ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലോഗ് ബുക്കില്‍ നിന്ന്..
പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്‍ഡ്. 1944 സെപ്റ്റംബര്‍ 25. അതിവേഗതയുള്ള കൊടുങ്കാറ്റ് അടിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കപ്പല്‍ ഏത് നിമിഷവും മുങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ രാവിലെ എട്ട് മണിയോടെ SOS സന്ദേശം അയച്ചു. ബാറ്ററിയില്‍ ഉപ്പുവെള്ളം കയറിയതിനാല്‍ ഞങ്ങളുടെ സന്ദേശം ആര്‍ക്കെങ്കിലും വ്യക്തമായി കേള്‍ക്കുവാന്‍ സാധിക്കുമോ എന്ന് എനിക്ക് സംശയം ഇല്ലാതിരുന്നില്ല. ഏതായാലും അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ *ലുഫ്‌ത്‌വെയ്‌ഫിലെ (*ലുഫ്‌ത്‌വെയ്‌ഫ് - ജര്‍മ്മന്‍ എയര്‍ഫോഴ്‌സ്) ഞങ്ങളുടെ സ്നേഹിതന്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സമീപത്തുള്ള ഫാഡാ ദ്വീപില്‍ നിന്ന് മൂന്നാമതൊരാള്‍ സംഭാഷണത്തിനിടയില്‍ കയറി വന്നു.
അദ്ധ്യായം പതിനാല്
"ഡോയ്‌ഷ്‌ലാന്‍ഡ് കോളിംഗ്... താങ്കള്‍ ഇപ്പോഴും ഞങ്ങളുടെ കൂടെ തന്നെയില്ലേ നെക്കര്‍ ...? മേഘങ്ങളുടെ മറവു മൂലം നിങ്ങളെ കാണാന്‍ സാധിക്കുന്നില്ല..."
"എനിക്ക് ഇപ്പോഴും നിങ്ങളെ കാണാന്‍ കഴിയുന്നുണ്ട്..." നെക്കര്‍ പറഞ്ഞു. "വിഷമിക്കാതിരിക്കൂ... ഞങ്ങള്‍ കുറച്ചു കൂടി അടുത്തേക്ക് വരാന്‍ നോക്കാം ..."
ഈ സംഭാഷണം റേഡിയോയില്‍ ഇരമ്പലിനിടയില്‍ക്കൂടി വളരെ അകലെ നിന്ന് എന്ന പോലെ കേട്ടു. റേഡിയോയുടെ മുന്നില്‍ ഇരിക്കുന്ന ഗെറിക്ക് സാവധാനം വിളിച്ചു. "ഡോയ്‌ഷ്‌ലാന്‍ഡ്....?"
"അതെ, അദ്ദേഹത്തോട് സംസാരിക്കൂ... എന്നിട്ട് എന്താണവിടെ സംഭവിക്കുന്നതെന്ന് ചോദിച്ചു മനസ്സിലാക്കൂ..." റീവ് ഗെറിക്കിനോട് പറഞ്ഞു.
"വെരി വെല്‍ .." ഗെറിക്ക് മൈക്രോഫോണിനരികില്‍ ചെന്നിരുന്ന് ജര്‍മ്മന്‍ ഭാഷയില്‍ വിളിക്കുവാനാരംഭിച്ചു.
"ഡോയ്‌ഷ്‌ലാന്‍ഡ്... ഫാഡായില്‍ നിന്നാണ് വിളിക്കുന്നത്... ദയവ് ചെയ്ത് മറുപടി പറയൂ..."
ഒരു നിമിഷനേരത്തേക്ക് റേഡിയോയില്‍ നിശബ്ദത പരന്നു. പിന്നെ വളരെ പതിഞ്ഞ സ്വരത്തില്‍ ബെര്‍ഗറുടെ ശബ്ദം കേള്‍ക്കാറായി.
"നെക്കര്‍ ... അതാരാണ്...?"
"എനിക്കറിയില്ല ബെര്‍ഗര്‍ ..."
"ഡോയ്‌ഷ്‌ലാന്‍ഡ്... ഫാഡാ കോളിംഗ്... പ്ലീസ്... നിങ്ങളുടെ ഇപ്പോഴത്തെ പൊസിഷനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയിക്കൂ... ഞങ്ങള്‍ക്ക് ചിലപ്പോള്‍ സഹായിക്കാന്‍ സാധിച്ചേക്കും ..." ഗെറിക്ക് ജര്‍മ്മന്‍ ഭാഷയില്‍ തന്നെ പറഞ്ഞു.
