പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Sunday, March 21, 2010

സ്റ്റോം വാണിംഗ്‌ - 38

ഉച്ചഭക്ഷണത്തിനുള്ള സമയമായിരിക്കുന്നു. റിക്ടര്‍ ഡെക്കില്‍ നിന്ന് സലൂണിലേക്കിറങ്ങി. താഴെയെത്താറായപ്പോള്‍ ചെറിയതോതിലുള്ള എന്തോ വാക്ക്‌ തര്‍ക്കങ്ങള്‍ നടക്കുന്നതിന്റെ ശബ്ദം അദ്ദേഹത്തിന്റെ ചെവിയിലെത്തി.

"ങ്‌ഹും... എന്തോ ചീഞ്ഞ്‌ നാറുന്നത്‌ പോലെയുണ്ട്‌..." ലീഡിംഗ്‌ സീമാന്‍ റോത്തിന്റെ സ്വരമായിരുന്നു അത്‌.

സലൂണിന്റെ നടുവില്‍ ഇട്ടിരിക്കുന്ന ചെറിയ മേശയുടെ ചുറ്റും കൂടി നില്‍ക്കുകയാണ്‌ എല്ലാവരും. ആ മേശപ്പുറത്തായിരുന്നു അവിടെ നടക്കുന്ന ബഹളത്തിന്‌ ഹേതുവായ വസ്തു കിടന്നിരുന്നത്‌. അടുക്കളയില്‍ നിന്ന് അല്‍പ്പം മുമ്പ്‌ മാത്രം കൊണ്ടുവന്ന രണ്ട്‌ വലിയ കലങ്ങള്‍. അവരിലൊരാള്‍ അതിന്റെ മൂടി ഉയര്‍ത്തി നോക്കി. അതില്‍ നിന്ന് നിര്‍ഗമിച്ച ഗന്ധം ഒന്ന് വേറെ തന്നെയാണെന്ന് റിക്ടറിന്‌ തോന്നി. കുടല്‍ പോലും പുറത്ത്‌ വരുന്ന തരത്തിലുള്ള ദുര്‍ഗന്ധം.

"എന്താണിത്‌...?" റികടര്‍ അവര്‍ക്കിടയിലൂടെ മേശയുടെ അരികിലെത്തി.

"നമുക്കുള്ള ഭക്ഷണം... അല്ലാതെന്താ... പന്നികള്‍ക്ക്‌ പോലും കൊടുക്കാന്‍ കൊള്ളില്ല... വെബ്ബര്‍ ഉണ്ടാക്കിയതാണ്‌..." എന്‍ഡ്രാസ്‌ പറഞ്ഞു.

"അയാളതിന്‌ പാചകക്കാരനൊന്നുമല്ലല്ലോ..." പാത്രം തുറന്ന് നോക്കി അറപ്പോടെ റിക്ടര്‍ പറഞ്ഞു.

"വാള്‍സ്‌ നല്ലൊരു പാചകക്കാരന്‍ ആയിരുന്നു... മറ്റെന്തെല്ലാം ദോഷങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നെങ്കിലും..."

അമര്‍ത്തപ്പെട്ട ഒരു നിശബ്ദത അവിടെങ്ങും പരന്നു. വാള്‍സിന്റെ മരണത്തിന്‌ ശേഷം പാചകക്കാരന്റെ തസ്തിക ഒഴിഞ്ഞ്‌ കിടക്കുകയാണെന്നത്‌ അനിഷേധ്യമായ ഒരു വസ്തുത തന്നെയാണ്‌. അതു കൊണ്ട്‌ തന്നെ ഇപ്പോഴത്തെ ഈ പരിതാപകരമായ അവസ്ഥയുടെ ഉത്തരവാദിത്വം അവരെല്ലാം കൂടി പരോക്ഷമായി റിക്ടറുടെ മേല്‍ ചുമത്തുകയാണെന്ന് വ്യക്തമായിരുന്നു.

