കനത്ത അന്ധകാരത്തെ ഭേദിച്ച് വടക്കോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ് ട്രെയിന്‍. ശക്തിയായ മഴ ജനാലകളില്‍ വന്നടിച്ചുകൊണ്ടിരുന്നു. സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ മുട്ടിയിട്ട് ഹാരി ജാഗോ ഉള്ളില്‍ കടന്നു. കഴുത്തറ്റം വരെ മൂടിയ പുതപ്പിനുള്ളില്‍ തന്റെ സിംഗിള്‍ ബെര്‍ത്തില്‍ കിടക്കുകയായിരുന്നു ജാനറ്റ്.
"എനിക്ക് കുളിരുന്നു..." ജാഗോയെ കണ്ട മാത്രയില്‍ അവള്‍ പറഞ്ഞു.
"അതെയോ...? എന്നാല്‍ ഞാനൊരു മരുന്ന് പറഞ്ഞ് തരാം..." ജാഗോ, ആഹ്ലാദത്തോടെ പറഞ്ഞു.
"ഓ, ഇന്നു വേണ്ട ഡാര്‍ലിംഗ്... എനിക്ക് നല്ല ഉറക്കം വരുന്നു. നിലത്ത് ഒരു പുതപ്പ് വിരിച്ച് കിടന്നോളൂ..."
"എന്നാല്‍ അങ്ങനെയാകട്ടെ... അവിടെ, മെയില്‍ ബാഗുകളുടെ പുറത്തും ആളുകള്‍ കിടന്നുറങ്ങുന്നുണ്ടല്ലോ..." അദ്ദേഹം നിരാശയോടെ തോളനക്കി. പിന്നെ, തന്റെ ഷൂസ് അഴിച്ച് മാറ്റി, ഒരു പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നു. ഒരു ക്യാന്‍വാസ് ബാഗ് എടുത്ത് തലയ്ക്കടിയില്‍ വച്ച് അല്‍പ്പസമയത്തിനകം അദ്ദേഹം ഗാഢനിദ്രയിലമര്‍ന്നു.
* * * * * * * * * * * * * * * * * * * * * * * * * * *
ഗ്ലാസ്‌ഗോ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ ആറരയായിരുന്നു. നരച്ച ഒരു പ്രഭാതം. നല്ല ഒരു ഉറക്കം കഴിഞ്ഞ് ജാനറ്റ് ചുറ്റും നോക്കിയപ്പോള്‍ ജാഗോയെ കാണ്മാനില്ലായിരുന്നു. വണ്ടി നില്‍ക്കുകയാണെന്ന് മനസ്സിലാക്കാന്‍ അവള്‍ക്ക് അല്‍പ്പനേരം വേണ്ടി വന്നു.
പുതപ്പ് ഒരു വശത്തേക്ക് വകഞ്ഞ് മാറ്റി അവള്‍ എഴുനേറ്റിരുന്നു. അപ്പോഴാണ് കതകില്‍ മുട്ടിയിട്ട് ജാഗോ പ്രവേശിച്ചത്.
"ആഹാ... ജീവനോടെയുണ്ടോ...? അതേതായാലും നന്നായി..." അദ്ദേഹം ചിരിച്ചു. "ഇതാ കാപ്പി... നമ്മള്‍ ഗ്ലാസ്‌ഗോവില്‍ എത്തി. കുറേ ബോഗികള്‍ അവര്‍ അഴിച്ചുമാറ്റുകയാണെന്ന് തോന്നുന്നു..." തെര്‍മ്മോഫ്ലാസ്ക് അവള്‍ക്ക് നേരെ നീട്ടി അദ്ദേഹം പറഞ്ഞു.
"അപ്പോള്‍ ഇനിയുള്ള യാത്ര ഏത് റൂട്ടിലാണ്...?"
