ക്വാര്‍ട്ടര്‍ ഡെക്കിന്റെ അഴികളോട് ചേര്‍ന്ന് ഇരിക്കുകയാണ് ജാഗോയും റീവും ബെര്‍ഗറും. ഡോയ്‌ഷ്‌ലാന്റ് അല്‍പ്പം കൂടി വലതുവശത്തേക്ക് നീങ്ങി. ഓരോ തിര വന്നടിക്കുമ്പോഴും കപ്പല്‍ പതുക്കെ ഇളകിക്കൊണ്ടിരുന്നു.
ചുരുങ്ങിയത് ഒരു നൂറാമത്തെ തവണയെങ്കിലുമായിരിക്കും റീവ് ഫാഡാ ദ്വീപിലേക്ക് നോക്കുന്നത്. എന്നാല്‍ ഇത്തവണ അദ്ദേഹം അത് കാണുകതന്നെ ചെയ്തു. വലതുവശത്ത് ഏതാണ്ട് ഒരു മൈല്‍ അകലെ മൊറാഗ് സിന്‍ക്ലെയര്‍ തിരമാലയുടെ മുകളിലേക്ക് ഉയരുന്നു.
"അവര്‍ വരുന്നുണ്ട്...!" ജാഗോയുടെ ചുമലില്‍ ഒരു ഭ്രാന്തനെപ്പോലെ തട്ടിക്കൊണ്ട് റീവ് വിളിച്ചുകൂവി. "ഞാന്‍ കണ്ടതാണ്..."
ജാഗോ ചാടിയെഴുന്നേറ്റ് അഴികളില്‍ പിടിച്ച് കനം തൂങ്ങിയ കണ്ണുകളോടെ കോരിച്ചൊരിയുന്ന മഴയ്ക്കുള്ളിലൂടെ തുറിച്ചു നോക്കി.
"ഇല്ല..." നിരാശയും ദ്വേഷ്യവും കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. "താങ്കള്‍ ഓരോന്ന് ഭാവനയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു അഡ്‌മിറല്‍...."
എന്നാല്‍, ബെര്‍ഗറെ തട്ടി വിളിച്ചിട്ട് റീവ് വീണ്ടും വിളിച്ചു കൂവി. ഇപ്രാവശ്യം അവരെല്ലാവരും തന്നെ ആ ലൈഫ്‌ബോട്ടിനെ വ്യക്തമായി കണ്ടു. അതോടെ അവിടെ നിന്നിരുന്ന എല്ലാവരുടെയും കണ്ഠങ്ങളില്‍ നിന്ന് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.
ബെര്‍ഗര്‍ സ്റ്റേമിനെ കൈ കാട്ടി വിളിച്ചു. "എന്റെ ക്യാബിനില്‍ ചെന്ന് ആ കന്യാസ്ത്രീകളെ കൂട്ടിക്കൊണ്ടു വരൂ..."
സ്റ്റേം ബെര്‍ഗറുടെ ക്യാബിനിലേക്ക് നടന്നു. ആ നിമിഷത്തില്‍ മറ്റൊരു കൂറ്റന്‍ തിരമാല വന്ന് ഡോയ്‌ഷ്‌ലാന്റില്‍ അടിച്ചു. കപ്പല്‍ ഒന്നാകെ പാറക്കെട്ടിന്റെ അഗ്രത്തിലേക്ക് നീങ്ങി. കപ്പലിന്റെ മുന്നിലെ ഒരു ചെറിയ ഭാഗം പൊട്ടിത്തകര്‍ന്ന് തെറിച്ചുപോയി. അത്രയും നേരം പിടിച്ചുനിന്നിരുന്ന കാറ്റുപായ ഒരു ഭീമാകാരനായ പക്ഷിയെപ്പോലെ ചിറകടിച്ച് അതോടൊപ്പം പറന്നുപോയി.
"അവരെ പെട്ടെന്ന് തന്നെ കൊണ്ടുവരണം..." ജാഗോ പറഞ്ഞു. "ഇപ്പോള്‍ വന്നടിച്ച ആ തിര വച്ച് നോക്കിയാല്‍ നമുക്കിനി അധികനേരം അവശേഷിച്ചിട്ടില്ല..."
* * * * * * * * * * * * * * * * * * * * * * * * * * * * *
മൂന്നാമത്തെ ചുമരും വെട്ടിപ്പൊളിച്ച് ഉള്ളില്‍ കടന്നപ്പോഴാണ് പുറത്ത് ഡെക്കില്‍ നിന്നവരുടെ ആര്‍പ്പുവിളിയുടെ ശബ്ദം റിക്ടര്‍ കേട്ടത്. ഒന്ന് സംശയിച്ചു നിന്നിട്ട് അദ്ദേഹം മഴു താഴെയിട്ടു. പിന്നെ താന്‍ അല്‍പ്പം മുമ്പ് ഉണ്ടാക്കിയ കവാടത്തിലൂടെ പിറകോട്ട് ഇഴഞ്ഞു. ഡെക്കിന്റെ പലകയില്‍ കൈയെത്തി പിടിച്ച് അദ്ദേഹം മുകളിലേക്ക് കയറി. കപ്പല്‍ വീണ്ടും അല്‍പ്പം കൂടി നിരങ്ങി. ആ നിമിഷത്തിലാണ് കുറച്ച് അകലെ ഉയര്‍ന്ന ഒരു തിരമാലയുടെ മുകളിലേക്ക് കയറുന്ന മൊറാഗ് സിന്‍ക്ലെയറിനെ അദ്ദേഹം കണ്ടത്.
