പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, May 13, 2010

സ്റ്റോം വാണിംഗ്‌ - 45

അടുക്കളയുടെ ചുമരില്‍ ചാരി ഒരു സിഗരറ്റ്‌ പുകച്ച്‌ കൊണ്ട്‌ സ്റ്റവില്‍ വച്ചിരിക്കുന്ന വെള്ളം തിളയ്ക്കുവാനായി ജാനറ്റ്‌ കാത്തുനിന്നു. വാതില്‍ വലിച്ച്‌ തുറക്കുന്ന ശബ്ദം കേട്ട്‌ അവള്‍ ഞെട്ടിത്തിരിഞ്ഞ്‌ നോക്കി. കഴുത്തിന്‌ പിന്നില്‍ കൈകള്‍ കെട്ടി നില്‍ക്കുന്ന ലാക്ലനെയാണ്‌ അവള്‍ കണ്ടത്‌.

ലാക്ലന്റെ പിന്നില്‍ നിന്ന്‌ ഗെറിക്ക്‌ അവളെ നോക്കി പുഞ്ചിരിച്ചു. "ങ്‌ഹ....! ഡോക്ടറോ...?"

തന്റെ ഹൃദയമിടിപ്പ്‌ അല്‍പ്പനേരത്തേക്ക്‌ നിലച്ചത്‌ പോലെ തോന്നി അവള്‍ക്ക്‌. ഗെറിക്കിനെ കണ്ട മാത്രയില്‍ അത്രമാത്രം ആശ്ചര്യവും ഞെട്ടലുമാണവള്‍ക്കുണ്ടായത്‌. വായില്‍ നിന്ന് ശബ്ദം പുറത്തേക്ക്‌ വരാന്‍ നന്നേ ബുദ്ധിമുട്ടി.

"നിങ്ങളോ...?!" അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

"അതേ... ഞാന്‍ തന്നെ..." മോസര്‍ നീട്ടി പിടിച്ച്‌ അദ്ദേഹം ഒരടി പിന്നോട്ട്‌ വച്ചു. "നല്ല കുട്ടിയായി ഞാന്‍ പറയുന്നത്‌ അനുസരിക്കൂ... പുറത്തിറങ്ങി, ഈ മാന്യന്റെ കൈകള്‍ പിന്നോട്ട്‌ കൂട്ടിക്കെട്ടൂ..."

വാതിലിനടുത്ത്‌ കിടന്നിരുന്ന കനം കുറഞ്ഞ ഒരു ചുറ്റ്‌ ചരട്‌ അദ്ദേഹം അവള്‍ക്കെറിഞ്ഞു കൊടുത്തു. അത്‌ പിടിക്കാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ ചരട്‌ അവളുടെ പാദത്തിനരുകില്‍ വന്ന് വീണു.

"നിങ്ങള്‍ക്ക്‌ എന്റെ നേരെ നിറയൊഴിക്കാനാവില്ല... ട്രെയിനില്‍ വച്ച്‌ നിങ്ങള്‍ക്കതിന്‌ കഴിഞ്ഞില്ല. ഇനിയൊട്ടു കഴിയുകയുമില്ല..."

അദ്ദേഹം ഹൃദ്യമായി പുഞ്ചിരിച്ചു. "നീ പറഞ്ഞത്‌ ശരിയാണ്‌... എന്നാല്‍ ഈ പയ്യന്‍... അവന്റെ കാര്യത്തില്‍ അങ്ങനെയായിരിക്കില്ല... ഒരു പാരാട്രൂപ്പര്‍ കൂടിയാണവന്‍. ഞാനെന്തെങ്കിലും ചെയ്തില്ലെങ്കില്‍ അത്‌ യുദ്ധനിയമങ്ങള്‍ക്കെതിരായിരിക്കും... ഇടത്‌ കാല്‍മുട്ടിന്റെ ചിരട്ട ആദ്യം... പിന്നെ..."