"പത്ത് മിനിറ്റിനുള്ളില്‍ നാം പുറപ്പെടും... ബ്രിഡ്‌ജ് ഓഫ് ഓര്‍ക്കി, റണ്ണോക്ക്, ഫോര്‍ട്ട് വില്യം, പിന്നെ മലേയ്‌ഗ്. സാധാരണ ഗതിയില്‍ അഞ്ച് മണിക്കൂര്‍ മതി... ഞാന്‍ ഫിഷറെയും പിന്നെ നമ്മുടെ സ്നേഹിതന്‍ ഗെറിക്കിനെയും ഒന്നു കണ്ടിട്ട് വരാം... എന്നിട്ടാവാം ബ്രേക്ക് ഫാസ്റ്റ്. എല്ലാം ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്..."
അവള്‍ എന്തെങ്കിലും പറയുന്നതിന് മുമ്പേ അദ്ദേഹം പുറത്ത് കടന്നു. ജനാലയ്ക്കരികില്‍ ചെന്ന് ഗ്ലാസും ഷട്ടറും ഉയര്‍ത്തി അവള്‍ പുറത്തേക്ക് നോക്കി. ഏതാണ്ട് വിജനം എന്ന് തന്നെ പറയാവുന്ന പ്ലാറ്റ്‌ഫോം. ലെഫ്റ്റനന്റ് ഫിഷറിന്റെ അകമ്പടി സംഘത്തിനടുത്തേക്ക് ധൃതിയില്‍ നടന്നുപോകുന്ന ജാഗോയെ അവള്‍ കണ്ടു. നീല റെയിന്‍കോട്ട് ധരിച്ച ഗെറിക്ക് അവരുടെ മദ്ധ്യത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
ജാഗോയും ഫിഷറും അല്‍പ്പം മാറി നിന്ന് സംസാരിക്കുവാന്‍ തുടങ്ങി. ആരെയും വിലകല്‍പ്പിക്കാത്ത തരത്തിലുള്ള ഗെറിക്കിന്റെ മുഖഭാവം അവളുടെ ശ്രദ്ധയില്‍ പെട്ടു. പെട്ടെന്നാണ് കാര്‍വര്‍ അദ്ദേഹത്തെ തിരിച്ചുനിര്‍ത്തി വെയ്‌റ്റിംഗ് റൂമിന് നേര്‍ക്ക് ഒരു തള്ള് കൊടുത്തത്. ആ അകമ്പടി സംഘവും അദ്ദേഹത്തോടൊപ്പം വെയ്‌റ്റിംഗ് റൂമിനുള്ളിലേക്ക് കടന്നു. പ്ലാറ്റ്‌ഫോമില്‍ ഫിഷറും ജാഗോയും മാത്രമായി ഇപ്പോള്‍. വിജനമായ പ്ലാറ്റ്‌ഫോമിലെ കാഴ്ച അവള്‍ക്ക് മടുപ്പുളവാക്കി. ജനാലയുടെ ഷട്ടര്‍ വലിച്ചടച്ച് തിരികെ ബെര്‍ത്തിലേക്ക് നടക്കുമ്പോള്‍ അവളുടെ ദേഹത്തില്‍ വിറയല്‍ അനുഭവപ്പെട്ടു.
"വല്ലാത്ത ക്ഷീണം... ഉറക്കം മതിയാവാത്തതാകാം കാരണം..." പിറുപിറുത്തുകൊണ്ട് അവള്‍ ബെര്‍ത്തില്‍ കിടന്നിരുന്ന പുതപ്പിനുള്ളിലേക്ക് കയറി.
* * * * * * * * * * * * * * * * * * * * * * * * * * *
"നിങ്ങളുടെ ആളുകള്‍ ഇനിയും എത്തിയില്ലല്ലോ... എന്താണിത്ര താമസം...?" ഫിഷര്‍ ചോദിച്ചു.
"ആര്‍ക്കറിയാം..." ജാഗോ വാച്ചില്‍ നോക്കി. "ഞാന്‍ എന്തായാലും ട്രെയിനില്‍ കയറട്ടെ. ഏത് നിമിഷവും വണ്ടി പുറപ്പെടാം..."
