പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, December 7, 2010

സ്റ്റോം വാണിംഗ്‌ - 72

ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌. 1944 സെപ്റ്റംബര്‍ 25. അതിഭയങ്കരമായ കൊടുങ്കാറ്റില്‍ പെട്ട്‌ രാവിലെ ഏതാണ്ട്‌ പത്ത്‌ മണിയോടെ കപ്പലിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമായി. ഔട്ടര്‍ ഹെബ്രിഡ്‌സിലെ ഫാഡാ ദ്വീപില്‍ നിന്ന് മൂന്ന് മൈല്‍ വടക്ക്‌ പടിഞ്ഞാറ്‌ സ്ഥിതി ചെയ്യുന്ന വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്ന പാറക്കെട്ടില്‍ കപ്പല്‍ ഇടിച്ച നിലയിലാണിപ്പോള്‍. സര്‍വ്വശക്തനായ ദൈവത്തിന്റെ കരങ്ങളിലാണ്‌ ഇപ്പോള്‍ ഞങ്ങള്‍. സഹായം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്‌ യാഥാര്‍ത്ഥ്യമാകാനുള്ള സാദ്ധ്യത വിരളമാണെന്ന് ഞാന്‍ ഭയപ്പെടുന്നു.


അദ്ധ്യായം പതിനഞ്ച്‌


പിന്‍ഭാഗം തകര്‍ന്ന്, പാറക്കെട്ടിനു മുകളില്‍ തങ്ങി ഇരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌. മുന്നിലെ പാമരം ഒടിഞ്ഞ്‌ കയറുകളുമായി കെട്ടുപിണഞ്ഞ്‌ തൂങ്ങിക്കിടക്കുന്നു. തിരമാലകള്‍ ഓരോന്നായി കപ്പലിനു മുകളിലൂടെ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്‌. താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്ന പിന്‍ഭാഗത്തേക്ക്‌ തക്ക സമയത്ത്‌ കടന്നുകൂടാന്‍ കഴിഞ്ഞവരെല്ലാം ക്വാര്‍ട്ടര്‍ ഡെക്കിലും മറ്റുമായി കഴിച്ചുകൂട്ടുകയാണ്‌. കുറച്ചുപേര്‍ കപ്പലിന്റെ മുന്‍ഭാഗത്ത്‌ അവശേഷിച്ചിട്ടുണ്ട്‌. തിരമാലകളില്‍ പെട്ട്‌ ഒലിച്ചുപോകാതിരിക്കാന്‍ ചിലര്‍ തങ്ങളെ പാമരവുമായി ബന്ധിച്ചിരിക്കുന്നു. മറ്റ്‌ ചിലര്‍ പാമരത്തിന്‌ മുകളില്‍ കയറി അള്ളിപ്പിടിച്ചിരിക്കുകയാണ്‌.

ബെര്‍ഗറും റീവും ജാഗോയും ക്വാര്‍ട്ടര്‍ ഡെക്കിന്റെ അഴികള്‍ക്കരികില്‍ ഒന്നിച്ച്‌ കൂടിയിരിക്കുന്നു. സ്റ്റേം കയറേണി വഴി കയറി അവരുടെ അടുത്ത്‌ വന്ന് ഇരുന്നു. ബെര്‍ഗറുടെ കാതില്‍ അവന്‍ എന്തോ പറഞ്ഞത്‌ കാറ്റിന്റെ ഗര്‍ജ്ജനത്തിനിടയില്‍ കേള്‍ക്കുക അസാദ്ധ്യമായിരുന്നു.

ബെര്‍ഗറുടെ ഇംഗ്ലീഷ്‌ യഥാര്‍ത്ഥ ഇംഗ്ലീഷില്‍ നിന്നും വളരെ ദൂരെ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്‌ അഡ്‌മിറല്‍ റീവിനോടും ലെഫ്റ്റനന്റ്‌ ജാഗോയോടും ആശയവിനിമയം നടത്തുവാന്‍ അത്‌ ധാരാളമായിരുന്നു. അദ്ദേഹം തന്റെ മുഖം റീവിന്റെ കാതിനോട്‌ കഴിയുന്നത്ര അടുപ്പിച്ച്‌ പിടിച്ച്‌ പറഞ്ഞു. "തല്‍ക്കാലത്തേക്ക്‌ സ്ത്രീകള്‍ എന്റെ ക്യാബിനില്‍ സുരക്ഷിതരാണ്‌... താഴെ, ക്യാബിനുകളെ വേര്‍തിരിക്കുന്ന പലകകളെല്ലാം തകര്‍ന്നിരിക്കുന്നുവെന്നാണ്‌ സ്റ്റേം പറയുന്നത്‌. എന്നിട്ടും കപ്പല്‍ പിളരാതെ നില്‍ക്കുന്നു എന്നതാണ്‌ ആശ്വാസകരം..."

"ഈ നിലയില്‍ അധികനേരം നില്‍ക്കുമെന്ന് തോന്നുന്നില്ല..." റീവ്‌ പറഞ്ഞു.

