ലൈഫ്‌ബോട്ട് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടിട്ട് മൊറാഗ് സിന്‍ക്ലെയര്‍ കുന്നിന്റെ ഏതാണ്ട് മുകളിലെത്തിയിരിക്കുന്നു ഇപ്പോള്‍. വലിയ ഇരുമ്പുചക്രങ്ങളുള്ള ട്രോളിയിലാണ് ബോട്ട് ഇരിക്കുന്നത്. ബോട്ട് ട്രോളിയിലേക്ക് കയറ്റുന്ന കാര്യം അത്ര എളുപ്പമല്ലെന്നായിരുന്നു ഗെറിക്ക് ആദ്യം കരുതിയത്. എന്നാല്‍ പ്രശ്നം വളരെ ലളിതമയിരുന്നു. ബോട്ടിനെ കടലിലേക്ക് തന്നെ തള്ളിയിറക്കിയിട്ട് ട്രോളി അതിനടുത്ത് വരെ കൊണ്ടുചെന്നു. അടുത്ത നിമിഷം, തിരമാല ബോട്ടിനെ ട്രോളിയിലേക്ക് എടുത്തിട്ട് കൊടുത്തു.
ട്രോളി ഇപ്പോള്‍ കുന്നിന്റെ അഗ്രത്തിലെത്താറായിരിക്കുന്നു. പതിനൊന്ന് കുതിരകള്‍, നാല്‍പ്പത്തിയൊന്ന് വനിതകള്‍, പതിനെട്ട് കുട്ടികള്‍, പതിനൊന്ന് പുരുഷന്മാര്‍... ഇത്രയും പേര്‍ ചേര്‍ന്നാണ് ട്രോളി വലിക്കുന്നത്.
ഗെറിക്കും ലാക്ലനും ട്രോളിയുടെ പിന്നില്‍ നടന്ന് വലിയ തടിക്കഷണങ്ങളും മറ്റും എടുത്ത് ചക്രങ്ങള്‍ക്ക് പിന്നിലിട്ട് ട്രോളി പിറകോട്ട് ഉരുളാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാറ്റോടു കൂടിയ മഴ അവരുടെ ദേഹത്തിനുള്ളിലേക്ക് തുളച്ചിറങ്ങുന്നത് പോലെ തോന്നി.
പെട്ടെന്ന് ജാനറ്റിന്റെ ഒന്ന് രണ്ട് വാര മുന്നിലായി മഞ്ഞ ഓയില്‍സ്കിന്‍ ധരിച്ച ഒരു രൂപം മുന്നോട്ട് കമഴ്‌ന്നു വീണു. വലിച്ചുകൊണ്ടിരുന്ന കയറില്‍ നിന്നും പിടി വിട്ട് ഓടിച്ചെന്ന അവള്‍ അത്ഭുതപ്പെട്ടു പോയി. വിളറി വെളുത്ത്, തല മുഴുവനും നരച്ച, ചുരുങ്ങിയത് ഒരു എഴുപത് വയസ്സ് എങ്കിലും തോന്നിക്കുന്ന ഒരു വൃദ്ധയായിരുന്നു അത്. അവരുടെ കൈകളില്‍ രക്തം പുരണ്ടിരുന്നു. കുറച്ചുനേരം തന്റെ മുറിവിലേക്ക് നോക്കി ഇരുന്ന അവര്‍ തന്റെ സ്കേര്‍ട്ട് ഉയര്‍ത്തി പെറ്റിക്കോട്ടില്‍ നിന്നും അല്‍പ്പം തുണി വലിച്ചു കീറി.
മുറിവേറ്റ തന്റെ കൈയില്‍ അത് കെട്ടുവാന്‍ അവര്‍ ശ്രമിക്കുന്നതിനിടയില്‍ ജാനറ്റ് അവരെ ഒരു വശത്തേക്ക് മാറ്റിയിരുത്തുവാന്‍ ശ്രമിച്ചു. "നിങ്ങള്‍ അങ്ങോട്ട് മാറി ഇരിക്കൂ..."