"എത്രയും പെട്ടെന്ന് അദ്ദേഹത്തെ നിങ്ങളുടെ ആള്‍ക്കാരെ ഏല്‍പ്പിച്ച് എനിക്ക് തിരിച്ചുപോകണം..." ഫിഷര്‍ അക്ഷമനായി.
"താങ്കളുടെ ഉത്‌കണ്ഠ എനിക്ക് മനസിലാകുന്നു. എന്തായാലും താങ്കളുടെ മടക്കയാത്ര സുഖകരമായിരിക്കും..." ജാഗോ പറഞ്ഞു.
ജാഗോ ട്രെയിനില്‍ കയറി. ഫിഷര്‍ തിരിഞ്ഞ് വെയ്‌റ്റിംഗ് റൂമിന് നേര്‍ക്ക് നടന്നു. റൈറ്റും ഹാര്‍ഡിസ്റ്റിയും സിഗരറ്റ് പുകച്ച് മൂലയിലുള്ള നെരിപ്പോടിനരുകില്‍ തീ കായുകയാണ്.
"നമ്മുടെ തടവുപുള്ളിയെവിടെ...?" ഫിഷര്‍ ചോദിച്ചു.
"അയാള്‍ക്ക് ലാട്രിനില്‍ പോകണമെന്ന് പറഞ്ഞു സര്‍..."
'Gents' എന്നെഴുതിയിരിക്കുന്ന പച്ച കതകിന് നേരെ ചൂണ്ടി ഹാര്‍ഡിസ്റ്റി പറഞ്ഞു. "താന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് ചീഫ് കാര്‍വര്‍ പറഞ്ഞു..."
പുറത്തേക്ക് കടക്കാനായി ഫിഷര്‍ തിരിഞ്ഞു. പെട്ടെന്നാണ് ടോയ്‌ലറ്റിന്റെ വാതില്‍ ശക്തിയോടെ തുറക്കപ്പെട്ടത്. അടുത്ത നിമിഷം, വിഷമഭാവത്തോടെ വേച്ച് വേച്ച് മുടന്തിക്കൊണ്ട് കാര്‍വര്‍ പുറത്തേക്ക് വന്നു. എന്തോ പറയണമെന്നുണ്ടായിരുന്നുവെങ്കിലും ശ്വാസതടസം മൂലം അയാള്‍ക്കതിന് സാധിച്ചില്ല.
അയാളുടെ കോട്ടിന്റെ മുന്‍ഭാഗത്ത് പിടിച്ച് ശക്തിയായി കുലുക്കിക്കൊണ്ട് ഫിഷര്‍ ചോദിച്ചു. "എന്ത് പറ്റി...? എന്താണുണ്ടായത്... ഏങ്ങ്‌ഹ്...?"
"അവന്‍... അവന്‍ പോയി സര്‍..." അടിവയറ്റില്‍ അമര്‍ത്തിപ്പിടിച്ച് ഞരങ്ങിക്കൊണ്ട് കാര്‍വര്‍ പറഞ്ഞു... "ആ തെമ്മാടി ചാടിപ്പോയി സര്‍..."
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
തികച്ചും യഥാര്‍ത്ഥമായ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ലാട്രിനില്‍ പോകണമെന്ന് ഗെറിക്ക് ആവശ്യപ്പെട്ടത്. ഇരു കൈകളിലും വിലങ്ങുമായി രക്ഷപെടുക എന്ന ആശയം വെറും മണല്‍ക്കോട്ട മാത്രമായിരിക്കും എന്ന് അദ്ദേഹത്തിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് ഇങ്ങനെയാണ്. ചെറുതെങ്കിലും, ലഭിച്ച അവസരത്തിന്റെ ഉന്മാദത്തില്‍ വളരെ പെട്ടെന്ന് കാര്യങ്ങള്‍ തീരുമാനിച്ചു.