ഒരു തിരമാല വന്ന് ഡോയ്‌ഷ്‌ലാന്‍ഡിനെ അല്‍പ്പമൊന്നുയര്‍ത്തി വീണ്ടും പാറക്കെട്ടിനു മുകളിലേക്ക്‌ തന്നെയിട്ടു.

"ഗെറിക്ക്‌ വരും... അദ്ദേഹം എനിക്ക്‌ വാക്ക്‌ തന്നിട്ടുണ്ട്‌..."

റീവ്‌ ആകാംക്ഷയോടെ ദ്വീപിലേക്ക്‌ നോക്കി. അപ്പോഴും സൗത്ത്‌ ഇന്‍ലെറ്റ്‌ തീരത്ത്‌ കിടക്കുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെ അദ്ദേഹത്തിന്‌ കാണാമായിരുന്നു. ആ ജര്‍മ്മന്‍കാരോട്‌ സത്യം തുറന്ന് പറഞ്ഞാലോ എന്ന് ഒരു നിമിഷം അദ്ദേഹം ആലോചിച്ചു. പക്ഷേ, അതുകൊണ്ട്‌ എന്ത്‌ കാര്യം... മരണത്തിലേക്ക്‌ ഇനി എത്ര ദൂരം...?

തുടര്‍ച്ചയായി വന്നടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളെ അതിജീവിച്ച്‌ അഴികളില്‍ പിടിച്ച്‌ നിന്ന് ബെര്‍ഗര്‍, പാമരത്തിലും ഡെക്കിലുമായി നില്‍ക്കുന്നവരെ എണ്ണിത്തിട്ടപ്പെടുത്തുവാന്‍ ശ്രമിച്ചു.

"നല്ല ലക്ഷണമല്ല... പാറക്കെട്ടില്‍ തട്ടിയപ്പോള്‍ നമുക്ക്‌ അഞ്ച്‌ പേരെ നഷ്ടമായി എന്നാണ്‌ തോന്നുന്നത്‌..."

ഭീമാകാരങ്ങളായ തിരമാലകളില്‍ നിന്ന് രക്ഷ നേടാനായി കപ്പലിലെ ടെലിഗ്രാഫിസ്റ്റ്‌ ഏതാണ്ട്‌ നാല്‍പ്പതടി ഉയരത്തില്‍ പാമരത്തിനു മുകളില്‍ കയറി മുറുകെപ്പിടിച്ച്‌ ഇരിക്കുകയാണ്‌. ജാഗോ തലയുയര്‍ത്തി അദ്ദേഹത്തിന്റെ നേരെ നോക്കി. അയാള്‍ പുഞ്ചിരിച്ചുകൊണ്ട്‌ കൈ ഉയര്‍ത്തി ജാഗോയുടെ നേരെ വീശി. അടുത്ത നിമിഷം ഒരു ജലപാതം തന്നെ അവര്‍ക്ക്‌ മുകളിലൂടെ കടന്നുപോയി. അത്‌ കഴിഞ്ഞ്‌ വീണ്ടും പാമരത്തിലേക്ക്‌ നോക്കിയ ജാഗോയ്ക്ക്‌ അയാളെ അവിടെ കാണാന്‍ കഴിഞ്ഞില്ല.

"ആ പാമരത്തിന്‌ മുകളില്‍ ഇരിക്കുന്ന ബാക്കിയുള്ളവരെയെല്ലാം ഉടന്‍ താഴെ കൊണ്ടുവരണം..." ജാഗോ വിളിച്ചു പറഞ്ഞു.

റീവ്‌ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി. "മണ്ടത്തരം പറയാതിരിക്കൂ ജാഗോ... തുറസ്സായ ഡെക്കില്‍ ഒരു നിമിഷം പോലും നിങ്ങള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല..."

ജാഗോ അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റി, കയറേണി വഴി ഡെക്കിലേക്ക്‌ ശ്രദ്ധാപൂര്‍വ്വം ഇറങ്ങി. പെട്ടെന്നാണ്‌ വലിയൊരു തിരമാല കപ്പലിന്‌ മുകളില്‍ വന്ന് പതിച്ചത്‌. ജാഗോ ശ്വാസമടക്കിപ്പിടിച്ച്‌, സകലശക്തിയുമെടുത്ത്‌ കൈയില്‍ തടഞ്ഞ ഒരു കയറില്‍ പിടിച്ചുകൊണ്ട്‌ നിന്നു. ആ തിര കടന്നുപോയ ഉടന്‍ റിക്ടര്‍ അദ്ദേഹത്തിന്റെയരികില്‍ ചാടി വീണു.

അദ്ദേഹത്തിന്റെ ചുമലില്‍ ഒരു ചുരുള്‍ കയര്‍ ഉണ്ടായിരുന്നു. റിക്ടര്‍ അതിന്റെ ഒരറ്റം ജാഗോയുടെ അരയില്‍ കെട്ടി. ശേഷം മറ്റേയറ്റം കയറേണിയില്‍ ചുറ്റി. ജാഗോ മുന്നോട്ട്‌ നീങ്ങുവാന്‍ തുടങ്ങിയപ്പോള്‍ റിക്ടര്‍ കയര്‍ അല്‍പ്പാല്‍പ്പമായി അയച്ചുകൊടുത്തുകൊണ്ടിരുന്നു.