അദ്ദേഹത്തിന് എത്ര സമയം ലഭിക്കും...? അറിയില്ല... വീണ്ടും താഴേക്ക് ചാടി വെള്ളത്തിലൂടെ വന്ന വഴി അത്രയും പിന്നിട്ട് താന്‍ മഴു ഇട്ട സ്ഥലത്ത് തന്നെ അദ്ദേഹം വന്നെത്തി.
സൗകര്യത്തിനായി പണ്ടെങ്ങോ രണ്ടായി തിരിച്ചതായിരുന്നു ആ ക്യാബിന്‍. അതിനാല്‍ ആ ഇടഭിത്തിക്ക് അദ്ദേഹം ആദ്യം വെട്ടിപ്പൊളിച്ച ചുമരിന്റെ അത്ര ഉറപ്പുണ്ടായിരുന്നില്ല. മഴു എടുത്ത് അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ ആ ചുമരില്‍ ആഞ്ഞ് വെട്ടുവാന്‍ തുടങ്ങി.
* * * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)
റിക്ടറിന് എത്ര സമയം ലഭിക്കും...? അറിയില്ല...
ReplyDeleteഹോ! വീണ്ടും ടെന്‍ഷനായല്ലോ...
ReplyDeleteഈ അദ്ധ്യായമാണെങ്കില്‍ പെട്ടെന്ന് തീര്‍ന്നും പോയി.
അതെ ശ്രീ..ഇന്നലെ രാത്രി തന്നെ ഒരു പത്തു പ്രാവശ്യം റീഫ്രെഷ് ചെയ്തു നോക്കി.വിനുവേട്ടന്‍ മുഴുവന്‍ പബ്ലിഷ് ചെയ്യാന്‍ മറന്നതാണെങ്കിലോ എന്നു കരുതി...(ന്യൂഇയര്‍ തിരക്കിനിടെ ഇത്രേം ഒപ്പിക്കാന്‍ പെട്ട പാട് വിനുവേട്ടനേ അറിയൂ..:))
ReplyDeleteഎല്ലാ സഹൃദയരായ വായനക്കാര്‍ക്കും അഭിവൃദ്ധി നിറഞ്ഞ ഒതു പുതുവത്സരം നേരുന്നു !!.
ഓഫ്: ജിമ്മിച്ചാ പിണങ്ങല്ലേ..രണ്ടേ രണ്ടു ദിവസമാ നാട്ടില്‍ നിന്നത്..തിരക്കായിരുന്നു. വിളിക്കാന്‍ പറ്റിയില്ല.. ഇരിങ്ങാലക്കുട, ചാലക്കുടി ഏരിയായില്‍ ബിവറേജസ് ക്യൂവില്‍ താങ്കളെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്..ക്വട്ടേഷന്‍കാര്‍ക്ക് പറഞ്ഞ പൈസ കൊടുക്കാത്തതിനാല്‍ മറൂപണി കിട്ടൂമോ എന്ന് പേടിച്ചിരിക്കുന്നു.
കഥയില്‍ പറഞ്ഞപോലെ, നമുക്കിനി അധികനേരം അവശേഷിച്ചിട്ടില്ല.
ReplyDeleteപുതിയ വര്‍ഷം ദാ എത്തിപ്പോയി.
കഥാപാത്രങ്ങള്‍ക്കും കഥാകാരനും കമന്‍റുന്നവര്‍ക്കും പുതുവത്സര ആശംസകള്‍.
ശ്രീ ... ടെന്‍ഷനായി അല്ലേ... ഇത്തിരി ടേന്‍ഷന്‍ ആകട്ടെ എന്നു കരുതിത്തന്നെയാ അവിടെ നിര്‍ത്തിയത്... ഇനി അടുത്ത ആഴ്ചയ്ക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമല്ലോ...
ReplyDeleteചാര്‍ളി... ഈ ലക്കം ചെറുതായിപ്പോയി എന്ന് എല്ലാവരും പരാതി പറയുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു... പുതുവര്‍ഷത്തിരക്കല്ല... ഇയര്‍ എന്റ് ഇന്‍വെന്ററി, ക്ലോസിംഗ്... അങ്ങനെ ഒരു പാട് കാര്യങ്ങള്‍... (ഓഫ്: ങ്‌ഹേ....! ചാലക്കുടിയിലും കണ്ടെന്നോ...? എനിക്ക് വയ്യ...)