"എന്നെ വിടൂ കുട്ടീ..." ആ വൃദ്ധ അവളെ തള്ളി മാറ്റിയിട്ട് ആടിയാടി നടന്ന് തന്റെ സ്ഥാനത്ത് ചെന്നുനിന്ന് കയര്‍ വലിക്കുവാന്‍ തുടങ്ങി.
"മൈ ഗോഡ്... ഇത് ഭ്രാന്ത് തന്നെ..." ജാനറ്റിന് പറയാതിരിക്കാനായില്ല.
മര്‍ഡോക്ക് അടുത്ത് വന്ന് അവളെ പിടിച്ചുയര്‍ത്തി. "കുഴപ്പമൊന്നുമില്ലല്ലോ ജാനറ്റ്...?"
"ഇല്ല... എനിക്ക് കുഴപ്പമൊന്നുമില്ല..."
"പിന്നെ എന്തിനാണ് നീ നിന്റെ സ്ഥാനത്ത് നിന്നും മാറിയത്...?"
അദ്ദേഹം അവളെ കനപ്പിച്ചൊന്നു നോക്കി. മനസ്സില്ലാമനസ്സോടെയെങ്കിലും അവള്‍ അവിടെ നിന്ന് ഓടിപ്പോയി ജീന്‍ സിന്‍ക്ലെയറിന്റെ അടുത്ത് ചെന്ന് അവര്‍ക്കൊപ്പം വലിക്കുവാന്‍ തുടങ്ങി.
സമയത്തിനിപ്പോള്‍ പ്രസക്തിയില്ല. ദേഹമാസകലം വേദനിക്കുന്നു. എങ്കിലും തന്റെ ചുറ്റുമുള്ളവരുടെ ആര്‍പ്പുവിളികളും പ്രോത്സാഹനങ്ങളും അവളെ അത്ഭുതപ്പെടുത്തി. വേദനയുടെ കാഠിന്യം അല്‍പ്പാല്‍പ്പമായി കുറയുന്നത് പോലെ അവള്‍ക്ക് തോന്നി. പെട്ടെന്ന് എല്ലാവരും കൂടി ആര്‍ത്തുവിളിച്ചു. ട്രോളി കുന്നിന്റെ നെറുകയില്‍ നിന്ന് താഴോട്ട് ഉരുണ്ടു തുടങ്ങിയിരുന്നു. അവര്‍ പൂര്‍വാധികം വേഗതയില്‍ മുന്നോട്ട് നീങ്ങുവാന്‍ തുടങ്ങി.
* * * * * * * * * * * * * * * * * * * * * * * * *
അദ്ദേഹം നില്‍ക്കുന്ന സ്ഥാനത്ത് ഡെക്കിനടിയില്‍ അഞ്ച് മുതല്‍ പത്ത് അടി വരെ വെള്ളമുണ്ടായിരുന്നു. കപ്പല്‍ വലത് വശത്തേക്ക് കുത്തനെ ചരിഞ്ഞിട്ടുണ്ട്. ചുമരില്‍ കിടന്ന് ആടിക്കൊണ്ടിരുന്ന റാന്തല്‍ വിളക്ക് റിക്ടര്‍ വെള്ളത്തിന് മുകളിലേക്ക് വന്നപ്പോള്‍ തകര്‍ന്ന് ചിതറി.
യഥാര്‍ത്ഥത്തില്‍ മുന്നോട്ട് നീങ്ങാന്‍ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. പല വസ്തുക്കളും വീണ് വഴി തടസ്സപ്പെട്ട് കിടക്കുകയാണ്. അഥവാ അങ്ങനെ തടസ്സമില്ലായിരുന്നുവെങ്കില്‍ തന്നെയും അത്രയും സമയം വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ച് നില്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
ഇനി ഒറ്റ മാര്‍ഗമേയുള്ളൂ. മുഷ്ടി ചുരുട്ടി അദ്ദേഹം ചുമരില്‍ ഇടിച്ചു നോക്കി. ഇപ്പോഴും നല്ല ഉറപ്പുണ്ട്. ഉള്ളിലേക്ക് കടക്കാന്‍ വേറെ മാര്‍ഗ്ഗമില്ല. അദ്ദേഹം തന്റെ ഫയര്‍ ആക്സ് എടുത്ത് ചുമരില്‍ ആഞ്ഞ് വെട്ടുവാന്‍ തുടങ്ങി.