വീണ്ടും നിശബ്ദത മാത്രം. പിന്നെ നെക്കറുടെ സ്വരം കേട്ടു. "....... ഒരു പിടിയും കിട്ടുന്നില്ല... താങ്കള്‍ തന്നെ മറുപടി പറഞ്ഞേക്കൂ... എന്താണുണ്ടാകുന്നതെന്ന് കാണാമല്ലോ..."
ഒരിക്കല്‍ കൂടി നിശബ്ദത. വളരെയകലെയെവിടെയോ പല സ്ഥലങ്ങളില്‍ നിന്നുമായി കൂടിക്കലര്‍ന്ന് വരുന്ന സന്ദേശങ്ങള്‍ അവ്യക്തമായി കേള്‍ക്കാമായിരുന്നു.
"എന്താണവിടെ സംഭവിക്കുന്നത് കമാന്‍ഡര്‍ ...?" ജാഗോ അക്ഷമനായി ചോദിച്ചു.
"ആ സംഭാഷണത്തിന്റെ ഒരു വശം മാത്രമേ നമുക്കിപ്പോള്‍ ലഭിക്കുന്നുള്ളൂ... നെക്കര്‍ എന്ന ആളുടെ... അദ്ദേഹം ആരാണെന്നറിയില്ല... ഇനി ഡോയ്‌ഷ്‌ലാന്‍ഡിന്റെ കാര്യം ... ഒന്നുകില്‍ അത് മുങ്ങിയിരിക്കാം ... അല്ലെങ്കില്‍ റേഡിയോ ബന്ധം നിലച്ചു പോയതായിരിക്കാം ..." ഗെറിക്ക് പറഞ്ഞു.
"ഇനി ഒറ്റ മാര്‍ഗമേയുള്ളൂ..." റീവ് പറഞ്ഞു. "നെക്കറോട് സംസാരിക്കൂ..."
"ഓള്‍ റൈറ്റ്..." ഗെറിക്ക് വീണ്ടും ശ്രമിച്ചു. "ഫാഡാ കോളിംഗ് നെക്കര്‍ ... കം ഇന്‍ പ്ലീസ്... ഫാഡാ കോളിംഗ് നെക്കര്‍ ... കം ഇന്‍ പ്ലീസ്... ഡോയ്‌ഷ്‌ലാന്‍ഡുമായി എനിക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല... അതുകൊണ്ടാണ് താങ്കളെ വിളിക്കുന്നത്... ഇറ്റ് ഈസ് വെരി അര്‍ജന്റ്..."
വീണ്ടും നിശബ്ദത മാത്രം .
"താങ്കള്‍ പറയുന്നത് അദ്ദേഹം വിശ്വസിക്കുന്നില്ല കമാന്‍ഡര്‍ ..." ജീന്‍ സിന്‍ക്ലെയര്‍ മൃദുസരത്തില്‍ പറഞ്ഞു.
ഗെറിക്ക് വീണ്ടും വിളിച്ചു. "നെക്കര്‍ ... ദിസ് ഈസ് കോര്‍വെറ്റന്‍ കപ്പിറ്റാന്‍ പോള്‍ ഗെറിക്ക് ഓഫ് ദി ക്രീഗ്‌സ്‌മറീന്‍ കോളിംഗ് ഫ്രം ഫാഡാ... മറുപടി പറയാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്..."
റേഡിയോയുടെ ഇരമ്പല്‍ ശബ്ദം പെട്ടെന്ന് കൂടി. പിന്നെ നെക്കറുടെ അത്ഭുതം നിറഞ്ഞ സ്വരം കേട്ടു.
"പോള്‍ ഗെറിക്ക്... ?!! ... ആ U235 സബ്‌മറീനിലെ വീരനായകന്‍ ... ?"
"അതേ..."
"പക്ഷേ, ഇവിടെ...? ഇതെങ്ങനെ സംഭവിച്ചു...?
"ഞാനിവിടെ യുദ്ധത്തടവുകാരനാണ്... എന്റെ മേല്‍നോട്ടമുള്ളവര്‍ താങ്കളോട് സംസാരിക്കുവാന്‍ ആവശ്യപ്പെട്ടു... കാരണം അവര്‍ക്ക് ജര്‍മ്മന്‍ ഭാഷ അറിയില്ല... ആട്ടെ, താങ്കള്‍ ആരാണ്...?"