"ഹേര്‍ റിക്ടര്‍... എന്റെ ജീവിതത്തിലെ ഭൂരിഭാഗവും കടലില്‍ തന്നെയാണ്‌ ചെലവഴിച്ചിട്ടുള്ളതെന്ന് താങ്കള്‍ക്കറിയാമല്ലോ... കൊമാഡര്‍ ജോണ്‍സന്റെ കൂടെ ജോലി ചെയ്തിട്ടുള്ളവനാണ്‌ ഞാന്‍... ആസ്ട്രേലിയയില്‍ നിന്ന് ക്വീന്‍സ്‌ലണ്ട്‌ വരെയുള്ള നൂറ്റിയേഴ്‌ മൈല്‍ യാത്ര... എന്റെ അവകാശങ്ങളെക്കുറിച്ചൊക്കെ നല്ല ബോധ്യമുണ്ടെനിക്ക്‌... നിയമപ്രകാരം ഓരോ നാവികനും മുക്കാല്‍ പൗണ്ട്‌ മാംസാഹാരം ദിവസേന കൊടുക്കണമെന്നുണ്ട്‌..." റീഡല്‍ അല്‍പ്പം ക്ഷോഭത്തോടെ തന്നെ പറഞ്ഞു. പിന്നെ കലത്തിലെ പദാര്‍ത്ഥം കൈല്‌ കൊണ്ട്‌ ഇളക്കിയിട്ട്‌ തുടര്‍ന്നു. "എന്നിട്ട്‌ നമുക്ക്‌ കിട്ടുന്നതോ...? ഭാഗ്യമുണ്ടെങ്കില്‍ ഒരു കഷണം..."

"വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ്‌ കുറവാണെന്നത്‌ ശരി തന്നെയാണ്‌...." റിക്ടര്‍ പറഞ്ഞു. "പാത്രത്തില്‍ നിന്ന് ഇറച്ചി പുറത്തെടുത്തപ്പോള്‍ തന്നെ പകുതിയും ചീഞ്ഞ്‌ തുടങ്ങിയിരുന്നു... അതിന്‌ വെബ്ബറെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല..."

"എന്തായാലും ഇത്‌ വായില്‍ വയ്ക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ... നമുക്ക്‌ ക്യാപ്റ്റനെ ഒന്ന് കണ്ടുകളയാം..." എന്‍ഡ്രാസ്‌ പറഞ്ഞു.

"എന്നാല്‍ അങ്ങനെയാകട്ടെ..." റിക്ടര്‍ തല കുലുക്കി. റീഡലും കൂടെ വരട്ടെ. ആ കലവും എടുത്തോളൂ. നമ്മുടെ പ്രശ്നം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താന്‍ ഉപകരിക്കും..."

റിക്ടറും സംഘവും ബെര്‍ഗറുടെ ക്യാബിന്‌ നേര്‍ക്ക്‌ നടന്നു. ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുന്ന ബേര്‍ഗറെയും പ്രേയ്‌ഗറെയുമാണ്‌ അവിടെ ചെന്നപ്പോള്‍ അവര്‍ കണ്ടത്‌.

"എന്താണെല്ലാവരും കൂടി...?" ബെര്‍ഗര്‍ ചോദിച്ചു.

"ഒരു പരാതിയുമായിട്ടാണ്‌ ക്യാപ്റ്റന്‍... അവര്‍ക്ക്‌ വേണ്ടി പെറ്റി ഓഫീസര്‍ എന്‍ഡ്രാസും ലീഡിംഗ്‌ സീമാന്‍ റീഡലും താങ്കളോട്‌ സംസാരിക്കും..."

"ങ്‌ഹൂം...?" ബെര്‍ഗര്‍ തണുപ്പന്‍ മട്ടില്‍ എന്‍ഡ്രാസിനെ നോക്കി.

"ഭക്ഷണത്തിന്റെ കാര്യമാണ്‌ സര്‍... മനുഷ്യര്‍ക്ക്‌ ഉള്ളിലേക്കിറക്കാന്‍ പറ്റാത്ത അവസ്ഥയിലായി... അതിന്റെ നാറ്റമാണെങ്കില്‍..."

റീഡലിന്റെ കൈയിലിരുന്ന പാത്രത്തിന്റെ മൂടി അയാള്‍ ഉയര്‍ത്തി. അതില്‍ നിന്നുയര്‍ന്ന ദുര്‍ഗന്ധത്തിന്റെ ആദ്യ കണിക നാസരന്ധ്രങ്ങളിലെത്തിയതും ബെര്‍ഗര്‍ തല തിരിച്ചു.

