ഗെറിക്ക്, ഫാഡാ ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു. അദ്ദേഹത്തിന്റെ പാദപതനം കേട്ട് ചൂടുവെള്ളം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്ന ജീന്‍ സിന്‍ക്ലെയര്‍ തിരിഞ്ഞു നോക്കി.
"ഹലോ കമാന്‍ഡര്‍ ... താങ്കള്‍ ജാനറ്റിനെയാണോ അന്വേഷിക്കുന്നത്...?"
"അതേ... അവളെ ഇപ്പോള്‍ കാണാന്‍ സാധിക്കുമോ...?"
"ഞാനിപ്പോള്‍ കണ്ടപ്പോഴും നല്ല തിരക്കിലായിരുന്നു അവള്‍ ... കപ്പലിലെ ഒരു നാവികന്‍ ഡൈനിംഗ് റൂമിലെ മേശമേല്‍ കിടക്കുന്നുണ്ട്... അയാളുടെ ഒടിഞ്ഞ കൈ നോക്കുകയാണവള്‍ ..."
"മറ്റുള്ളവരോ...?"
"അധികം പേരും ഉറക്കത്തിലാണ്... ഈ വീട്ടിലെ സകല കട്ടിലുകളും നിറഞ്ഞു. അവര്‍ ചൂടു വെള്ളത്തിന്റെ പാത്രം എടുത്തിട്ട് പറഞ്ഞു. "സോറി, കമാന്‍ഡര്‍ ... അല്‍പ്പം തിരക്കിലാണ്... ജാനറ്റ് ഇതും കാത്ത് നില്‍ക്കുകയാണ്..."
"ക്യാപ്റ്റന്‍ ബെര്‍ഗര്‍ എവിടെയാണ്...?" അവര്‍ക്ക് കതക് തുറന്നുകൊടുത്തിട്ട് അദ്ദേഹം ചോദിച്ചു.
"മുകളിലത്തെ നിലയില്‍ വലത് വശത്ത് ഒന്നാമത്തെ മുറി..."
അവര്‍ വേഗം നടന്നു പോയി. ഗെറിക്ക് പടികള്‍ കയറി അവര്‍ പറഞ്ഞ മുറിയുടെ മുന്നില്‍ ഒന്ന് സംശയിച്ച് നിന്നു. പിന്നെ കതകില്‍ മുട്ടിയിട്ട് ഉള്ളിലേക്ക് കടന്നു.
ജോവാന്‍ സ്റ്റേമും ലീഡിംഗ് സീമാന്‍ പീറ്റേഴ്‌സണും കട്ടിലില്‍ അടുത്തടുത്തായി ഗാഢനിദ്രയിലാണ്ട് കിടക്കുന്നു. ജനാലക്കടുത്തുള്ള മേശയ്ക്കരികില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ബെര്‍ഗര്‍ ഇരിക്കുന്നു. മുന്നോട്ട് കുനിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ശിരസ്സ് മേശമേല്‍ മടക്കി വച്ചിട്ടുള്ള കൈകളില്‍ വിശ്രമിക്കുകയാണ്.
തൊട്ടരികിലായി ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ് ബുക്ക് തുറന്ന് കിടക്കുന്നു. ഗെറിക്ക് അദ്ദേഹത്തിനരികില്‍ ചെന്നുനിന്ന് അതില്‍ എഴുതിയിരിക്കുന്ന അവസാന ഭാഗം വായിച്ച ശേഷം തിരിഞ്ഞ് ശബ്ദമുണ്ടാക്കാതെ പതുക്കെ പുറത്തേക്ക് നടന്നു.
'ക്ലിക്ക്' ശബ്ദത്തോടെ വാതില്‍ അടഞ്ഞപ്പോള്‍ ബെര്‍ഗര്‍ ഞെട്ടിയുണര്‍ന്നു. തന്റെ വീങ്ങിയ കണ്‍പോളകള്‍ തുറന്ന് അദ്ദേഹം ചുറ്റിലും തുറിച്ചു നോക്കി.
"ആരാണത്...?" പരുക്കന്‍ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.
പക്ഷേ, ആരുമുണ്ടായിരുന്നില്ല അവിടെ. ആരും തന്നെ... അദ്ദേഹം തല വീണ്ടും മേശപ്പുറത്തേക്ക്, തന്റെ കൈകളുടെ മുകളിലേക്ക് ചായ്ച്ചു. ഗാഢ നിദ്രയിലേക്ക് നീങ്ങുവാന്‍ പിന്നെ അധിക താമസമുണ്ടായില്ല.
* * * * * * * * * * * * * * * * * * * * * * * * * * * * * *
തന്റെ പേഴ്‌സണല്‍ ഡയറിയില്‍ അതീവശ്രദ്ധയോടെ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുകയാണ് അഡ്‌മിറല്‍ റീവ്. അമിതമായി മദ്യപിച്ചതുകൊണ്ട് പേന കൈയില്‍ ഉറച്ച് നില്‍ക്കുന്നില്ല. പെട്ടെന്നാണ് വാതില്‍ തട്ടിത്തുറന്ന് ജാനറ്റ് അവിടെ എത്തിയത്. തൊട്ട് പിറകെ ജാഗോയും.
"പോളിനെ കണ്ടുവോ...?"
പേന താഴെ വച്ച് അദ്ദേഹം ഒരു മുഴുക്കുടിയനെ പോലെ അവളെ തുറിച്ചു നോക്കി.
"ഓ ... ഗെറിക്ക് അല്ലേ...? നീ എന്നു മുതലാണ് അദ്ദേഹത്തെ ഒന്നാം പേര് വിളിക്കുവാന്‍ തുടങ്ങിയത്...?" (മാനസികമായി വളരെ അടുപ്പമുള്ളര്‍ മാത്രമേ ഒന്നാം പേര് വിളിക്കാറുള്ളൂ)
അദ്ദേഹം അവളെ കളിയാക്കുകയായിരുന്നു. പക്ഷേ, അവള്‍ക്ക് പെട്ടെന്ന് ദ്വേഷ്യം വന്നു.
"അങ്കിള്‍ ... അദ്ദേഹം ഇവിടെ വന്നിരുന്നുവോ...?"
"അര മണിക്കൂര്‍ മുമ്പ് വന്നിരുന്നു... അല്ല... അതിനും മുമ്പാണെന്ന് തോന്നുന്നു... ഞങ്ങള്‍ ഒന്നിച്ചിരുന്ന് അല്‍പ്പം കഴിക്കുകയും ചെയ്തു... ആഹ്... പിന്നെ, നിനക്കായി എന്തോ ഒരു സമ്മാനം തരുവാനുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു..."
