സ്റ്റോം വാണിംഗ് അവസാനിച്ചിട്ട് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. വായന തുടങ്ങിയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന നിങ്ങളുടെയെല്ലാം സഹകരണത്തോടെയും പ്രോത്സാഹനത്തോടെയും ഈ മഹത്തായ സംരംഭം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം ആഹ്ലാദമുണ്ട് എനിക്ക്.
നോവല്‍ അവസാനിച്ചിട്ടും പതിവ് പോലെ എല്ലാ ബുധനാഴ്ചയും ഇവിടെ എത്തിനോക്കി രണ്ട് വാക്ക് പറഞ്ഞിട്ട് പോകുന്ന കൂട്ടുകാരുടെ സൗഹൃദവും, ഇവിടെ വരുന്നത് തറവാട്ടില്‍ വരുന്നത് പോലെയാണെന്ന് ശ്രീയുടെ ആത്മഹര്‍ഷവും എന്നില്‍ അവാച്യമായ ഒരു ഉന്മേഷം നിറയ്ക്കുന്നു.
സ്റ്റോം വാണിംഗ് അവസാനിക്കാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍ ... ഈ നോവലുമായി അത്രയധികം താദാത്മ്യം പ്രാപിച്ചുപോയിരുന്നു മനസ്സ്. സെന്റ് തോമസ്സില്‍ പഠിച്ചിരുന്ന കാലത്ത് ശ്രീ പോള്‍ പഴയാറ്റില്‍ മാഷ്‌ടെ ഇംഗ്ലിഷ് ക്ലാസ്സുകള്‍ക്കായി കാത്തിരുന്നത് പെട്ടെന്ന് ഓര്‍മ്മയിലെത്തി. ഒരു മലയാളം മീഡിയം വിദ്യാലയത്തില്‍ നിന്നും കോളേജില്‍ എത്തിയ എനിക്ക്, അന്ന് ഇംഗ്ലിഷ് അനായാസം വഴങ്ങുന്ന ഒന്നായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ, ഞങ്ങളേക്കാള്‍ ആറോ എട്ടോ വയസ്സ് മാത്രം അധികമുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ എനിക്ക് വളരെ ആകര്‍ഷകമായി തോന്നി. വരികള്‍ക്കിടയില്‍ കഥാകൃത്ത് പറയാതെ പറഞ്ഞു പോയ പല സന്ദേശങ്ങളും അദ്ദേഹം വിവരിക്കുമായിരുന്നു. ആ സന്ദര്‍ഭത്തിന്റെ ഓര്‍മ്മകള്‍ ഈ വിവര്‍ത്തനത്തില്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാനാവില്ല.
പോള്‍ ഗെറിക്കിന്റെ വീരഗാഥകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവേശം കാണേണ്ടത് തന്നെയായിരുന്നു. അദ്ദേഹം ഒരിക്കല്‍ തമാശയായി പറഞ്ഞു... 'ഗെറിക്കിന് എങ്ങനെ സ്മാര്‍ട്ട് ആകാതിരിക്കാന്‍ കഴിയും ... because... he is also Paul ... just like me...'
പ്രത്യക്ഷ പ്രണയജോഡികളായ റിക്ടറും ലോട്ടെയും ... പിന്നെ ജാഗോയും ജാനറ്റും ... ഇവരെക്കൂടാതെ അദൃശ്യമായി തഴുകിപ്പോകുന്ന മറ്റ് മൂന്ന് പ്രണയങ്ങള്‍ ... ഗെറിക്കും ജാനറ്റും ... അഡ്‌മിറല്‍ റീവും ജീന്‍ സിന്‍ക്ലെയറും ... സിസ്റ്റര്‍ ആഞ്ചലയുടെ മുന്നില്‍ നിസ്സഹായനാകുന്ന ബെര്‍ഗറുടെ മാനസികാവസ്ഥ, മദ്ധ്യവയസ്സ് പിന്നിട്ട പ്രണയത്തിന്റേതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ വായിച്ച ഭാഗങ്ങളിലേക്ക് പലവട്ടം തിരിച്ചു പോകാതിരിക്കാന്‍ കഴിഞ്ഞില്ല. വരികള്‍ക്കിടയില്‍ ജാക്ക് ഹിഗ്ഗിന്‍സ് ഒളിപ്പിച്ചുവച്ച പല മൗനങ്ങളും അങ്ങനെയാണ് ഞാന്‍ കണ്ടെത്തിയത്.