"സാധനം കണ്ടുകഴിഞ്ഞല്ലോ...? ഇനി അത്‌ പുറത്ത്‌ കൊണ്ടുപോകൂ..." എന്‍ഡ്രാസ്‌ റീഡലിനോട്‌ പറഞ്ഞു.

"ശരിയാണ്‌... അത്ര നല്ല ഭക്ഷണം എന്ന് പറയാന്‍ പറ്റില്ല. ഞാനും ഇതു തന്നെയാണല്ലോ കഴിക്കുന്നത്‌..." ബെര്‍ഗര്‍ സ്വന്തം പാത്രത്തിലേക്ക്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പറഞ്ഞു.

"അടുക്കളയില്‍ ആരാണിന്ന് ? വെബ്ബറാണെന്ന് തോന്നുന്നു... അല്ലേ...?" ബെര്‍ഗര്‍ റിക്ടറോട്‌ ചോദിച്ചു.

"അതേ സര്‍... അയാളെ നിര്‍ബന്ധിച്ച്‌ പറഞ്ഞയച്ചതാണ്‌. ആരും തന്നെ അടുക്കള ജോലിക്ക്‌ തയ്യാറല്ലാത്തതിനാല്‍ നറുക്കെടുപ്പിലൂടെയാണ്‌ ഇപ്പോള്‍ പാചകക്കാരനെ തെരഞ്ഞെടുക്കുന്നത്‌..."

ബെര്‍ഗര്‍ തലയാട്ടി. "ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് എനിക്ക്‌ തോന്നുന്നില്ല. ഒരു പായ്‌ക്കപ്പലിലെ എക്കാലത്തേയും പ്രശ്നമാണിത്‌... ചിലപ്പൊഴൊക്കെ ഭക്ഷണസാധനങ്ങള്‍ ചീഞ്ഞുപോകും. പ്രത്യേകിച്ച്‌ മാംസവും മറ്റും... അതൊക്കെ വിദഗ്‌ദരായ പാചകക്കാര്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌. അങ്ങനെയൊരാളാണ്‌ നമ്മോടൊപ്പം ഇന്നില്ലാത്തതും. വെബ്ബര്‍ അയാളുടെ കഴിവിനനുസരിച്ച്‌ ആവുന്നതൊക്കെ ചെയ്യുന്നുണ്ടെന്ന് എനിക്കുറപ്പാണ്‌..."

"അക്കാര്യത്തില്‍ കുറച്ച്‌ സംശയമുണ്ട്‌ ക്യാപ്റ്റന്‍..." ക്യാബിന്‌ പുറത്ത്‌ നിന്നിരുന്ന സിസ്റ്റര്‍ ആഞ്ചലയുടെ സ്വരമായിരുന്നു അത്‌. അവരുടെ കൈയിലും ഒരു പാത്രമുണ്ടായിരുന്നു. മറ്റ്‌ കന്യാസ്ത്രീകളും അവര്‍ക്ക്‌ പിന്നില്‍ സന്നിഹിതരായിരുന്നു.

തന്റെ കൈയിലെ പാത്രത്തിന്റെ അടപ്പ്‌ അവര്‍ തുറന്നു. "ഈ സാധനത്തെ എന്തെന്നാണ്‌ വിളിക്കേണ്ടത്‌...? അവര്‍ ബെര്‍ഗറോട്‌ ചോദിച്ചു.

ആ പാത്രത്തിലെ കൊഴുത്ത ദ്രാവകത്തിലേക്ക്‌ അദ്ദേഹം നോക്കി. "പയര്‍ കറി വച്ചതാണ്‌ സിസ്റ്റര്‍..."

"എന്നിട്ടിങ്ങനെ കറുത്ത്‌ വൃത്തികെട്ടിരിക്കുന്നതോ...? എന്തായാലും ഒരു കാര്യം തീര്‍ച്ച... പാചകക്കാരന്‍ പയര്‍ കഴുകിയിട്ടില്ല..." അവര്‍ പറഞ്ഞു.

"സമ്മതിച്ചു..." ബെര്‍ഗര്‍ കൈ ഉയര്‍ത്തി അവരുടെ സംഭാഷണം തടഞ്ഞു. "ഇനി അധികം നീട്ടിക്കൊണ്ടുപോകേണ്ട. ഞാന്‍ ഇക്കാര്യത്തില്‍ എന്ത്‌ ചെയ്യണമെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌...?"