പെട്ടെന്ന് മുന്നോട്ട്‌ കുനിഞ്ഞ്‌ അവള്‍ ചരട്‌ എടുത്തു. ലാക്ലന്റെ മുഖം പഴയതിലും ദയനീയമായിരുന്നു. "സോറി ഡോക്ടര്‍... ഞാനാ ടോയ്‌ലറ്റിന്റെ കതക്‌ തുറന്നപ്പോള്‍ ഒരു പ്രതിമ പോലെ ഇയാളവിടെ ഇരിക്കുകയായിരുന്നു. മലേയ്‌ഗില്‍ എല്ലാവരും അന്വേഷിച്ചുകൊണ്ടിരുന്ന ആ ജര്‍മ്മന്‍ ക്യാപ്റ്റന്‍ ഇയാളാണോ...?"

"അതേ, ഞാന്‍ തന്നെയാണ്‌... ഇനി ഒരു നല്ല കുട്ടിയായി ആ ബങ്കില്‍ കയറി കിടക്കൂ... ഒന്നും പേടിക്കേണ്ട..." ഗെറിക്ക്‌ പറഞ്ഞു.

ലാക്ലന്‍ കിടന്നയുടന്‍ ജാനറ്റ്‌ അവന്റെ കൈകള്‍ കൈപ്പത്തിക്ക്‌ മുകളിലായി കൂട്ടിക്കെട്ടി. അടുത്ത്‌ നിന്നുകൊണ്ട്‌ ഗെറിക്ക്‌ അവളുടെ പ്രവൃത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"തൃപ്തിയായോ..." അവള്‍ ചോദിച്ചു.

"മോശമില്ല.... ഇനി കാലുകളും കൂടി..."

കാലുകളും ബന്ധിച്ച്‌ കഴിഞ്ഞപ്പോള്‍ ഗെറിക്ക്‌ പറഞ്ഞു. "ഇനി നമുക്ക്‌ മുകളില്‍ ചെന്ന് നിന്റെ സുഹൃത്ത്‌ മിസ്റ്റര്‍ മര്‍ഡോക്ക്‌ മക്‍ലിയോഡിനെ കാണാം. അങ്ങനെ തന്നെയല്ലേ അദ്ദേഹത്തിന്റെ പേര്‌...?"

പെട്ടെന്നുണ്ടായ പരിഭ്രമത്തില്‍ നിന്നും അവള്‍ മോചിതയായിരുന്നു. ശാന്തതയോടെ തന്നെ ആ സന്ദര്‍ഭം കൈകാര്യം ചെയ്യാന്‍ അവള്‍ക്ക്‌ ധൈര്യം കൈവന്നു കഴിഞ്ഞിരുന്നു. തന്റെ പ്രായോഗിക ജീവിതത്തിന്റെ ഫലമായിട്ടോ എന്തോ, ഗെറിക്കിനെ ലവലേശം ഭയക്കേണ്ട ആവശ്യമില്ലെന്ന് അവള്‍ക്ക്‌ തോന്നി. ആ ചിന്ത അവള്‍ക്ക്‌ ആവേശം പകര്‍ന്നു. എന്നാല്‍ മറുവശത്ത്‌ ഗെറിക്ക്‌ ആകട്ടെ, ആവശ്യമെങ്കില്‍ ഒരു നിമിഷം പോലും പാഴാക്കാതെ ആരെയും കൊല്ലാന്‍ മടിയില്ലാത്ത മാനസികാവസ്ഥയിലായിരുന്നു.

"നീയെന്താണ്‌ ആലോചിക്കുന്നത്‌...?" അദ്ദേഹം അവള്‍ക്ക്‌ നേരെ നോക്കി മന്ദഹസിച്ചു.