സുകന്യാജി... ആശംസകള്‍ വരവ് വച്ചിരിക്കുന്നു... സ്റ്റോം വാണിങ്ങിനെ നെഞ്ചിലേറ്റിയ എല്ലാവര്‍ക്കും എന്റെ വകയും നവവത്സരാശംസകള്‍...
രണ്ട് ലക്കങ്ങളിലായി ജിമ്മിയുടെ അഭാവം ശരിക്കും അറിയുന്നുണ്ട്... ചാര്‍ളീ, ഒന്ന് വിളിച്ച് നോക്കിക്കേ ഏത് ക്യൂവിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്ന്...
മെയില്‍ കണ്ടു. ആദ്യം മുതല്‍ വായിക്കേണ്ടതു കൊണ്ട് ഇവിടെ തുടങ്ങുന്നില്ല. പുതുഅവത്സരാശംസകള്‍.
ReplyDeleteപാവം റിക്ടറിന് രക്ഷപ്പെടാൻ ഇനി അടുത്തകൊല്ലമല്ലേ പറ്റുള്ളൂ...!
ReplyDeleteഇതോടൊപ്പം വിനുവേട്ടനും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു...
വിനുവേട്ടന്‍ തന്ന നമ്പറില്‍ ഞാന്‍ ജിമ്മിയെ വിളിച്ചിരുന്നു. അടൂരിലെ ഒരു ആ ....അവിടെ കൂട്ടുകാരുമൊത്ത് ക്യൂ നില്‍ക്കുന്നു എന്നും ന്യൂ ഇയര്‍ ആഘോഷം ഇപ്പോഴേ തുടങ്ങി എന്നും അറിയിച്ചിട്ടുണ്ട്.
ReplyDeleteഎല്ലാ സഹയാത്രികര്‍ക്കും എന്റെയും നവവത്സരാശംസകള്‍...
ReplyDeleteപാവം ജിമ്മിച്ചന്‍! ലോട്ടെയെ തിരഞ്ഞ് തിരഞ്ഞ് എല്ലാ ബിവറേജസ് ഷോപ്പുകളിലും കയറിയിറങ്ങി നടക്കുവാ... നിങ്ങള്‍ തെറ്റിദ്ധരിയ്ക്കാതെ!
;)
njan tension kond chathupokaarai.
ReplyDeleteporathathinu oru kadukumani polathe adhyayam!
enthenkilumaavatte. Happy new year!
അജിത്... സന്ദര്‍ശനത്തിന് നന്ദി...
ReplyDeleteമുരളിഭായ്... അതില്‍ സംശയമില്ലല്ലോ... ഞങ്ങളുടെ വകയും നവവത്സരാശംസകള്‍...
സുകന്യാജി... ജിമ്മി എന്നെ വിളിച്ച് പറഞ്ഞിരുന്നു ഈ വിവരം... പക്ഷേ, അപ്പോഴും ആ ക്യൂ നില്‍ക്കുന്ന കാര്യം പറഞ്ഞില്ല കേട്ടോ...
ശ്രീ... ഇല്ല ഇല്ല... ഞാന്‍ തെറ്റിദ്ധരിച്ചില്ല... ഇങ്ങനെ ചിരിപ്പിക്കല്ലേ മനുഷ്യനെ...
എച്‌മു കുട്ടി... അത്രയ്ക്ക് ടെന്‍ഷനായോ...? കടുകുമണി പോലത്തെ അദ്ധ്യായം... ഉപമ രസിച്ചു...
എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍...
നന്മകൾ!
ReplyDelete2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
റിക്ടറിന്റെ കൂടെ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും നീന്തിയപ്പോളേക്കും ഈ അധ്യായം തീര്ന്നുപോയല്ലോ… കമന്റുകള് വായിക്കുന്നതിനുമുന്നെ ഞാനും രണ്ടുമൂന്നുതവണ റിഫ്രഷ് ചെയ്തു, ഇനി മുഴുവന് ഇറങ്ങി വന്നില്ലേ എന്ന സംശയത്താല്… ഇപ്പോ പിടികിട്ടി, പുതുവത്സരം പ്രമാണിച്ച് വിനുവേട്ടന്‍ നമ്മളെ പറ്റിച്ചതാ അല്ലേ..
ReplyDeleteസുകന്യാജി എന്നെ ഫോണില് വിളിച്ച് ഭീക്ഷണിപ്പെടുത്തിയ കാര്യം എല്ലാവരും അറിഞ്ഞല്ലോ അല്ലേ… എന്നാലും ഒരു സഹായത്തിന് ചാര്ളിച്ചനെങ്കിലും എത്തുമെന്നാ ഞാന് കരുതിയത്… അങ്ങേര് കണ്ട ഭാവം പോലും നടിക്കാതെ പൊയ്ക്കളഞ്ഞു..
അയ്യോ, മറൈന് ഡ്രൈവിലെ പുതുവത്സര സംഗമം മിസ് ആയല്ലോ…
:)
ReplyDeleteലോട്ട എവിടെയാ????
ReplyDelete