"ഹോപ്റ്റ്‌മാന്‍ ഹോസ്റ്റ് നെക്കര്‍ ... ട്രോണ്‍ദേമിലെ KG40യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ശത്രുക്കപ്പലുകളെ നിരീക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ജങ്കേഴ്‌സ്-88ല്‍ ഡോയ്‌ഷ്‌ലാന്‍ഡിന് മുകളിലൂടെ വട്ടം ചുറ്റി പറന്നുകൊണ്ടിരിക്കുന്നു..."
"എനിക്ക് അവരില്‍ നിന്ന് യാതൊരു മറുപടിയും ലഭിക്കുന്നില്ല... എന്താണ് കുഴപ്പം ...? ഗെറിക്ക് ചോദിച്ചു.
"അവരുടെ സിഗ്നല്‍ വീക്ക് ആയിരിക്കുന്നു. ബാറ്ററികളില്‍ കടല്‍ വെള്ളം കയറിയിരിക്കുകയാണ്..."
"താങ്കള്‍ക്ക് ഇപ്പോഴും അവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുന്നുണ്ടോ...?"
"ഉണ്ട്... വളരെ അടുത്ത് കൂടി പറക്കുമ്പോള്‍ ..."
പെട്ടെന്ന് അഡ്‌മിറല്‍ റീവ് അക്ഷമനായി. "ഗെറിക്ക്, എന്താണവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്...?" അദ്ദേഹം ചോദിച്ചു.
ഗെറിക്ക് കാര്യങ്ങളെല്ലാം അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കി.
റീവ് മര്‍ഡോക്കിന് നേര്‍ക്ക് തിരിഞ്ഞു. "അവിടെയെത്താന്‍ സാധിക്കുമെന്ന് താങ്കള്‍ക്കുറപ്പുണ്ടോ...?"
"ഞങ്ങള്‍ ശ്രമിച്ചു നോക്കാം ..." മര്‍ഡോക്ക് പറഞ്ഞു. "ആ വിമാനം അവിടെ തന്നെ വട്ടമിട്ട് പറക്കുകയാണെങ്കില്‍ ഒരു അടയാളം എന്ന നിലയ്ക്ക് നമുക്ക് സഹായകരമാകുമായിരുന്നു. സമുദ്ര നിരപ്പില്‍ ദൂരക്കാഴ്ച ഇപ്പോള്‍ വളരെ മോശമായിരിക്കും ..."
"അങ്ങനെ ആവശ്യപ്പെടുന്നത് കുറച്ച് കഷ്ടം തന്നെയാണ്..." ജാഗോ പറഞ്ഞു. "ഈ അവസ്ഥയില്‍ ആ വിമാനത്തിന് അവിടെ റൗണ്ട് ചെയ്തുകൊണ്ടിരിക്കുവാന്‍ അത്ര എളുപ്പമല്ല..."
ഗെറിക്ക് വീണ്ടും മൈക്രോഫോണിലേക്ക് തിരിഞ്ഞു. "ഗെറിക്ക് കോളിംഗ് നെക്കര്‍ ... ഉടന്‍ പുറപ്പെടാന്‍ തയ്യാറായി ഒരു ലൈഫ്‌ബോട്ട് ഇവിടെ കിടക്കുന്നുണ്ട്... ഒരു അടയാളമായി താങ്കള്‍ അവിടെ റൗണ്ട് ചെയ്യുകയാണെങ്കില്‍ വളരെ ഉപകാരമാകുമായിരുന്നു..."
"ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകരമായ അന്തരീക്ഷമാണിപ്പോള്‍ ഇവിടെ... എന്നിട്ടും ആ കപ്പല്‍ ഇത്രയും നേരം പിടിച്ചു നിന്നു. എന്തായാലും നമ്മളെക്കൊണ്ടാവുന്നത് നമുക്ക് ചെയ്യാം ... അവരുടെ ഇപ്പോഴത്തെ പൊസിഷന്‍ ഇതാ, ഇതാണ്..." നെക്കര്‍ ആവശ്യമുള്ള വസ്തുതകളെല്ലാം സാവധാനത്തില്‍ വ്യക്തമായി പറഞ്ഞു കൊടുത്തു. "ഈ ലൈഫ്‌ബോട്ട് ഇവിടെയെത്താന്‍ എന്ത് സമയമെടുക്കും ...?"