ആ മാനസിക അടുപ്പം അവളെ വിഷമിപ്പിച്ചു. കഴിയുന്നതും ശാന്തമായിരിക്കാന്‍ അവള്‍ പരിശ്രമിച്ചു. "നോക്കൂ... മര്‍ഡോക്കിന്‌ നന്നേ വയസ്സായി... എന്റെയറിവില്‍ വളരെ നല്ല ഒരു മനുഷ്യന്‍... അദ്ദേഹത്തിന്‌ എന്തെങ്കിലും അപകടം വന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. " ഒരു ആജ്ഞ പോലെയാണ്‌ അവളുടെ നാവില്‍ നിന്ന് അത്രയും പുറത്ത്‌ വന്നത്‌.

"വളരെ നല്ലത്‌ ഡോക്ടര്‍... എന്നാല്‍ കുറച്ച്‌ കൂടി മാന്യമായ രീതിയില്‍ സംഗതി കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം..." ഗെറിക്ക്‌ പറഞ്ഞു.

അവള്‍ അദ്ദേഹത്തെ ഇടനാഴിയിലൂടെ മുകളിലേക്ക്‌ നയിച്ചു. വീല്‍ ഹൗസിന്റെ വാതില്‍ തുറന്ന് ഉള്ളിലെത്തിയപ്പോള്‍ കോമ്പസ്‌ ബോക്സില്‍ ശ്രദ്ധിച്ചു കൊണ്ട്‌ നില്‍ക്കുകയായിരുന്നു മര്‍ഡോക്ക്‌.

അല്‍പ്പം മുന്നോട്ടാഞ്ഞ്‌ മോസറിന്റെ കാഞ്ചിയില്‍ ശ്രദ്ധാപൂര്‍വ്വം വിരലമര്‍ത്തി ഗെറിക്ക്‌ പറഞ്ഞു. "ഞാന്‍ പറയുന്നത്‌ പോലെ ചെയ്യണം മിസ്റ്റര്‍ മക്‍ലിയോഡ്‌..."

കോമ്പസ്സില്‍ നിന്ന് തല ഉയര്‍ത്തി തികച്ചും അക്ഷോഭ്യനായി അദ്ദേഹം ഗെറിക്കിനെ നോക്കി. "നീ ആരാണ്‌ കുട്ടീ...?"

"ഇദ്ദേഹമാണ്‌ ഗെറിക്ക്‌... ട്രെയിനില്‍ നിന്ന് രക്ഷപെട്ട്‌ പോന്ന സബ്‌മറീന്‍ കമാന്‍ഡര്‍..." ജാനറ്റ്‌ പറഞ്ഞു.

"അത്‌ ശരി... അങ്ങനെ നീ ഈ ബോട്ടിലെത്തി... ആട്ടെ, ഈ ബോട്ട്‌ ഇനി എങ്ങോട്ട്‌ കൊണ്ടുപോകാനാണ്‌ നിന്റെ ഉദ്ദേശ്യം....?"

"ഓര്‍ക്‌ക്‍നീ വഴി നോര്‍വേയിലേക്ക്‌..."

"നല്ല പ്ലാന്‍... പക്ഷേ വിജയസാദ്ധ്യത വളരെ കുറവാണെന്ന് മാത്രം... നീ എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌... നിങ്ങള്‍ സാധാരണ ഓടിക്കാറുള്ള സബ്‌മറീന്‍ പോലെയല്ല ഇത്‌..."

"പായ്‌ക്കപ്പല്‍ ഓടിക്കുന്നതില്‍ മാസ്റ്റര്‍ ബിരുദമുണ്ട്‌ എനിക്ക്‌... അതും പോരെന്നുണ്ടോ...? ഗെറിക്ക്‌ അദ്ദേഹത്തോട്‌ ചോദിച്ചു.

മര്‍ഡോക്ക്‌ അവജ്ഞയോടെ തലയാട്ടി. "നിങ്ങളുടെ കൈയിലിരിക്കുന്ന തോക്ക്‌ പോലെ തന്നെ... എന്തായാലും തര്‍ക്കിച്ചിട്ട്‌ കാര്യമില്ല. അപ്പോള്‍ ഞങ്ങളുടെ കാര്യം എന്താകും...?"

