"ഇതാര്... ക്യാപ്റ്റന്‍ മെന്‍ഡോസയോ... നിങ്ങള്‍ക്ക് ഉറക്കമൊന്നുമില്ലേ?..." പുഞ്ചിരിയോടെ പ്രേയ്‌ഗര്‍ ചോദിച്ചു.
"ഈ സ്ഥിതിയില്‍ എങ്ങനെ ഉറങ്ങാനാണ്?..."
"വല്ലപ്പോഴുമൊക്കെ ഉറങ്ങണം മെന്‍ഡോസാ..." പ്രേയ്‌ഗര്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു. "യുദ്ധം തുടങ്ങിയതിന് ശേഷം ഇവിടെ ഞങ്ങള്‍ ജര്‍മ്മന്‍ പൗരന്മാരുടെ അവസ്ഥ കുറച്ച് വിഷമത്തിലാണ്. നിങ്ങളുടെ ഗവണ്മന്റ് ഞങ്ങള്‍ക്ക് മേല്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ സകല നീക്കങ്ങളേക്കുറിച്ചും അവര്‍ പ്രതിമാസ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്..."
"അത് തയ്യാറാക്കാനാണോ താങ്കള്‍ ക്യാപ്റ്റന്‍ ബെര്‍ഗറെ സ്വകാര്യമായി കാണാന്‍ പോകുന്നത്?..."
പ്രേയ്‌ഗര്‍ ആ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ മെന്‍ഡോസയെ നോക്കി.
"അത് പോട്ടെ, മിസ്സിസ് പ്രേയ്ഗര്‍ എവിടെ? അവരും നിങ്ങളുടെ കൂടെ വിമാനത്തില്‍ വരുന്നുണ്ടെന്നാണല്ലോ ഞാനറിഞ്ഞത്?...?"
"എനിക്കിവിടെ വളരെ കുറച്ച് ദിവസമേ തങ്ങാന്‍ അനുവാദമുള്ളൂ. ഈ സ്ഥലമാണെങ്കില്‍ അവള്‍ കണ്ടിട്ടുമില്ല. അത് കൊണ്ട് അവളെയും കൂട്ടി..."
റിക്ടര്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. മെന്‍ഡോസ അത് ശ്രദ്ധിക്കുകയും ചെയ്തു.
"മിടുക്കന്‍ പയ്യന്‍ അല്ലേ? ഒരു ജര്‍മ്മന്‍ സബ്‌മറീനിലെ ചീഫ് സ്റ്റിയര്‍മാന്‍ അല്ലായിരുന്നോ അയാള്‍?..."
"അതെയെന്ന് തോന്നുന്നു..."
"പ്രേയ്‌ഗര്‍, ഒരു കമ്പനിക്കായി അല്‍പ്പം കഴിക്കൂന്ന്..."
"ശരി, പക്ഷേ അല്‍പ്പം മാത്രം. എനിക്ക് അത്യാവശ്യമായി ഒരാളെ കാണാനുണ്ട്..."
"ക്യാപ്റ്റന്‍ ബെര്‍ഗറെയല്ലേ?..." ഗ്ലാസുകളിലേക്ക് ബ്രാണ്ടി പകര്‍ന്നുകൊണ്ടിരുന്ന അറ്റന്ററെ നോക്കിയിട്ട് അദ്ദേഹം തുടര്‍ന്നു."എപ്പോഴാണ് അവര്‍ റിയോയിലേക്ക് മടങ്ങുന്നത്? രാവിലെയാണോ?..."
"എന്ന് തോന്നുന്നു..." മനസ്സില്ലാ മനസ്സോടെ അല്‍പ്പം ബ്രാണ്ടി അകത്താക്കിക്കൊണ്ട് പ്രേയ്‌ഗര്‍ പറാഞ്ഞു.
ഏകദേശം അറുപത്തിയഞ്ച് വയസ്സുണ്ട് പ്രേയ്‌ഗറിന്. 1942 വരെ റിയോയിലുള്ള ജര്‍മ്മന്‍ എംബസിയുടെ അസിസ്റ്റന്റ് കോണ്‍സുള്‍ ആയിരുന്നു അദ്ദേഹം. ജര്‍മ്മനിയുടെ സബ്‌മറീനുകള്‍ ബ്രസീലിന്റെ ചരക്ക് കപ്പലുകള്‍ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രസീല്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അതോടെയാണ് ബ്രസീലിലെ ജര്‍മ്മന്‍ പൗരന്മാരുടെ കാര്യം കഷ്ടത്തിലായത്.
