എന്താണിപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ...?"

"കാലുകള്‍ രണ്ടും കൂട്ടിക്കെട്ടി, കൂട്ടില്‍ കിടക്കുന്ന കോഴിയെപ്പോലെയുണ്ട്‌..."

അഴികളുടെ അടുത്ത്‌ ചെന്ന് ഫിഷര്‍ ഉള്ളിലേക്ക്‌ സൂക്ഷിച്ചുനോക്കി. കൈകള്‍ രണ്ടും മുന്നോട്ട്‌ കൂട്ടി ബന്ധിക്കപ്പെട്ട അവസ്ഥയില്‍ മെയില്‍ ബാഗുകളുടെ പുറത്ത്‌ മലര്‍ന്ന് കിടക്കുകയാണ്‌ ഗെറിക്ക്‌. കാലുകള്‍ രണ്ടും ഒരു ചരട്‌ കൊണ്ട്‌ കൂട്ടിക്കെട്ടിയിട്ടുണ്ട്‌.

വളരെ ക്ഷീണിതനായി കാണപ്പെട്ട ഫിഷര്‍ താഴെയിരുന്നു. എന്നിട്ട്‌ ഒരു സിഗരറ്റ്‌ എടുത്ത്‌ തീ കൊളുത്തി. എന്തായാലും, ഈ നരകം ഒഴിഞ്ഞു കിട്ടിയതിന്‌ ദൈവത്തിന്‌ നന്ദി പറയാം. ഇനിയിപ്പോള്‍ അന്വേഷണവും പട്ടാളക്കോടതിയും വിചാരണയും ഒന്നും ഉണ്ടാകില്ല എന്നുറപ്പായി. ഇനി ഗതികേടിന്‌ അന്വേഷണമുണ്ടായെന്ന് തന്നെ ഇരിക്കട്ടെ... തനിക്ക്‌ കുഴപ്പമൊന്നും വരാന്‍ പോകുന്നില്ല. ഈ നശിച്ച പ്രശ്നമെല്ലാം ഉണ്ടായത്‌ കാര്‍വറുടെ അശ്രദ്ധ കൊണ്ടായിരുന്നല്ലോ...


* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

20 comments:

 1. ഗെറിക്കിന്റെ യാത്ര തുടരുന്നു...

  കഴിഞ്ഞ ലക്കം സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 2. Yathrayil koode undu.Ini idakkide vayikkilla, backy koodi vannittu onniche vayikku :)

  (sorry for manglish)

  ReplyDelete
 3. ഓ... പാവം ഗെറിക്ക്... കഷ്ടപ്പെട്ടതെല്ലാം വെറുതെയായല്ലോ...

  ReplyDelete
 4. ശ്ശോ... ഉത്സാഹം മുഴുവന്‍ പോയല്ലോ വിനുവേട്ടാ...

  ജിമ്മീ... നമ്മളങ്ങോട്ട് ചെല്ലേണ്ടി വരുമോ?

  ReplyDelete
 5. നമുക്കൊരു കമാന്‍ഡോ ഓപറേഷന്‍ നടത്തി ഗെറിക്കിനെ രക്ഷിച്ചാലോ, ശ്രീ??

  ReplyDelete
 6. പിന്നല്ലാതെ!

  ദേ, വിനുവേട്ടാ കേട്ടല്ലോ...ഒരു തീരുമാനം ഉടനെ ആയില്ലെങ്കില്‍ ഇനി ഞങ്ങളങ്ങ് ഇറങ്ങും ട്ടാ ;)

  ReplyDelete
 7. ആഹാ... ഇവിടെ ശ്രീയും ജിമ്മിയും കൂടി റെസ്ക്യൂ ഫോഴ്‌സ്‌ രൂപീകരിച്ചോ? നിങ്ങള്‍ക്കെല്ലാവര്‍ക്കും നോവല്‍ ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്‌. ക്രെഡിറ്റ്‌ ഗോസ്‌ റ്റു മിസ്റ്റര്‍ ജാക്ക്‌ ഹിഗ്ഗിന്‍സ്‌...

  ഒന്നും കാണാതെ ഗെറിക്ക്‌ അങ്ങനെ കീഴടങ്ങില്ലല്ലോ ശ്രീ... നമുക്ക്‌ കാത്തിരിക്കാം...

  അരുണ്‍... അപ്പോള്‍ ഇനി അവസാനത്തെ ലക്കത്തിലേ ഈ വഴി വരൂ അല്ലേ?