വിശദ വിവരങ്ങള്‍ എഴുതിയ കടലാസ് ഗെറിക്ക് മര്‍ഡോക്കിന് നേരെ നീട്ടി. ആ വൃദ്ധന്‍ തല കുലുക്കി. "ഏതാണ്ട് ഒരു മണിക്കൂര്‍ ... ഞാനിപ്പോള്‍ തന്നെ പുറപ്പെടുകയാണ്..."
"ഞാനും വരുന്നു താങ്കളുടെ കൂടെ..." റീവ് തന്റെ ഓയില്‍സ്കിന്‍ കോട്ട് എടുത്തു.
മര്‍ഡോക്ക് തലയാട്ടി. "അഡ്‌മിറല്‍ ,... താങ്കള്‍ക്ക് എല്ലാം നോക്കിക്കൊണ്ട് നില്‍ക്കാം ... അതില്‍ കൂടുതല്‍ ഒന്നും പാടില്ല... എന്റെ ക്രൂവില്‍ അംഗസംഖ്യ തികഞ്ഞിട്ടുണ്ട്..."
"ഇതാ, ഇങ്ങോട്ട് നോക്കൂ..." റീവ് പെട്ടെന്ന് ക്ഷുഭിതനായി.
"ക്യാരി റീവ്... ഫാഡാ ലൈഫ്‌ബോട്ടിന്റെ സ്രാങ്ക് ഞാനാണ്..." ആ വൃദ്ധന്‍ പറഞ്ഞു. "ഇന്ന് ഒന്നുകില്‍ ജീവിതം ... അല്ലെങ്കില്‍ മരണം ... എല്ലാം എന്റെ തീരുമാനം അനുസരിച്ചായിരിക്കും ... ഞങ്ങള്‍ കടലില്‍ ഇറങ്ങുന്നത് താങ്കള്‍ സസന്തോഷം നോക്കി നില്‍ക്കും ... അതിനപ്പുറം ഒന്നും പാടില്ല..."
റീവ് ഗെറിക്കിന്റെ നേര്‍ക്ക് തിരിഞ്ഞു. "റേഡിയോയുടെ അടുത്ത് തന്നെ ഇരുന്നോളൂ... ബോട്ട് കടലില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഞാനിവിടെയെത്താം ..."
"വെരി വെല്‍ ..." ഗെറിക്ക് പറഞ്ഞു.
ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിലേക്ക് മര്‍ഡോക്ക് ചാടിയിറങ്ങി. തൊട്ടു പിറകേ റീവും ജാഗോയും .
* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)
വികാര നിര്‍ഭരമായ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ ...
ReplyDeleteശത്രു, മിത്രം എന്നിവയുടെ അതിര്‍വരമ്പുകള്‍ മാഞ്ഞുതുടങ്ങുന്ന നിമിഷങ്ങള്‍ ...
വികാര നിര്‍ഭരമായ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ !
ReplyDeleteമരണം മുന്നിൽ കോമൺ ശത്രുവാകുമ്പോൾ,ശത്രു മിത്രം എന്നിവയുടെ അതിര്‍വരമ്പുകള്‍ മാഞ്ഞുതുടങ്ങുന്ന നിമിഷങ്ങള്‍ ...
ശരിക്കും സ്വതന്ത്രമായ ആവിഷ്ക്കാരം....അഭിനന്ദനങ്ങള്‍
ReplyDeleteഒരു പ്രകൃതിവിപത്ത് വരുമ്പോള്‍ എല്ലാരും ഒറ്റക്കെട്ടായല്ലോ...
ReplyDeleteവായിച്ചു കോരിത്തരിച്ചു പോയി..
* കാലൊക്കെ ശരിയായോ..ഫണ്ടു പിരിവു ഉഷാറായി നടക്കുന്നുണ്ട് (അതു കൊണ്ട് എന്നും ഉച്ചക്ക് പോത്തിറച്ചീം ചോറൂം കഴിക്കും).
അതെ, വികാര നിർഭരമായ നിമിഷങ്ങൾ!
ReplyDeleteമുരളിഭായ്... അതേ, പൊതുവായ എതിരാളിയ്ക്കെതിരേ ശത്രുവും മിത്രവും ഒന്നിക്കുന്ന കാഴ്ച...