"എന്താണത്...?" അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
"അതൊരു രഹസ്യമാണെന്നാണ് പറഞ്ഞത്... എന്ത് തന്നെ ആയാലും ശരി, അത് നിന്റെ ബെഡ്‌റൂമില്‍ കാണുമെന്നാണ് എനിക്ക് തോന്നുന്നത്..."
അവള്‍ തന്റെ ബെഡ്‌റൂമിലേക്കോടി ചെന്ന് വാതില്‍ തുറന്നു. അവിടെയുണ്ടായിരുന്നു അത്... അവളുടെ തലയിണയില്‍ ഭംഗിയായി അലങ്കരിച്ചു വച്ചിട്ടുണ്ടായിരുന്നു ആ സമ്മാനം. ഗെറിക്കിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ Knight's Cross with Oak Leaves ബാഡ്‌ജ്. ഒരു വിഡ്ഢിയെപ്പോലെ ഒരു നിമിഷം അവള്‍ അതിലേക്ക് മിഴിച്ചുനോക്കി നിന്നു. പിന്നെ അതുമെടുത്ത് തിരിഞ്ഞോടി.
"ക്യാരി അങ്കിള്‍ ..." വിതുമ്പിക്കൊണ്ട് അവള്‍ അത് അദ്ദേഹത്തെ കാണിച്ചു.
റീവ് തല കുലുക്കി. "ഇപ്പോഴെനിക്ക് മനസ്സിലായി... പോകുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു, നിന്നോട് പറയണമെന്ന്... തീര്‍ച്ചയായും നീ ആ സമ്മാനത്തിന് അര്‍ഹയാണെന്ന്..."
കതകില്‍ മുട്ടിയിട്ട് മര്‍ഡോക്ക് പ്രവേശിച്ചു. "ആഹ്... അഡ്‌മിറല്‍ ഇവിടെയുണ്ടായിരുന്നോ...?"
"എന്താണ് മര്‍ഡോക്ക്...?"
"ഏയ്... ഒരു ചെറിയ പ്രശ്നം ... കാട്രീന ഹാര്‍ബറില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു..."
"ഓ... അത്രയേ ഉള്ളോ...? സാരമില്ല... ഞാനത് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്..."
ജാനറ്റ് കതക് തുറന്ന് പുറത്തേക്കോടി.
ജാഗോ മേശക്കരികില്‍ വന്ന് റീവിനോട് ചോദിച്ചു. "മലേയ്‌ഗില്‍ അറിയിക്കുന്നില്ലേ...? മിന്‍ചില്‍ എത്തുമ്പോഴേക്കും അവര്‍ അദ്ദേഹത്തെ പിടികൂടിക്കൊള്ളും..."
"രക്ഷയില്ല ഹാരീ... ഞാന്‍ അവസാനമായി മറേയോട് സംസാരിച്ചതില്‍ പിന്നെ റേഡിയോ വര്‍ക്ക് ചെയ്യുന്നില്ല... വാല്‍വ് പോയതാണെന്ന് തോന്നുന്നു... എന്റെ കൈയില്‍ സ്പെയര്‍ ഒട്ടില്ല താനും. നാളെ അവര്‍ വരുന്നത് വരെ കാത്തിരിക്കുക എന്നതല്ലാതെ വേറെയൊന്നും ചെയ്യാനില്ല നമുക്ക്..."
ജാഗോ, നീണ്ട, വളരെ നീണ്ട ഒരു നെടുവീര്‍പ്പിട്ടു. പിന്നെ പുറത്തേക്ക് നടന്നു.
"ആ കുപ്പിയില്‍ ഇനി സ്കോച്ച് ബാക്കിയുണ്ടോ ക്യാരി റീവ്...?" മര്‍ഡോക്ക് നിര്‍വികാരനായി ചോദിച്ചു.
"ഒരു കുപ്പി കൂടി അലമാരയില്‍ ഇരിക്കുന്നുണ്ടായിരുന്നല്ലോ... താങ്കള്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് ഞാനത്..."
"എങ്കില്‍ അതവിടെ ഇരിക്കട്ടെ... ഞാന്‍ കുറച്ച് കഴിഞ്ഞ് വരാം... എന്റെ കൂട്ടുകാരെയൊക്കെ ഒന്ന് കണ്ടിട്ട് വരാം..."
അദ്ദേഹം പുറത്തേക്ക് നടന്നു. റീവ് അല്‍പ്പം കൂടി വിസ്ക്കി നുകര്‍ന്നിട്ട് പേന കൈയിലെടുത്തു.
".... സര്‍വ്വവസ്തുക്കളുടെയും മഹത്തായ രഹസ്യം ഞാനിതില്‍ ദര്‍ശിക്കുന്നു... സ്വന്തം ജീവന്‍ തന്നെ അപകടപ്പെടുത്തിയും മറ്റുള്ളവരെ രക്ഷിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസന... ധീരത ഒരിക്കലും അപ്രസക്തമാകുന്നില്ല... ഇത്രയും കാലത്തെ എന്റെ ജീവിതത്തിനിടയില്‍ ആ ധീരത ഇത്രയേറെ രംഗത്ത് വന്ന് കണ്ടത് ഡോയ്‌ഷ്‌ലാന്റിന്റെ കാര്യത്തിലാണ്... ഇതുവരെ അറിയപ്പെട്ടിട്ടുള്ള എല്ലാ യുദ്ധചരിത്രങ്ങളിലും കാണപ്പെടാത്ത ഒരു പ്രത്യേകത ഞാനിതില്‍ കാണുന്നു. സമരത്തിന്റെ ഇരുഭാഗങ്ങളിലുമുള്ളവര്‍ സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഒരൊറ്റ വരിയില്‍ അണിനിരക്കുന്നു... സമുദ്രം എന്ന അനാദിയും അനശ്വരവുമായ എതിരാളിയുടെ പിടിയില്‍ നിന്നും ഒരു കൂട്ടം മനുഷ്യ ജീവികളെ രക്ഷിക്കുവാനുള്ള പരിശ്രമത്തില്‍ ... യുദ്ധങ്ങളുടെ നിരര്‍ത്ഥകത ഒരു ദു:ഖപര്യവസായിയായി ഇത്രയും വ്യക്തമായി വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല... എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോള്‍ ഒരു പഴങ്കഥ പോലെ... മര്‍ഡോക്കും ഹാരി ജാഗോയും ഗെറിക്കും ... കടലിനെതിരെയുള്ള പോരാട്ടത്തില്‍ ഇത്തവണയും അവര്‍ വിജയിച്ചു... പക്ഷേ, എല്ലാത്തിന്റെയും അവസാനം ... ഈ യുദ്ധം കൊണ്ട് എന്ത് നേട്ടമാണുണ്ടാകുക... ഈ യുദ്ധം കൊണ്ട് നമുക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്...?"