* * * * * * * * * * * * * * * * * * * * * * * * * * * * *
മൊറാഗ് സിന്‍ക്ലെയര്‍ ഇപ്പോള്‍ ഏതാണ്ട് പകുതി ദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. തുറസ്സായ സ്ഥലമായതിനാല്‍ കാറ്റ് ആഞ്ഞ് വീശുന്നുണ്ടായിരുന്നു. തന്മൂലം ട്രോളിയുടെ വേഗത അല്‍പ്പമൊന്ന് മന്ദീഭവിച്ചു.
ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയായിരുന്നു അവിടെങ്ങും. ചിലര്‍ അവിടവിടെയായി ക്ഷീണിച്ച് തളര്‍ന്ന് ഇരിക്കുന്നു. അധികനേരം തന്നെക്കൊണ്ട് ഈ ജോലിക്ക് കഴിയില്ല എന്ന് ജാനറ്റിന് മനസ്സിലായി. എന്നിട്ടും ജീനിന്റെ സമീപത്ത് നിന്ന് അവള്‍ വലി തുടര്‍ന്നു. ചുമലില്‍ കയര്‍ ഉരഞ്ഞ് കടുത്ത വേദനയുണ്ടാക്കുന്നു. കൈയില്‍ നിന്ന് രക്തം പൊടിയാന്‍ തുടങ്ങിയിരിക്കുന്നു.
അവള്‍ ദൂരെ കടലിലേക്ക് നോക്കി. അത് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകമായ കാഴ്ചയായി അവള്‍ക്ക് തോന്നി. എമ്പാടും വെളുത്ത നുരയും പതയും നിറഞ്ഞ് ഇളകി മറിയുന്ന സമുദ്രം. അതില്‍ നിന്ന് ഉയര്‍ന്ന് വന്ന പുക പോലെ വലയങ്ങളായി കറുകറെ കറുത്ത് ആകാശം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന മേഘക്കൂട്ടങ്ങള്‍. അവ ഇപ്പോള്‍ ഭൂമിയെ ഒന്നാകെ മൂടിക്കളയുമെന്ന് അവള്‍ക്ക് തോന്നിപ്പോയി.
പെട്ടെന്നാണ് അവളുടെ അല്‍പ്പം മുന്നിലായി വലിച്ചുകൊണ്ടിരുന്ന ഡോഗള്‍ സിന്‍ക്ലെയര്‍ ഒരു വശത്തേക്ക് വേച്ച് വേച്ച് കാലിടറി വീണത്. കയറില്‍ നിന്ന് പിടി വിട്ട് ജാനറ്റ് അദ്ദേഹത്തിന്റെയടുത്തേക്ക് ഓടിച്ചെന്നു. മലര്‍ന്ന് കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ ദൃഷ്ടികള്‍ ഇരുണ്ട ആകാശത്തേക്ക് കേന്ദ്രീകരിച്ചിരുന്നു. രണ്ട് നിമഷം കഴിഞ്ഞാണ് ആ നോട്ടത്തിന് അപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അവള്‍ മനസ്സിലാക്കിയത്. പെട്ടെന്നവള്‍ അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ ജാക്കറ്റിന്റെ ബട്ടണുകള്‍ അഴിച്ച് ഹൃദയമിടിപ്പ് പരിശോധിച്ചു.
ഗെറിക്ക് അവളുടെ അരികില്‍ വന്ന് മുട്ടുകുത്തി ഇരുന്നു.
"എന്ത് പറ്റി...? നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ...?"
"ഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു..." അവള്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു. "തൃപ്തിയായില്ലേ താങ്കള്‍ക്ക്...?"