ReplyDeleteഅശോക്... സ്വാഗതം ഈ വഴിയ്ക്ക് ...
ചാര്‍ളി... നെക്കര്‍ - ഗെറിക്ക് പരിചയപ്പെടല്‍ എന്നെ ശരിക്കും കോരിത്തരിപ്പിച്ച രംഗമാണ്...
പിന്നെ, കാല്‍ ശരിയായി വരുന്നു... ഒരാഴ്ച മമ്മൂട്ടിയെപ്പോലെ നടന്നു... പിന്നത്തെ ആഴ്ച മോഹന്‍ലാലിനെപ്പോലെയാണ് ഞാന്‍ നടന്നതെന്നാണ് ഇവിടെ പലരും പറഞ്ഞത്... ഇങ്ങനെ ഫണ്ട് ശേഖരിച്ചാല്‍ കൊളസ്റ്ററോള്‍ കൂടും കേട്ടോ... പറഞ്ഞില്ലെന്നു വേണ്ട...
എഴുത്തുകാരി ... കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം ... വഴിയില്‍ ഒന്നു വീണു... കാല്‍ ഉളുക്കി... പിന്നീടുണ്ടായത് മുകളില്‍ ചാര്‍ളിക്ക് കൊടുത്ത മറുപടിയിലുണ്ട്...
മറ്റൊരു കിടിലന്‍ അദ്ധ്യായം കൂടി. ഗെറിക്കിനെ ഏത് ഭാഗത്ത് കണ്ടാലും ഒരു പ്രത്യേക ആവേശമാണ്...
ReplyDeleteശരിക്കും കോരിത്തരിപ്പിച്ച രംഗങ്ങള്‍. ശ്രീയേട്ടന്‍ പറഞ്ഞത് ശരിയാണ്. ഗെറിക്ക് - വീരനായകന്‍ ആവേശം പകരുന്നു. അതിമനോഹരമായ വിവര്‍ത്തനത്തിന് വിനുവേട്ടന് നന്ദി.
ReplyDeleteThis comment has been removed by the author.
ReplyDeleteവിനുവേട്ടനെക്കുറിച്ച് വായിച്ചു. 1984 ല്‍ താങ്കള്‍ സെന്റ് തോമസിനോട് വിട പറഞ്ഞ സമയത്തായിരുന്നു എന്റെ ജനനം. ഹാ..ഹാ..ഹാ... ആ അതവിടെ നില്‍ക്കട്ടെ. ഒന്നു ചോദിച്ചോട്ടെ...
ReplyDeleteഇത്രയും നല്ലൊരു നോവലിന്റെ മലയാളം മൊഴിമാറ്റം ബ്ലോഗില്‍ ചെയ്യുന്നത് എന്തിന് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഇതൊരു പുസ്തകമായി ഇറക്കുന്നതല്ലേ നല്ലത്.
ഗെറിക്കിന്റെ സഹായം നിര്‍ണായകമായി. ശത്രുവും മിത്രവും ഒന്നാവുന്ന കാഴ്ച.
ReplyDeleteഈ പോസ്റ്റ് നാട്ടിയ ഉടനെ തന്നെ വായിച്ചതാണ്... വായന കഴിഞ്ഞപ്പോള്‍ തലയ്ക്ക് അടികിട്ടിയത് പോലെ ഇരുന്നുപോയി... അതോടെ കമന്റിന്റെ കാര്യം ‘ഗോപികാ വസന്തം...‘
ReplyDeleteബെര്ഗര്-നെക്കര്-ഗെരിക്ക് സംഭാഷണം ഒരു സംഭവം തന്നെ… ആ ‘നിശ്ശബ്ദത’ പോലും അനുഭവിച്ചറിയുന്നതുപോലെ… മനോഹരം, അതിമനോഹരം..
(ചാര്ളിച്ചാ – എന്റെ കാര്യം മറക്കല്ലേ… ക്രിസ്തുമസിന് നമുക്കൊന്ന് കൂടാം, എന്താ?)
ശ്രീ & ലേഖ ... തീര്‍ച്ചയായും ... ഗെറിക്ക് പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ എഴുതുന്നത് തന്നെ എന്നില്‍ ആവേശം പകരാറുണ്ട്...