അദ്ദേഹം തളര്‍ന്നിരുന്നു. മറ്റെന്നത്തേക്കാളുമേറെ അദ്ദേഹം തളര്‍ന്നിരുന്നു. ഉള്ളില്‍ കടക്കുവാനുള്ള വാശിയിലെന്ന പോലെ കാറ്റ് ജനാലയില്‍ ആഞ്ഞടിച്ചു. എങ്കിലും അദ്ദേഹത്തെ സ്പര്‍ശിക്കാന്‍ അതിനായില്ല. കൈ മടക്കി മേശമേല്‍ വച്ച് തലയിണയാക്കി അദ്ദേഹം ശിരസ്സ് ചായ്ച്ചു. ഒട്ടും താമസിയാതെ അദ്ദേഹം ഗാഢനിദ്രയിലേക്ക് വഴുതിവീണു. ഡയറിയുടെ താളുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന ആ വിരലുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പേന അപ്പോഴും സുരക്ഷിതമായിരുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
(സ്റ്റോം വാണിംഗ് ഇവിടെ അവസാനിക്കുന്നു)

ഒന്നര വര്‍ഷം മുമ്പ് തുടങ്ങി വച്ച ഈ യജ്ഞം ഇവിടെ അവസാനിക്കുകയാണ്... 80 ലക്കങ്ങളിലായുള്ള ഈ പ്രയാണത്തിനിടയില്‍ കുറേ നല്ല സുഹൃത്തുക്കളെ ലഭിച്ചു എന്നതാണ് എനിക്ക് ആഹ്ലാദമേകുന്ന വസ്തുത. ആദ്യാവസാനം ഇതോടൊപ്പം സഞ്ചരിച്ച ശ്രീ, ജിമ്മി, പിന്നീടൊപ്പം ചേര്‍ന്ന ബിലാത്തിപ്പട്ടണം, ചാര്‍ളി, സുകന്യാജി, എഴുത്തുകാരിചേച്ചി, ലേഖ, ഏച്‌മു കുട്ടി, രമേശ് അരൂര്‍, ജോയ് പാലക്കല്‍, പിന്നെ പലപ്പോഴായി മുഖം കാണിച്ച് പോയ മറ്റ് സുഹൃത്തുക്കള്‍ ... എല്ലാവര്‍ക്കും ഈ അവസരത്തില്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ReplyDeleteനോവല്‍ ഇവിടെ അവസാനിച്ചുവെങ്കിലും ഈ സൗഹൃദം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. അടുത്ത പ്രോജക്റ്റ് കണ്ടെത്തുന്നത് വരെ തൃശൂര്‍ വിശേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് തല്‍ക്കാലം ഉദ്ദേശ്യം. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി...
“സര്‍വ്വവസ്തുക്കളുടെയും മഹത്തായ രഹസ്യം ഞാനിതില്‍ ദര്‍ശിക്കുന്നു...“ എൺപത് ലക്കങ്ങളീലൂടെ വിനുവേട്ടൻ ആത്മാർത്ഥമായി നടത്തിയ ഈ യജ്ഞം വമ്പിച്ചൊരു വിജയമാക്കിതീർത്തതിൽ അഭിനന്ദനങ്ങൾ... ഒപ്പം.. മലയാള ഭാഷ വിവർത്തനഗ്രന്ഥങ്ങളിൽ ഒരു മികച്ച പുസ്തകം വിനുവേട്ടനാൽ രചിക്കപ്പെട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നൂ..
ReplyDeleteഅവസാനം...
ReplyDeleteഅങ്ങനെ നമ്മുടെ ആ സാഹസിക യാത്ര ഇവിടെ അവസാനിയ്ക്കുന്നു, അല്ലേ വിനുവേട്ടാ... ഗെറിക്ക് വീണ്ടും നമ്മുടെ പ്രതീക്ഷകളെ കടത്തിവെട്ടി എന്നു തന്നെ പറയാം.
ഈ ക്നോവല്‍ ഇവിടെ അവസാനിയ്ക്കുന്നുവെങ്കിലും ഈ കഥയും അതിലെ കഥാപാത്രങ്ങളും ഒരിയ്ക്കലും മനസ്സില്‍ നിന്നും മാഞ്ഞു പോകില്ല എന്നു നിസ്സംശയം പറയാം. ഗെറിക്കും റിക്ടറും ലോട്ടെയും ജാനറ്റും ബെര്‍ഗറും റീവും എല്ലാം എന്നെന്നും നമ്മുടെയെല്ലാം മനസ്സില്‍ അതേപോലെ തന്നെ നിലനില്‍ക്കുക തന്നെ ചെയ്യും. അതിനുള്ള അവസരമൊരുക്കിയ ജാക്ക് ഹിഗ്ഗിന്‍സിനും ഈ നോവല്‍ നമ്മുടെ ബൂലോകത്തെത്തിച്ച വിനുവേട്ടനും ഒരായിരം നന്ദി.
പിന്നെ, വിനുവേട്ടന്‍ പറഞ്ഞതു പോലെ അപൂര്‍വ്വമായി മാത്രം ബൂലോകത്ത് കണ്ടു വരുന്ന സൌഹൃദ കൂട്ടായ്മയും ഈ നോവല്‍ കാരണം നമുക്ക് ലഭിച്ചു എന്നതാണ് മറ്റൊരു നേട്ടം. ഒരിയ്ക്കല്‍ പോലും നേരില്‍ കാണാതെ തന്നെ ഈ സഹയാത്രികരെ വളരെ അടുത്ത സുഹൃത്തുക്കളാക്കി തന്ന വിനുവേട്ടന് ഒരിയ്ക്കല്‍ കൂടി നന്ദി പറയുന്നു.
ഈ ബൂലോക സൌഹൃദം എന്നെന്നും നിലനില്‍ക്കട്ടെ. എല്ലാവര്‍ക്കും ആശംസകള്‍!
ഗംഭീരമായൊരു ഉദ്യമത്തിന്റെ പരിസമാപ്തിയിൽ,
ReplyDeleteവിനുവേട്ടന് അഭിനന്ദനങ്ങൾ!!
ഇനി ഇത് പുസ്തകമാക്കണം....
വിനുവേട്ടാ തുടക്കം മുതൽ ഒടുക്കം വരെ കൂടെയുണ്ടായിരുന്നു പലപ്പോഴും കമന്റാറില്ലെങ്കിലും
ReplyDeleteവലിയ ഒരു ഉദ്യമം ഇനിയും പ്രതീക്ഷിക്കുന്നു
ഇത്തിരി തിരക്കില്‍ ആയിരുന്നു.
ReplyDeleteഅവസാന ലക്കം വായിച്ചു.
ഇനി ബുധനാഴ്ച തോറും എന്തിനായി കാത്തിരിക്കും ദൈവമേ..
വിനുവേട്ടാ ഒത്തിരി ഒത്തിരി നന്ദി..