അറ്റ്‌ലാന്റിക്കിന് തെക്ക് ബെലേം തുറമുഖത്ത് നിന്ന് തുടങ്ങി ഏതാണ്ട് അയ്യായിരത്തോളം മൈലുകള്‍ താണ്ടി സ്കോട്ട്‌ലണ്ടിന് പടിഞ്ഞാറ് ഹെബ്രിഡ്‌സിന് സമീപം മുങ്ങുന്നത് വരെയുള്ള ഡോയ്‌ഷ്‌ലാന്റിന്റെ യാത്രയില്‍ എന്നോടൊപ്പം കൂടിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു പാട് ഒരു പാട് നന്ദി... ഇവിടെ ചാര്‍ളിയും ജിമ്മിയും സുകന്യാജിയും ഒക്കെ പറഞ്ഞത് പോലെ സ്റ്റോം വാണിങ്ങിന്റെ സഹയാത്രികര്‍ക്ക് ഒത്ത് കൂടുവാനായി ഒരു ബ്ലോഗ് തുടങ്ങുന്ന കാര്യം എന്റെ സജീവ പരിഗണനയിലുണ്ട്. എല്ലാവര്‍ക്കും താല്‍പ്പര്യമാണെങ്കില്‍ തുടങ്ങാവുന്നതേയുള്ളൂ അങ്ങനെ ഒന്ന്.
ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദിയും ആശംസകളും...
സ്റ്റോം വാണിങ്ങിന്റെ സഹയാത്രികര്‍ക്ക് ഒത്ത് കൂടുവാനായി ഒരു ബ്ലോഗ് തുടങ്ങുന്ന കാര്യം എന്റെ സജീവ പരിഗണനയിലുണ്ട്. എല്ലാവര്‍ക്കും താല്‍പ്പര്യമാണെങ്കില്‍ തുടങ്ങാവുന്നതേയുള്ളൂ അങ്ങനെ ഒന്ന്.
ReplyDeleteആ എല്ലാ സഹയാത്രികർക്കും വേണ്ടിയുള്ള ആ പുത്തൻ വണ്ടിയിൽ സമയം പോലെ ഫുട്ട്ബോർഡിൽ നിന്ന് ഈയ്യുള്ളവനും ചിലപ്പോഴൊക്കെ സഞ്ചരിക്കാനുണ്ടാകും കേട്ടൊ വിനുവേട്ട.
ReplyDeleteസെന്തോമാസിലെ മുരളിമാഷൂടെ വെടി പൊട്ടിക്കലുകലുകളുടെ ഗുരുത്വം എനിക്കെന്തായാലും കിട്ടിയിട്ടുണ്ട് അല്ലേ..!
ഈ സ്പെഷ്യല്‍ അധ്യായം നന്നായി വിനുവേട്ടാ... ഈ സൌഹൃദം ഇവിടെ തുടരട്ടെ..
ReplyDeleteബിലാത്തിയേട്ടന്‍ ഫുട്ട്ബോര്‍ഡില്‍ സ്ഥാനം പിടിച്ചോ? എങ്കില്‍ ഞാന്‍ കോവണിയില്‍ തൂങ്ങിക്കോളാം... മസ്സിലുപിടിക്കാന്‍ ഞാനില്ല.. :)
പൊന്നു വിനുവേട്ടാ..
ReplyDeleteഅടുത്ത വിവര്‍ത്തനം ഉടനേ തുടങ്ങിക്കോ..
ഇപ്പോ ബുധനാഴ്ച തോറും എന്തോ ഒരു മിസ്സിംഗ് ഫീലിങ്ങാണ്. കമന്റൊന്നും ഇട്ടില്ലേലും അറിയാതെ ഇവിടെ വന്നൊന്നെത്തി നോക്കാതിരിക്കാന്‍ പറ്റുന്നില്ല.