ReplyDeleteഎന്റെ നാടും വീടും ... പ്രഥമസന്ദര്‍ശനത്തിന് നന്ദി... ഇത് എന്തിന് ബ്ലോഗില്‍ ഇടുന്നു എന്ന് ചോദിച്ചാല്‍ ... ഒരു മാനസിക സംതൃപ്തിക്ക് വേണ്ടി എന്ന് ഒറ്റവാക്കില്‍ പറയാം ... ഇവിടെ വരുന്ന പലരുടെയും അഭിപ്രായം കണക്കിലെടുത്ത് ഇതൊരു പുസ്തകം ആക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ഇല്ലാതെയില്ല... തുടര്‍ന്നുള്ള ലക്കങ്ങളിലും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു...
സുകന്യാജി... അതേ... ശത്രു, മിത്രം എന്നീ വേര്‍തിരിവുകളുടെ അര്‍ത്ഥശൂന്യതയെക്കുറിച്ച് തന്നെയാണ് ശ്രീ.ജാക്ക് ഹിഗ്ഗിന്‍സ് ഈ നോവലിലൂടെ നമുക്ക് പകര്‍ന്നുതരുന്ന മാനവസന്ദേശം ...
ജിമ്മി... ഈ നോവലില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഭാഗം ജിമ്മി പറഞ്ഞ ബെര്‍ഗര്‍ - നെക്കര്‍ - ഗെറിക്ക് സംഭാഷണം തന്നെയാണ്. വളരെ കൃത്യമായി എന്റെ മനസ്സ് വായിച്ചതിനും അഭിനന്ദനങ്ങള്‍ക്കും നന്ദി...
പിന്നെ, ക്രിസ്‌മസ്സിന് രണ്ട് പേരും കൂടുന്നതൊക്കെ കൊള്ളാം ... ഇങ്ങോട്ടുള്ള വരവ് മുടക്കിയാല്‍ രണ്ടിന്റെയും ചെവിയ്ക്ക് പിടിക്കും ഞാന്‍ ...
വിനുവേട്ടാ...
ReplyDeleteഎന്റെ നാടും... 'ഇത്രയും നല്ലൊരു നോവലിന്റെ മലയാളം മൊഴിമാറ്റം ബ്ലോഗില്‍ ചെയ്യുന്നത് എന്തിന് എന്നെനിക്ക് മനസ്സിലാകുന്നില്ല.' ഇങ്ങനൊക്കെ പറഞ്ഞെന്നു കരുതി
ഇതും കേട്ട് എഴുത്ത് നിര്‍ത്തിയാല്‍ ഞങ്ങളങ്ങ് വരും ട്ടോ. ജിമ്മീ, ചാര്‍ളീ... പുസ്തകമാക്കുന്ന കാര്യം നമ്മളാദ്യമേ തീരുമാനിച്ചതുമാണല്ലോ. ഇനിയിപ്പോ അതിലെന്താ ഒരു ഡൌട്ട്? :) [കോപ്പികള്‍ പോലും അപ്പഴേ ബുക്കു ചെയ്തതുമാണ്]
പിന്നെ,ഒരു സ്വകാര്യം! ജിമ്മിയുടെയും ചാര്‍ളിയുടെയും ചെവിയ്ക്കു പിടിയ്ക്കുന്ന കാര്യം ഇല്ലേ? അതിപ്പോ അവരിവിടെ സ്ഥിരമായി വന്നാലും ചെവിയ്ക്കു പിടിയ്ക്കാന്‍ മറക്കണ്ട. എന്തായാലും ആഗ്രഹിച്ചു പോയതല്ലേന്ന്... ;)
ReplyDelete{@} ശ്രീ... ഈ നോവലിന്റെ മൊഴിമാറ്റം ഉപേക്ഷിക്കുന്ന പ്രശ്നമേയില്ല... പടിക്കല്‍ വരെ എത്തിയിട്ട് കുടം ഉടച്ചു പോകുകയോ...? നെവര്‍ ...
പിന്നെ എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്, സ്റ്റോം വാണിങ്ങിന്റെ വായനക്കാര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളതയാണ്... ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ ...