ഒപ്പം സ്റ്റോംവാണിംഗ് വഴി പരിചയപ്പെട്ട എല്ലാ സഹൃദയര്‍ക്കും..
വിനുവേട്ടാ ഈ കമന്റു ബോക്സ് കുറേ നാള്‍ കൂടീ തുറന്നു വയ്ക്കണേ..വിശേഷങ്ങള്‍ പങ്കിടാന്....
(ത്രിശ്ശൂര്‍വിശേഷം അവിടെ തന്നെ ഉണ്ടാവും..എങ്കിലും ഇതിനോടൊരു പ്രത്യേകസ്നേഹം.)
ഒരു യാത്ര അവസാനിക്കുന്നു. അഭിനന്ദിക്കപ്പെടേണ്ട ഒരു യജ്ഞം തന്നെയാണിതു്. തുടക്കം മുതൽ മുടങ്ങാതെ വായിച്ചിരുന്നതാണ് (ഇടക്കു കുറച്ചു നാൾ അതിനു കഴിഞ്ഞില്ല്ലെങ്കിലും). ഇനി നമുക്കിതൊരു പുസ്തകമാക്കണ്ടേ, വേണം.
ReplyDeleteകൂടുതൽ കൂടുതൽ തൃശ്ശൂർ വിശേഷങ്ങളാവട്ടെ ഇനി.
(സ്റ്റോം വാണിംഗ് ഇവിടെ അവസാനിക്കുന്നു)
ReplyDeleteലോട്ടയുടെയും റിക്ടറിന്റെയും വിടവാങ്ങലിന് ശേഷം മനസ്സില്‍ തട്ടിയ ഒരു അധ്യായം..
ശ്രീ പറഞ്ഞതുപോലെ, ഈ സംഭവകഥയും ഇതിലെ കഥാപാത്രങ്ങളും വല്ലാതെ മനസ്സില്‍ കുടിയേറിയിരിക്കുന്നു.. അതുകൊണ്ടുതന്നെയാവണം, ഇപ്പോള്‍ ഒരു ശൂന്യത അനുഭവപ്പെടുന്നതും..
അറിയാത്ത, കാണാത്ത ഒരുപിടി നല്ല സൌഹൃദങ്ങളെ നേടിത്തന്നതിനും മനോഹരമായ ഈ നോവല്‍ പരിചയപ്പെടുത്തിയതിനും വിനുവേട്ടനോട് ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു...
ചാര്‍ളിച്ചന്റെ കൂടെ ഞാനും ചേരുന്നു; ഇടയ്ക്ക് ഇവിടെ വന്ന് വിശേഷങ്ങളറിയാന്‍ ഈ കമന്റ്പെട്ടി ഇത്തിരി നാളുകള്‍ കൂടെ തുറന്നുവയ്ക്കണേ..
ഇത്തിരി വേദനയോടെ, ഒത്തിരി സ്നേഹത്തോടെ...
ലോട്ടെയുടെയും റിക്ടറുടെയും ദുരന്തത്തോടെ ഇവിടെ വരുവാനേ വിഷമമായിരുന്നു. എങ്കിലും ഒരു പ്രതീക്ഷയുണ്ടായിരുന്നു അവസാനം എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്. ഗെറിക്ക് രക്ഷപെട്ടു എന്നത് മാത്രമാണ് ആശ്വാസം നല്‍കുന്ന കാര്യം.
ReplyDeleteയുദ്ധങ്ങളുടെ അര്‍ത്ഥശൂന്യത മനോഹരമായി വരച്ചു കാട്ടിയ ജാക്ക് ഹിഗ്ഗിന്‍സിനും അത് ഞങ്ങളിലേക്കെത്തിച്ച വിനുവേട്ടനും ഒരായിരം നന്ദി. നോവല്‍ അവസാനിച്ചെങ്കിലും സൗഹൃദത്തിന്റെ ഊഷ്മളത തേടി ഈ കമന്റ് ബോക്സില്‍ ഞാന്‍ വീണ്ടും വരും. എല്ലാവര്‍ക്കും ആശംസകള്‍.
ഇത് അവസാനിച്ചുവെന്നോ? അതിമനോഹരമായ വിവര്‍ത്തനം ഇനി ആസ്വദിക്കാനാവില്ലെന്നോ? ആകെ ഒരു ഉന്മേഷക്കുറവ്. സൌമ്യയെന്ന പെണ്‍കുട്ടി അതിക്രൂരമായി ആക്രമിക്കപ്പെട്ട് മരണമടഞ്ഞതിന്റെവിഷമത്തില്‍ ഇരിക്കുന്ന സമയത്താണ് ഇത് വായിച്ചത്. census ക്ലാസ്സ് മൂന്ന് ദിവസം, പിന്നെ തിരുവനന്തപുരത്ത് ചെക്ക് അപ്പ് എല്ലാം കഴിഞ്ഞ് ഇന്നേ ഓഫീസില്‍ വന്നുള്ളൂ.
ReplyDeleteബിലാത്തിപട്ടണം, എഴുത്തുകാരി ചേച്ചി പറഞ്ഞപോലെ ഇതൊരു യജ്ഞം തന്നെ.
ശ്രീ പറഞ്ഞപോലെതന്നെയാണ് വിനുവേട്ടന്റെ ഈ സംരംഭത്തെ കുറിച്ച് എല്ലാ സുഹൃത്തുക്കള്‍ക്കും പറയാനുള്ളത്.
ചാര്‍ളി പറഞ്ഞപോലെ ഇതിനോടിത്തിരി സ്നേഹം..
ജിമ്മി പറഞ്ഞപോലെ അറിയാത്ത കാണാത്ത സൌഹൃദത്തിനും നന്ദി വിനുവേട്ടാ.
ലേഖ, നമുക്കിവിടെ വീണ്ടും വീണ്ടും വരാം.
തിരുവനന്തപുരത്ത് ചെക്കപ്പ് - എന്താ സംഭവം സുകന്യേച്ചീ?
ReplyDeleteശ്രീ ... അതേ... ഈ യാത്ര ഇവിടെ അവസാനിക്കുന്നു... ഗെറിക്കിനെ രക്ഷപെടാന്‍ അനുവദിക്കുകയായിരുന്നു റീവും മര്‍ഡോക്കും കൂടി... അവരുടെ നല്ല മനസ്സുകള്‍ക്ക് മുന്നില്‍ പ്രണാമം...
ReplyDeleteജയന്‍ ഡോക്ടര്‍ ... നന്ദി.. പുസ്തകം ആക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ടെന്നാണ് തോന്നുന്നത്... വിവര്‍ത്തനമായതുകൊണ്ട് കോപ്പി റൈറ്റ് പ്രശ്നങ്ങള്‍ ഓക്കെയുണ്ടാകുമെന്ന് തോന്നുന്നു... വിശദവിവരങ്ങള്‍ അറിയില്ല...
