പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, July 14, 2009

സ്റ്റോം വാണിംഗ്‌ - 7

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍
ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 9. അക്ഷാംശം 25.01 നോര്‍ത്ത്‌, രേഖാംശം 30.46 വെസ്റ്റ്‌. ബെലേമില്‍ നിന്ന് പുറപ്പെട്ടിട്ട്‌ ഇന്ന് പതിനാല്‌ ദിവസമായിരിക്കുന്നു. കാറ്റിന്റെ വേഗത NW : 6-8. പന്ത്രണ്ട്‌ നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ്‌ ഇപ്പോള്‍ യാത്ര. കഴിഞ്ഞ ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ 228 മൈല്‍ പിന്നിട്ടിരിക്കുന്നു. ബെലേമില്‍ നിന്ന് യാത്ര ആരംഭിച്ചത്‌ മുതല്‍ തന്നെ കടല്‍ച്ചൊരുക്ക്‌ മൂലം മിസിസ്‌ പ്രേയ്‌ഗര്‍ അവശതയിലാണ്‌. ഇടക്കിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവരുടെ അസുഖം ഞങ്ങളെ ഉത്‌കണ്ഠാകുലരാക്കുന്നു. വൈകുന്നേരത്തോടെ ശക്തിയായ മഴ തുടങ്ങി.


ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ യാത്ര തുടരുന്നതിനിടയില്‍ പ്രിയ വായനക്കാരെ നോവലിസ്റ്റ്‌ മറ്റൊരിടത്തേക്ക്‌ കൊണ്ടുപോകുകയാണ്‌. അറ്റ്‌ലാന്റിക്കിന്റെ വടക്കേയറ്റത്ത്‌ സ്കോട്ട്‌ലാന്റിന്‌ സമീപത്തേക്ക്‌. കൂടുതല്‍ കഥാപാത്രങ്ങളെ പരിചയപ്പെടുവാന്‍ എല്ലാ വായനക്കാരെയും ഞാന്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

അദ്ധ്യായം - രണ്ട്‌

ഇംഗ്ലണ്ടിന്‌ വടക്ക്‌ പടിഞ്ഞാറ്‌ അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിലെ ഹെബ്രിഡ്‌സ്‌ പ്രദേശം. വെതര്‍ ഫൊര്‍കാസ്റ്റില്‍ പറഞ്ഞതിനേക്കാള്‍ മോശമായ കാലാവസ്ഥയാണ്‌ പ്രഭാതത്തില്‍ തന്നെ. കാറ്റ്‌ 5-6 എന്ന നിലയില്‍ വീശുന്നു. (0 ശാന്തതയേയും 12 കൊടുങ്കാറ്റിനെയും സൂചിപ്പിക്കുന്നു.) മഴ അതിശക്തമായി കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. സ്‌കീയുടെ വടക്ക്‌ പടിഞ്ഞാറന്‍ തീരങ്ങളിലും ഏതാണ്ട്‌ ഇതേ കാലാവസ്ഥ തന്നെ.

അവിടവിടെയായി വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന കടല്‍പ്പക്ഷികളെ മാറ്റിനിര്‍ത്തിയാല്‍ അവിടെ ചരിച്ചുകൊണ്ടിരിക്കുന്ന ഏകവസ്തു ആ മോട്ടോര്‍ ബോട്ട്‌ മാത്രമാണ്‌. വടക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ 'ബറാ'യിലേക്ക്‌ പോകുന്ന ബോട്ടിന്റെ നീലയും ചുവപ്പുമുള്ള നക്ഷത്രങ്ങളും വരകളും ചേര്‍ന്ന അമേരിക്കന്‍ പതാക ആ മങ്ങിയ പ്രഭാതത്തില്‍ ഒറ്റ നിറമായി തോന്നി.

സമയം 9:30 ആയിരിക്കുന്നു. സൂര്യോദയം 6:15 ന്‌ തന്നെയായിരുന്നെങ്കിലും ദൂരക്കാഴ്ച ഇപ്പോഴും വളരെ മോശം തന്നെ. അപ്രതീക്ഷിതമായി ആകാശത്ത്‌ നിന്ന് ഒരു ജംഗേഴ്‌സ്‌-88S (ജര്‍മ്മന്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം) താഴ്‌ന്ന് പറന്നു വന്നത്‌ ബോട്ടിലുള്ള ആര്‍ക്കും കാണുവാന്‍ സാധിച്ചില്ല. ആദ്യത്തെ വെടിയുണ്ട ബോട്ടിന്റെ ഇടത്‌ വശത്ത്‌ നിന്ന് വെറും 13 വാര അകലെ കടലില്‍ പതിച്ചു. രണ്ടാമത്തെ റൗണ്ടില്‍ അതിന്റെ മെഷീന്‍ ഗണ്ണില്‍ നിന്നും ഉതിര്‍ന്ന വെടിയുണ്ടകള്‍ തുരുതുരാ ബോട്ടിന്റെ ഡെക്കില്‍ ശക്തിയോടെ വന്ന് തറച്ചു.