"വഴിയില്‍ എവിടെയെങ്കിലും ഇറക്കി വിടും... ദൂരെയുള്ള ഏതെങ്കിലും ദ്വീപില്‍... മിക്കവാറും ലൂയിസ്‌ ദ്വീപിലായിരിക്കും... അത്‌ പോട്ടെ... നിങ്ങള്‍ ബോട്ട്‌ ഓട്ടോമാറ്റിക്ക്‌ സിസ്റ്റത്തിലാക്കിയിട്ട്‌ താഴേക്ക്‌ വരൂ... എനിക്കീ ചാര്‍ട്ടുകളൊക്കെ ഒന്ന് നോക്കണം..."

"ഈ പ്രദേശത്ത്‌ നിനക്കിത്ര പരിചയമുണ്ടോ...?"

"എന്താ സംശയം...?"

"അങ്ങനെയാണെങ്കില്‍ പിന്നെ നിന്നോട്‌ തര്‍ക്കിക്കാന്‍ ഞാന്‍ ആരാണ്‌...!"

അദ്ദേഹം ഓട്ടോമാറ്റിക്ക്‌ സ്റ്റിയറിംഗ്‌ ലോക്ക്‌ ചെയ്തു. പിന്നെ രണ്ട്‌ പേരും കൂടി ജാനറ്റിന്‌ പിറകേ താഴോട്ട്‌ നടന്നു. സലൂണില്‍ ചെന്ന് മര്‍ഡോക്ക്‌ മറ്റൊരു ബങ്കില്‍ കയറിക്കിടന്നു. ജാനറ്റ്‌ അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ചു.

അത്‌ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. "ഇനി എന്റെ ഊഴം..."

"ഗുഡ്‌ ഹെവന്‍സ്‌...! നോ നോ... ഞാനത്‌ സ്വപ്നം കാണുക കൂടി ചെയ്തിട്ടില്ല..." ഗെറിക്ക്‌ പറഞ്ഞു. "മൈ ഡിയര്‍ ഡോക്ടര്‍... നിന്നെക്കൊണ്ട്‌ ഇനിയും എന്തെല്ലാം ആവശ്യങ്ങളുണ്ടെന്നറിയുമോ...? ആദ്യം ഒരു ഫ്ലാസ്ക്‌ ചൂട്‌ ചായയും കുറച്ച്‌ സാന്‍ഡ്‌വിച്ചും കൊണ്ടുവരൂ... എന്നിട്ട്‌ നമുക്ക്‌ വീല്‍ ഹൗസില്‍ ചെന്ന് ബാക്കി തുടരാം..."

"എന്ത്‌ തുടരാമെന്ന്...?" തെല്ല് സംശയത്തോടെ അവള്‍ ചോദിച്ചു.

"ട്രെയിനില്‍ വച്ച്‌ നാം വിരാമമിട്ടില്ലേ... അത്‌ തന്നെ..." അദ്ദേഹം പുഞ്ചിരിച്ചു. "ങ്‌ഹും... കിച്ചണിലേക്ക്‌ നടക്ക്‌..."


* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)

17 comments:

  1. നിങ്ങളുടെയെല്ലാം പ്രിയങ്കരനായ ഗെറിക്ക്‌ വീണ്ടും കളി തുടങ്ങി. ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളെല്ലാം കൂടി ഒന്ന് ഉത്സാഹിച്ചേ...

    ReplyDelete
  2. വീണ്ടും ഗെറിക്ക്. തകര്‍ക്കുന്നു. ഞാന്‍ ഹാപ്പിയായി.

    ReplyDelete
  3. അസോസിയേഷന്‍ സെക്രട്ടറി ഹാജര്‍..!!
    ജാനറ്റ് ഫാന്‍സ് ആരേലുമുണ്ടോ ഇവിടേ..ഒരു അസോസിയേഷനുള്ള സ്കോപ്പുണ്ടോന്നറിയാനാ..