ജമാല്‍ ... അത് ശരി... മുടങ്ങാതെ വായിക്കുന്നുണ്ടായിരുന്നുവല്ലേ...
ചാര്‍ളി ... ഇത് തീര്‍ന്നതോടെ എനിക്കും ഉണ്ട് വിഷമം... നിങ്ങളെല്ലാവരുമായി സൗഹൃദം നിലനിര്‍ത്തുവാന്‍ ഇതൊരു നല്ല ഉപാധിയായിരുന്നു... കമന്റ് ബോക്സ് തീര്‍ച്ചയായും ഉണ്ടാകും ഇവിടെ... എല്ലാവര്‍ക്കും എപ്പോഴും സ്വാഗതം... എന്ത് വിശേഷങ്ങള്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും ഇവിടെ പങ്ക് വയ്ക്കാം...
എഴുത്തുകാരിചേച്ചി... പുസ്തമാക്കുന്നതിലെ നൂലാമാലകള്‍ ഞാന്‍ നേരത്തെ പറഞ്ഞല്ലോ... നോക്കാം...
ജിമ്മി... റിക്ടറും ലോട്ടെയും നീറുന്നൊരോര്‍മ്മയായി എന്നെന്നും നില്‍ക്കട്ടെ നമ്മളില്‍ ഓരോരുത്തരുടെയും ഉള്ളില്‍... സംഭവകഥ ആയിപ്പോയില്ലേ...
ലേഖ... യുദ്ധങ്ങളുടെ അര്‍ത്ഥശൂന്യത... അത് തന്നെയാണ് ഈ നോവലിലെ ഏറ്റവും വലിയ സന്ദേശം...
സുകന്യാജി... സൗമ്യയുടെ ദുരന്തം ഹൃദയമുള്ള എല്ലാവരെയും വേട്ടയാടുന്നു... ഈ നോവലില്‍ ഒരിടത്ത് പറയുന്നത് പോലെ, ഇത്രയും ദൂരം താണ്ടി ജന്മദേശത്തിന് തൊട്ടടുത്ത് വരെ എത്തിയതായിരുന്നു... എന്നിട്ട്...
ജിമ്മി ചോദിച്ചത് പോലെ, എന്താണ് സംഭവം? ഇവിടെ പങ്ക് വയ്ക്കുന്നതില്‍ വിരോധമില്ലെങ്കില്‍ എഴുതുമല്ലോ...
നോവലിനോട് എല്ലാ തരത്തിലും നീതി പുലർത്തി മനോഹരമായി വിവർത്തനം ചെയ്തു. വിനുവേട്ടന് ഒത്തിരി അഭിനന്ദനങ്ങൾ.വലിയ സാങ്കേതിക നൂലാമാലകൾ വരികയില്ലെങ്കിൽ
ReplyDeleteഇത് പുസ്തകമാക്കണം. പ്രിന്റ് ഔട്ട് ഒന്നിച്ച് വായിയ്ക്കുമ്പോൾ വലിയ കടലാസ്സിന്റെ അസൌകര്യം തോന്നും.
സൌഹൃദം ഒരിയ്ക്കലും മുറിഞ്ഞുപോവുകയില്ല എന്ന ഉറപ്പോടെ.......
അഭിനന്ദനങ്ങളും പിന്നെ ഒരു വായനക്കാരി എന്ന നിലയിൽ ഒത്തിരി നന്ദിയും.......
സ്റ്റോം വാണിംഗ് തീര്‍ന്നു..?
ReplyDeleteവിശ്വസിക്കാനാവുന്നില്ല...പതിവു പോലെ വീണ്ടുമൊരു ബുധനാഴ്ച....
ഇല്ല പുതിയ അധ്യായം ഇനിയില്ല..ശ്ശോ.
ആരേലും ഉണ്ടോ ഇവിടെ ?
പതിവുകാര്‍ എവിടെ ?
ജിമ്മിച്ചാ , ശ്രീ, ബിലാത്തീ,ഡൊക്ടറേ മറ്റു കൂട്ടുകാരേ...ഓടി വാ.
വന്ന് എന്തേലും ഒന്ന് കമന്റീട്ടു പോ..
ഇവിടൊക്കെ തന്നെ ഉണ്ട് ചാര്‍ളിച്ചായാ...
ReplyDeleteഭാഗം വച്ചു പിരിഞ്ഞു പോയാലും പഴയ തറവാട്ടു വീടിനെ അങ്ങനെ അങ്ങു മറക്കാനൊക്കുമോ? ഏതാണ്ട് അതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. നോവല്‍ കഴിഞ്ഞിട്ടും ഈ ചുറ്റുവട്ടത്തൊക്കെ ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ട്.
സ്റ്റോം വാണിങ്ങ് ബൂലോകത്തെ വേറിട്ട ഒരു കാല്‍വയ്പ്പായിരുന്നു. ബഹളങ്ങളോ കുറ്റപ്പെടുത്തലുകളോ ഇല്ലാത്ത, പാര വയ്പുകളോ പരാതികളോ ഇല്ലാത്ത, സ്നേഹിയ്ക്കാനും പരസ്പരം ബഹുമാനിയ്ക്കാനും മാത്രമിഷ്ടപ്പെടുന്ന ഒരു പറ്റം ബൂലോകരെ ഒരുമിപ്പിയ്ക്കാന്‍ സഹായിച്ച ഒരു പുതിയ കാല്‍വയ്പ്.
ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ ഇവിടേയ്ക്ക് കടന്നു വരുമ്പോള്‍ സ്വന്തം തറവാട്ടിലേയ്ക്ക് കയറിച്ചെല്ലുന്ന ഒരു സുഖവും സ്വാതന്ത്ര്യവും ഫീല്‍ ചെയ്തിരുന്നു. നേരിലറിയില്ലെങ്കിലും പരസ്പരം നന്നായറിയുന്ന, സമാന ചിന്താഗതിക്കാരായ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ നമ്മുടെ കൂടെയുള്ള ഒരു... ഒരു സുഖം. നമ്മള്‍ പറയാനുദ്ദേശിച്ചത് കമന്റായി പറഞ്ഞിട്ടു പോയവരെ കാണുമ്പോഴുള്ള ഒരു ആശ്ചര്യവും സന്തോഷവുമൊക്കെ എങ്ങനെയാണ് പറഞ്ഞു തീര്‍ക്കുക?