ഒരു മണിക്കൂറെങ്കിലും ഉറക്കത്തിനായി തന്റെ ബങ്കില്‍ കിടന്നിരുന്ന ഹാരി ജാഗോ പെട്ടെന്ന് ഞെട്ടിയെഴുനേറ്റ്‌ ഇടനാഴിയിലൂടെ ഡെക്കിലേക്ക്‌ കുതിച്ചു. വിമാനവേധ പീരങ്കികള്‍ പ്രവര്‍ത്തിപ്പിച്ച്‌ കൊണ്ടിരുന്ന സഹപ്രവര്‍ത്തകരോടൊപ്പം ചേരാന്‍ അദ്ദേഹത്തിന്‌ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ.

ജംഗേഴ്‌സ്‌ മൂന്നാമത്തെ റൗണ്ടെടുത്ത്‌ അടുത്തെത്തിയപ്പോള്‍ ഡെക്കില്‍ നിന്ന് കനത്ത ഇരുണ്ട പുക ഉയര്‍ന്നു. തന്റെ പിന്നില്‍ ഡെക്കില്‍ വെടിയുണ്ടകള്‍ വന്ന് തറയ്ക്കുമ്പോഴും ജാഗോ പീരങ്കികള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു.

ഏതാണ്ട്‌ 400 മൈല്‍ വേഗതയിലാണ്‌ ജംഗേഴ്‌സ്‌ കടന്ന് പോയിരുന്നത്‌. അരികത്തുള്ള ജന്‍സണോടൊപ്പം പീരങ്കിയുമായി ആകാശത്തേക്ക്‌ വെടിയുണ്ടകള്‍ വര്‍ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കറുത്ത പുകച്ചുരുകള്‍ക്ക്‌ മുകളിലൂടെ ജംഗേഴ്‌സ്‌ അകലേക്ക്‌ ഊളിയിട്ട്‌ പോയി.

പീരങ്കിയുടെ ഹാന്റിലില്‍ പിടിച്ച്‌ നിരാശയോടെ ജാഗോ ഒരു നിമിഷം അവിടെത്തന്നെയിരുന്നു. പിന്നെ എഴുനേറ്റ്‌ വിമാനവേധ പീരങ്കികളുടെ ഇന്‍ ചാര്‍ജ്‌ ഹാര്‍വി ഗോള്‍ഡിനോട്‌ പറഞ്ഞു. "ഷൂട്ട്‌ ചെയ്യാന്‍ അഞ്ച്‌ സെക്കന്റ്‌ വൈകിപ്പോയി നിങ്ങള്‍..."

ഹാര്‍വി അസ്വസ്ഥനായി. "ഇനി അങ്ങനെ സംഭവിക്കാതെ നോക്കാം ലെഫ്റ്റനന്റ്‌..."

"ബീ കെയര്‍ഫുള്‍ നെക്‍സ്റ്റ്‌ റ്റൈം... കാരണം ഹെബ്രിഡ്‌സ്‌ പ്രദേശത്ത്‌ വച്ച്‌ കൊല്ലപ്പെട്ടു എന്ന് കേട്ടാല്‍ ആള്‍ക്കാര്‍ ചിരിക്കും... " ഒരു സിഗരറ്റ്‌ എടുത്ത്‌ ചുണ്ടില്‍ വച്ച്‌ പുഞ്ചിരിയോടെ ജാഗോ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * *


രാവിലെ 9:30ന്‌ നടത്തിയ ആക്രമണം ജംഗേഴ്‌സ്‌ 88Sന്റെ പൈലറ്റ്‌ ക്യാപ്റ്റന്‍ ഹോസ്റ്റ്‌ നെക്കര്‍ തന്റെ ലോഗ്‌ ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തിയെങ്കിലും ദിനംതോറുമുള്ള തന്റെ നിരീക്ഷണ പറക്കലിനിടയില്‍ ആ ആക്രമണത്തിന്‌ അത്ര വലിയ പ്രാധാന്യമൊന്നും അദ്ദേഹം കൊടുത്തില്ല. കുറച്ച്‌ നാള്‍ മുമ്പ്‌ ലണ്ടന്‍ നഗരത്തില്‍ രാത്രികളില്‍ വിജയകരമായി നടത്തിയ ബോംബിങ്ങിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഗ്രൂപ്പ്‌ 1-കെ.ജി.66 ന്റെ ഏറ്റവും മികച്ച പാത്ത്‌ ഫൈന്‍ഡറായി നിയമിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ രണ്ട്‌ മാസം മുമ്പ്‌ KNIGHT'S CROSS എന്ന അപൂര്‍വ്വ ബഹുമതി അദ്ദേഹത്തിന്‌ ലഭിച്ചത്‌.

പിന്നീട്‌ അദ്ദേഹത്തെ നിയോഗിച്ചത്‌ ട്രോണ്‍ദേമിലുള്ള കെ.ജി.40ലേക്കാണ്‌. അവിടെ വച്ചാണ്‌ ഏത്‌ കാലാവസ്ഥക്കും അനുയോജ്യമായ എന്‍ജിനുകളുള്ള 400 മൈല്‍ വേഗതയില്‍ പറപ്പിക്കാവുന്ന ജംഗേഴ്‌സ്‌ 88S അദ്ദേഹത്തിന്‌ നല്‍കിയത്‌.

അന്ന് രാവിലെ അദ്ദേഹത്തിന്റെ നിരീക്ഷണപ്പറക്കിലിന്‌ ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. പുറപ്പെടുന്ന കൃത്യദിനം അറിയില്ലെങ്കിലും ലിവര്‍പൂളില്‍നിന്ന് കോണ്‍വോയ്‌ സിസ്റ്റമായി റഷ്യയിലേക്ക്‌ പോകുന്ന കപ്പലുകളെ ആക്രമിക്കുക. മുപ്പതിനായിരം അടി ഉയരത്തില്‍ സ്‌കോട്ട്‌ലണ്ടിന്‌ മുകളിലൂടെ പറന്ന് ഹെബ്രിഡ്‌സ്‌ പ്രദേശത്ത്‌ രണ്ട്‌ മണിക്കൂര്‍ റോന്ത്‌ ചുറ്റിയെങ്കിലും കോണ്‍വോയ്‌ കണ്ടെത്താനായില്ല.

മേഘങ്ങളുടെ അടിഭാഗം കാണണമെന്ന ബാലിശമായ ഉദ്ദേശ്യത്തോടെയാണ്‌ അദ്ദേഹം വിമാനം താഴ്‌ത്തിയത്‌. അപ്പോഴായിരുന്നു ആ അമേരിക്കന്‍ മോട്ടോര്‍ ബോട്ട്‌ കണ്ണില്‍പ്പെട്ടതും ആക്രമിക്കാന്‍ തോന്നിയതും.

രണ്ടാമത്തെ ആക്രമണത്തിന്‌ ശേഷം മുകളിലേക്ക്‌ കുതിച്ചപ്പോള്‍ നാവിഗേറ്ററായ റുഡി ഹബ്‌നര്‍ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു... "അതിന്റെ കഥ കഴിഞ്ഞുവെന്ന് തോന്നുന്നു ക്യാപ്റ്റന്‍... അതില്‍ നിന്ന് കുറേ പുക വരുന്നത്‌ കണ്ടു..."

"താങ്കളെന്ത്‌ പറയുന്നു ക്രാണ്‍സ്‌? ..." ചാര്‍ജ്‌മാനോട്‌ നെക്കര്‍ ചോദിച്ചു.

"അത്‌ അവര്‍ തന്നെ ഉണ്ടാക്കിയ പുകയാണെന്ന് തോന്നുന്നു. അവരത്ര മണ്ടന്മാരൊന്നുമല്ല. എന്തായാലും ബ്രിട്ടിഷ്‌ ബോട്ടല്ല. രണ്ടാം വട്ടം നമ്മള്‍ പാസ്‌ ചെയ്തപ്പോള്‍ അമേരിക്കന്‍ പതാക ഞാന്‍ വ്യക്തമായി കണ്ടു. എന്റെ സഹോദരന്‍ ഏണസ്റ്റ്‌ ആണോ എന്തോ..." അയാള്‍ ദുഃഖത്തോടെ പറഞ്ഞു. അവന്‍ അമേരിക്കന്‍ നേവിയിലാണ്‌. ഞാനത്‌ നിങ്ങളോട്‌ പറഞ്ഞിട്ടുണ്ടോ?