പ്രേയ്‌ഗര്‍ ഇരുപത് വര്‍ഷത്തോളമായി ബ്രസീലില്‍ പ്രവര്‍ത്തിക്കുന്നു. ഗവണ്മന്റിന് സമ്മതനായ വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയില്ല അവര്‍. ബ്രസീലും ജര്‍മ്മനിയും തമ്മില്‍ ഏകദേശം അയ്യായിരം മൈലുകളുടെ ദൂരവുമുള്ളത് കൊണ്ട് ഒരു രക്ഷപെടലിനുള്ള സാദ്ധ്യതയും ഇല്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നു. എങ്കിലും തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച് പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണമെന്ന് ബ്രസീലിയന്‍ ഗവണ്മന്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
"ഞാന്‍ ഇവിടെ ഹാര്‍ബര്‍ മാസ്റ്ററായിട്ട് രണ്ട് വര്‍ഷം തികയുന്നു..." മെന്‍ഡോസ തുടര്‍ന്നു. "ഇക്കാലമത്രയും വളരെ കൃത്യതയോടെ ഡോയ്‌ഷ്‌ലാന്റ് ഇവിടെ വന്ന് പോകുന്നു. രണ്ട് മാസത്തിലൊരിക്കല്‍ എന്ന് പറയാം..."
"അത് കൊണ്ട്?..."
"ഇത് പോലുള്ള ഒരു പായ്‌ക്കപ്പലില്‍ സാധാരണയായി ഒരു മാസ്റ്റര്‍, ഒരു മേയ്‌റ്റ്, മുഖ്യനാവികന്‍, പാചകക്കാരന്‍, പിന്നെ ആറ് സഹായികള്‍ എന്നിങ്ങനെ പത്ത് പേരാണ് ഉണ്ടാവാറുള്ളത്..."
"ശരിയാണ്..."
കുറച്ച് വൈന്‍ കൂടി അകത്താക്കിയ ശേഷം മെന്‍ഡോസ ചിന്താധീനനായി. എന്നിട്ട് തുടര്‍ന്നു. "എന്റെയറിവില്‍ ബെര്‍ഗര്‍ ഇപ്രാവശ്യം തന്റെ സംഘത്തില്‍ ഏതാണ്ട് ഇരുപത് പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്..."
പ്രേയ്ഗര്‍ പുഞ്ചിരിച്ചു. "ശരിയായിരിക്കാം ... റിയോയില്‍ ധാരാളം കപ്പല്‍ ജോലിക്കാരുണ്ടല്ലോ..."
"ഇനി കൂടുകയും ചെയ്യും. എന്തായാലും ഈ യുദ്ധം നിങ്ങള്‍ക്ക് വലിയ ഗുണമൊന്നും ചെയ്യാന്‍ പോകുന്നില്ല..."
"ഒരു പക്ഷേ, ബെര്‍ഗര്‍ കപ്പലില്‍ കൂടുതല്‍ ആള്‍ക്കാരെ ജോലിക്ക് വച്ചിട്ടുണ്ടാകാം..."
മെന്‍ഡോസ വെളുക്കെ ചിരിച്ചു. "അതെയതേ... പക്ഷേ എനിക്കതത്ര വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്തായാലും ഞാന്‍ നിങ്ങളെ തടയാനൊന്നും നില്‍ക്കുന്നില്ല. നാളെ നമുക്കിതുപോലെ ഒരിക്കല്‍ കൂടി ഒന്ന് കൂടാന്‍ പറ്റുമോ?..."
"ഓ, പിന്നെന്താ?..."പ്രേയ്ഗര്‍ പിന്നെയവിടെ നിന്നില്ല.
റിക്ടര്‍ വരാന്തയില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. മഴ ചരല്‍ വാരിയെറിയുന്നത് പോലെ ശക്തിയായി പെയ്ത് കൊണ്ടിരിക്കുന്നു.
"എല്ലാം ഓക്കെയല്ലേ?..." റിക്ടര്‍ സംശയപൂര്‍വ്വം ചോദിച്ചു.
"പറയാറായിട്ടില്ല. എന്തൊക്കെയോ സംശയങ്ങള്‍ അദ്ദേഹത്തിനുണ്ട്. പക്ഷേ, യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിയുമോ? സ്ഥിരബുദ്ധിയുള്ള ഒരുത്തനും വിശ്വസിക്കില്ല." റിക്ടറുടെ തൊളില്‍ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "വരൂ, നമുക്ക് പോകാം..."
"ഒരു നിമിഷം..." റിക്ടര്‍ പറഞ്ഞു. "അവിടേ വച്ച് എനിക്ക് പറയാന്‍ കഴിഞ്ഞില്ല. താങ്കളെ കാണാന്‍ ഒരാള്‍ കാത്ത് നില്‍ക്കുന്നു..."