അവര്‍ ആ പാത്രം സിസ്റ്റര്‍ കാത്തെയുടെ കൈയിലേക്ക്‌ കൊടുത്തു. "ഞങ്ങള്‍ക്ക്‌ അടുക്കള മൊത്തമൊന്ന് പരിശോധിക്കാന്‍ പോകുകയാണ്‌... നിങ്ങളുടെ അനുവാദത്തോടു കൂടി മാത്രം..."

ബെര്‍ഗര്‍ അവരുടെ അഭിപ്രായത്തോട്‌ യോജിക്കുവാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം തലയില്‍ നിന്ന് ഹാറ്റ്‌ ഊരി. "നിങ്ങള്‍ക്ക്‌ എന്തിനുള്ള അനുവാദവും ഞാന്‍ തരാം സിസ്റ്റര്‍... വരൂ... നമുക്ക്‌ അടുക്കളയിലേക്ക്‌ പോകാം..."

അവര്‍ അടുക്കളയിലേക്ക്‌ നടന്നു. നിര്‍ഭാഗ്യനായ വെബ്ബര്‍ ആ ഇടുങ്ങിയ മുറിയില്‍ വിഷണ്ണനായി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക്‌ ചുറ്റും കുഴമ്പ്‌ രൂപത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന വൃത്തിഹീനമായ കലങ്ങളും പാത്രങ്ങളും ക്രമരഹിതമായി കിടക്കുന്നുണ്ടായിരുന്നു.

ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഒരു സംഘം അടുക്കളയിലേക്ക്‌ കടന്ന് വരുന്നത്‌ കണ്ട പാവം വെബ്ബര്‍ പരിഭ്രമിച്ചുപോയി. അയാള്‍ പെട്ടെന്ന്‌ ചാടിയെഴുനേറ്റു. തന്റെ കൈയിലെ ഭക്ഷണശകലങ്ങള്‍ അയാള്‍ ധരിച്ചിരുന്ന ചെളി പിടിച്ച ഏപ്രണില്‍ തുടച്ചു.

"പുറത്ത്‌ കടക്കൂ വെബ്ബര്‍.... വേഗം..." ബെര്‍ഗര്‍ അയാളോട്‌ പറഞ്ഞു.

അയാള്‍ പെട്ടെന്ന്‌ പുറത്ത്‌ ചാടി. വാതില്‍ക്കല്‍ നിന്നിരുന്ന സിസ്റ്റര്‍ ആഞ്ചല അടുക്കളയിലേക്ക്‌ കടന്നു. ചീഞ്ഞ്‌ തുടങ്ങിയ ഇറച്ചി സൂക്ഷിച്ചിരുന്ന പാത്രത്തിലേക്ക്‌ കുനിഞ്ഞ്‌, മണത്തുനോക്കി. പിന്നെ വെബ്ബറെ രൂക്ഷമായി ഒന്ന് നോക്കി.

"ആ ചെളി പുരണ്ട ഏപ്രണ്‍ ഊരി മാറ്റൂ..."

അയാള്‍ പരിഭ്രമത്തോടെ ബെര്‍ഗറുടെ നേരെ നോക്കി. പിന്നെ അവര്‍ പറഞ്ഞത്‌ പോലെ ചെയ്തു. അവര്‍ അത്‌ വാങ്ങിയിട്ട്‌ അല്‍പ്പം അകറ്റി പിടിച്ചു. പിന്നെ ഒരു നിമിഷം കഴിഞ്ഞ്‌ അടുക്കളയുടെ മൂലയിലേക്കെറിഞ്ഞു.

"ഈ മനുഷ്യനെ അയാളുടെ സാധാരണ ജോലികളിലേക്ക്‌ വിട്ടോളൂ... തീര്‍ച്ചയായും ഇത്‌ ഇയാള്‍ക്ക്‌ പറ്റിയ പണിയല്ല..." അവര്‍ ബെര്‍ഗറോട്‌ പറഞ്ഞു.

"അപ്പോള്‍ ഭക്ഷണത്തിന്റെ കാര്യം...?"