* * * * * * * * * * * * * * * * * * * * * * * * * * * *
ക്വാര്‍ട്ടര്‍ ഡെക്കിന്റെ ഒരു അരികിലിരുന്ന് തന്റെ പോക്കറ്റ് ടെലിസ്കോപ്പ് എടുത്ത് റീവ് ഫാഡായിലേക്ക് നോക്കി.
"രക്ഷയില്ല്ല..." അദ്ദേഹം ജാഗോയോട് വിളിച്ചു പറഞ്ഞു. "ഒരു പക്ഷേ, കുന്നിന്‍ മുകളില്‍ നിന്നാല്‍ അവര്‍ക്ക് നമ്മെ കാണാമായിരിക്കും... പക്ഷേ, എനിക്ക് ദ്വീപ് തന്നെ കാണാന്‍ സാധിക്കുന്നില്ല..."
"അവരൊന്നും വരുന്നില്ല അഡ്‌മിറല്‍... അവരൊട്ട് വരാനും പോകുന്നില്ല.. ഇത് നമ്മുടെ വിധിയാണ്..."
ജഗോ തന്റെ കണ്ണുകള്‍ ചേര്‍ത്തടച്ചു. വീണ്ടും ഒരു തിര അവര്‍ക്ക് മുകളിലൂടെ കടന്നുപോയി. അത് ഡോയ്‌ഷ്‌ലാന്‍ഡിനെ വീണ്ടുമൊന്ന് ഉയര്‍ത്തി പാറക്കെട്ടിലേക്ക് തന്നെ ഇട്ടു.
"ജീസസ് ക്രൈസ്റ്റ്... പാറക്കെട്ടിന്റെ വക്കില്‍ നിന്ന് താഴേക്ക് വീണു എന്ന് തന്നെ ഞാന്‍ കരുതി..." റീവ് പറഞ്ഞു.
"കപ്പല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്..." ബെര്‍ഗര്‍ അലറി. "ഒന്നോ രണ്ടോ തവണ ഇതാവര്‍ത്തിച്ചാല്‍ നമ്മുടെ കഥ കഴിഞ്ഞത് തന്നെ..."
തുടര്‍ച്ചയായി കടല്‍ വെള്ളം മുഖത്തുകൂടി ഒഴുകിപ്പോകുന്നതിനാല്‍ റീവിന്റെ മുഖം ഒരു മത്സ്യത്തിന്റെ അടിവയര്‍ പോലെ വിളറി വെളുത്തിരുന്നു. ഒരു നൂറ് വയസ്സെങ്കിലും താണ്ടിയ പടു കിഴവനെപ്പോലെ ആയിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രകൃതം.
ജാഗോ അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നിട്ട് ചോദിച്ചു. "അഡ്‌മിറല്‍... ആക്ഷന്‍... ആക്ഷന്‍.. എന്നൊരു ചിന്ത മാത്രമല്ലേ താങ്കള്‍ക്കുണ്ടായിരുന്നുള്ളൂ...? ഇപ്പോള്‍ അത് കിട്ടിയില്ലേ...? ഇനിയെന്താണ്...?"
* * * * * * * * * * * * * * * * * * * * * * * * * *
(തുടരും)
എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍... നിര്‍ണായക നിമിഷങ്ങള്‍... കഥ തുടരുന്നു...
ReplyDeleteആഹാ... മറ്റൊരു കിടിലന്‍ അദ്ധ്യായം കൂടെ...
ReplyDelete(എന്നാലും വല്യ ചതിയായിപ്പോയി... മ്മടെ ആളിനെപ്പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ല..)
എന്തായാലും ഈ തവണയും നടയടി എന്‍റെ വക തന്നെ ഇരിക്കട്ടെ...
മാഷെ ആദ്യാമായിട്ടാണ് ഈ ബ്ലോഗില്‍
ReplyDeleteഒരു നോവല്‍ ആദ്യവസാനം വിവര്‍ത്തനം നടത്തി ബ്ലോഗില്‍ പ്രസിദ്ധികരിക്കുക എന്ന ബഹൃത്തായ കര്‍മ്മം ചെയ്ത അങ്ങയുടെ സാധനയെ അഭിനന്ദിക്കുന്നു.