കുട്ടപ്പനേം കൂട്ടിക്കൊണ്ടൂ വരാതെ ജിമ്മിച്ചനെ ഇനി ക്ലാസ്സില്‍ കേറ്റണ്ട.
“ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തുനല്കണം ?“
ഓര്‍മ്മിക്കുവാന്‍ ഇനിയുമേറെ പോസ്റ്റുകള്‍ വേണം ജിമ്മിച്ചാ...
പുത്തന്‍വണ്ടി ഓടിത്തുടങ്ങട്ടെ.
ഇടയ്കൊക്കെ ഞാനും കേറി നോക്കാം. എങ്ങോട്ടും പോകാനല്ല..വെറുതേ എല്ലാവരെയും കാണാന്‍
ശരിയാണ് വിനുവേട്ടാ...
ReplyDeleteകഥയുടെ ക്ലൈമാക്സിനായി കാത്തിരിയ്ക്കുമ്പോഴും ഈ വിവര്‍ത്തനം കഴിയാതിരുന്നെങ്കില്‍ എന്ന് മനസ്സറിയാതെ ആഗ്രഹിച്ചു പോയിട്ടുണ്ട്, ഞാനും.
ഇപ്പോള്‍ നോവലവസാനിച്ചു കഴിഞ്ഞപ്പോള്‍ ശരിയ്ക്കും ഒരു ശൂന്യത!
ഇനിയിപ്പോ പുതിയൊരു വിവര്‍ത്തനവുമായി വന്നാലും അത് സ്റ്റോംവാണിങ്ങിനു പകരമാകണ്ട. സ്റ്റോംവാണിങ്ങിന്റെ സ്ഥാനത്ത് അതു മാത്രം മതി.
എന്തു കൊണ്ടോ അതിനോടൊരു പ്രത്യേക ഇഷ്ടം. അപൂര്‍വ്വമായേ നോവലുകള്‍ക്ക് മനസ്സില്‍ അതേപോലെ ഇടം പിടിയ്ക്കാന്‍ കഴിയാറുള്ളൂ. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള അത്തരത്തില്‍ ഞാന്‍ മനസ്സില്‍ കാത്തു സൂക്ഷിയ്ക്കുന്ന ഒരു സൃഷ്ടിയാണ്. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി വായിച്ച കാലം മുതല്‍ അതിന് എന്റെ മനസ്സില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ട്.
പുതിയ ബ്ലോഗ് തുടങ്ങുന്നതിന് എല്ലാ ആശംസകളും.
സഹായാത്രികര്‍ക്കായി ഒരുക്കിയ ആ പുത്തന്‍ വണ്ടിയില്‍ കയറണോ വേണ്ടയോ എന്ന കണ്ഫൂഷനില്‍ വണ്ടി മിസ്സാക്കി,
ReplyDeleteഇളിഭ്യനായി, വിഷണ്ണനായി ആ ബസ്‌സ്റ്റോപ്പിന്റെ പരിസരത്ത് ഈ ഞാന് കാണും വിനുവേട്ടാ..
മുരളിഭായ്... ഫുട്‌ബോര്‍ഡില്‍ തൂങ്ങുന്ന കാര്യം കേട്ടപ്പോഴേ റെഡിയായി അല്ലേ...? പിന്നെ, മുരളി മാഷ്‌ടെ കാര്യം പറഞ്ഞത് നൂറ് ശതമാനവും ശരി... AKPCTA യുടെ സമരജാഥയില്‍ മുദ്രാവാക്യവും ഒക്കെ വിളിച്ച് പോകുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്... പാവം ... ഈ ലോകത്തോട് വിട പറഞ്ഞുപോയി എന്നാണ് കൊല്ലേരി ഇന്ന് പറഞ്ഞത്...
ReplyDeleteജിമ്മി... അത് ശരി... അപ്പോള്‍ ബിലാത്തിയുടെ അപ്പുറമാണല്ലേ...?