"അതിന്‌ നിങ്ങളും കൂടി അല്‍പ്പം സഹകരിക്കണം ക്യാപ്റ്റന്‍... പക്ഷേ, ആദ്യം ഈ വൃത്തികെട്ട സ്ഥലം ഒന്ന് ശുചിയാക്കട്ടെ...."

അവര്‍ മറ്റ്‌ കന്യാസ്ത്രീകളൂടെ നേര്‍ക്ക്‌ തിരിഞ്ഞു. "ഓരോ പാത്രവും മിന്നിത്തിളങ്ങണം... അതിന്‌ ശേഷം മാത്രമേ എന്തെങ്കിലും പാചകം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടതുള്ളൂ... എന്താ സമ്മതമായോ ക്യാപ്റ്റന്‍...?"

"നിങ്ങള്‍ എന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുള്ളതുപോലെ... നല്ലവനായ ആ ദൈവത്തിന്റെ കരങ്ങളിലാണ്‌ ഞങ്ങളെല്ലാം..." ബെര്‍ഗര്‍ അവരെ പുകഴ്ത്തിക്കൊണ്ട്‌ പറഞ്ഞു.

മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. സായാഹ്നത്തോടടുക്കുന്നു. ബെര്‍ഗര്‍ പ്രേയ്‌ഗറോടൊപ്പം ക്വാര്‍ട്ടര്‍ ഡെക്കിലേക്ക്‌ നടക്കുമ്പോള്‍ അടുക്കളയില്‍ നിന്നും ഹൃദ്യമായ ഗന്ധം പ്രവഹിക്കുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായിട്ടാണ്‌ തനിക്ക്‌ വിശപ്പ്‌ തോന്നുന്നത്‌ എന്ന് അദ്ദേഹത്തിന്‌ തോന്നി.

"നല്ല മണം വരുന്നുണ്ടല്ലോ..." ഡ്യൂട്ടിയിലുണ്ടായിരുന്ന റിക്ടറോട്‌ അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു.

"അതിനാണ്‌ ക്യാപ്റ്റന്‍, സ്ത്രീ സ്പര്‍ശം എന്ന് പറയുന്നത്‌..."

"എന്തായാലും ദൈവത്തിന്‌ സ്തുതി..." പ്രേയ്‌ഗര്‍ കുരിശ്‌ വരച്ചു.


* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

16 comments:

  1. ഗെറിക്കും ജാഗോയും ജാനറ്റും ഒക്കെ അവരുടെ യാത്ര തുടരട്ടെ.. നമുക്ക്‌ ഡോയ്‌ഷ്‌ലാന്റിലെ വിവരങ്ങള്‍ എന്തായി എന്ന് നോക്കാം...

    ReplyDelete
  2. ആ അവസ്ഥയിലും ഡോയ്‌ഷ്‌ലാന്റില്‍ ഒരു കുടുംബാന്തരീക്ഷം ഫീല്‍ ചെയ്യുന്നു...

    [ഗെറിക്കിന്റെ വിവരങ്ങള്‍ അറിയാഞ്ഞിട്ട് ആകെ ഒരു അസ്വസ്ഥത...] :)

    ReplyDelete
  3. ‘വളയിട്ട കൈകള്’ എന്നൊക്കെ പറയും പോലെ ആയല്ലോ കാര്യങ്ങള്…

    (ഗെറിക്കിന്റെ കാര്യത്തിലുള്ള ആശങ്ക ശ്രീ-യോടൊപ്പം ഞാനും രേഖപ്പെടുത്തുന്നു…)

    ReplyDelete
  4. അതേയാലും നന്നായി ഇനി 'ഡോയ്ഷ്‌ലാന്റില്‍' ഭക്ഷണം അടിപൊളി അല്ലേ?...
    ആശംസകള്‍!!

    ReplyDelete
  5. നിങ്ങള്‍ എന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുള്ളതുപോലെ... നല്ലവനായ ആ ദൈവത്തിന്റെ കരങ്ങളിലാണ്‌ ഞങ്ങളെല്ലാം.

    ReplyDelete
  6. അങ്ങനെ സ്ത്രീകള്‍ അടുക്കള ഭരണം ഏറ്റെടുത്തു അല്ലേ?