ഹരിതവര്‍ണ്ണത്തിലുള്ള കടല്‍ വെള്ളത്തിന്‌ ഹിമപാളികളുടെ തണുപ്പുണ്ടായിരുന്നു. എങ്കിലും ജാഗോ അതിലൂടെ പ്രയാസപ്പെട്ട്‌ മുന്നോട്ട്‌ നീങ്ങി. ഒരു ഘട്ടത്തില്‍ തിരമാലകളില്‍ പെട്ട്‌ അദ്ദേഹം എടുത്തെറിയപ്പെട്ടുപോയി. എന്നാല്‍ തന്റെ അരയില്‍ ബന്ധിച്ചിരിക്കുന്ന കയറിന്റെ സുരക്ഷയില്‍ ഡെക്കിന്റെ കൈവരികള്‍ക്ക്‌ സമീപത്ത്‌ നിന്നും അദ്ദേഹം വീണ്ടും എഴുന്നേറ്റു. അദ്ദേഹം പിന്മാറുവാന്‍ തയ്യാറായിരുന്നില്ല. അടിതെറ്റി വീഴാതിരിക്കാന്‍ പലപ്പോഴും അദ്ദേഹത്തിന്‌ ഒരു നാല്‍ക്കാലിയെപ്പോലെ നടക്കേണ്ടി വന്നു. ഒടുവില്‍ അദ്ദേഹം പാമരത്തില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന പീറ്റേഴ്‌സണുമായി കൈ എത്താവുന്ന ദൂരത്തിലെത്തി. പൊടുന്നനെ അവര്‍ക്കരികില്‍ ഉയര്‍ന്ന മറ്റൊരു തിര പീറ്റേഴ്‌സണെ ജാഗോയുടെ മുന്നിലേക്ക്‌ എടുത്തെറിഞ്ഞു. പിറ്റേഴ്‌സന്റെ കാലില്‍ പിടികിട്ടിയ ജാഗോ, അയാളുടെ കുഴഞ്ഞ ശരീരവും പേറി വീണ്ടും മുന്നോട്ട്‌ ഇഴഞ്ഞു. അവസാനം, പാമരത്തിനരികില്‍ എത്തിയപ്പോഴാണ്‌ അദ്ദേഹത്തിന്‌ എഴുന്നേറ്റ്‌ നില്‍ക്കാന്‍ സാധിച്ചത്‌.

ജാഗോ, തന്റെ അരയിലെ കയര്‍ അഴിച്ച്‌ പാമരത്തില്‍ കെട്ടിയ ശേഷം റിക്ടറുടെ നേര്‍ക്ക്‌ കൈ വീശി. റിക്ടര്‍, കയറിന്റെ മറ്റേയറ്റം കയറേണിയില്‍ സുരക്ഷിതമായി ബന്ധിച്ചു. ഇപ്പോള്‍ അത്‌ ഡെക്കില്‍ നിന്ന് മൂന്ന് അടി ഉയരത്തില്‍ പാമരത്തിലേക്കുള്ള ഒരു ലൈഫ്‌ലൈന്‍ ആയി രൂപാന്തരപ്പെട്ടു കഴിഞ്ഞു.

പാമരത്തിന്‌ മുകളില്‍ ഇരുന്നവര്‍ക്ക്‌ നേരെ ജാഗോ, ആംഗ്യം കാണിച്ചു. അവര്‍ ഓരോരുത്തരായി താഴോട്ടിറങ്ങുവാനാരംഭിച്ചു. പീറ്റേഴ്‌സണ്‍ അടക്കം എല്ലാവരും വരി വരിയായി ലൈഫ്‌ലൈനിന്റെ സഹായത്തോടെ അവിടെ നിന്ന് ക്വാര്‍ട്ടര്‍ഡെക്കിലേക്ക്‌ നീങ്ങി. എല്ലാവരും അപ്പുറത്തേക്ക്‌ കടന്നതിനു ശേഷം, ഡെക്കിലും പാമരത്തിലുമൊന്നും ഒരു മനുഷ്യജീവി പോലും അവശേഷിക്കുന്നില്ലെന്ന് ഉറപ്പ്‌ വരുത്തിയിട്ട്‌ അവസാനമായി ജാഗോയും അവരെ അനുഗമിച്ചു.


* * * * * * * * * * * * * * * * * * * * * * * * *

പലക കൊണ്ടുള്ള ചുമരുകളെല്ലാം പൊളിഞ്ഞ്‌ തകര്‍ന്നു തുടങ്ങിയിരുന്നുവെങ്കിലും പ്രേയ്‌ഗറും കന്യാസ്ത്രീകളും ബെര്‍ഗറുടെ ക്യാബിനില്‍ കുറച്ചെങ്കിലും സുരക്ഷിതരായിരുന്നു. പുറമേ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ ഭീതിദായകമായ ഗര്‍ജ്ജനം. ഒരു റമ്മിന്റെ ബോട്ട്‌ല്‍ ഇരുകൈകളാലും മുറുകെപ്പിടിച്ച്‌ ബങ്കിന്റെ ഒരറ്റത്ത്‌ ഒതുങ്ങിക്കൂടിയിരിക്കുകയാണ്‌ പ്രേയ്‌ഗര്‍. കുപ്പിയിലെ ദ്രാവകം ഏതാണ്ട്‌ തീരാറായതോടെ കൊടുംതണുപ്പ്‌ അല്‍പ്പമൊന്ന് ശമിച്ചതുപോലെ അദ്ദേഹത്തിന്‌ തോന്നി.