  ReplyDelete
 8. ശ്ശോ.... കഷ്ടമായിപ്പോയി... അദ്ദേഹത്തെ ദേഹോപദ്രവം ഏല്‍പ്പിക്കേണ്ടിയിരുന്നില്ല. ഇനി...?

  ReplyDelete
 9. വിനുവേട്ടന്‍ ,
  ആശംസകള്‍ ....
  (ഞാന്‍ ഇത് തുടക്കം മുതല്‍ വായിക്കാന്‍ തുടങ്ങി , കുറച്ചുദിവസം വേണം ഇത് മുഴുവനാക്കാന്‍ . എന്തായാലും ഇനി അത് മുഴുവിപ്പിക്കട്ടെ ..)

  ReplyDelete
 10. വിനുവേട്ടാ,
  ഈ പ്രാവശ്യം ഇത്തിരി ലേറ്റായിപ്പോയി വായിക്കാന്‍.

  ReplyDelete
 11. ഗെറിക്കിന്റെ കാര്യം കഷ്ടമായിപോയല്ലോ വിനുവേട്ട..
  എല്ലാ ആശംസകളും!!

  ReplyDelete
 12. ആദ്യം മുതൽ വായിക്കേണ്ടിയിരിക്കുന്നു ...
  എൻകിലും ആശംസകൾ‌

  :)

  ReplyDelete
 13. ഈ ഫോര്‍ട്ട്‌ വില്യം സ്റ്റേഷനില്‍ കൂടി ഞാനൊരിക്കൽ പോയിട്ടുണ്ട് കേട്ടൊ ഭായി..

  ReplyDelete
 14. ഗെറിക്കിന്റെ കാര്യം കഷ്ടമായിപോയല്ലോ വിനുവേട്ട.we are gerrick fans

  ReplyDelete
 15. രാധിക... പഴയ ലക്കങ്ങളൊക്കെ പെട്ടെന്ന് വായിച്ച്‌ ഒപ്പമെത്തൂ...

  റ്റോംസ്‌... ലേറ്റ്‌ ആയാലും എത്തിയല്ലോ... സന്തോഷമായി...

  ജോയ്‌... അതേ, കുറച്ച്‌ കഷ്ടമായിപ്പോയി...

  ഹൃദയം... ആദ്യം മുതല്‍ വായിച്ചു തുടങ്ങിക്കോളൂ...

  ബിലാത്തി... ഇതൊക്കെ എഴുതുമ്പോള്‍ ഞാന്‍ മനസ്സില്‍ മാത്രം കാണുന്ന ആ സ്ഥലങ്ങളിലൊക്കെ അപ്പോള്‍ വിലസിയിട്ടുണ്ടല്ലേ...?

  ഉണ്ണിമോള്‍... അപ്പോള്‍ ഇനി ഗെറിക്ക്‌ ഫാന്‍സ്‌ അസോസിയേഷന്‍ ഉടന്‍ പ്രതീക്ഷിക്കാം അല്ലേ? ശ്രീ പ്രസിഡന്റ്‌... ജിമ്മി സെക്രട്ടറി... ഉണ്ണിമോള്‍ ട്രെഷറര്‍...

  അപ്രതീക്ഷിതമായ ചില ജോലിത്തിരക്കുകള്‍ കാരണം ഇന്നലെ പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല... എഴുതുവാനുള്ള സമയം കിട്ടിയില്ല എന്നതാണ്‌ സത്യം... രണ്ട്‌ ദിവസത്തിനുള്ളില്‍ അടുത്ത ഭാഗം പ്രതീക്ഷിക്കാം...

  എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

  ReplyDelete
 16. കഴിഞ്ഞ കുറച്ച്‌ ലക്കങ്ങള്‍ ഇന്നാണ്‌ വായിച്ചത്‌. കഥ ഉദ്വേഗജനകമായി പോകുകയാണല്ലോ. ശരിക്കും ത്രില്ലിംഗ്‌.

  ReplyDelete
 17. ഗെറിക്കിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നില്ല

  ReplyDelete
 18. വായിക്കുന്നു

  ReplyDelete
 19. ശ്ശേ.ഗെറിക്‌ എന്ത്‌ പണിയാ ആ കാണിച്ചത്‌??

  ReplyDelete
 20. എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും സുധീ..

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...