    ReplyDelete
  7. അതെ. അതാണ്‌ സ്ത്രീകളുടെ കൈപ്പുണ്യം എന്ന് പറയുന്നത്‌. രുചിയായിട്ട്‌ വല്ലതും കഴിക്കണമെങ്കില്‍ ഞങ്ങള്‍ വനിതകള്‍ തന്നെ പാചകം ചെയ്യണം.

    അങ്ങനെ ഡോയ്‌ഷ്‌ലാണ്ടിലെ ഭക്ഷണക്കാര്യത്തിന്‌ ഒരു തീരുമാനമായി. ഗെറിക്കിന്റെ കാര്യം അടുത്തെങ്ങാനും അറിയാന്‍ പറ്റുമോ വിനുവേട്ടാ?

    ReplyDelete
  8. ഇന്നലെയാണ് മുഴുവന്‍ വായിച്ചു കഴിഞ്ഞത് .
    വിനുവേട്ടന്‍ അഭിനന്ദനങ്ങള്‍:)
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..
    (കന്യാസ്ത്രീകള്‍ക്ക് പാചകം നല്ലവണ്ണം അറിയാമോ?)

    ReplyDelete
  9. പാവം വെബ്ബര്‍... അങ്ങേര്‍ അതിന്‌ പാചകക്കാരനല്ലല്ലോ... പിന്നെ... അല്‍പ്പം വൃത്തിയൊക്കെ ആകാമായിരുന്നു...

    ലേഖ പറഞ്ഞതുപോലെ വായ്ക്ക്‌ രുചിയായി വല്ലതും കഴിക്കണമെങ്കില്‍ വനിതകള്‍ തന്നെ ഇറങ്ങണം.

    ReplyDelete
  10. ശ്രീ... അയ്യായിരം മൈലുകള്‍ നീണ്ട യാത്രയല്ലേ... ഒരു കുടുംബാന്തരീക്ഷം ഫീല്‍ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ... ഗെറിക്കിനടുത്തേക്ക്‌ നമുക്ക്‌ ഉടന്‍ തന്നെ തിരിച്ചെത്താം...

    ജിമ്മി... വളയിട്ട കൈകളുണ്ടാക്കുന്ന ഭക്ഷണം... അതിന്റെ രുചി ഒന്ന് വേറെ തന്നെ... അടുത്തകാലത്തെങ്ങാനും യോഗമുണ്ടോ...?

    ജോയ്‌... അതേ അതേ... ഉള്ളത്‌ കൊണ്ട്‌ ഓണം പോലെ...

    റ്റോംസ്‌... വിശ്വാസം... അതല്ലേ എല്ലാം...

    എഴുത്തുകാരി... അല്ല, സഹിക്കുന്നതിന്‌ ഒരതിരില്ലേ... എത്രയാന്ന് വച്ചാ ...

    ഹൃദയം... സന്ദര്‍ശനത്തിന്‌ നന്ദി...

    ലേഖ... ഗെറിക്ക്‌ അടുത്ത എപ്പിസോഡില്‍ വരുന്നുണ്ട്‌...

    രാധിക... ഇത്‌ കുറേ വര്‍ഷങ്ങള്‍ മുമ്പ്‌ നടന്ന കഥയല്ലേ... ഇപ്പോഴത്തെ പിള്ളേരെ പോലെ ആയിരുന്നില്ലല്ലോ അന്നത്തെ കുട്ടികള്‍... പാചകം തീര്‍ച്ചയായും അറിയും. കന്യാസ്ത്രീകള്‍ ആയതൊക്കെ പിന്നെയല്ലേ...

    നീലത്താമര... ങ്‌ഹും... സമ്മതിച്ചു സമ്മതിച്ചു...

    ReplyDelete
  11. 'വളയിട്ട' നാരീജനങ്ങളെക്കാള്‍ നന്നായി പാചകം ചെയ്യുന്ന 'നളന്മാരും' ഉണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ അല്ലേ വിനുവേട്ടാ..

    "വാള്‍സ്‌ നല്ലൊരു പാചകക്കാരന്‍ ആയിരുന്നു..."

    ReplyDelete
  12. വളയിട്ട കൈകള്‍ ഒന്ന് വേറേ തന്നെ

    ReplyDelete
  13. വായിക്കുന്നു

    ReplyDelete
  14. അണിയറയിൽ നിന്ന് അടുക്കളയിലേയ്ക്കോ????

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...