"ഇനി അധികം താമസമില്ല, ജെര്‍ട്രൂഡ്‌... അധികമില്ല..." അദ്ദേഹം മന്ത്രിച്ചു.

മേശയുടെ ഒരരികില്‍ കൈ കൂപ്പി നിന്നുകൊണ്ട്‌ ഉറക്കെ പ്രാര്‍ത്ഥിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല. "ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ... ഞങ്ങളെ നശിക്കാന്‍ അനുവദിക്കരുതേ... ഞങ്ങളെ ഈ യാതനയില്‍ നിന്ന് കരകയറ്റിയാല്‍ നിന്റെ നാമം എന്നെന്നും വാഴ്ത്തപ്പെടും... ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെയും അലറുന്ന കടലിനെയും ശാന്തമാക്കുവാന്‍ നീ കല്‍പ്പന കൊടുക്കേണമേ... എങ്കില്‍ ഞങ്ങളുടെ ശേഷിച്ച ജീവിതം മുഴുവന്‍ നിന്നെ സേവിച്ച്‌ നിന്റെ നാമം വാഴ്ത്തിക്കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു..."

പെട്ടെന്ന് വാതില്‍ തള്ളിത്തുറന്ന് റിക്ടര്‍ അവിടെയെത്തി. കതക്‌ വലിച്ചടച്ച്‌ പരിഭ്രമത്തോടെ അദ്ദേഹം ചുറ്റിനും നോക്കി.

"എന്ത്‌ പറ്റി ഹേര്‍ റിക്ടര്‍...?" സിസ്റ്റര്‍ ആഞ്ചല ചോദിച്ചു.

"ലോട്ടെ എവിടെ...?"

കൂപ്പിയ കൈകള്‍ താഴ്ത്തിയപ്പോള്‍ അവര്‍ തണുത്ത്‌ വിറക്കുന്നതായി കാണപ്പെട്ടു.

"ലോട്ടെ...?" അവര്‍ പാതി മയക്കത്തിലെന്ന പോലെ ചുറ്റും തുറിച്ചുനോക്കി. "ആരെങ്കിലും ലോട്ടെയെ കണ്ടുവോ...?"

സിസ്റ്റര്‍ ബ്രിജിത്തെ വിതുമ്പി കരയുന്നുണ്ടായിരുന്നു. ആര്‍ക്കും ഒന്നും പറയാനുള്ളതുപോലെ തോന്നിയില്ല. റിക്ടര്‍, പ്രേയ്‌ഗറുടെ അരികില്‍ ചെന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

"കപ്പല്‍ പാറക്കെട്ടില്‍ ഇടിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ നിങ്ങളല്ലേ അവരെയെല്ലാം സലൂണില്‍ നിന്ന് ഇങ്ങോട്ട്‌ കൂട്ടിക്കൊണ്ടുവന്നത്‌...? അപ്പോള്‍ ലോട്ടെ നിങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ലേ...?"

"തീര്‍ച്ചയായും... എന്റെ തൊട്ട്‌ പിന്നിലുണ്ടായിരുന്നു അവള്‍..." പ്രേയ്‌ഗര്‍ പറഞ്ഞു.

"പിന്നീട്‌ അവള്‍ തിരിച്ചുപോയി..." സിസ്റ്റര്‍ കാത്തെ പറഞ്ഞു.

"അസംഭവ്യം..." വികാരവിക്ഷോഭത്തോടെ റിക്ടര്‍ അലറി.

"എന്തോ എടുക്കുവാന്‍ മറന്നുപോയി എന്ന് അവള്‍ പറയുന്നത്‌ കേട്ടു... എന്നിട്ട്‌ അവള്‍ താഴോട്ട്‌ പോയി..." സിസ്റ്റര്‍ കാത്തെ നിര്‍വികാരയായി മൊഴിഞ്ഞു.

ദ്വേഷ്യത്തോടെ വാതില്‍ ചവിട്ടിത്തുറന്ന് റിക്ടര്‍ പുറത്തേക്ക്‌ കുതിച്ചു. എന്നിട്ട്‌ അതിവേഗം ഇടനാഴിയിലൂടെ താഴോട്ടിറങ്ങുവാന്‍ തുടങ്ങി. പക്ഷേ, തകര്‍ന്ന മരപ്പലകകളും മരക്കഷണങ്ങളും മറ്റും ചിതറി സലൂണിലേക്കുള്ള വഴി അടഞ്ഞുകിടക്കുകയായിരുന്നു.

"ലോട്ടെ...?" അദ്ദേഹം ഉറക്കെ വിളിച്ചു. "ലോട്ടെ...?"