ശ്രീ – അണ്ണന്റെ വീടും പരിസരവും ഞാന് നോക്കിവച്ചിട്ടുണ്ട്.. ‘നീലത്താമര‘യുടെ കണ്ണുവെട്ടിച്ച് എങ്ങനെയെങ്കിലും ഉള്ളില് കടക്കാന് ഒരു കമാന്ഡോ ഓപ്പറേഷന് തന്നെ വേണ്ടിവരും… ശ്.. നമ്മുടെ പ്ലാനൊന്നും ആരും അറിയേണ്ട… ആ സുകന്യാജിയെങ്ങാനും അറിഞ്ഞാല് ഇതിന്റെപേരില് ചിലപ്പോ ഒരു കവിത തന്നെ എഴുതും! അവസാനം ഓരോ ചോദ്യങ്ങളും ചോദിക്കും, ആളുകള്ക്ക് പണിയുമാവും… (എന്നാലും ഞങ്ങളുടെ ചെവിക്ക് പിടിക്കാന് ശ്രീയും കൂടിയല്ലേ… സന്തോഷമായി.. :D)
ReplyDeleteവിനുവേട്ടാ – മലയാള പരിഭാഷയുടെ പുസ്തക പ്രകാശനചടങ്ങ് സ്വപ്നം കണ്ടുനടക്കാന് തുടങ്ങിയിട്ടു ഇമ്മിണി നാളുകളായി… നമുക്കത് എങ്ങനെയെങ്കിലും സാധിച്ചെടുക്കണം… ലച്ചം ലച്ചം പിന്നാലെ…
വേണ്ട വേണ്ടാ, ആരും വിനുവേട്ടനെ തൊട്ട് കളിക്കണ്ടാ, കമാൻഡോ ഓപ്പറേഷനും വട്ടം കൂട്ടണ്ട!
ReplyDelete@ വിനുവേട്ടന്‍ - (പിന്നെ എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്, സ്റ്റോം വാണിങ്ങിന്റെ വായനക്കാര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളതയാണ്... ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ ...) വളരെ വളരെ ശരി. ഇവിടെ എത്തുമ്പോള്‍ ഞങ്ങളൊക്കെ ഒരേ തൂവല്‍ പക്ഷികള്‍ ആണ്. കാരണം വിനുവേട്ടന്റെ നല്ല മനസ്സാണ്.
ReplyDelete@ ജിമ്മി - ഒരു വിഷയത്തിനായി കാത്തിരിക്കുകയാണ്. എന്തായാലും കമാന്‍ഡോസിന്റെ ഓപ്പറേഷന്‍
കഴിഞ്ഞിട്ട് ഒരു വരവു വരും.
ജിമ്മി... നീലത്താമരയെക്കൊണ്ട് എന്റെ ചെവിക്ക് പിടിപ്പിക്കല്ലേ...
ReplyDeleteപിന്നെ, പുസ്തകം ആക്കുന്ന കാര്യം ശ്രീ പറഞ്ഞത് പോലെ നമ്മള്‍ തീരുമാനിച്ച് ഉറപ്പിച്ചതാണ്... നമ്മുടെ വിശാലമനസ്കന്‍ അതിനുള്ള സാങ്കേതിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്...
എഴുത്തുകാരിചേച്ചി... അങ്ങനെ പറഞ്ഞുകൊടുക്ക്...
സുകന്യാജി... ഈ നല്ല വാക്കുകള്‍ക്ക് നന്ദീട്ടോ... കമന്റ് ഇട്ടുപോയാലും ഇടയ്ക്ക് വീണ്ടും ഈ വഴിക്ക് ഒന്ന് വന്ന് നോക്കണം... ഇവിടെ ജിമ്മിയും ചാര്‍ളിയും കൂടി പല കുറുമ്പും ഒപ്പിക്കുന്നുണ്ട്...
ഹ ഹ. ജിമ്മീ, കമന്റ് കണ്ട് ചിരിച്ചു പോയി. ഒരേ സമയം എല്ലാവര്‍ക്കിട്ടും പണി കൊടുത്തല്ലോ :)
ReplyDeleteപിന്നെ, വിനുവേട്ടനെങ്ങാനും നിങ്ങളുടെ ചെവിയ്ക്കു പിടിയ്ക്കാന്‍ വന്നാല്‍ കാണാം... [ചുമ്മാ കാണാമല്ലോ... യേത്? ;)]
ശ്ശെടാ..രണ്ടു ദിവസം മാറി നിന്നപ്പോഴേക്കും ഇത്രയും ഒപ്പിച്ചോ...