ലാവട്ടറിയുടെ വാതില്‍ കാല്‍ കൊണ്ട് തട്ടിത്തുറന്ന് ഗെറിക്കിനെ ഉള്ളിലേക്ക് തള്ളിയിട്ട് കാര്‍വര്‍, റൈറ്റിനോടും ഹാര്‍വിസ്റ്റിയോടും പറഞ്ഞു. "ഇത് കൈകാര്യം ചെയ്യാന്‍ ഞാന്‍ മതി മക്കളേ... നിങ്ങള്‍ അവിടെയിരുന്ന് ഒന്ന് പുകയെടുത്തോളൂ..."
ഒരു നിര ടോയ്‌ലറ്റുകള്‍, ഒരു യൂറിനല്‍, അവിടവിടെ പൊട്ടലുകളുള്ള ഒരു വാഷ് ബേസിന്‍ എന്നിവയായിരുന്നു ആ ഇടുങ്ങിയ ഹാളില്‍ ഉണ്ടായിരുന്നത്. വാഷ് ബേസിന് മുകളിലെ തുറന്ന ജനാലയിലൂടെ മഴത്തുള്ളികള്‍ അകത്തേക്ക് അടിച്ചുകയറുന്നു. തുറന്ന് കിടന്ന ആ ജാലകമാണ് ഗെറിക്കിന്റെ മസ്തിഷ്ക്കത്തില്‍ ഇളക്കം സൃഷ്ടിച്ചത്.
ഗെറിക്ക് ഒരു ക്ലോസറ്റിനടുത്തേക്ക് നടന്നു. എന്നിട്ട് കൈകള്‍ ഉയര്‍ത്തി കാര്‍വറോട് പറഞ്ഞു. "ഈ സാധനം ഇങ്ങനെ കിടക്കുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്..."
"അത് ശരി... അപ്പോള്‍ ഇരുന്നുകൊണ്ടുള്ള സംഗതിയാണല്ലേ...?" മനുഷ്യത്വത്തിന്റെ അവസാന കണികയും ഊറ്റിയെടുക്കുന്ന മട്ടില്‍ കാര്‍വര്‍ ചോദിച്ചു.
"നിങ്ങള്‍ പറഞ്ഞത് ശരി തന്നെ..." അയാള്‍ പോക്കറ്റില്‍ നിന്ന് താക്കോല്‍ എടുത്ത് ഗെറിക്കിന്റെ ഒരു കൈയിലെ വിലങ്ങ് അഴിച്ചു. "ഇനി പരിപാടികള്‍ തുടങ്ങിക്കോളൂ... വാതില്‍ തുറന്ന് തന്നെ കിടക്കട്ടെ... ഈ അവസ്ഥയില്‍, ഞാന്‍ ഇവിടെ നില്‍ക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് വിരോധമൊന്നും തോന്നില്ലെന്ന് എനിക്കുറപ്പുണ്ട് കമാന്‍ഡര്‍..."
"വളരെ നന്ദി ചീഫ്..." ഗെറിക്ക് വളരെ സൗമ്യനായി പറഞ്ഞു. എന്നിട്ട് തന്റെ വലത് കാല്‍മുട്ട് ഉയര്‍ത്തി കാര്‍വറുടെ അടിവയറ്റില്‍ സാമാന്യം ഭേദപ്പെട്ട ഒരു താങ്ങും വച്ചുകൊടുത്തു.
* * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)
ഇനി അല്‍പ്പനേരം, മലേയ്‌ഗിലേക്കുള്ള ട്രെയിനില്‍ നമുക്ക് സഞ്ചരിക്കാം... ജാനറ്റ്, ജാഗോ, ഗെറിക്ക് എന്നിവരോടൊപ്പം...
ReplyDeleteഅതേതായാലും കലക്കി. ഗെറിക്കിന്റെ കാര്യത്തില്‍ ഒരല്‍പം വേവലാതി ഉണ്ടായിരുന്നു... ഇനിയോ???