    ReplyDelete
  4. എഴുത്തുകാരി... ഹാപ്പിയായി എന്നറിഞ്ഞതില്‍ സന്തോഷം... ഖജാന്‍ജിയുടെ സന്തോഷമാണ്‌ ഞങ്ങളുടെയും സന്തോഷം...

    ചാര്‍ളി... ജാനറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍ ധൈര്യമായി തുടങ്ങിക്കോളൂ... നമ്മുടെ ബിലാത്തിപ്പട്ടണത്തെക്കൂടി ക്ഷണിക്കാം... എന്തു പറയുന്നു? മുരളിഭായ്‌... റെഡിയല്ലേ?

    ReplyDelete
  5. യാതൊരു ബോറടിയുമില്ലാതെ വായിക്കാന്‍ കഴിയുന്നുണ്ട് വിനുവേട്ടാ.

    ReplyDelete
  6. അങ്ങനെ ഗെറിക്ക്‌ രക്ഷപെടുകയായി ... നന്നായി...

    ReplyDelete
  7. സുകന്യ... വിലയേറിയ ഈ അഭിപ്രായത്തിന്‌ നന്ദി... വീണ്ടും വരിക.

    നീലത്താമര... കഥയില്‍ ചോദ്യമില്ല... കാത്തിരുന്നു കാണുക...

    ReplyDelete
  8. ഗെറിക്ക് ആരാധകന്മാരായി തുടങ്ങിയല്ലോ.... നന്നായിട്ട് തന്നെ ...തുടരുക ഭായി

    ReplyDelete
  9. ആഹാ... എന്തു സൌമ്യമായിട്ടാണ് ഗെറിക് ആ സാഹചര്യങ്ങളിലും പെരുമാറുന്നത്... അദ്ദേഹത്തോടുള്ള ബഹുമാനം കൂടുന്നേയുള്ളൂ...

    ReplyDelete
  10. ഗേറിക്ക് തന്നെ താരം... ആശാന്‍ തകര്‍ക്കുവാണല്ലോ... ഇനി എന്തൊക്കെ വീരസഹസികങ്ങളാണോ അരങ്ങേറാന്‍ പോകുന്നത്..

    (ജാനറ്റ് ഫാന്‍സ്‌ അസോസിയേഷനില്‍ ഒരു മെമ്പര്‍ഷിപ് തരണേ..)

    ReplyDelete
  11. ഞാൻ ഫ്ലക്സ്‌ അടിക്കാൻ കൊടുത്തു

    ReplyDelete
  12. ആഹാ, കഥ രസകരമായിക്കൊണ്ടിരിക്കുകയാണല്ലോ. അസോസിയേഷനുകള്‍ കാരണം മലയാള സിനിമയില്‍ അടി നടക്കുകയാണല്ലോ. ഇവിടെ ഗെറിക്ക്‌ ഫാന്‍സും ജാനറ്റ്‌ ഫാന്‍സും കൂടി പ്രശ്നങ്ങളൊന്നുമുണ്ടാക്കല്ലേ. നല്ലൊരു ബ്ലോഗാണേ.

    ReplyDelete
  13. എത്താന്‍ വൈകി...
    ഗെറിക്കിനെ കൂടുതല്‍ മനസ്സിലാക്കിതന്ന എപ്പിസോഡ്‌..
    എല്ലാ ആശംസകളും.

    ReplyDelete
  14. വായിക്കുന്നു

    ReplyDelete
  15. ഗെറിക്‌ ഒരു സംഭവമാകുകയാണല്ലോ!!!!

    ReplyDelete
    Replies
    1. ഈ നോവൽ വായിക്കുവാൻ ഞാൻ പറഞ്ഞത്‌ വെറുതെ ആയില്ലല്ലോ?

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...