ചാര്‍ളി... എന്റെ പൊന്നനിയാ... അടുത്ത വിവര്‍ത്തനത്തിനുള്ള പുസ്തകം (ജാക്ക് ഹിഗ്ഗിന്‍സിന്റെ The Eagle has landed) കൊണ്ടുവരുവാന്‍ ഞാന്‍ ജിമ്മിയെ ഏല്‍പ്പിച്ചിരുന്നു... പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന ദുഃഖവാര്‍ത്തയാണ് എന്നെത്തേടിയെത്തിയത്.
ശ്രീ... ശ്രീ ഈ നോവലിലെ ഓരോ കഥാപാത്രത്തെയും അവരുടെ എല്ലാ സ്വഭാവവിശേഷങ്ങളോടും കൂടി പൂര്‍ണ്ണമായും മനസ്സിലാക്കി എന്ന് കുറേനാള്‍ മുമ്പ് ഞാന്‍ ശ്രദ്ധിച്ചിരുന്നു, അഭിനേതാക്കളെ നാമനിര്‍ദ്ദേശം ചെയ്ത വേളയില്‍ ... കേണല്‍ വാന്‍, കാര്‍വര്‍ എന്നിവര്‍ക്ക് പോലും എത്ര കൃത്യതയോടെയാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തത്...
ReplyDeleteകൊല്ലേരീ... കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ തന്നെ വല്ലപ്പോഴും തല കാണിച്ച് പോകാനാണോ ഉദ്ദേശ്യം..?
പിന്നെ ചാര്‍ളീ... പെട്ടെന്ന് പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് ഓര്‍മ്മ വന്നൂട്ടോ... "തീരുമ്പ തീരുമ്പ പണിതരാന്‍ ഞാനെന്താ കൂപ്പീലേ ഭൂതോ...?"
This comment has been removed by the author.
ReplyDelete"നിങ്ങളിലാരാ നല്ല പോലെ വിവര്‍ത്തനം ചെയ്യുന്നേ ?". ഹി ഹി വിനുവേട്ടാ തീരുമ്പ തീരുമ്പ പണി തരാട്ടോ.
ReplyDeleteആഹാ അപ്പോഴേക്കും ബുക്ക് ഏതാന്നു തീരുമാനിച്ചോ . സംഭവം Amazon-l ഉണ്ട് .(Kindle ഉണ്ടോ ?)
ഇവിടെ ലോക്കലായോന്നു തപ്പി നോക്കട്ടെ. കിട്ടില്ലേല്‍ Amazon-l നിന്ന് തന്നെ നമുക്ക് വാങ്ങാം.
വിനുവേട്ടന്റെ കൂട്ടാ ഞാനും. മലയാളം മീഡിയം ആയിരുന്നു. എന്നിട്ടാണോ ഇത്രയും ഭംഗിയായി ഇംഗ്ലീഷ് മലയാളം വിവര്‍ത്തനം ചെയ്തത് എന്ന് ചോദിക്കുന്നില്ല കാരണം ഇംഗ്ലീഷ് മീഡിയം കുട്ടികളെക്കാളും
ReplyDeleteഇംഗ്ലീഷ് അറിയാവുന്നവരാണ് ഈ "മലയാളത്തുകാര്‍" എന്ന് ഞാന്‍ കരുതുന്നു. നമ്മുടെ അധ്യാപകര്‍ നമ്മളെ ഒരുപാട് സ്വാധീനിക്കാറുണ്ട്. അതും ഒരു ഘടകമാണ്. ജാക്ക് ഹിഗ്ഗിന്‍സ് വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച മൌനങ്ങള്‍ കണ്ടെത്തണമെങ്കില്‍ അസാധാരണ പ്രതിഭയായിരിക്കണം. വെറുതെ ആംഗലേയം അറിഞ്ഞാല്‍ പോര. :)
വിനുവേട്ടന്‍ ഹരിശ്രീ അശോകിന്റെ ഡയലോഗ് പറയുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കി ചിരിച്ചുപോയി.