ReplyDeleteവിനുവേട്ടാ,
ReplyDeleteഈ ട്രയിന്‍ യാത്ര രസകരം തന്നെ..
ഗേറിക്ക് രക്ഷപെട്ടാലും എതുവരെ...
ഇനി...
അങ്ങനെ ഗെറിക്ക് രക്ഷപ്പെട്ടു. ഇനി......
ReplyDeleteഈ ഭാഗത്തിലെ സന്ദർഭങ്ങൾ മുഴുവൻ ഇവിടെയാണ് നടക്കുന്നത് കേട്ടൊ(സ്കോട്ട്ലാന്റ്)വിനുഭായി.
ReplyDeleteശ്രീ... ഇനിയല്ലേ കഥ അത്യന്തം രസകരമാകാന്‍ പോകുന്നത്...
ReplyDeleteറ്റോംസ്... അദ്ദേഹം പിടിക്കപ്പെടണമെന്നാണോ...?
എഴുത്തുകാരി... വെള്ളിയാഴ്ച വരെ കാത്തിരിക്കൂ...
മുരളി... ഈ സ്ഥലങ്ങളൊക്കെ നല്ല പരിചയമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. സ്ഥലനാമങ്ങളുടെ ഉച്ചാരണം ശരി തന്നെയാണോ?
സ്ഥിരമായി വായിക്കുന്നുണ്ട്.
ReplyDeleteഞാനും ഒരു ബ്ലോഗ് തുടങ്ങി. സന്ദര്‍ശിച്ച് അഭിപ്രായം എഴുതുമല്ലോ.
ഓരോ അദ്ധ്യായം കഴിയുംതോറും വായിക്കാനുള്ള ആവേശം വര്‍ദ്ധിക്കുന്നു... കാത്തിരിക്കുന്നു, അടുത്ത ലക്കത്തിനായി.. കടല്‍യാത്രയും കരയാത്രയും തുടരാം..
ReplyDeleteസ്നേഹ സലാം, നല്ല നമസ്കാരം.....
ReplyDeleteഅവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join: www.kasave.ning.com
തികച്ചും അവിചാരിതമായാണ് ഇവിടെ എത്തപ്പെട്ടത്.
ReplyDeleteഎന്തായാലും ഒറ്റയിരുപ്പില്‍ 34 അദ്ധ്യായോം വായിച്ചു.
തകര്‍പ്പന്‍ വിവര്‍ത്തനം ..എല്ലാവിധ ആശംസകളും..!!!!
ഇനിയാണ് പ്രശ്നം .. കാത്തിരിപ്പ്....അപ്രാര്ത്ഥിക്കുന്നു.
ടുത്ത പോസ്റ്റെത്തും വരെ..
താങ്കള്‍ക്ക് ഒത്തിരി ഫ്രീടൈം കിട്ടട്ടെ എന്നു
ജിമ്മി... ഇനിയാണ് കഥ കൂടുതല്‍ രസകരമാകുന്നത്...
ReplyDeleteചാര്‍ലി... സ്വാഗതം ഈ ബ്ലോഗിലേക്ക്... എങ്ങനെയും സമയമുണ്ടാക്കി ആഴ്ച തോറും പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ്... അഭിപ്രായത്തിന് നന്ദി. വീണ്ടും വരിക.
vayikkunnundu..aakamkshayote...
ReplyDeleteവിവരണം ചൂട് പിടിക്കുന്നു :)
ReplyDeleteമുപ്പത്തിനാലാം ഭാഗം തീവണ്ടി യാത്രയാല്‍ കേമമാക്കി അല്ലേ?..
ReplyDeleteആശംസകള്‍!!
ട്വിസ്റ്റ് ആയല്ലോ
ReplyDeleteവായന തുടരുന്നു
ReplyDeleteഗെറിക് രക്ഷപെടുമെന്നെനിക്കുറപ്പായിരുന്നു.
ReplyDelete