ഈ ബ്ലോഗ് കൂടുതല്‍ ആളുകളിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ കഴിയുന്ന തരത്തില്‍ ഇവിന്റെ പ്രമോഷന്‍ ഞാന്‍ നടത്താം.
ആദ്യം മുതല്‍ വായിക്കട്ടെ.
ഇനിപ്പോൾ ചാരപ്പനിക്കിടയിൽ ഒരു സ്പൈ വർക്ക് ഇവിടെയും നടത്തിപ്പോണ്..കേട്ടൊ വിനുവേട്ടാ
ReplyDeleteഉദ്വേഗഭരിതമായ മറ്റൊരു അദ്ധ്യായം...
ReplyDeleteജിമ്മി പറഞ്ഞതു പോലെ ലോട്ടെയെ ഇപ്പോ തപ്പിയെടുക്കുമെന്ന് കരുതിയിരിയ്ക്കുകയായിരുന്നു...
(സാരല്യ ജിമ്മിച്ചാ... അത്യാവശ്യം വന്നാല്‍ നമുക്കും അവിടേയ്ക്ക് ഒരു ബോട്ടിറക്കാമെന്നേ... ചാര്‍ളിച്ചായോ... എന്തു പറയുന്നു???)
ഇങ്ങനയൊരു ബ്ലോഗുണ്ടെന്ന് ഇന്നാണ് അറിയുന്നത്...മെയിലിനു നന്ദി കേട്ടോ...
ReplyDeleteഗ്രേറ്റ് വർക്ക്! ഇനി ആദ്യം മുതൽ വായന തുടങ്ങട്ടെ...
ഇനിയെന്താവും എന്നാ?
ReplyDeleteനല്ല ഉൽക്കണ്ഠയുണ്ട്..........
കഥ വരട്ടെ, വേഗം വരട്ടെ..........
കോള്ളാല്ലോ വിനുവേട്ടാ,
ReplyDeleteബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും, പാചകറാണിയും മറ്റും എത്തിയല്ലോ..ഇനിയിപ്പോ നട്ടുവിന്റെ അടൂത്ത ഇന്റര്‍വ്വ്യൂ വിനുവേട്ടനുമായി മറ്റോ ആണോ ?
("Thanks for Visiting" കൂട്ടീച്ചേര്‍ത്തതിന്റെ രഹസ്യം മനസ്സിലായി)
പുതിയ അതിഥികള്‍ക്ക് വിനുവേട്ടന്റെ പേരിലും, എന്റെ സ്വന്തം പേരിലും സ്വാഗതം ആശംസിക്കുന്നു..
ഹി.ഹി ഐഡിയാ എങ്ങനെ ..വിനുവേട്ടന്റെ പേരില്‍ ചുളിവില്‍ ആളായി.
ജിമ്മിച്ചാ ശ്രീ ബോട്ടിറാമെന്നൊക്കെ പറയുന്നു. സുനാമി വന്നേപ്പിന്നെ മറീനാബീച്ചില്‍ പോകാന്‍ തന്നെ പേടീയാ..അപ്പോഴാ ബോട്ട്..ശ്രീക്കുട്ടാ..കരയില്‍ നിന്നുള്ള സഹകരണേ പറ്റൂ കേട്ടാ...ഐലസാ...
ഇപ്പൊ ആണ് പലരും അറിഞ്ഞു വരുന്നത് ..............സന്തോഷം ഉണ്ട്
ReplyDeleteശ്രീക്കുട്ടാ : നീയെങ്കിലും ഉണ്ടല്ലോ ന്റെ കൂടെ... സമാധാനമായി... ഈ കണക്കിന് വളരെ അടിയന്തിരമായി ഒരു ബോട്ട് ഇറക്കേണ്ടി വരും.. (എന്നാലും... വിനുവേട്ടാ..)