പിറകില്‍ ഒരു നേരിയ ചലനം കേട്ട് പ്രേയ്‌ഗര്‍ തിരിഞ്ഞ് നോക്കി. തൂവെള്ള വസ്ത്രം ധരിച്ച ഒരു കന്യാസ്ത്രീ. അഞ്ചടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത ഒരു ചെറുപ്പക്കാരി. മുഖം ശാന്തമായിരുന്നെങ്കിലും അവര്‍ അനുഭവിക്കുന്ന മനോവേദന അരണ്ട വെളിച്ചത്തിലും ആ കണ്ണുകളില്‍ നിന്ന് അദ്ദേഹം വായിച്ചെടുത്തു.
"സിസ്റ്റര്‍ ആഞ്ചല..." റിക്ടര്‍ പറഞ്ഞു. "റിയോ നെഗ്രോയിലുള്ള സിസ്റ്റേഴ്‌സ് ഓഫ് മെഴ്‌സിയുടെ മിഷനില്‍ നിന്ന് വരുന്നു..."
"പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല റിക്ടര്‍, ഞങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്..." തന്റെ തൊപ്പി തലയില്‍ നിന്നെടുത് ഹസ്തദാനം നല്‍കിക്കൊണ്ട് പ്രേയ്‌ഗര്‍ പറാഞ്ഞു. "വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷം..."
"എനിക്കും ഹേര്‍ പ്രേയ്‌ഗര്‍ ... ഞാന്‍ എന്തിനിവിടേ വന്നുവെന്ന് താങ്കള്‍ക്കറിയാമെന്ന് കരുതട്ടേ?..."
"ഓ യെസ് സിസ്റ്റര്‍...." ഓട്ടോ പ്രേയ്‌ഗര്‍ പുഞ്ചിരിച്ചു.
(തുടരും...)
ആദ്യത്തെ പോസ്റ്റ് സന്ദര്‍ശിച്ച പപ്പന്‍, കുട്ടപ്പന്‍, അനില്‍, കുട്ടന്‍ മേനോന്‍, രാമന്‍, മാഹിക്കാരന്‍ തുടങ്ങിയവര്‍ക്ക് നന്ദി.
ReplyDeleteനിങ്ങളുടെയെല്ലാം പിന്തുണയോടെ ഞാന്‍ ഈ യജ്ഞം തുടരുന്നു. അടുത്ത പോസ്റ്റ് ഇതാ...
വിനുവേട്ടാ, ഈ മെഗാ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പക്ഷേ, ഒരു കാര്യം, ഇടയ്ക്ക് വച്ച് നിറുത്തിക്കളയരുതേ.
ReplyDeleteവിജേഷ്
വിനുവേട്ടാ,
ReplyDeleteകിടിലന്‍, സൂപ്പര്‍ എന്നൊന്നും ഞാന്‍ ഇവിടെ എഴുതുന്നില്ല.പക്ഷേ ഈ ആശയത്തിനു (ബ്ലോഗില്‍ വിവര്‍ത്തനം) ഞാന്‍ 100 ല്‍ 100 മാര്‍ക്കും തരുന്നു.വിജേഷ് പറഞ്ഞതാ എന്‍റെയും അഭിപ്രായം.
പാതി വഴിയില്‍ ഉപേക്ഷിക്കരുത്, ഞങ്ങള്‍ പതിവായി വന്ന് വായിച്ചോളാം.എത്ര പോസ്റ്റ് വേണ്ടി വരും മൊത്തം നോവലിനു കൂടി?
വളരെ നല്ല സംരംഭം വിനുവേട്ടാ. ഞങ്ങളെ അധികം കാത്ത് നില്‍ക്കാനിടവരുത്താതെ പെട്ടെന്ന് അടുത്ത പോസ്റ്റ് കൂടി പോരട്ടെ.
ReplyDeleteVenu
This comment has been removed by the author.
ReplyDeleteRejiyetta
ReplyDeleteIts a wonderful attempt. Keep in continue.
waiting for next post.
nowshad
vivarthanam ishtamai.
ReplyDeleteaadythe rand bhaagavum vaayichu.
baakkiyum kazhiyunnathra vegam vaayiykkum.
സ്റ്റോം വാര്‍ണിംഗ് തീര്‍ന്നപ്പോള്‍ ഞാന്‍ വായിച്ചുതുടങ്ങി. രണ്ടാമദ്ധ്യായം സമാപ്തം
ReplyDeleteവായിക്കുന്നു .. വളരെ വൈകി ആണെങ്കിലും
ReplyDeleteവായിക്കുവാണേ!!!!
ReplyDeleteപെട്ടെന്ന് തന്നെ മുന്നോട്ട് പോട്ടെ...
Delete