എവിടെ നിന്നെല്ലാമോ വന്ന് ഏതൊക്കെയോ സ്റ്റേഷനുകളില്‍ നിന്നും കയറി, ഒരു തീവണ്ടിയാത്രയില്‍ ഒരുമിച്ചു കൂടി കുറേ നേരം സൌഹൃദവും സ്നേഹവും പങ്കു വച്ച് അവസാനം ആ സുഖകരമായ ഓര്‍മ്മകള്‍ പങ്കിട്ടെടുത്ത് പലവഴികളില്‍ പിരിഞ്ഞു പോകുന്ന യാത്രക്കാരെപ്പോലെ ഇവിടെ നമ്മളെ, സ്റ്റോം വാണിങ്ങിന്റെ വായനക്കാരെ ഒരുമിപ്പിച്ച വിനുവേട്ടന് വീണ്ടുമൊരിയ്ക്കല്‍ കൂടി സ്നേഹം നിറഞ്ഞ ഒരുപാടു നന്ദി.
മുന്‍പ് തീരുമാനിച്ചിരുന്നതു പോലെ തന്നെ കുറച്ച് കഷ്ടപ്പെട്ടിട്ടായാലും ഈ വിവര്‍ത്തനം പുസ്തകമാക്കുക തന്നെ വേണം, വിനുവേട്ടാ.
ഇന്ന് ബുധനാഴ്ചയല്ലേ... ഡോയ്ഷ് ലാന്റിന്റെ ഡെക്കില്‍ കയറി ആഴക്കടലിലേക്ക് ഒന്നു കണ്ണോടിക്കാം, ലോട്ടയെക്കുറിച്ച് ഓര്‍ത്ത് ഇത്തിരി നേരം ചിലവഴിക്കാം എന്നൊക്കെ കരുതി വന്നതാണ്.. അപ്പോളല്ലേ ഇവിടെ ചില ആളനക്കം കണ്ടത്.. ചാര്‍ളിച്ചാ - ഞാനിവിടെയൊക്കെത്തന്നെ ഉണ്ടേ.. വിട്ടുപോകാന്‍ മനസ് അനുവദിക്കുന്നില്ല.. ശ്രീക്കുട്ടാ - ഇത് വായിച്ച് ഞാന്‍ കോരിത്തരിച്ചു.. വിനുവേട്ടനോട് ഒരു അഭ്യര്‍ത്ഥന... ഇനിയുള്ള കമന്റുകള്‍ രേഖപ്പെടുത്താന്‍ മാത്രമായി ഒരു പ്രത്യേക അധ്യായം പോസ്റ്റ് ചെയ്യണം..
ReplyDeleteകമന്റ്സിന്റെ എണ്ണമല്ല, കമന്റ്സ് ഇടുന്നവരുടെ ഇടയിൽ വളർന്നു വന്ന ആ അടുപ്പം , കൂട്ടായ്മ….അതാണ് സ്റ്റോം വാണിങ്ങിന്റെ വിജയം….
ReplyDeleteഎഴുത്തിലുടനീളം വിനുവേട്ടൻ കാണിച്ച ആത്മാർഥത,.. അതു നല്കിയ വായനാസുഖം.. അതിൽ ലയിച്ച് വായനക്കാർ ഒരോരുത്തരും തങ്ങളുടെ അഭിരുചിക്കനുസരിച്ച് അവരറിയാതെതന്നെ സ്വയം കഥാപാത്രങ്ങളായി മാറുകയായിരുന്നു….
Symapthy-ഇൽ നിന്നും തുടങ്ങി Empathy ആയി ക്രമേണ ‘ഗംഗ’, ‘നാഗവല്ലി’ ആയി മാറിയതുപോലെ…..
തീർച്ചയായും ഇതു പുസ്തകം ആക്കണം വിനുവേട്ടാ…..
വീണ്ടും ഒരു ബുധനാഴ്ച... പോസ്റ്റ് ചെയ്യാന്‍ പുതിയ അദ്ധ്യായം ഇല്ലല്ലോ എന്നോര്‍ത്തപ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ട പ്രതീതി... ശ്രീയും ചാര്‍ളിയും ഒക്കെ ഇടയ്ക്കിടെ എത്തിനോക്കിപ്പോകുന്നത് ലൈവ് ട്രാഫിക്ക് ഫീഡ് വഴി ഞാന്‍ അറിയുന്നുണ്ടായിരുന്നു... സ്റ്റോം വാണിങ്ങിനോടുള്ള നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിന് ഞാന്‍ എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക...! ഒരിക്കല്‍ക്കൂടി ഇവിടെ വന്ന് എല്ലാവരെയും തൊട്ടുണര്‍ത്തിയ ചാര്‍ളിക്ക് നന്ദി...
ReplyDeleteശ്രീയുടെ കമന്റ് പലവട്ടം വായിച്ചു... ഹൃദയത്തില്‍ നിന്ന് ഉത്ഭവം കൊണ്ട ആ വരികള്‍ സ്റ്റോം വാണിങ്ങിന്റെ എല്ലാ വായനക്കാരെയും വികാരഭരിതരാക്കിയിട്ടുണ്ടാകും എന്നത് തീര്‍ച്ചയാണ്... ഈ നല്ല വാക്കുകള്‍ക്ക് ഒരുപാടൊരുപാട് നന്ദി ശ്രീ...
ജിമ്മിയുടെ അഭ്യര്‍ത്ഥന... ഈ സൗഹൃദം തുടരുന്നതിനായി അടുത്ത് തന്നെ ഇവിടെ ഒരു പോസ്റ്റ് ഇടുന്നതിനെക്കുറിച്ച്.... അതൊരു നല്ല ആശയമാണല്ലോ... ചിലത് മനസ്സില്‍ കണ്ടിട്ടുണ്ട്... ഉടന്‍ തന്നെ പ്രതീക്ഷിക്കാം ...
കൊല്ലേരീ... ആ കഥാപാത്രങ്ങളൊക്കെ എന്നുമെന്നും ഈ തറവാട്ടില്‍ മുഖം കാണിച്ച് വിശേഷങ്ങള്‍ പറയുവാന്‍ വന്നു പോകുമെന്ന് കരുതാം ...
വീണ്ടും ... ഈ സ്നേഹത്തിന് നന്ദി ... വീണ്ടും വരിക എല്ലാവരും...
എന്‍റെ Husband മൂന്ന് കൊല്ലം മുന്‍പ് ബൈപാസ് കഴിഞ്ഞ ആളാണ്. വര്‍ഷാവര്‍ഷം ഉള്ള ചെക്ക് അപ്പ് ശ്രീ ചിത്രയില്‍.
ReplyDeleteപിന്നെ ജിമ്മി പറഞ്ഞ കാര്യം ഞാനും പറയണമെന്ന് കരുതിയതാണ്. ഇവിടെ ഇനിയും നമുക്ക് കാണണം. പിന്നെ നമ്മള്‍ക്ക് വേണ്ടി നമ്മുടെ ശ്രീ നല്ല ശ്രീയോടെ ബൂലോകത്തെ വിനുവേട്ടന്റെ വേറിട്ട കാല്‍വെപ്പിനെകുറിച്ചും, വായനക്കാരെ സൌഹൃദത്തില്‍ കൊണ്ടുവന്നതും ഒക്കെ പറഞ്ഞുകഴിഞ്ഞു.