ReplyDeleteചാര്ളിച്ചാ : കരയ്ക്കിരുന്ന്‍ കപ്പലോടിക്കാന്‍ നല്ല എളുപ്പമാ അല്ലിയോ.. :)
പിന്നെ, നമ്മുടെ ഈ കപ്പലില്‍ ഇഷ്ടം പോലെ ഇടയുണ്ടല്ലോ... പുതിയ പുതിയ യാത്രക്കാര്‍ വന്നു ചേരട്ടെ... അങ്ങനെ ഈ യാത്ര കൂടുതല്‍ മനോഹരമാവട്ടെ... സുസ്വാഗതം..
nalloru udyamam thanne....ellaavarkkum saadhya...maavunna kaaryamalla vivartthanam....ezhuthi theliyatte...aashamsakal!!
ReplyDeleteവിനുവേട്ടാ ആദ്യം മുതല്‍ വായിക്കാറുണ്ടെങ്കിലും ഒന്നും ഇതുവരെ പറഞ്ഞില്ല .... സംഭവം കിടു കിക്കിടു
ReplyDeleteaasamsakal
ReplyDeleteവിനുവേട്ടാ.
ReplyDeleteഅക്ഷീണയത്നം, അർപ്പണമനോഭാവം എന്നീ വാക്കുകളുടെ അർത്ഥം ഈ 73 ഭാഗങ്ങൾ കാണുമ്പോൾ മനസിലാകുന്നുണ്ട്.
ഇത് എത്രയും വേഗം ഒരു പുസ്തകമായി ഇറങ്ങട്ടെ എന്നും അങ്ങനെ കൂടുതൽ വായനക്കാരിലേയ്ക്ക് എത്തട്ടേ എന്നും ആശംസിച്ച് കൊണ്ട്....
ഇനി ലോട്ടെയെ കണ്ടുകിട്ടുന്നതുവരെ ഞാന്‍ ഈ വഴിക്കില്ല. എച്‌മുകുട്ടി പറഞ്ഞതുപോലെ എന്തൊരു ടെന്‍ഷനാണിത്! എനിക്ക് വയ്യ.
ReplyDeleteജിമ്മി... തല്‍ക്കാലം നാട്ടില്‍ പോയിട്ട് വാ... അപ്പോഴേക്കും നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം...
ReplyDeleteനട്ട്‌സ്... വളരെ സന്തോഷം ഈ സന്ദര്‍ശനത്തിന്... ആദ്യം മുതല്‍ വായിച്ച് പെട്ടെന്ന് ഒപ്പമെത്തൂ... അഭിപ്രായത്തിന് വളരെ നന്ദി...
മുരളിഭായ്... അപ്പോള്‍ ചാരപ്പണി തുടങ്ങിയോ...? മറിയം റഷീദ കേസ് പോലെ ആകുമോ?
ശ്രീ... മുടങ്ങാതെയുള്ള ഈ സന്ദര്‍ശനത്തിന് നന്ദി കേട്ടോ...
ബിന്ദു... സന്ദര്‍ശനത്തില്‍ സന്തോഷം... പെട്ടെന്ന് ഓടിയെത്തൂ...
ReplyDeleteഎച്ചുമുക്കുട്ടി... എല്ലാവരെയും ടെന്‍ഷന്‍ അടിപ്പിക്കലാണല്ലോ ഇപ്പോള്‍ എന്റെ പണി...
ചാര്‍ളി... നല്ല ഐഡിയ തന്നെ... പിന്നെ തൗസന്‍ഡ് ലൈറ്റ്‌സിനടുത്ത് ബസ്സിറങ്ങി മറീന ബീച്ചിലൂടെ അണ്ണാ സ്ക്വയര്‍ വരെ നടക്കാനുള്ള ധൈര്യമുണ്ടോ...? എന്നാല്‍ ബോട്ടില്‍ കൊണ്ടുപോകാം...
മൈ ഡ്രീംസ്.. വീണ്ടും സ്വാഗതം...
ReplyDeleteജിമ്മി... അതേ കൂടുതല്‍ കൂടുതല്‍ പേര്‍ വരട്ടെ...