പക്ഷേ, മറുപടിയുണ്ടായില്ല.

അല്‍പ്പം മുമ്പ്‌ തങ്ങള്‍ വലിച്ചുകെട്ടിയ ലൈഫ്‌ലൈനിലൂടെ ഡെക്കിലേക്കിറങ്ങുന്ന റിക്ടറെ ആദ്യം കണ്ടത്‌ ജാഗോയാണ്‌. അദ്ദേഹം ബെര്‍ഗറുടെ ചുമലില്‍ തട്ടി.

"അദ്ദേഹം എന്തിനാണിപ്പോള്‍ അങ്ങോട്ട്‌ പോകുന്നത്‌...?"

"എനിക്കറിയില്ല..." ബെര്‍ഗര്‍ നിസ്സഹായതയോടെ പറഞ്ഞു.

അവര്‍ നോക്കി നില്‍ക്കെ, റിക്ടര്‍ തന്റെ ഫിന്നിഷ്‌ കത്തി എടുത്ത്‌, അപ്പോഴും കേടുകൂടാതെ നിന്നിരുന്ന കാര്‍ഗോ ഹാച്ചിന്റെ കയറുകള്‍ അറുത്തുമുറിച്ച്‌ താഴേക്ക്‌ മറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

31 comments:

  1. മൊറാഗ്‌ സിന്‍ക്ലെയര്‍ ഇപ്പോഴും സൗത്ത്‌ ഇന്‍ലെറ്റ്‌ തീരത്ത്‌ തന്നെ...

    നമുക്ക്‌ റിക്ടറിനൊപ്പം ലോട്ടെയെ തിരക്കി പോകാം...

    ReplyDelete
  2. വായിച്ചു തുടങ്ങി ഇനിയും വരാം

    ReplyDelete
  3. ലോട്ടെക്ക് എന്ത് സംഭവിച്ചു...?
    ഇത്തവണ ഇത്തിരി സസ്പെൻസ് കിടക്കട്ടെ ..അല്ലേ..!

    ReplyDelete
  4. കുറച്ചൊരു ആശ്വാസമായി വന്നതായിരുന്നു. അപ്പോഴേയ്ക്കും...

    ഗെറിക്ക് എത്തുമ്പോഴേയ്ക്കും നമുക്കും ലോട്ടെയെ തിരയാം...

    ReplyDelete
  5. ഇനി ലോട്ടെയെ കാണുന്നതുവരെ ടെൻഷനായി.

    സംവിധായകനേം അഭിനേതാക്കളേമൊക്കെ തീരുമാനമായി. Producer എവിടെ?

    ReplyDelete
  6. ഞാന്‍ വീണ്ടും ചോദിക്കുന്നു, ലോട്ടെ എവിടെ???

    എഴുത്തേച്ചി.. ലോട്ടെ എവിടെയെന്നറിയാതെ ഞാനിനി ഒരു പരിപാടിക്കുമില്ല..

    "ലോട്ടേ.... ലോട്ടേ..."

    ശെടാ, ഈ പെണ്ണിതെവിടെപ്പോയി ??

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഞാന്‍ തിരക്കിലാണ്. ഒരു ചിരിക്കുടുക്കയുടെ കല്യാണം പ്രമാണിച്ച് കുറെ ലീവ് വേണം. ഓഫീസില്‍
    ജോലിയൊക്കെ തീര്‍ക്കുന്ന തിരക്കിലാ. പക്ഷെ ഇവിടെ എത്താതെങ്ങനെ? കഥയില്‍ അലിഞ്ഞു ചേര്‍ന്ന കഥാപാത്രങ്ങള്‍ പോലെ കമന്റില്‍ സൗഹൃദം നിറയ്ക്കുന്ന സുഹൃത്തുക്കളും.
    ജിമ്മി കഴിഞ്ഞ പോസ്റ്റില്‍ കമന്റ്‌ ചെയ്തതൊക്കെ ഇപ്പോഴാ കണ്ടത്.
    ഹും... ഞങ്ങള്‍ ഗവണ്മെന്റ് ആള്‍ക്കാര്‍ ലീവ് എടുക്കാറില്ല എന്നറിയില്ല അല്ലെ? ഇത്രേം ആത്മാര്‍ത്ഥമായി ജോലിയെടുക്കുന്ന .... (മുദ്രാവാക്യം സ്റ്റൈലില്‍)

    ReplyDelete
  9. ഇതാണ്... ഒരിടത്തു നിര്‍ത്തിയാല്‍ അവിടുന്ന് അപ്പോ മുങ്ങും...

    ജിമ്മിച്ചാ... ഒന്നൂടെ നീട്ടി വിളി... "ലോട്ടേ..ട്ടേ...ട്ടേ..." എന്ന്.

    [സുകന്യേച്ചി മാത്രം വായിയ്ക്കാതിരിയ്ക്കാന്‍:

    സര്‍ക്കാര്‍ ജോലിക്കാര്‍ക്കെന്തിനാപ്പോ ലീവ് ല്ലേ? ഒപ്പിട്ടിട്ട് ഓഫീസില്‍ നിന്ന് മുങ്ങിയാലും ആരു ചോദിയ്ക്കാന്‍ എന്നാകും]

    ReplyDelete
  10. എഴുത്തുകാരി ചേച്ചീ...