ഇനി പുസ്തകം ആക്കുക വഴി ഏറ്റവും സന്തോഷിക്കുകയും നമ്മള്‍ തന്നെ.
സ്റ്റോം വാണിങ്ങിന്റെ പുതിയ അദ്ധ്യായങ്ങളില്ലാതെ ഒരു ബുധനാഴ്ച കൂടി വന്നെത്തി...
ReplyDeleteഅതേ... ഒരു ബുധനാഴ്ച കൂടെ കടന്നുപോവുന്നു... പ്രത്യേക അധ്യായം പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞുപോയ വിനുവേട്ടനെ കാണാനില്ലല്ലോ...
ReplyDeleteഇവിടെ എല്ലാവര്‍ക്കും സുഖം തന്നെയല്ലേ?
@ജിമ്മി - കുട്ടപ്പചരിതം യാത്രാമൊഴി പറഞ്ഞതെന്തിന്? ഏപ്രില്‍ ഒന്നാം തിയ്യതി ഒന്നും അല്ലല്ലോ ഇന്ന് എന്നാണു ഓര്‍ത്തത്.
ReplyDeleteവിനുവേട്ടാ ജിമ്മിക്കെന്തു പറ്റി ?
ശ്രീ... അതേ, വീണ്ടും ഒരു ബുധനാഴ്ച കൂടി...
ReplyDeleteജിമ്മി... പ്രത്യേക അദ്ധ്യായം ഒന്നുമായിട്ടില്ല...
സുകന്യാജി... ഞാനും അതിന്റെ ഷോക്കില്‍ ഇരിക്കുകയാണ്. സുകന്യാജിയുടെ ചോദ്യത്തിനുള്ള ഉത്തരം ജിമ്മി തന്നെ പറയുമെന്ന് നമുക്ക് പ്രത്യാശിക്കാം... ഞാന്‍ പറഞ്ഞുനോക്കി... രക്ഷയില്ല... ഇനി എഴുതില്ല എന്ന വാശിയിലാണ്...
ജിമ്മിച്ചന്‍ യാത്രമൊഴി പറഞ്ഞെന്നോ..
ReplyDeleteഎപ്പോ..?
അയ്യോ ജിമ്മിച്ചാ പോവല്ലേ..
വിനുവേട്ടാ ഒരു കൂട്ടുകൃഷി ബോഗ്ഗ് തുടങ്ങ്..
എല്ലാവര്‍ക്കും ചുമ്മാ ഓരൊന്നു പോസ്റ്റാല്ലോ
ചുമ്മാ വളിപ്പുകളെങ്കിലും..
nanmakal
ReplyDelete''ഈ യുദ്ധം കൊണ്ട് എന്ത് നേട്ടമാണുണ്ടാകുക... ഈ യുദ്ധം കൊണ്ട് നമുക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്...?"ഒന്നുമില്ല.ഒന്നും
ReplyDeleteസുകന്യേച്ചി, വിനുവേട്ടന്‍, ചാര്‍ളിച്ചന്‍ - കുട്ടപ്പചരിതം അടച്ചുപൂട്ടി സീല്‍ വച്ചു; ഇനി തുറക്കാനാവാത്ത വിധം... എന്താണ് കാരണമെന്ന് ചോദിച്ചാല്‍ എനിക്കും ഉത്തരമില്ല.. ഏതോ കനത്ത മൂടല്‍ മഞ്ഞിലകപ്പെട്ട പോലെ..
ReplyDeleteആറ്റുകാല്‍ പൊങ്കാലക്ക് പോയിരുന്നു. ആദ്യമായാണ് പൊങ്കാലയിട്ടത്.
ReplyDelete@ jimmi - കുട്ടപ്പചരിതം പൂട്ടിയാല്‍ മറ്റൊരു ചരിതം തുറക്കണം. അങ്ങനെയാണല്ലോ പറയാറ്. പുതിയ ബ്ലോഗുമായി
ജിമ്മി വീണ്ടും വരട്ടെ എന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം.
വിനുവേട്ടന്‍, ചാര്‍ളി പറഞ്ഞപോലെ എന്തെങ്കിലും പുതുമയുമായി നമ്മള്‍ക്ക് കൂട്ടുകൃഷി ബ്ലോഗ് ആയാലോ?
അതാണല്ലേ സുകന്യാജിയെ ടി.വി യില്‍ കണ്ടത്...
ReplyDeleteപിന്നെ, ജിമ്മിയുടെ കാര്യം ... ഇവിടെയുള്ളവര്‍ എല്ലാവരും കൂടി ഒന്ന് ഒത്തുപിടിച്ചാല്‍ ചിലപ്പോള്‍ പുതിയ ബ്ലോഗുമായി ഇറങ്ങാന്‍ സാദ്ധ്യതയുണ്ട്... പക്ഷേ, എല്ലാവരും കൂടി നിര്‍ബന്ധിക്കണമെന്ന് മാത്രം...
കൂട്ടുകൃഷിയെക്കുറിച്ച് നമുക്കാലോചിക്കാമല്ലോ... തൊഴിലുറപ്പ് പദ്ധതിയില്‍ പങ്ക് ചേരാന്‍ തയ്യാറുള്ളവര്‍ കൈ പൊക്കുക... ചിലപ്പോള്‍ ജിമ്മി രണ്ട് കൈയും പൊക്കിയാലോ...
സുകന്യേച്ചി - പൊങ്കാലയിടല്‍ ഒക്കെ കേമമായിരുന്നു എന്ന് കരുതട്ടെ... ഇനി ഒരു ‘പൊങ്കാലക്കവിത’ കൂടെ ആവാം.. (എന്റെ പേരിന്റെ സ്പെല്ലിംഗ് തെറ്റിച്ചു... ഞാന്‍ കൂട്ടില്ല)
ReplyDeleteവിനുവേട്ടാ - ഞാന്‍ എപ്പോളെ കൈ പൊക്കി !!
ഒന്നരക്കൊല്ലത്തെ വിനുവേട്ടന്റെ പരിശ്രമം വൃഥാവിലായില്ല. നമുക്കൊരു എണ്ണം പറഞ്ഞ നോവല്‍ തന്നെ കിട്ടി. ലോട്ടയുടെയും റിക്ടരിന്റെയും ദുരന്തം കണ്ണ് നിറയിച്ചു.
ReplyDeleteഅതിനൊക്കെ പുറമേ സ്ഥിരം വായനക്കാരുടെ ഹൃദ്യമായ സൌഹൃദവും ആസ്വദിച്ചു.