വയര്‍ലെസ്‌ ഓപ്പറേറ്റര്‍ ഷ്‌മിഡ്‌ട്‌ ചിരിച്ചു. "അന്ന് നമ്മള്‍ ലണ്ടനില്‍ കുറച്ച്‌ കപ്പലുകള്‍ തകര്‍ത്തപ്പോള്‍ നിങ്ങളിത്‌ പറഞ്ഞു. ചുരുങ്ങിയതിപ്പോള്‍ ഒരു അമ്പത്തേഴ്‌ പ്രാവശ്യമെങ്കിലും പറഞ്ഞു കാണും... നിങ്ങള്‍ പറയുന്നത്‌ കേട്ടാല്‍ തോന്നും ഞങ്ങള്‍ക്കൊക്കെ മറവി രോഗമാണെന്ന്..."

ക്രാണ്‍സിനെ കൂടുതല്‍ വിഷമിപ്പിക്കാനായി ഹബ്‌നര്‍ ചോദിച്ചു. "എന്ത്‌ പറയുന്നു ക്യാപ്റ്റന്‍, ചിലപ്പോള്‍ അത്‌ ഏണസ്റ്റ്‌ ആയിരിക്കാം അല്ലേ?..."

'അതേ' എന്ന് പറയാന്‍ വന്നതാണ്‌ നെക്കര്‍. എന്നാല്‍ ആ പാവത്തിന്റെ മുഖം കണ്ടപ്പോള്‍ മനസ്സ്‌ മാറി. "ഏയ്‌, അത്‌ അവനാകാന്‍ വഴിയില്ല... അതെന്തെങ്കിലുമാകട്ടെ, നമുക്കിപ്പോള്‍ ഈ നശിച്ച സ്ഥലത്ത്‌ നിന്ന് തിരിച്ച്‌ പോകാം..."

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും...)

15 comments:

  1. ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ യാത്ര തുടരട്ടെ ... നമുക്ക്‌ അങ്ങ്‌ ദൂരെ സ്കോട്ട്‌ലണ്ടിന്‌ സമീപത്തേക്ക്‌ പോകാം ... പരിചയപ്പെടാന്‍ ഇനിയും കഥാപാത്രങ്ങള്‍ ധാരാളം ... എല്ലാവരും എന്റെ ഒപ്പം തന്നെയുണ്ടല്ലോ?...

    ReplyDelete
  2. ഒപ്പം തന്നെ ഉണ്ട്... കഥ പുരോഗമിയ്ക്കട്ടെ
    :)

    ReplyDelete
  3. മനോഹരമായിട്ടുണ്ട്.

    ReplyDelete
  4. ശ്രീ, അരുണ്‍, വാഴക്കോടന്‍ & കുമാരന്‍ ... സന്തോഷായിട്ടോ... ഡോയ്‌ഷ്‌ലാന്റിനൊപ്പം അവസാനം വരെയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ...?

    ReplyDelete
  5. yatra thudarooo...opamuntakum maranamvareyalla, katha theerunnavare.....!!

    ReplyDelete
  6. കൂടെയുണ്ട് ട്ടോ, തുടര്‍ന്നോളൂ.

    ReplyDelete
  7. ഇത്തിരി വൈകിപ്പോയി ഇവിടെ എത്താന്‍. എന്നാലും ഒരു സ്പീഡ്‌ ബോട്ട്‌ പിടിച്ച്‌ ഞാനും കയറിയിട്ടുണ്ട്‌. ഇനി ആളെ എടുക്കണ്ട, വേഗം വിട്ടോ...

    ഈ നോവല്‍ ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ വായിച്ചതാ. പോള്‍ പഴയാറ്റില്‍ നിങ്ങളെ പഠിപ്പിച്ച അതേ പുസ്തകമായിരിക്കണം ഞാന്‍ വായിച്ചത്‌. കാരണം വിനുവേട്ടനെ ഇതു പഠിപ്പിച്ച പോള്‍ പഴയാറ്റില്‍ എണ്റ്റെ ഒരു ഏെട്ടനാ. ഞങ്ങള്‍ പോളച്ചന്‍ ചേട്ടന്‍ എന്നു വിളിക്കുന്ന ആളുടെ പുസ്തക കളക്ഷനില്‍ നിന്നാണ്‌ എനിക്ക്‌ ഇതു കിട്ടിയത്‌. ആളിവിടെ കാലിഫോര്‍ണിയയില്‍ (ഏെതോ സിനിമയില്‍ നെടുമുടി ചോദിച്ച പോലെ: "കാലീീീ...?") ഉണ്ട്‌. ഞാന്‍ വിളിച്ചു പറഞ്ഞിരുന്നു. ലിങ്കും കൊടുത്തു. വലിയ സന്തോഷമായി. "യൂ മേഡ്‌ മൈ ഡേ" എന്നു പറഞ്ഞു.