Vinuvetta,
ReplyDeleteThats good IDEA.Just add me also
ഇന്ന് ബുധന്‍... ഞാന്‍ ഹാജര്‍ !!
ReplyDeleteവിനുവേട്ടന്‍ പറഞ്ഞ ബുക്ക് ഞാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടേ... എത്രയും പെട്ടെന്ന് എത്തിച്ച് തരാമെന്നാണ് ‘കടക്കാരന്‍’ പറഞ്ഞിരിക്കുന്നത്...
ചാര്‍ളീ... അതേ അതേ... പുസ്തകം ഞാന്‍ നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു.
ReplyDelete(ഓഫ്... എന്താ ഒരു ചുറ്റിക്കളി...? ഹ ഹ ഹ...)
സുകന്യാജി... സത്യം... മലയാളം മീഡിയത്തില്‍ പഠിച്ചവര്‍ ഇംഗ്ലീഷ് അതിന്റെ വ്യാകരണം മുതല്‍ പഠിച്ചു തുടങ്ങുന്നു... ഇംഗ്ലീഷ് മീഡിയത്തില്‍ അതിന് പകരം വാമൊഴിയില്‍ തുടങ്ങുന്നു... ഇംഗ്ലീഷില്‍ കടുക് വറുക്കുന്ന പേരുകേട്ട അവതാരകകള്‍ക്കും സെലിബ്രിറ്റികള്‍ക്കും പലപ്പോഴും വ്യാകരണത്തെറ്റുകള്‍ സംഭവിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്... അതില്‍ തെറ്റുണ്ടെന്ന് അവര്‍ അറിയുന്നുപോലുമുണ്ടാകില്ല... പലരും പറഞ്ഞ് കേള്‍ക്കാറുള്ള ലളിതമായ ഒരു തെറ്റ്..."I didn't went there... I didn't told them..." ഇത് അങ്ങനെയല്ല, "I didn't go there... I didn't tell them..." എന്നാണ് വേണ്ടതെന്ന് മലയാളം സംസാരിക്കുന്നത് കുറച്ചിലായി കാണുന്ന ഇവര്‍ക്കൊക്കെ അറിയുമോ ആവോ...
ടോംസ്... നന്ദി...
ജിമ്മി... അപ്പോള്‍ ജനാര്‍ദ്ദനന്റെ റോള്‍ സ്വയം ഏറ്റെടുത്തുവല്ലേ... ? എന്തായാലും പുസ്തകം വരട്ടെ... മുഴുവനും വായിച്ചു കഴിഞ്ഞിട്ടേ വിവര്‍ത്തനം തുടങ്ങാന്‍ പറ്റൂ...
വിനുവേട്ടാ ശരി തന്നെ. ഒരു ഇംഗ്ലീഷ് ക്ലാസ്സ് തുടങ്ങിയാലോ? :)
ReplyDelete(ഇന്നലെയും മിനിഞ്ഞാന്നും ഇവിടെ അവധി ആയിരുന്നു).
അതുകൊള്ളാം, വിനുവേട്ടന്‍ അതിനിടയ്ക്ക് ഇംഗ്ലീഷ് ട്യൂഷനും തുടങ്ങിയോ?
ReplyDeleteഅപ്പോളേ, ഞാന്‍ വീണ്ടുമൊരു 'നാടന്‍ യാത്രയ്ക്ക്' തയ്യാറെടുക്കുന്നു.. ചക്കയും മാങ്ങയുമൊക്കെ തിന്ന്, കൊന്നപ്പൂക്കളെ കണികണ്ട്, മീനച്ചൂടില്‍ ഉരുകിയൊലിച്ച്, ,വീട്ടിലും നാട്ടിലുമൊക്കെ തെണ്ടിത്തിരിഞ്ഞ്, ഓര്‍മ്മകളുടെ ഭണ്ഡാരപ്പെട്ടി നിറയ്ക്കാമെന്ന പ്രതീക്ഷയോടെ പോയ്‌വരാം..
ആശംസകൾ വിനുവേട്ടാ
ReplyDeleteകമന്റ്സൊക്കെ വായിച്ചു.
ReplyDelete