കമെന്റെഴുതാന്‍ മടിയനാണെങ്കിലും ഒന്നും വിടാതെ സ്ഥിരമായി വായിക്കാറുണ്ട്.
വിനുവേട്ടന്റെ അടുത്ത സംരംഭത്തിന്നായി കാത്തിരിക്കുന്നു.
നാസര്‍ ജിദ്ദ
ജിമ്മി അപ്പോള്‍ കമന്റ് ഇടാനൊക്കെ മുഖം കാണിക്കും അല്ലേ...? നന്നായി...
ReplyDeleteനാസര്‍ ... അപ്പോള്‍ അദൃശ്യനായ ഒരു വായനക്കാരനായിരുന്നുവല്ലേ? ഈ നോവല്‍ ആസ്വദിച്ചു എന്നറിയുന്നതില്‍ സന്തോഷം... അടുത്ത പ്രോജക്റ്റ് ഒന്നും ആയില്ല...
ബുധനാഴ്ച്ചകളിൽ വിനുവേട്ടന്റേയും,ഈ കൂട്ടായ്മയുടേയും മായികവലയത്തിൽ പെട്ട് ..
ReplyDeleteഇപ്പോഴും ഇവിടേക്ക് ഓടിയെത്താൻ ഒരു ആവേശം...
പിന്നെ പ്രിയപ്പെട്ട ജിമ്മി,
കുട്ടപ്പേട്ടന്റെ കട സീലുവെച്ചടച്ചുപൂട്ടിപോയെങ്കിലും,ഇതുവരെയുള്ള കച്ചോടപ്പഴക്കം വെച്ച് വേറൊരസ്സല് നവീന രീതിയിലുള്ള കട തുടങ്ങ് ...കേട്ടൊ ഗെഡീ
വെറുതേ വന്നു പോകുന്നു...
ReplyDeleteഇനി പതിയെ ഈ ശീലം മാറ്റണം :)
മുരളിഭായ്... ഇവിടെ ആളനക്കം കാണുമ്പോള്‍ എനിക്കുണ്ടാകുന്ന സന്തോഷം എത്രയാണെന്നറിയുമോ? ... പിന്നെ, ജിമ്മിയെ അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല... നമുക്കെല്ലാവര്‍ക്കും കൂടി പിടിച്ചുവലിച്ച് വീണ്ടും ബൂലോഗത്തേക്ക് കൊണ്ടുവരണം...
ReplyDeleteശ്രീ... ഇല്ല, ഇല്ല... ഈ ശീലം മാറ്റാന്‍ പാടില്ല...
ജയരാജ് ... സന്ദര്‍ശനത്തില്‍ സന്തോഷം...
എല്ലാവര്‍ക്കും സ്നേഹാന്വേഷണം, വിനുവേട്ടന്‍ ടിവിയില്‍ കണ്ടിരുന്നു അല്ലെ? തിരക്കിനിടയിലും
ReplyDeleteഈ എണ്‍പതാം അധ്യായത്തില്‍ വന്നു പോകാതെ പറ്റില്ലല്ലോ?
ബിലാത്തിയേട്ടാ - കുട്ടപ്പനെ പൂട്ടിക്കെട്ടിയെങ്കിലും വെറുതെയിരിക്കാന്‍ തോന്നുന്നില്ല... പുതിയ വഴി വല്ലതും തുറക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ.. :)
ReplyDeleteവിനുവേട്ടാ - ശ്രീക്കുട്ടനെ വിട്ടേരെ... ഇനി അവന്റെ പല ശീലങ്ങളും മാറും... (ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ:).. കലപില കൂട്ടാന്‍ വേഗം തന്നെ ഒരു പുതിയ അധ്യായം പോസ്റ്റ് ചെയ്യൂ..
സുകന്യേച്ചീ - ഹയ്യട! ടിവിയില്‍ കണ്ടു എന്നുപറഞ്ഞപ്പോള്‍ എന്താ ഗമ..
അല്ല, നമ്മുടെ എഴുത്തേച്ചി എവിടെ? മൂപ്പത്ത്യാര് നമ്മളെയൊക്കെ ഇട്ടേച്ച് എതിലെ പോയി??
അവസാന അദ്ധ്യായങ്ങള്‍ നിറകണ്ണോടെ വായിച്ചു തീര്‍ത്തു. നിരര്‍ഥകമായ യുദ്ധങ്ങള്‍. ആരും ജയിക്കാത്ത യുദ്ധങ്ങള്‍.
ReplyDeleteവിനു, ഇടയ്ക്ക് വെച്ച് വെള്ളത്തിൽ വീണു പോയ ഒരു വായനക്കാരനാണ് ഞാൻ. ഇപ്പോ ഒരു കമന്റ് വന്ന് വീണപ്പോൽ അതിൽ പിടിച്ച് കയറി എന്നേ ഉള്ളൂ.
ReplyDeleteഇത് പുസ്തകമാക്കി ഇറക്കുന്നില്ലേ?
btw, പോൾ പഴയാറ്റിൽ ഒരു പുസ്തകം പബ്ലിഷ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച. ഇംഗ്ലീഷാണ്. പത്തഞ്ഞൂറ് പേജുള്ളത് കൊണ്ട് ഞാനാ വഴിക്ക് പോയിട്ടില്ല. :)
ജിജോ, പഴയാറ്റിൽ മാഷ്ടെ ഇ.മെയിൽ അഡ്രസ് തരുമോ? എന്നെ ഓർമ്മിക്കാനൊന്നും വഴിയില്ല... എങ്കിലും പരിചയം ഒന്ന് പുതുക്കാൻ വേണ്ടി... വിരോധമില്ലെങ്കിൽ തരൂ...
ReplyDeleteവായിച്ചു. ഒരു പാട് വൈകി ആണ് ഇവിടെ എത്തിയത്
ReplyDeleteഅത് കൊണ്ട് തന്നെ ... ബ്രേക്ക് ഇല്ലാതെ പെട്ടന്ന് തന്നെ വായിച്ചു തീര്ക്കാനും പറ്റി
എല്ലാവരും പറഞ്ഞിരികുനത് പോലെ ഇത് പുസ്തകമായി ഇറങ്ങിയോ ?
ആശംസകൾ
വായിച്ചു കഴിഞ്ഞു.രണ്ട്മൂന്ന് ദിവസം കൊണ്ട് കഴിഞ്ഞു.മനസ്സിൽ ഒരു വിഷമം!!!!!
ReplyDeleteറിക്ടറും ലൊട്ടെയും മരണത്തിലും ഒപ്പം.ഇന്നിതു മുഴുവനും വായിച്ചു തീർത്തു. അത്രയും addictive. തീർന്നില്ലേന്നു വിചാരിച്ചു വിഷമാവുന്നു
ReplyDelete