    ReplyDelete
  8. ബോട്ട് വിടല്ലേ, ഒരാളും കൂടെയുണ്ടേ...

    വിനുവണ്ണാ, എത്തിച്ചേരാൻ ഇത്തിരി വൈകി... ഓരോ ‘ഉപ്പുസോഡാ’ കഴിയുന്തോറും കഥ അവേശഭരിതമാകുന്നു...

    ജിജോഭായ്, പോൾ സാറിന്റെ കാര്യം പറഞ്ഞ് കേട്ടപ്പോൾ സന്തോഷം തോന്നുന്നു... ബോട്ടിൽ നമ്മളോടൊപ്പം അദ്ദേഹവും ഉണ്ടെന്നുള്ളത് ഹരം പകരുന്നു... ഈ യാത്രക്കാരുടെ ‘ആയുരാരോഖ്യാശംസകൾ’ ദയവായി അദ്ദേഹത്തിന് കൈമാറുക. നന്ദി..

    ReplyDelete
  9. വിനുവേട്ടാ, ഇങ്ങനെയൊരു സംരംഭവും തുടങ്ങിയിട്ടുണ്ടല്ലേ? നന്നായി. ആദ്യം മുതല്‍ വായിച്ചു. ഒരു വിവര്‍ത്തന കൃതിയുടെ വിരസത ഒട്ടുമില്ലാതെ തന്നെയാണ്‌ വിനുവേട്ടന്റെ എഴുത്ത്‌. ഇങ്ങനെയൊന്ന്‌ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌ വിചാരിക്കുന്നയത്ര ഏളുപ്പമല്ല എന്ന്‌ പറഞ്ഞേ തീരൂ.

    ഗുരുനാഥനല്ലേ ഇനി മുതല്‍ കൂടെയുള്ളത്‌. ഇതില്‍ കൂടുതല്‍ ഇനിയെന്ത്‌ വേണം. എല്ലാ ആഴ്ചയും മുടങ്ങാതെ കാത്തിരിക്കുന്നു പായ്‌ക്കപ്പലിനോടൊപ്പം ജര്‍മനിയിലെത്താന്‍.


    ആശംസകള്‍.

    ReplyDelete
  10. സ്കൈ ബ്ലൂസ്‌ .. ചുമ്മാ മരണം എന്നൊക്കെ പറഞ്ഞ്‌ പേടിപ്പിക്കല്ലേ...

    എഴുത്തുകാരി... വായനക്കാര്‍ കൂടെയുള്ളതാണല്ലോ എഴുത്ത്‌കാരന്റെ ശക്തി...


    ജിജോ... യൂ മേഡ്‌ മൈ ഡേ റ്റൂ... മാഷോട്‌ എന്റെ സ്നേഹാന്വേഷണങ്ങള്‍ പറയുക. ഇനി എന്റെ ഉത്തരവാദിത്വം കൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ... മാഷും കൂടി വായിക്കുന്നുണ്ട്‌ എന്നറിയുമ്പോള്‍...

    ജിമ്മി... ഉപ്പു സോഡ കുടിക്കാന്‍ ഇത്രയും താമസം വേണ്ട...

    ലേഖ ... പ്രോത്സാഹനത്തിന്‌ നന്ദി...

    ReplyDelete
  11. ലോഗ് ബുക്ക് വളരെ പ്രധാനപ്പെട്ട ഒരു രേഖയാകുന്നു. വളരെ വര്‍ഷങ്ങളായി ഷിപ്പുകളുമായി ബന്ധപ്പെട്ട് ജീവിക്കുന്നതുകൊണ്ട് ടെര്‍മിനോളജിയൊക്കെ വായിക്കുമ്പോള്‍ വിഷമമില്ല. എന്നാല്‍ ഒരു പരിചയവുമില്ലാത്ത മറ്റ് വായനക്കാര്‍ക്ക് വേണ്ടി ഒരു ചെറിയ വിശദീകരണക്കുറിപ്പുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ.

    ReplyDelete
  12. വായിക്കുന്നു

    ReplyDelete
  13. വായിച്ചു വരുന്നു.മറ്റൊരു ഭാഗത്തേയ്ക്ക്‌ പോയത്‌ പോലെ.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...