വിജയലക്ഷ്മിയമ്മ... സന്ദര്‍ശനത്തിന് നന്ദി...
ഒഴാക്കന്‍... അതുശരി... എന്നിട്ടാണോ ഒന്നു മിണ്ടാതെ പൊയ്ക്കൊണ്ടിരുന്നത്...?
ഉമേഷ്... നന്ദി...
വശംവദന്‍... വിലയിരുത്തലിന് നന്ദി...
ReplyDeleteലേഖ... അപ്പോള്‍ ലോട്ടെയെ കാണാനായി എന്തായാലും ഇനിയും വരുമല്ലോ... ഇപ്പോഴാണോര്‍ത്തത്... ലോട്ടെയുടെ റോള്‍ ലേഖയ്ക്കാണല്ലോ അല്ലേ...
വിനുവേട്ടാ.. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ, ഈ യാത്രയില്‍ നിന്നും ഞാന്‍ രണ്ടാഴ്ചത്തേക്ക് അവധിയെടുക്കുന്നു... (അപ്പോളേക്കും ലോട്ടയെ കണ്ടുകിട്ടട്ടെ...)
ReplyDeleteവിനുവേട്ടന്‍, ബിലാത്തിയേട്ടന്‍, എഴുത്തേച്ചി, സുകന്യേച്ചി, ചാര്ളിച്ചന്‍, ശ്രീക്കുട്ടന്‍, ലേഖാജി തുടങ്ങി 'ഡോയ്ഷ് ലാന്റി'ലെ എല്ലാ സഹയാത്രികര്‍ക്കും ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍ നേരുന്നു...
വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ...
"ജിമ്മിച്ചായാ പോകരുതേ...
ReplyDeleteഡോയിഷ്‌ലാന്റു മറക്കാമോ?
റിക്ടര്‍ക്കൊപ്പം പോയില്ലേല്‍
പാവം ലോട്ടെ തനിച്ചാകും..."
എന്തായാലും ക്രിസ്തുമസ്സും പുതുവത്സരവുമെല്ലാം അടിച്ചു പൊളിച്ച് ആഘോഷിച്ചിട്ട് തിരിച്ചു വാ ജിമ്മിച്ചാ... ഞങ്ങള്‍ കാത്തിരിയ്ക്കാം :)
വിനുവേട്ടാ... നമുക്കു യാത്ര തുടരാം, ജിമ്മി ലീവ് കഴിഞ്ഞു വരട്ടെ!
വിനുവേട്ടാ,
ReplyDeleteനീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും,മദിരാശിയുടെ ഓരോ വളവും തിരിവും മറന്നിട്ടീല്ല അല്ലേ....
മദിരാശിയും ഒരു പക്ഷേ താങ്കളേ
നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും..ഒത്തിരി ഒത്തിരി മാറ്റങ്ങളുമായി...അടുത്ത വിസിറ്റിനു ഒന്നു വന്നു കൂടെ...
(സ്റ്റോം വാണിംഗ് ഫാന്‍സ് അസോസിയേഷന്‍ മീറ്റ് ചെന്നൈയില്‍ വച്ചു നടത്താന്‍ താല്പര്യമുള്ള ആരേലുമുണ്ടേല്‍ വേഗം കൈ പൊക്കിയാട്ടേ..)
ജിമ്മിച്ചാ,
യാത്രയുടേ ഫുള്‍ ഡീറ്റൈത്സ് തരാത്തതിനാല്‍ പണിയായല്ലോ.. കണ്ണൂര്‍ മുതല്‍ തിരുവല്ല വരെ ക്വട്ടേഷന്‍ ടീംസിനെ നിറുത്തിയിട്ടുണ്ട്.. അതിന്റെയപ്പുറം തേക്കോട്ട് പരിചയക്കാരില്ല..ആരേലുമുണ്ടോ സഹായിക്കാന്‍..അടുത്ത പോസ്റ്റിന്റെ ആദ്യ മൂന്ന് കമന്റിനുള്ളില്‍ പേര് കണ്ടില്ലേല്‍ പറയാം...ചോദിക്കാന്‍ മറന്നു. യാത്ര എമിറേറ്റ്സില്‍ ആണോ..? ഒരു മില്ലേനിയം പോസ്റ്റിനുള്ള വകയുണ്ടോ..?