    പ്രൊഡ്യൂസറാകാന്‍ ഏറ്റവും പറ്റിയ ആളായിരുന്നു നമ്മുടെ ബിലാത്തി മാഷ്... ആ ലുക്ക് തന്നെ കണ്ടില്ലേ?

    ReplyDelete
  11. @ശ്രീ -കറക്റ്റ്. ഞാന്‍ അറിഞ്ഞാല്‍ കുഴപ്പമില്ല. ജിമ്മിയെ പോലുള്ളവര്‍ അറിയണ്ട. ;)

    ReplyDelete
  12. "ലോട്ടേ..ട്ടേ...ട്ടേ..."

    ശ്രീക്കുട്ടാ... രക്ഷയില്ലല്ലോ, ഇവൾ വിളികേൾക്കുന്നില്ലല്ലോ... റിക്ടറല്ലേ വിളിക്കുന്നത്, അവൾ വിളികേൾക്കാതിരിക്കില്ല...
    പറഞ്ഞതുപോലെ, ബിലാത്തിയേട്ടന് ഒരു പ്രോഡ്യൂസർ ലുക്ക് ഒക്കെയുണ്ട്... അഭിനയത്തിന്റെ കൂടെ അതും ആവാമല്ലോ.. എന്തേ?

    സുകന്യേച്ചീ... ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ..’ ഏതായാലും കൃത്യമായി ഒപ്പിടാൻ മറക്കേണ്ട.. :)

    ReplyDelete
  13. അങ്ങനെ അതും വായിച്ചു...
    എന്റെ വിനുവേട്ടാ സസ്പെന്‍സ് ഒത്തിരി നീട്ടല്ലേ..

    സിനിമാനിര്‍മ്മാതാക്കളുടെ ശ്രദ്ധയ്ക്ക്..ഈ രംഗത്തേയ്ക് വേണ്ട പിന്നണീഗാനം തയ്യാറായിട്ടുണ്ട് (കട: ഏതോ ഒരു പടത്തിലെ ജഗതിയുടെ മ്യൂസിക് ഡയ: )

    (ദേവീ ശ്രീദേവീ... എന്ന ട്യൂണ്‍ അടിച്ചു മാറ്റിയല്ലോടാ മഹാപാപി എന്നൊക്കെ അസൂയക്കാര്‍ പറയും)

    ലോട്ടേ..എന്‍ ലോട്ടേ..
    തേടീ വരുന്നൂ ഞാന്‍
    നീ പോകും വഴിയെല്ലാം.
    ഈ ജിമ്മി, ച്ഛെ..
    ഈ റിക്ടര്‍ വരും കൂടെ !!

    കപ്പലിന്റെ മണ്ടേലും കണ്ടില്ല
    പിന്നെ സലൂണിന്റെ അടിയിലും കണ്ടില്ല.
    കന്യസ്ത്രീമാര്‍ക്കൊന്നും അറിയില്ല..
    നീയെവിടെയാണെന്റെ പ്രിയ ലോട്ടേ..

    :)

    ൧. തല്‍ക്കാലും ഫോട്ടത്തില്‍ ചിരിച്ചു നില്‍ക്കാനേ പറ്റൂ.

    ReplyDelete
  14. ആ ചിരിച്ചു കൊണ്ടുള്ള നില്‍പ്പു കണ്ടാല്‍ പറയില്ല കേട്ടോ ഇത്രയും 'കല' കയ്യിലുണ്ടെന്ന്...

    ആ പാട്ടു കലക്കി. ജിമ്മിച്ചന്‍ അതും പാടി കടാപ്പുറത്തൂടെ സോറി... കപ്പലിന്റെ ഡെക്കിലൂടെ നടക്കുന്ന ഒരു സീന്‍ കൂടി നമുക്ക് സിനിമയില്‍ ഉള്‍പ്പെടുത്താം...




    [ശ്ശോ! വിശക്കുന്നു... അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള ഫുഡ് റെഡിയായില്ലേ? ആ പ്രൊഡ്യൂസറെവിടെ?]

    ReplyDelete
  15. tension aavan vayya...muzhuan aavatte enittu vayikkam

    ReplyDelete
  16. അയ്യോ, ലോട്ടെയെ കാണാനില്ലെന്നോ? ഇനി എന്തുചെയ്യും? ഹേയ്‌, അങ്ങനെ വരില്ല. പിന്നെ, കഥ എങ്ങനെ മുന്നോട്ട്‌ പോകും? ലോട്ടെ അവിടെത്തന്നെ കാണും.

    ചാര്‍ളിയുടെ പാട്ട്‌ കൊള്ളാം.

    ReplyDelete
  17. എല്ലാ കുഴപ്പൺഗൾക്കും ഇടയ്ക്ക് ഇപ്പോൾ ഇങ്ങനെയും.........

    ആകെക്കൂടി ഒരു സമാധാനവും കിട്ടുന്നില്ലല്ലോ.