ReplyDeleteഎന്റെ ജിമ്മിച്ചാ , ക്രിസ്തുമസ്സിനൊന്നു കൂടുന്നത് ഇത്ര വലിയ തെറ്റാണോ.(ബിരിയാണിച്ചായ വേണ്ടേ വേണ്ട..)
ശ്രീക്കുട്ടാ..തിരി കൊളുത്തിയിട്ട് കളീകാണാന്‍ നോക്കിയിരുക്കുവാണല്ലേ...വിനുവേട്ടന്‍ ചെവിക്കു പിടിച്ചാല്‍ ഞാനങ്ങു സഹിക്കും..അങ്ങനയല്ലേ സാധാരണ അനിയന്മാര്‍..ഹാ ഹാ..ജിമ്മിച്ചന്‍ വീടൂ നോക്കിവച്ചതും കമാന്‍ഡോകളെ ഏര്‍പ്പെടുത്തിയതും ഒക്കെ എന്തിനാന്നാ വിചാരിച്ചെ..? വിനുവേട്ടന്‍ കാലുളുക്കി ഇരിക്കയല്ലേ എന്തേലും ഒരു സഹായം വേണ്ടി വന്നാലോ എന്നു ഓര്‍ത്തല്ലേ..
BTW, പുസ്തകരൂപത്തില്‍ എത്രയും വേഗം കാണാന്‍ പറ്റുന്നത് സന്തോഷം തന്നെ..പക്ഷേ അതോടെ ഈ ബ്ലോഗിലെ സന്ദര്‍ശ്ശനം നിലയ്ക്കുമല്ലോ എന്നോര്‍ക്കുമ്പോ ഒരു വിഷമവുമുണ്ട്..വിനുവേട്ടന്‍ പറഞ്ഞ പൊലെ ഇവിടുത്തെ നിത്യസന്ദര്‍ശകരേയെല്ലം ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ തന്നെ അനുഭവപ്പെടുന്നു.
ചാര്ളിച്ചാ... കൊട് കൈ... ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയാള്‍ വളരെ കൃത്യമായി മനസ്സിലാക്കി.. അപ്പോ എല്ലാം പറഞ്ഞപോലെ... ഒത്താല്‍ നമുക്ക് ഡിസംബറില്‍ കാണാം... ജാഗ്രതൈ! (ബിരിയാണിച്ചായയുടെ കാര്യം മിണ്ടരുത്... ഒന്നു കുടിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല..)
ReplyDeleteപിന്നെ, ബ്ലോഗില്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടേ നമ്മള്‍ പുസ്തകം പ്രകാശനം ചെയ്യിക്കൂ... ഏത്?
ശ്രീക്കുട്ടാ... നിന്റെ പൂതി മനസ്സില്‍ വച്ചാല്‍ മതി... ഹിഹിഹി..
എഴുത്തേച്ചി... അപ്പോ നിങ്ങള് 'ഓന്റെ ആളാ' ല്ലേ.. (ചാര്ളിച്ചാ, നോട്ട് ദ പോയിന്റ്..)
സുകന്യാജി - ആ പറഞ്ഞ ഓപ'റേഷന്‍' മേടിക്കാന്‍ ചിലപ്പോ ഒരു സഹായം വേണ്ടി വരും... സമയമാവുമ്പോള്‍ കാലുമാറത്തില്ലല്ലോ അല്ലേ..
"ജിമ്മിച്ചന്‍ വീടൂ നോക്കിവച്ചതും കമാന്‍ഡോകളെ ഏര്‍പ്പെടുത്തിയതും ഒക്കെ എന്തിനാന്നാ വിചാരിച്ചെ..? വിനുവേട്ടന്‍ കാലുളുക്കി ഇരിക്കയല്ലേ എന്തേലും ഒരു സഹായം വേണ്ടി വന്നാലോ എന്നു ഓര്‍ത്തല്ലേ."
ReplyDeleteശ്ശൊ! എന്തൊരു ശുദ്ധാത്മാക്കള്‍. ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചു ;)
വികാര നിർഭരമായ നിമിഷങ്ങൾ!
ReplyDeleteഎത്ര വികാരഭരിതമായ നിമിഷങ്ങൾ!!!!
ReplyDeleteഈ ലക്കം എത്ര തവണ വായിച്ചാലും എന്റെ കണ്ണുകൾ നിറയും...
Delete