എല്ലാവര്‍ക്കും ക്രിസ്തുമസ്സ്/നവവസ്തരാശംസകള്‍ !! (ഞാനും നാട്ടീല്‍ പോകും,ടീക്കറ്റ് കണ്‍ഫേമ്ം ആയാല്‍...:))
മാഷെ .. കഴിഞ്ഞ ആഴ്ച ആണ് ഈ ബ്ലോഗ് ന്റെ ലിങ്ക് കിട്ടിയത്. 2 ദിവസം കൊണ്ട് 73 post ഉം വായിച്ചു.. its great.. am waiting for the next one.. :)
ReplyDeleteThis comment has been removed by the author.
ReplyDeleteഇത് ഇപ്പോഴാ കണ്ടത്...മുഴുവന്‍ വായിക്കുന്നു...
ReplyDeleteനന്ദി..ഒപ്പം ആശംകള്‍..!
മെറിക്രിസ്മസ് & ഹാപ്പി ന്യൂ ഇയര്‍..!!
(അച്ചരപ്പിശാച്...ഹ്ഹ് അതാ കമെന്‍റ് ഡിലീറ്റിയെ...സോറി)
ശ്രീ... നാട്ടിലാണെങ്കിലും ആഴ്ചയിലൊരിക്കല്‍ ഒരു ബോട്ട് പിടിച്ച് ഡോയ്‌ഷ്‌ലാന്റില്‍ വരുമെന്നും പറഞ്ഞിട്ടാണ് ജിമ്മി പോയിരിക്കുന്നത്...
ReplyDeleteചാര്‍ളി... എങ്ങനെ മറക്കാന്‍ ചാര്‍ളി... ആദംബാക്കത്ത് നിന്ന് സൈക്കിളില്‍ ഗോള്‍ഡന്‍ ബീച്ച് വരെ പോയതും കൂടെയുണ്ടായിരുന്ന മനോജ് കടലില്‍ മുങ്ങിയതും മുക്കുവന്മാര്‍ പോയി രക്ഷിച്ചതും എല്ലാം എല്ലാം ഇന്നലെയെന്ന പോലെ... വരണം ഒരു നാള്‍ ഓര്‍മ്മകള്‍ പുതുക്കുവാന്‍ മദിരാശിയില്‍...
പിന്നെ ജിമ്മി ഇന്നുച്ചയ്ക്ക് 12 മണിക്ക് നെടുമ്പാശേരിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എല്ലാവരെയും അറിയിക്കാന്‍ പറഞ്ഞിരിക്കുന്നു... യാത്ര സൗദി എയര്‍ലൈന്‍സിലായിരുന്നു. മന്ത്രിമാരെ കടത്തി വെട്ടുന്ന പരിപാടികള്‍ക്കിടയില്‍ ചെന്നൈയില്‍ വരുമോ എന്നറിയില്ല... റിക്ടറുടെ ... അല്ല ജിമ്മിയുടെ മൊബൈല്‍ നമ്പര്‍ ഇതാണ്... 9544339838. അപ്പോള്‍ നാട്ടില്‍ പോയാല്‍ ഡോയ്‌ഷ്‌ലാന്‍ഡ് വിശേഷങ്ങള്‍ അറിയാന്‍ വരുമോ?
സച്ചിന്‍... സ്വാഗതം സ്വാഗതം... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം... വീണ്ടും വരണം....
ലക്ഷ്മി... പെട്ടെന്ന് വായിച്ച് ഒപ്പമെത്തൂ... അപ്പോള്‍ ശരി... ഇനി 'അവസാനത്തെ ചിരി' വായിക്കട്ടെ...
:)
ReplyDeleteവളരെ ടെൻഷൻ ...ഇനി എന്താകുമോ എന്തോ!!!
ReplyDelete