    ReplyDelete
  18. സാബി ബാവ... ആദ്യമായിട്ടാണല്ലേ ഇവിടെ? അദ്യം മുതല്‍ വായിച്ച്‌ പെട്ടെന്ന് വരൂ...

    മുരളിഭായ്‌... ഓരോ ലക്കത്തിനുമൊടുവില്‍ സസ്പെന്‍സ്‌... അതല്ലേ നമ്മുടെ രഹസ്യം...

    ശ്രീ... അങ്ങനെ ആശ്വസിക്കാന്‍ വരട്ടെ...

    എഴുത്തുകാരിചേച്ചി... ചേച്ചിക്കും ടെന്‍ഷനായോ?

    ജിമ്മി... ദിഗന്ദങ്ങള്‍ മുഴങ്ങുമാറ്‌ വിളിക്കൂ... ലോട്ടെ വരാതിരിക്കില്ല...

    ReplyDelete
  19. സുകന്യാജി... ഒരു ഗവണ്മന്റ്‌ ജോലി കിട്ടിയിരുന്നെങ്കില്‍... ലീവെടുക്കാതെ കല്യാണത്തിന്‌ പോകാമായിരുന്നൂ... അവിടെ ലീവ്‌ എന്നൊരു ആനുകൂല്യമെങ്കിലുമുണ്ടല്ലോ... ഇവിടെ സിക്ക്‌ ലീവ്‌ മാത്രമേയുള്ളൂ... അതും ഡോക്ടര്‍ അംഗീകരിച്ചാല്‍ മാത്രം...

    ശ്രീ ... അങ്ങനെ പറഞ്ഞുകൊടുക്ക്‌... വേണമെങ്കില്‍ പ്രൊഡ്യൂസര്‍ ആകാമെന്ന് ബിലാത്തി എന്നോട്‌ പറഞ്ഞിരുന്നു. നമ്മുടെ എല്ലാം വിഹിതം അങ്ങോട്ട്‌ ഏല്‍പ്പിക്കാനും പറഞ്ഞു...

    സുകന്യാജിയും ജിമ്മിയും കൂടെ എന്തൊക്കെയോ ഗൂഢാലോചനകള്‍ നടത്തുന്നുണ്ടല്ലോ...

    ചാര്‍ളി... നീങ്ക ഒരു പുലി താന്‍... അതുക്ക്‌ സന്ദേഹമേ കിടൈയാത്‌... ചെന്നൈയില്‍ എന്ത ഇടത്തില്‍ ഇരുക്കീങ്ക? കില്‍പ്പാക്ക്‌ പക്കത്തില്‍ ഇല്ലൈ എന്ന് നമ്പട്ടുമാ...?

    ReplyDelete
  20. മൈ ഡ്രീംസ്‌.. വി.കെ... നന്ദി..

    ലേഖ... അതേ, ലോട്ടെയെ കാണാനില്ല... റിക്ടര്‍ അവളെ കണ്ടെത്താതിരിക്കില്ല...

    എച്ചുമുക്കുട്ടി... എച്ചുമുക്കുട്ടിയുടെ മനഃസമാധാനം പോയിക്കിട്ടിയപ്പോള്‍ എനിക്ക്‌ സമാധാനമായി...

    ReplyDelete
  21. ചാര്ളിച്ചാ... പാട്ട് ഞമ്മക്ക് പെരുത്ത് പിടിച്ച്ക്ക്ണ്... ഗൊച്ചു ഗള്ളാ, ഇമ്മാതിരി കില്പ്പത്തിരിയൊക്കെ കയ്യിലുണ്ടെന്ന് പോട്ടം കണ്ടാല്‍ പറയൂല്ല കേട്ടാ.. (ക്രിസ്തുമസിനു കൂടാമെന്ന് പറഞ്ഞത് മറന്നോ? ഞാന്‍ വരുന്നുണ്ട്.. ജാഗ്രതൈ..)

    വിനുവേട്ടാ... അധികം ടെന്‍ഷന്‍ അടിപ്പിക്കാതെ അടുത്ത ലക്കം വേഗം പോസ്റ്റ്‌ ചെയ്തൂടെ?

    ReplyDelete
  22. Fantastic......... Storm Warning കുറേ പേരുടെ ഇടയില്‍ നല്ല സൗഹൃദം വളരാന്‍ ഇട വരുത്തി...

    അതാണ്‌ ഈ ബ്ലോഗ്‌ കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം.

    ഇനി വര്‍ഷങ്ങള്‍ കുറേ കഴിയുമ്പോള്‍ നിങ്ങളെല്ലാവരും കൂടി സ്റ്റോം വാണിംഗ്‌ മേറ്റ്‌സ്‌ എന്നോ മറ്റോ പറഞ്ഞ്‌ കേരളത്തിലെ ഏതെങ്കിലും കടലില്‍ അല്ലെങ്കില്‍ കായലില്‍ ഒരു കപ്പലിലില്‍ അല്ലെങ്കില്‍ മിനിമം ഒരു ഹൗസ്ബോട്ടിലെങ്കിലും ഒത്തുകൂടുന്ന രംഗം...... വെറുതെ ഒന്നോര്‍ത്തു നോക്കൂ.........

    ഒരുപക്ഷേ അവിടെ വെച്ചായിരിയ്ക്കും ലോട്ടെയും റിക്ടറും ആദ്യമായി കണ്ടുമുട്ടുന്നത്‌..... അവിടെ വച്ച്‌ വിനുവേട്ടന്‍ സ്റ്റോം വാണിംഗ്‌ എന്ന പുസ്തകത്തിന്റെ അഞ്ചാമത്തെ എഡിഷന്‍ എല്ലാവര്‍ക്കും നല്‍കും......... (വിശാലന്‍ സ്റ്റൈലില്‍.......)

    ReplyDelete
  23. "കപ്പലിന്റെ മണ്ടേലും കണ്ടില്ല
    പിന്നെ സലൂണിന്റെ അടിയിലും കണ്ടില്ല.
    കന്യസ്ത്രീമാര്‍ക്കൊന്നും അറിയില്ല..
    നീയെവിടെന്‍ ലോട്ടേ.."

    വിനുവേട്ടാ, നാളത്തന്നെ ആ കൊച്ചിനെ പറഞ്ഞുവിടണേ... അന്വേഷിച്ചുനടന്ന് ഞാന്‍ ആകെ പരവശനായി..

    കൊല്ലേരി പറഞ്ഞത് ഒരു നല്ല ഐഡിയ ആണല്ലോ... എന്തിന് അഞ്ചാമത്തെ എഡിഷന്‍ വരെ കാത്തിരിക്കണം? ആദ്യ പതിപ്പിന്റെ പ്രകാശനത്തോടനുബന്ധിച്ച് ‘ഡോയ്ഷ് ലാന്റ് മേറ്റ്സ്’-ന്റെ മീറ്റിംഗ് വിത്ത് ഈറ്റിംഗ് നടത്തിക്കൂടെ...?

    ReplyDelete
  24. പാവം ജിമ്മിച്ചന്‍..
    കാത്തിരുന്ന് കാത്തിരുന്ന് പാവം പരമശിവനായി.

    വിനുവേട്ടാ..ചെന്നൈയില്‍ പുലി വണ്ടല്ലൂര്‍ സൂ-ല്‍ മാത്രമേ ഉള്ളൂ എന്നാ തോന്നുന്നേ..
    എന്താണേലുംIP വച്ച് കണ്ട് പിടിച്ചു കളഞ്ഞല്ല്. ഇതൊക്കെ ഒരു നമ്പരാ കേട്ടോ..സത്യമംഗലം വനത്തിള്ളില്‍ ഒരു ഏറൂമാടത്തിലാ താമസം കേട്ടാ..


    സ്റ്റോം വാണിംഗ് ഫാന്‍സ് അസോസിയേഷന്റെ പ്രഥമ സമ്മേളനം വല്ല എറണാകുളത്തും പ്ലാന്‍ ചെയ്യൂന്നേ...
    പറ്റിയാന്‍ കാണം..ജിമ്മിച്ചന്‍ എന്നാ നാട്ടീല്‍ ലാന്ഡ് ചെയ്യുന്നേ...

    ReplyDelete
  25. എന്തൊരു അക്ഷരപ്പിശാചാ എന്റെ ദൈവേ..
    നീട്ടിപ്പിടീച്ചിരുന്ന് എഴുതുന്ന വിനുവേട്ടനും മറ്റ് പുലി, പുലിക്കുഞ്ഞുങ്ങള്‍ക്കും നമോവാകം..:)

    ReplyDelete
  26. ചാര്‍ളിച്ചാ.. “വണ്ടല്ലൂര്‍ സൂ-വില്‍ 1985-ല്‍ ചെന്നപ്പോള്‍ ഇതുപോലെ കുറെ പുലികളെ കണ്ടിരുന്നു“ എന്ന് ചാര്‍ളിയോട് പറയാന്‍ പറഞ്ഞു എന്ന് പറഞ്ഞ് കമന്റ് ഇടാന്‍ വിനുവേട്ടന്‍ പറഞ്ഞിരിക്കുന്നു...

    ഹോ, പറഞ്ഞു പറഞ്ഞ് ഞാന്‍ വീണ്ടും പരമശിവനായി...)

    ഞാന്‍ ഈ മാസം 20-ന് ലാന്റുന്നു.. പിന്നെ, കൊച്ചിയില്‍ തുടങ്ങി കണ്ണൂര്‍ വഴി ബാംഗ്ലൂരിലേക്കും തിരിച്ചും 18 ദിവസത്തെ ഓട്ടപ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്..

    ReplyDelete
  27. അപ്പോ ക്രിസ്തുമസ്സ് ഡോയ്‌ഷ്‌ലാന്റിലോ നാട്ടിലോ?

    ReplyDelete
  28. "ലോട്ടെ എവിടെ...?"

    ReplyDelete
  29. ലോട്ടേയേ കാണാനില്ലെന്നോ.കഷ്ടം തന്നെ.ഈ കന്യാസ്ത്രീക്കൊന്നും പത്ത്‌ പൈസയുടെ വെളിവില്ലല്ലോ!!!!

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...